മ​റ​ക്കി​ല്ല, ആ ​നി​മി​ഷ​ങ്ങ​ൾ, ആ ​വാ​ക്കു​ക​ൾ! വൈറലാണ് ലല്ലു ടീച്ചറും, പാട്ടും പിന്നെ ആ ചിരിയും… മലയാളികളുടെ ശ്രേയാ ഘോഷാല്‍ മനസുതുറക്കുന്നു…

കീ​ർ​ത്തി കാ​ർ​മ​ൽ ജേ​ക്ക​ബ് പാ​ട്ടും പു​ഞ്ചി​രി​യും. ഏ​ത് ശി​ലാ​ഹൃ​ദ​യ​ത്തെ​യും മൃ​ദു​ല​മാ​ക്കാ​ൻ ക​ഴി​വു​ള്ള ഒൗ​ഷ​ധ​ങ്ങ​ൾ. ഈ ​ര​ണ്ട് ഒൗ​ഷ​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​രം​ഗം തീ​ർ​ക്കു​ക​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യും പാ​ലാ, രാ​മ​പു​രം മാ​ർ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യു​മാ​യ ല​ല്ലു അ​ൽ​ഫോ​ൻ​സ്. സം​ഗീ​ത​വാ​സ​ന സ്വ​ത​സി​ദ്ധ​മാ​യി കി​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും പ​ള്ളി ക്വ​യ​റി​ലും കോ​ള​ജി​ലെ ചെ​റി​യ വേ​ദി​ക​ളി​ലു​മൊ​ക്കെ​യാ​യി ഒ​തു​ങ്ങേ​ണ്ടി​യി​രു​ന്ന ല​ല്ലു എ​ന്ന ഗാ​യി​ക​യെ, ഇ​ന്ന് ലോ​കം അ​റി​യാ​ൻ കാ​ര​ണ​മാ​യ​ത്, ടീ​ച്ച​റു​ടെത​ന്നെ വി​വാ​ഹ​ദി​ന​മാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ പാ​രി​ഷ് ഹാ​ളി​ൽ ത​ങ്ങ​ളു​ടെ വി​വാ​ഹ വി​രു​ന്ന് ന​ട​ക്കു​ന്ന സ​മ​യ​ത്ത് ല​ല്ലു ടീ​ച്ച​റും, ഐ​ടി പ്രഫ​ഷ​ണ​ലും ഗാ​യ​ക​നുംകൂ​ടി​യാ​യ ഭ​ർ​ത്താ​വ് അ​നൂ​പ് തോ​മ​സും ചേ​ർ​ന്നാ​ല​പി​ച്ച, “പൂ​ങ്കാ​റ്റി​നോ​ടും കി​ളി​ക​ളോ​ടും…’’ എ​ന്ന ഗാ​ന​മാ​ണ് ഇ​വ​രു​ടെ ജീ​വി​ത​ത്തി​ന് വ​ഴി​ത്തി​രി​വാ​യ​ത്. പാ​ട്ട് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി എ​ന്നു മാ​ത്ര​മ​ല്ല, ‘സിം​ഗിം​ഗ് ക​പ്പി​ൾ’ എ​ന്ന വി​ശേ​ഷ​ണ​വും ഇ​വ​ർ​ക്ക് സ്വ​ന്ത​മാ​യി. വി​വാ​ഹ​വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ൻ പാ​ട്ടു​കേ​ട്ട് ഇ​ഷ്ട​പ്പെ​ട്ട്,…

Read More

കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഓടുമ്പോഴും പ്രാര്‍ഥിച്ചു, ദൈവമേ ജീവനുണ്ടാകണേ…! ദുരന്ത തീവ്രത മലയാളിയെ തുറന്നുകാട്ടിയ ചിത്രത്തിലെ ഫയര്‍മാന്‍ ഡ്രൈവര്‍ ജിനേഷ്, ഞെട്ടലോടെ ആ നിമിഷം ഓര്‍ത്തെടുക്കുന്നു

