ഹൃദ‍യഭേദകം ഈ ദുരിതക്കണ്ണീർ! വി​ല​ങ്ങാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ചവ​ര്‍​ക്കു കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി; കണ്ണീരണിഞ്ഞു ക​വ​ള​പ്പാ​റ

​നാ​​​ദാ​​​പു​​​രം(​​കോ​​ഴി​​ക്കോ​​ട്): വി​​​ല​​​ങ്ങാ​​​ട് ആ​​​ലി​​​മൂ​​​ല​​​യി​​​ല്‍ ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലി​​​ല്‍ മ​​​രി​​ച്ച​​വ​​​ര്‍​ക്ക് ക​​​ണ്ണീ​​​രി​​​ല്‍ കു​​​തി​​​ര്‍​ന്ന അ​​​ന്ത്യാ​​​ഞ്ജ​​​ലി. ത​​​ങ്ങ​​​ളു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട​​​വരെ അ​​​വ​​​സാ​​​ന​​​മാ​​​യി ഒ​​​രു​​നോ​​​ക്കു കാ​​​ണാ​​​നും അ​​​ന്ത്യോ​​​പ​​​ചാ​​​ര​​​മ​​​ര്‍​പ്പി​​​ക്കാ​​​നു​​​മാ​​​യി നാ​​​ടി​​​ന്‍റെ നാ​​​നാ​​ഭാ​​​ഗ​​​ത്തു​​​നി​​​ന്നാ​​യി നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പേ​​​രാ​​​ണ് വി​​​ല​​​ങ്ങാ​​​ട് സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന പ​​ള്ളി പാ​​​രി​​​ഷ് ഹാ​​​ളി​​​ലെ​​ത്തി​​​യ​​​ത്.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി 11.15 ഓ​​​ടെ​​​യാ​​​ണ് നാ​​​ടി​​​നെ ക​​​ണ്ണീ​​​രി​​​ലാ​​​ഴ്ത്തി ഉ​​​രു​​​ള്‍പൊ​​​ട്ട​​​ല്‍ ഉ​​​ണ്ടാ​​​യ​​​ത്. കു​​​റ്റി​​​ക്കാ​​​ട്ട് ബെ​​​ന്നി (55), മേ​​​രി​​​ക്കു​​​ട്ടി (53), അ​​​ഖി​​​ല്‍ ഫി​​​ലി​​​പ്പ് (23) എ​​​ന്നി​​​വ​​​രും അ​​​യ​​​ല്‍​വാ​​​സി മാ​​​പ്പ​​​ല​​​ക​​​യി​​​ല്‍ ദാ​​​സ​​​ന്‍റെ ഭാ​​​ര്യ ലി​​​സി (48) യു​​​മാ​​​ണ് മ​​​രി​​ച്ച​​​ത്. ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ലെ ചെ​​മ്പ​​ന്തൊ​​ട്ടി ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ജോ​​സ് മാ​​ണി​​ക്ക​​ത്താ​​ഴെ​​യു​​ടെ സ​​ഹോ​​ദ​​രി​​യാ​​ണു മേ​​​രി​​​ക്കു​​​ട്ടി.

