ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ കൊല്ലപ്പെട്ടു? ഹംസയുടെ തലയ്ക്ക് അമേരിക്ക വാഗ്ദാനം ചെയ്തത് ഏഴു കോടി രൂപ; പ്രതികരിക്കാതെ ട്രംപ്‌

ന്യൂ​യോ​ർ​ക്ക്: അ​ൽ​ക്വ​യ്ദ സ്ഥാ​പ​ക​ൻ ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ ഹം​സ ബി​ൻ ലാ​ദ​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. യു​എ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ചാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ തി​യ​തി​യോ സ്ഥ​ല​മോ മ​റ്റു വി​വ​ര​ങ്ങ​ളോ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

അ​ൽ​ക്വ​യ്ദ നേ​താ​വാ​യ ഹം​സ​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 10 ല​ക്ഷം യു​എ​സ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 7,08,00,000 രൂ​പ) അ​മേ​രി​ക്ക വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. പാ​ക്-​അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ ഹം​സ ബി​ൻ ലാ​ദ​ൻ ഉ​ണ്ടെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ.

അ​മേ​രി​ക്ക​യ്ക്കും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും എ​തി​രാ​യി ആ​ക്ര​മ​ണം ന​ട​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്ത് ഹം​സ വീ​ഡി​യോ ഓ​ഡി​യോ ടേ​പ്പു​ക​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഹം​സ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും യു​എ​സ് പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പോ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജോ​ണ്‍ ബോ​ൾ​ട്ട​നോ ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

2011-ൽ ​പാ​ക്കി​സ്ഥാ​നി​ലെ അ​ബോ​ട്ടാ​ബാ​ദി​ൽ യു​എ​സ് സേ​ന​യാ​ണ് ലാ​ദ​നെ വ​ധി​ക്കു​ന്ന​ത്. ഈ ​സ​മ​യം ഹം​സ ഇ​റാ​നി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ൽ ആ​യി​രു​ന്നെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. ബി​ൽ ലാ​ദ​ന്‍റെ 20 മ​ക്ക​ളി​ൽ 15മാ​ത്തെ​യാ​ളാ​ണ് ഹം​സ.

Related posts