ജോണ്‍സണ്‍ വേങ്ങത്തടം മണ്ണില്‍നിന്നു കോരിയെടുത്തു കുഞ്ഞിനെ മാറോടു ചേര്‍ത്തു ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന വഴിയിലേക്ക് ഓടുമ്പോഴും ജിനേഷിന്റെ മനസില്‍ ഒറ്റ പ്രാര്‍ഥനയായിരുന്നു, ദൈവമേ ഈ കുരുന്നിനു ജീവനുണ്ടാകണേ… അടിമാലി എട്ടുമുറി പാലവളവില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു മണ്ണിനടിയില്‍ അകപ്പെട്ട കുരുന്നിനെ കോരിയെടുത്ത് ഓടുന്ന ഫയര്‍മാന്‍ ഡ്രൈവര്‍ ജിനേഷിന്റെ ചിത്രം ഇന്നലെ ദീപികയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു. ദീപിക ഫോട്ടോഗ്രാഫര്‍ ബിബിന്‍ സേവ്യര്‍ അടിമാലി പാലവളവില്‍ ഉരുള്‍പൊട്ടല്‍ ഭൂമിയില്‍നിന്നു പകര്‍ത്തിയ ഈ ചിത്രം മഴദുരന്തത്തിന്റെ ആഴവും വ്യാപ്തിയും മലയാളിക്കു മുന്നില്‍ തുറന്നുകാട്ടി. ചിത്രം ദീപിക പത്രത്തിലും ദീപിക ഡോട്ട് കോമിലും വന്നതിനു പിന്നാലെ ആയിരങ്ങളാണ് ഹൃദയസ്പര്‍ശിയായ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. നടുക്കുന്ന ഓര്‍മ തൊടുപുഴ ഫയര്‍‌സ്റ്റേഷനിലെ ഫയര്‍മാന്‍ ഡ്രൈവര്‍ പി.ആര്‍. ജിനേഷ് നടുക്കുന്ന ആ ഓര്‍മകളില്‍നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല. അടിമാലിയില്‍ ഉരുള്‍പൊട്ടല്‍, ഉടന്‍ പുറപ്പെടണമെന്ന സന്ദേശം ഓഫീസിലേക്കു വന്നു.…

Read More

ഇടുക്കിയിലെ ദുരന്തം ഒരൊറ്റ ചിത്രത്തിലൂടെ ലോകത്തെയറിയിച്ച ആ ക്ലിക്ക് നോവായി ഏറ്റെടുത്ത് മലയാളികള്‍, ദീപിക പ്രസിദ്ധീകരിച്ച ഹൃദയം നുറുങ്ങുന്ന ചിത്രം വന്നവഴിയെപ്പറ്റി ഫോട്ടോഗ്രാഫര്‍ക്ക് പറയാനുള്ളത്

ദുരന്തഭൂമിയായിരിക്കുകയാണ് കേരളം. മഴയുടെ തീവ്രത ഏറ്റവുമധികം ബാധിച്ച ഇടുക്കി പ്രളയതാഴ് വരയായി മാറിയിരിക്കുകയാണ്. പോലീസ്, ഫയര്‍ഫോഴ്‌സ്, മറ്റു സര്‍ക്കാര്‍ ജീവനക്കാരും നാട്ടുകാരും ഒരൊറ്റക്കെട്ടായാണ് ദുരന്തഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത്. ഒപ്പം മറ്റൊരു കൂട്ടര്‍ കൂടിയാണ്. ദുരന്തത്തിന്റെ വ്യാപ്തി ലോകത്തെ അറിയിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍. കുടുംബത്തെയും വേണ്ടപ്പെട്ടവരെയും വീട്ടില്‍ തനിച്ചാക്കിയാണ് പലരും ദുരന്തഭൂമിയില്‍ എത്തിയിരിക്കുന്നത്. ഇടുക്കിയിലെ ദുരന്തത്തിന്റെ തീവ്രത എത്ര ഭയാനകമാണെന്ന് ലോകം ആദ്യം മനസിലാക്കിയത് രാഷ്ട്രദീപിക സായാഹ്നപത്രത്തില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഫോട്ടോയിലൂടെയായിരുന്നു. ദീപിക ഫോട്ടോഗ്രാഫര്‍ ബിബിന്‍ സേവ്യര്‍ പകര്‍ത്തിയ ചിത്രം അത്രമേല്‍ ഓരോ ഹൃദയങ്ങളെയും സ്വാധീനിച്ചു. ഇടുക്കിയിലെ അടിമാലിയില്‍ പിഞ്ചുകുട്ടിയെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കുന്ന ചിത്രത്തെക്കുറിച്ച് ബിബിന്‍ പറയുന്നതിങ്ങനെ- വ്യാഴഴ്ച്ച രാവിലെ 4. 30 ന് ആണ് ആദ്യത്തെ കോള്‍. അടിമാലിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ആദ്യം സാധാരണ മണ്ണിടിച്ചില്‍ ആയിരിക്കും എന്ന് കരുതി വീണ്ടും കിടന്നു. കനത്ത മഴയുടെ ശബ്ദത്തിനു മുകളിലായി…

Read More

മണിയാശാനേ നിങ്ങളാണ് മന്ത്രി, 2403 അടിയാകുമ്പോള്‍ ഇടുക്കി തുറന്നാല്‍ മതിയെന്ന് കെഎസ്ഇബി, എനിക്കു വലുതെന്റെ ജനങ്ങളുടെ ജീവനാണെന്ന് മന്ത്രി, മണിയുടെ കണിശതയില്‍ ഒഴിവായത് വന്‍ദുരന്തം