വ​​​ട​​​ക​​​ര​​​യി​​​ല്‍ പോ​​​സ്റ്റ് മോ​​​ര്‍​ട്ടം ന​​​ട​​​ത്തി​​​യ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ പാ​​​രി​​​ഷ് ഹാ​​​ളി​​​ല്‍ പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നു വ​​​ച്ച​​പ്പോ​​ൾ ക​​ന​​ത്ത​​മ​​ഴ​​യെ അ​​വ​​ഗ​​ണി​​ച്ച് നൂ​​റു​​ക​​ണ​​ക്കി​​നു​​പേ​​ർ അ​​ന്ത്യോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ക്കാ​​നെ​​ത്തി. പാ​​​രി​​​ഷ് ഹാ​​​ളി​​​ൽ ന​​​ട​​​ന്ന പ്രാ​​​രം​​​ഭ ശു​​​ശ്രൂ​​​ഷ​​​യ്ക്ക് താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് സെ​​​ന്‍റ്ജോ​​​ര്‍​ജ് ഫൊ​​റോ​​ന പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ന്ന സം​​​സ്‌​​​കാ​​​ര ശു​​​ശ്രു​​​ഷ​​​യ്ക്കും അ​​​നു​​​ശോ​​​ച​​​ന യോ​​​ഗ​​​ത്തി​​​നും ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. ജോ​​​ൺ ഒ​​​റ​​​വു​​​ങ്ക​​​ര, ഇ.​​​കെ.​ വി​​​ജ​​​യ​​​ന്‍ എം​​​എ​​​ല്‍​എ, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​എ​​​ച്ച്. ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​ന്‍റ് എ.​​​കെ. നാ​​​രാ​​​യ​​​ണി, സ​​​ത്യ​​​ന്‍ മൊ​​​കേ​​​രി, കെ. ​​​പ്ര​​​വീ​​​ണ്‍ കു​​​മാ​​​ര്‍, വി.​​​എം. ച​​​ന്ദ്ര​​​ന്‍, കെ.​​​കെ. ല​​​തി​​​ക, പി.​​​പി. ചാ​​​ത്തു, എ​​​ന്‍.​​​കെ. മൂ​​​സ, കെ.​​​ടി.​​​കെ. ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​ര്‍ അ​​​ന്ത്യോ​​​പ​​​ചാ​​​രം അ​​​ര്‍​പ്പി​​​ച്ചു. ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ലേ​​യും താ​​മ​​ര​​ശേ​​രി രൂ​​പ​​ത​​യി​​ലേ​​യും നി​​ര​​വ​​ധി വൈ​​ദി​​ക​​രും സ​​ന്യ​​സ്ത​​രും സം​​സ്കാ​​ര ശു​​ശ്രൂ​​ഷ​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്തു.

കണ്ണീരണിഞ്ഞു ക​വ​ള​പ്പാ​റ

എ​​​ട​​​ക്ക​​​ര: പോ​​​ത്തു​​​ക​​​ല്ല് ക​​​വ​​​ള​​​പ്പാ​​​റ മു​​​ത്ത​​​പ്പ​​​ൻ​​​ക്കു​​​ന്നി​​​ലു​​​ണ്ടാ​​​യ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യ​​​വ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്നു. 59 പേ​​​ർ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​ന്ന​​​ലെ കൂ​​​രി​​​മ​​​ണ്ണി​​​ൽ മു​​​ഹ​​​മ്മ​​​ദ് (40), മു​​​തി​​​ര​​​ക്കു​​​ളം മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ ഭാ​​​ര്യ ഫൗ​​​സി​​​യ (40), മ​​​ക​​​ൾ ഫി​​​ദ ഫാ​​​ത്തി​​​മ (എ​​​ട്ട്), ക​​​വ​​​ള​​​പ്പാ​​​റ കോ​​​ള​​​നി​​​യി​​​ലെ ഒ​​​ടു​​​ക്ക​​​ൻ (50), പൂ​​​താ​​​നി അ​​​ബ്ദു​​​ൾ ക​​​രീ​​​മി​​​ന്‍റെ മ​​​ക​​​ൾ ആ​​​ബി​​​ദ (17) എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണ് ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച പാ​​​റ്റ മാ​​​തി (75), ചേ​​​ലാ​​​ടി ഗോ​​​പി​​​യു​​​ടെ മ​​​ക​​​ൻ ഗോ​​​കു​​​ൽ (12), വെ​​​ട്ടു​​​പ​​​റ​​​ന്പി​​​ൽ ബി​​​നോ​​​ജി​​​ന്‍റെ മ​​​ക​​​ൾ അ​​​ന​​​ഘ (നാ​​​ല്) എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു.

