കലിപ്പു തീരാതെ പാക്കിസ്ഥാൻ! കേ​ന്ദ്ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കനത്ത സുരക്ഷ; കേരളത്തിൽ ജാഗ്രതാ നിർദേശം; ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നു യുഎൻ

എം.​ജെ ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: ജ​മ്മു കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന വ്യ​വ​സ്ഥ റ​ദ്ദാ​ക്കി ജ​മ്മു കാ​ഷ്മീ​രി​നെ വി​ഭ​ജി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തും ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം.

രാ​ജ്ഭ​വ​ൻ, പോ​സ്റ്റ് ഒാഫീ​സു​ക​ൾ എ​ജി ഓ​ഫീ​സ് തു​ട​ങ്ങി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ കേ​ന്ദ്ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​തു കൂ​ടാ​തെ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് പ​ട്രോ​ളിം​ഗു​മു​ണ്ട്. അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​പ്പ് രാ​ജ്യം​മു​ഴു​വ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​കം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ഇ​ന്ന​ലെ ത​ന്നെ കേ​ന്ദ്രം ന​ൽ​കി​യി​രു​ന്നു.

ഇ​ന്നു രാ​ജ്ഭ​വ​നി​ലേ​ക്ക് സി​പി​എം അ​ട​ക്കം നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ മാ​ർ​ച്ചു​ണ്ട്. യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ മാ​ർ​ച്ചു​ക​ളും സം​സ്ഥാ​നം മു​ഴു​വ​നും ഉ​ണ്ടാ​കും ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ ത​ന്നെ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് പാ​ക്കി​സ്ഥാ​ൻ

ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക​ പ​ദ​വി റ​ദ്ദാ​ക്കി​യ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് പാ​ക്കി​സ്ഥാ​ൻ. ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. പാ​ക്കി​സ്ഥാ​ൻ മാ​ധ്യ​മ​ങ്ങ​ളും ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം കാ​ഷ്മീ​രി​ൽ നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് അ​മേ​രി​ക്ക. സ്ഥി​തി​ഗ​തി​ക​ൾ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ആ​ശ​ങ്ക​യോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ വ​ക്താ​വ് സ്റ്റീ​ഫ​ൻ ട്വി​ജ്വാ​ര​ക്ക് പ​റ​ഞ്ഞു. എ​ല്ലാ​വ​രും സം​യ​മ​നം പാ​ലി​ക്ക​ണം.​നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ സൈ​നി​ക ന​ട​പ​ടി വ​ർ​ധി​പ്പി​ച്ച​തി​ലെ ആ​ശ​ങ്ക​യാ​ണ് യു​എ​ൻ പ​ങ്കു​വ​ച്ച​ത്.

Related posts