ക​​​വ​​​ള​​​പ്പാ​​​റ എ​​​സ്ടി കോ​​​ള​​​നി​​​യി​​​ലെ 29 പേ​​​രും മ​​​റ്റു 34 പേ​​​രു​​​മാ​​​ണു ദു​​​ര​​​ന്ത​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്. ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്നു. മേ​​​ഖ​​​ല​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യും മ​​​ല​​​വെ​​​ള്ള പ്ര​​​വാ​​​ഹ​​​വും തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യും നാ​​​ടൊ​​​ന്നാ​​​കെ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലാ​​​ണ്. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ഒ​​​ന്പ​​​തി​​​നാ​​​ണ് നാ​​​ടി​​​നെ​​​യാ​​​കെ ഭീ​​​തി​​​യി​​​ലാ​​​ഴ്ത്തി മു​​​ത്ത​​​പ്പ​​​ൻ​​​കു​​​ന്ന് മ​​​ല​​​വാ​​​രം നെ​​​ടു​​​കെ പി​​​ള​​​ർ​​​ന്നു ഇ​​​ടി​​​ഞ്ഞി​​​റ​​​ങ്ങി​​​യ​​​ത്. ചാ​​​ലി​​​യാ​​​ർ പു​​​ഴ ക​​​ര​​​ക​​​വി​​​ഞ്ഞൊ​​​ഴു​​​കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​വി​​​ടേ​​​ക്കു​​​ള്ള ഏ​​​ക യാ​​​ത്രാ​​​മാ​​​ർ​​​ഗ​​​മാ​​​യ പ​​​ന​​​ങ്ക​​​യം പാ​​​ലം വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യി. ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് വെ​​​ള്ളം ഇ​​​റ​​​ങ്ങി​​​യ​​​ത്. പാ​​​ല​​​ത്തി​​​നു മു​​​ക​​​ളി​​​ൽ അ​​​ടി​​​ഞ്ഞു കൂ​​​ടി​​​യ വ​​​ൻ​​​മ​​​ര​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്താ​​​ണ് പു​​​റം ലോ​​​ക​​​ത്തു​​നി​​​ന്നു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​ത്തി​​​യ​​​ത്. ഇ​​​ത് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം വൈ​​​കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി.

താ​​​ണി​​​ക്ക​​​ൽ രാ​​​ഗി​​​ണി (52), അ​​​മ്മ മാ​​​ധ​​​വി (75), മ​​​ക​​​ൻ പ്രി​​​യ​​​ദ​​​ർ​​​ശ​​​ൻ (25), പെ​​​ര​​​ക​​​ൻ (50), ഭാ​​​ര്യ ചീ​​​ര (45), വെ​​​ട്ടു​​​പ​​​റ​​​ന്പി​​​ൽ ജോ​​​ജി​​​യു​​​ടെ മ​​​ക​​​ൾ അ​​​ലീ​​​ന (ഏ​​​ഴ്), സൂ​​​ത്ര​​​ത്തി​​​ൽ വി​​​ജ​​​യ​​​ൻ (60), ഭാ​​​ര്യ വി​​​ശ്വേ​​​ശ​​​രി (55), മ​​​ക​​​ൻ വി​​​ഷ്ണു (28), മ​​​ക​​​ൾ ജി​​​ഷ്ണ (20), ഇ​​​ന്പി​​​പ്പാ​​​ല​​​ൻ (50), ഭാ​​​ര്യ നീ​​​ലി (45), മ​​​ക​​​ൻ സു​​​ബ്ര​​​ൻ (30), മ​​​ക​​​ന്‍റെ ഭാ​​​ര്യ ശാ​​​ന്ത (28), മ​​​ക​​​ൻ അ​​​ജ​​​യ​​​ൻ (14), എ​​​ട​​​പ്പാ​​​ടി ശാ​​​ന്ത (55), ശാ​​​ന്ത​​​കു​​​മാ​​​രി (55), മ​​​ക​​​ൻ സു​​​ജി​​​ത്ത് (33), ആ​​​ന​​​ക്കാ​​​ര​​​ൻ പാ​​​ല​​​ൻ (60), ഭാ​​​ര്യ സു​​​ശീ​​​ല (55), മ​​​ക്ക​​​ളാ​​​യ കാ​​​ർ​​​ത്തി​​​ക് (25), അ​​​മ​​​ൽ (20), ക​​​മ​​​ൽ (15), സൂ​​​ത്ര​​​ത്തി​​​ൽ നാ​​​രാ​​​യ​​​ണ​​​ൻ 50, ഭാ​​​ര്യ ക​​​മ​​​ല (46), മ​​​ക​​​ൾ ഭ​​​വ്യ (22), നാ​​​വൂ​​​രി​​​പ​​​റ​​​ന്പി​​​ൽ സു​​​കു​​​മാ​​​ര​​​ൻ (60), ഭാ​​​ര്യ രാ​​​ധാ​​​മ​​​ണി (55), പ​​​ള്ള​​​ത്ത് ശി​​​വ​​​ൻ (45), രാ​​​ജി (37), ഇ​​​വ​​​രു​​​ടെ അ​​​മ്മ കാ​​​ർ​​​ത്ത്യാ​​​യ​​​നി (55), പി​​​താ​​​വ് ശ​​​ങ്ക​​​ര​​​ൻ (75), മ​​​ക്ക​​​ൾ ശ്യാം (21), ​​​ശ്രീ​​​ല​​​ക്ഷ്മി (15), നെ​​​ടി​​​യ​​​കാ​​​ലാ​​​യി​​​ൽ വി​​​നോ​​​യ് (36), വാ​​​ള​​​ല​​​ത്ത് ക​​​ല്ല്യാ​​​ണി (40), അ​​​മ്മ നീ​​​ലി (65), വാ​​​ള​​​ല​​​ത്ത് സ​​​ന്തോ​​​ഷ് (30), ശ്രീ​​​ല​​​ക്ഷ്മി (16), സു​​​നി​​​ത (17), വി​​​ജ​​​യ​​​ല​​​ക്ഷ്മി (18), ചീ​​​രോ​​​ളി ശ്രീ​​​ധ​​​ര​​​ൻ (58), ഭാ​​​ര്യ അ​​​നി​​​ത (50), ചീ​​​രോ​​​ളി പ്ര​​​കാ​​​ശ് (50), ഭാ​​​ര്യ രു​​​ഗ്മി​​​ണി (45), മ​​​ക​​​ൾ അ​​​ശ്വ​​​തി (17), നീ​​​ലി (57), സു​​​ശീ​​​ല (30), പൂ​​​ന്താ​​​നി ആ​​​ബി​​​ദ (17), മു​​​തി​​​ര​​​കു​​​ളം മു​​​ഹ​​​മ്മ​​​ദ് (45), ഭാ​​​ര്യ ഫൗ​​​സി​​​യ (40), മ​​​ക​​​ൾ ഫാ​​​ത്തി​​​മ (എ​​​ട്ട്), പൂ​​​താ​​​നി ക​​​രീ​​​മി​​​ന്‍റെ ഭാ​​​ര്യ സ​​​ക്കീ​​​ന (50), കോ​​​ള​​​നി​​​യി​​​ലെ ഒ​​​ടു​​​ക്ക​​​ൻ (50), മ​​​ങ്ങാ​​​ട്ടു​​​തൊ​​​ടി​​​ക അ​​​നീ​​​ഷ് (38), ചോ​​​ലാ​​​ടി ഗോ​​​പി​​​യു​​​ടെ ഭാ​​​ര്യ പ്രി​​​യ (33), മ​​​ക​​​ൾ പ്ര​​​ജി​​​ത (13) എ​​​ന്നി​​​വ​​​ർ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്നു.

കോട്ടക്കുന്നിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയവരെ കണ്ടെത്താനായില്ല

മ​​ല​​പ്പു​​റം: മ​​ല​​പ്പു​​റ​​ത്തെ വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​യ കോ​​ട്ട​​ക്കു​​ന്നി​​ലെ മ​​ണ്ണി​​ടി​​ച്ചി​​ലി​​ൽ കു​​ടു​​ങ്ങി​​യ മൂ​​ന്നു​​പേ​​രെ ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. ഫ​​യ​​ർ​​ഫോ​​ഴ്സും പോ​​ലീ​​സും ട്രോ​​മാ​​കെ​​യ​​ർ പ്ര​​വ​​ർ​​ത്ത​​ക​​രും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്നു ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം വ​​രെ ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലും ഫ​​ല​​മു​​ണ്ടാ​​യി​​ല്ല.

കോ​​ട്ട​​ക്കു​​ന്നി​​ന്‍റെ വ​​ട​​ക്കു​​ഭാ​​ഗ​​ത്തു​​ള്ള ചോ​​ല റോ​​ഡി​​ൽ താ​​മ​​സി​​ക്കു​​ന്ന സ​​ത്യ​​ന്‍റെ ഭാ​​ര്യ സ​​രോ​​ജി​​നി(50), മ​​രു​​മ​​ക​​ൾ ഗീ​​തു(22), ഗീ​​തു​​വി​​ന്‍റെ ഒ​​ന്ന​​ര​​വ​​യ​​സു​​കാ​​ര​​നാ​​യ മ​​ക​​ൻ ധ്രു​​വ​​ൻ എ​​ന്നി​​വ​​രെ​​യാ​​ണ് മ​​ണ്ണി​​ന​​ടി​​യി​​ൽ​​പ്പെ​​ട്ടു കാ​​ണാ​​താ​​യ​​ത്. ഇ​​വ​​രു​​ടെ വീ​​ടി​​നു മു​​ക​​ളി​​ലൂ​​ടെ​​യാ​​ണ് വെ​​ള്ളി​​യാ​​ഴ്ച ഉ​​ച്ച​​യ്ക്കു ര​​ണ്ടോ​​ടെ മ​​ണ്ണി​​ടി​​ച്ചി​​ലു​​ണ്ടാ​​യ​​ത്.

സം​​ഭ​​വ സ​​മ​​യ​​ത്ത് അ​​മ്മ സ​​രോ​​ജി​​നി​​യു​​മാ​​യി സം​​സാ​​രി​​ച്ചു നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്ന മ​​ക​​ൻ ശ​​ര​​ത് ത​​ല​​നാ​​രി​​ഴ​​യ്ക്കാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ നി​​ന്നു ര​​ക്ഷ​​പ്പെ​​ട്ട​​ത്. സ​​ത്യ​​ൻ ഈ ​​സ​​മ​​യം പു​​റ​​ത്തു​​പോ​​യ​​താ​​യി​​രു​​ന്നു. മ​​ണ്ണി​​ടി​​ഞ്ഞ​​പ്പോ​​ൾ വീ​​ടി​​നു​​ള്ളി​​ലാ​​യി​​രു​​ന്നു ഗീ​​തു​​വും മ​​ക​​ൻ ധ്രു​​വ​​നും. ഗീ​​തു​​വും ശ​​ര​​ത്തും ത​​മ്മി​​ൽ ര​​ണ്ടു​​വ​​ർ​​ഷം മു​​ന്പാ​​ണ് വി​​വാ​​ഹം ന​​ട​​ന്ന​​ത്. മോ​​ങ്ങം വാ​​ല​​ഞ്ചേ​​രി സ്വ​​ദേ​​ശി​​നി​​യാ​​ണ് ഗീ​​തു. ഗീ​​തു അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത​​റി​​ഞ്ഞു ഗീ​​തു​​വി​​ന്‍റെ ചെ​​റി​​യ​​ച്ഛ​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ബ​​ന്ധു​​ക്ക​​ളെ​​ല്ലാം വെ​​ള്ളി​​യാ​​ഴ്ച വൈ​​കി​​ട്ടു കോ​​ട്ട​​ക്കു​​ന്നി​​ലെ​​ത്തി​​യെ​​ങ്കി​​ലും സം​​ഭ​​വ സ്ഥ​​ല​​ത്തേ​​ക്ക് ആ​​രെ​​യും പോ​​ലീ​​സ് ക​​ട​​ത്തി​​വി​​ട്ടി​​ല്ല.

ഇ​​ന്ന​​ലെ ഇ​​വി​​ടെ പു​​തി​​യ വി​​ള്ള​​ൽ രൂ​​പ​​പ്പെ​​ട്ട​​തി​​നാ​​ൽ ആ​​രെ​​യും പ്ര​​വേ​​ശി​​പ്പി​​ക്കി​​ല്ലെ​​ന്നാ​​ണ് പോ​​ലീ​​സ് അ​​റി​​യി​​ച്ച​​ത്. നേ​​ര​​ത്തെ​​യു​​ണ്ടാ​​യ മ​​ണ്ണി​​ടി​​ച്ചി​​ലി​​നു അ​​ല്​​പം മു​​ക​​ൾ ഭാ​​ഗ​​ത്താ​​ണ് 30 മീ​​റ്റ​​ർ നീ​​ള​​ത്തി​​ലും 15 സെ​​ന്‍റീ​​മീ​​റ്റ​​ർ വീ​​തി​​യി​​ലു​​മാ​​യി പു​​തി​​യ വി​​ള്ള​​ൽ കാ​​ണ​​പ്പെ​​ട്ട​​ത്. ക​​ന​​ത്ത​​മ​​ഴ​​യും തെ​​ര​​ച്ചി​​ലി​​നെ ബാ​​ധി​​ച്ചു.

കണ്ണൂരിൽ മൂന്നു മരണം, ആലക്കോട്ട് ഉരുൾപൊട്ടൽ

ക​​​ണ്ണൂ​​​ർ: മ​​​ഴ​​​ക്കെ​​​ടു​​​തി​​​യിൽ ഇ​​​ന്ന​​​ലെ ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു വ​​​യ​​​സു​​​കാ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു പേ​​​ർ വെ​​​ള്ള​​​ക്കെ​​​ട്ടി​​​ൽ വീ​​​ണ് മ​​​രി​​​ച്ചു. ത​​​ല​​​ശേ​​​രി പു​​​ന്നോ​​​ല്‍ താ​​​ഴെ​​​വ​​​യ​​​ല്‍ പ​​​വി​​​ത്രം ഹൗ​​​സി​​​ല്‍ നി​​​ധി​​​ന്‍റെ മ​​​ക​​​ന്‍ ആ​​​ര്‍​വി​​ൻ​ നി​​ഥേ​​വ് (ര​​ണ്ട്), വ​​​യ​​​ത്തൂ​​​ര്‍ കാ​​​ലാ​​​ങ്കി പു​​​ളി​​​മൂ​​​ട്ടി​​​ല്‍ ദേ​​​വ​​​സ്യ (62), പ​​​യ്യ​​​ന്നൂ​​​ര്‍ കോ​​​റോം മു​​​തി​​​യ​​​ല​​​ത്തെ കൃ​​​ഷ്ണ​​​ൻ (62) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

പു​​​ളി​​​ങ്ങോം ആ​​​റാ​​​ട്ട്ക​​​ട​​​വ് കോ​​​ള​​​നി​​​യി​​​ലെ പു​​​തി​​​യ വീ​​​ട്ടി​​​ല്‍ പ​​​ത്മ​​​നാ​​​ഭ​​​ന്‍ (51) വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. മ​​ഴ​​ക്കെ​​ടു​​തി​​യി​​ൽ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ടാ​​ൻ ബ​​ന്ധു​​വീ​​ട്ടി​​ലേ​​ക്കു പോ​​കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ക​​ർ​​ണാ​​ട​​ക വ​​ന​​ത്തോ​​ടു ചേ​​ർ​​ന്നു​​ള്ള ആ​​റാ​​ട്ടു​​ക​​ട​​വി​​ൽ വ​​ച്ച് ഇ​​ദ്ദേ​​ഹ​​ത്തെ ആ​​ന ആ​​ക്ര​​മി​​ച്ച​​ത്. ഇ​​​തോ​​​ടു കൂ​​​ടി മ​​​ഴ​​​ക്കെ​​​ടു​​​തി​​​യി​​​ൽ ക​​​ണ്ണൂ​​​രി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ആ​​​റാ​​​യി. ആ​​ല​​ക്കോ​​ട് പാ​​ത്ത​​ൻ​​പാ​​റ മേ​​ലേ​​രം​​ത​​ട്ടി​​ൽ ര​​ണ്ടി​​ട​​ത്താ​​യി ഉ​​രു​​ൾ​​പൊ​​ട്ടി വ്യാ​​പ​​ക​​മാ​​യി കൃ​​ഷി ന​​ശി​​ച്ചു. റോ​​ഡു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ ത​​ക​​ർ​​ന്നു നി​​ര​​വ​​ധി വീ​​ടു​​ക​​ളും അ​​പ​​ക​​ട ഭീ​​ഷ​​ണി​​യി​​ലാ​​ണ്.ജി​​ല്ല​​യി​​ല്‍ വി​​വി​​ധ താ​​ലൂ​​ക്കു​​ക​​ളി​​ലാ​​യി 104 ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ള്‍ തു​​റ​​ന്നു.

9743 പേ​​രാ​​ണ് വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ലു​​ള്ള​​ത്. ഇ​​രി​​ട്ടി താ​​ലൂ​​ക്കി​​ല്‍ 20 ക്യാം​​പു​​ക​​ളി​​ലാ​​യി 2525 പേ​​രും ത​​ളി​​പ്പ​​റ​​മ്പ് താ​​ലൂ​​ക്കി​​ല്‍ 31 ക്യാം​​പു​​ക​​ളി​​ലാ​​യി 2720 പേ​​രും ക​​ണ്ണൂ​​ര്‍ താ​​ലൂ​​ക്കി​​ല്‍ 24 ക്യാ​​മ്പു​​ക​​ളി​​ലാ​​യി 2375 പേ​​രു​​മാ​​ണു​​ള്ള​​ത്. ത​​ല​​ശേ​​രി താ​​ലൂ​​ക്കി​​ല്‍ 19 ക്യാ​​മ്പു​​ക​​ളി​​ലാ​​യി 1560 പേ​​രും പ​​യ്യ​​ന്നൂ​​ര്‍ താ​​ലൂ​​ക്കി​​ല്‍ 10 ക്യാം​​പു​​ക​​ളി​​ലാ​​യി 563 പേ​​രും ക​​ഴി​​യു​​ന്നു​​ണ്ട്. പാ​​​നൂ​​​ർ, മാ​​​ഹി, ആ​​​ല​​​ക്കോ​​​ട്, ക​​​രു​​​വ​​​ഞ്ചാ​​​ൽ, ച​​​പ്പാ​​​ര​​​പ്പ​​​ട​​​വ്, ഇ​​​രി​​​ട്ടി, ശ്രീ​​​ക​​​ണ്ഠ​​​പു​​​രം, പ​​​യ്യ​​​ന്നൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ തു​​​ട​​​രു​​​ക​​​യാ​​​ണ്.

കോഴിക്കോട്ട് ശമനമില്ലാതെ മഴ; ഇ​ന്ന​ലെ ര​ണ്ട് മ​ര​ണം

കോ​​​ഴി​​​ക്കോ​​​ട്: കാ​​​ല​​​വ​​​ര്‍​ഷം ഏ​​​റെ നാ​​​ശം വ​​​രു​​​ത്തി​​​യ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍ ജാ​​​ഗ്ര​​​ത തു​​​ട​​​രു​​​ന്നു. കാ​​​ല​​​വ​​​ര്‍​ഷ​​​ക്കെ​​​ടു​​​തി​​​യെ​​ത്തു​​ട​​​ര്‍​ന്ന് ഇ​​​ന്ന​​​ലെ ര​​​ണ്ടു ​പേ​​​രാ​​ണു മ​​​രി​​​ച്ച​​​ത്. കോ​​​ഴി​​​ക്കോ​​​ട് ക​​​ല്ലാ​​​യി​​​യി​​​ല്‍ മ​​​രം വീ​​​ണു ബൈ​​​ക്ക് യാ​​​ത്രി​​​ക​​​ന്‍ മ​​​രി​​​ച്ചു. കൊ​​​യി​​​ലാ​​​ണ്ടി അ​​​രി​​​ക്കു​​​ളം വാ​​​ക​​​മോ​​​ളി​​​യി​​​ല്‍ ഒ​​​രാ​​​ളെ മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. വാ​​​ക​​​മോ​​​ളി പു​​​ഷ്പ​​​ക​​​ത്ത് സു​​​രേ​​​ന്ദ്ര​​​ന്‍(45) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി സു​​​രേ​​​ന്ദ്ര​​​നെ കാ​​​ണാ​​​താ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണു വീ​​​ടി​​​നോ​​​ടു ചേ​​​ര്‍​ന്നു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ക​​​ല്ലാ​​​യ് റോ​​​ഡി​​​ല്‍ ക​​​ല്ലാ​​​യ് പാ​​​ല​​​ത്തി​​​നു സ​​​മീ​​​പം ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സ്‌​​​കൂ​​​ട്ട​​​റി​​നു മു​​​ക​​​ളി​​​ല്‍ മ​​​രം വീ​​​ണ് ബൈ​​​ക്ക് യാ​​​ത്രി​​​ക​​​നാ​​​യ ഫ്രാ​​​ന്‍​സി​​​സ്, കോ​​​ട്ടൂ​​​ളി​​​പാ​​​ട​​​ത്ത് നി​​​ദ നി​​​വാ​​​സി​​​ല്‍ മു​​​ഹ​​​മ്മ​​​ദ് സാ​​​ലു (52) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വം.

തീ​​​വ്ര​​​ത കു​​​റ​​​ഞ്ഞാ​​​ലും തു​​​ട​​​ര്‍​ച്ച​​​യാ​​​യ മ​​​ഴ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. വൈ​​​കു​​​ന്നേ​​​ര​​​ങ്ങ​​​ളി​​​ല്‍ മ​​​ല​​​യോ​​​ര​​​ങ്ങ​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​ത്ത​​​ണം. 13 ന് ​​​ബം​​​ഗാ​​​ള്‍ ഉ​​​ള്‍​ക്ക​​​ട​​​ലി​​​ല്‍ വീ​​​ണ്ടും ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ടാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ 13 മു​​​ത​​​ല്‍ 16 വ​​​രെ മ​​​ഴ വീ​​​ണ്ടും ശ​​​ക്തി​​​പ്പെ​​​ടാ​​​ന്‍ സാ​​​ധ്യ​​​ത​​​യെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​വ​​​ച​​​ന​​​മു​​​ണ്ട്.

വെ​​​ള്ള​​​ക്കെ​​​ട്ട് രൂ​​​ക്ഷ​​​മാ​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ 29 ബോ​​​ട്ടു​​​ക​​ൾ ഇ​​​ന്ന​​​ലെ ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നെ​​​ത്തി. മാ​​​വൂ​​​ര്‍, ചാ​​​ത്ത​​​മം​​​ഗ​​​ലം, ന​​​ല്ല​​​ളം, അ​​​രീ​​​ക്കോ​​​ട് കു​​​ണ്ടാ​​​യി​​​ത്തോ​​​ട്, വേ​​​ങ്ങേ​​​രി, ഒ​​​ള​​​വ​​​ണ്ണ, പെ​​​രു​​​വ​​​യ​​​ല്‍, പൂ​​​ള​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​ണു വെ​​​ള്ള​​​ക്കെ​​​ട്ട് കൂ​​​ടു​​​ത​​​ൽ. ഇ​​​തി​​​ല്‍ മാ​​​വൂ​​​ര്‍, വേ​​​ങ്ങേ​​​രി, ഒ​​​ള​​​വ​​​ണ്ണ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ സ്ഥി​​തി രൂ​​​ക്ഷ​​​മാ​​​ണ്. ക​​​ന​​​ത്ത മ​​​ഴ തു​​​ട​​​രു​​​മ്പോ​​​ഴും പോ​​​ലീ​​​സ്, ഫ​​​യ​​​ര്‍ ആ​​​ന്‍​ഡ് റെ​​​സ്‌​​​ക്യൂ എ​​​ന്നി​​​വ​​​യ്ക്കൊ​​​പ്പം കൊ​​​യി​​​ലാ​​​ണ്ടി, മൂ​​​ടാ​​​ടി, പു​​​തി​​​യാ​​​പ്പ, വെ​​​ള്ള​​​യി​​​ല്‍, ബേ​​​പ്പൂ​​​ര്‍, നൈ​​​നാം​​​വ​​​ള​​​പ്പ് തു​​​ട​​​ങ്ങി തീ​​​ര​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു​​ണ്ട്.

Related posts