കനത്ത മഴയില്‍ ഇടുക്കി ദുരന്ത ഭൂമിയായി മാറുമ്പോള്‍ മലയോര ജനത ഒന്നാകെ ജാതിമത, രാഷ്ട്രീയ ചിന്തകള്‍ മാറ്റിവച്ച് അതിജീവനത്തിനായി പൊരുതുകയാണ്. കൊടുംമഴയ്‌ക്കൊപ്പം ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. അതേസമയം ഇടുക്കി-ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കാന്‍ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥര്‍ മടി കാണിച്ചെന്നും കോടിക്കണക്കിന് രൂപയുടെ ജലം ഒഴുക്കി കളയേണ്ടെ സാഹചര്യമില്ലെന്ന് വാദിച്ചതായും റിപ്പോര്‍ട്ടുണ്ട്. മന്ത്രി എം.എം. മണി പങ്കെടുത്ത യോഗത്തിലായിരുന്നു ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ച് കെഎസ്ഇബി നിലപാടെടുത്തത്. എന്നാല്‍, താനാണ് മന്ത്രിയെന്നും തനിക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും വലിയ ദുരന്തത്തിലേക്ക് വിട്ടുകൊടുക്കാന്‍ ഉദേശിക്കുന്നില്ലെന്നും മണി തറപ്പിച്ചു പറഞ്ഞു. ഡാം എത്രയും പെട്ടെന്ന് തുറക്കാന്‍ കാരണമായതും ഇടുക്കിക്കാരനായ മന്ത്രിയുടെ കടുംപിടുത്തം കാരണമാണ്. ഒരുപക്ഷേ വ്യാഴാഴ്ച ഡാം തുറന്നിരുന്നില്ലെങ്കില്‍ വലിയ ദുരന്തം കേരളത്തെ തേടിയെത്തിയേനെ. രാത്രിയില്‍ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതോടെ നിമിഷനേരം കൊണ്ടാണ് ജലനിരപ്പ് ഉയര്‍ന്നത്. അതേസമയം ഇടുക്കിയില്‍…

Read More

നിന്നെയൊക്കെ ജയിപ്പിച്ചുവിട്ട സിപിഎമ്മിനെ പറഞ്ഞാല്‍ മതിയല്ലോ, നിന്റെ വളിപ്പുകള്‍ ഇവിടെ വേണ്ടെന്ന് മുകേഷിനോട് ഷമ്മി തിലകന്‍, ആക്രോശങ്ങള്‍ക്കിടെ അടിപൊട്ടുമെന്ന് തോന്നിച്ചതോടെ മധ്യസ്ഥനായി പ്രസിഡന്റും, അമ്മ യോഗത്തില്‍ നടന്നത് വലിയ കാര്യങ്ങള്‍

കൊച്ചിയില്‍ കഴിഞ്ഞദിവസം താരസംഘടനയുടെ യോഗം നടന്നപ്പോള്‍ താരങ്ങളായ മുകേഷും ഷമ്മി തിലകനും തമ്മില്‍ വലിയ വാഗ്വാദം നടന്നെന്നും ഒടുവില്‍ കൈയ്യാങ്കളിയില്‍ എത്തുമെന്ന അവസ്ഥ വന്നപ്പോള്‍ മറ്റു താരങ്ങളാണ് പിടിച്ചു മാറ്റിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഒരു പ്രമുഖ പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. യോഗത്തിനിടെ നടി ഹണിറോസും അമ്മ നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചു. നടനും എംഎല്‍എയുമായ മുകേഷും ഷമ്മി തിലകനും തമ്മിലാണ് രൂക്ഷമായ വാക്കുതര്‍ക്കം നടന്നത്. വിനയന്‍ ചിത്രത്തില്‍ അഭിനയിച്ച തനിക്കെതിരേ മുകേഷ് പാരവച്ചെന്ന ഷമ്മിയുടെ വെളിപ്പെടുത്തലാണ് പ്രശ്‌നത്തിന് കാരണം. ഇതിനു മറുപടിയായി മുകേഷ് തിലകനെയും ഷമ്മിയെയും കളിയാക്കി സംസാരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരസ്യമായി ആക്ഷേപിച്ചതിന് ഷമ്മിയെയും തിലകനെയും ചേര്‍ത്ത് മുകേഷ് പറഞ്ഞ തമാശ ഷമ്മിതിലകനെ ദേഷ്യം പിടിപ്പിച്ചു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം മൂത്ത് അടിയുടെ വക്കിലേക്ക് നീങ്ങുകയും ഒടുവില്‍ അധ്യക്ഷനും മറ്റുള്ളവരും പിടിച്ചുമാറ്റുകയുമായിരുന്നു. റിപ്പോര്‍ട്ടിലെ മറ്റു കാര്യങ്ങള്‍ ഇങ്ങനെ-…

Read More

കേ​ര​ള​ത്തി​ല്‍ മ​ഴ​യു​ടെ സം​ഹാ​ര​താ​ണ്ഡ​വം; മൂന്നു ജില്ലകളിലായി 17 മരണം; ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു

കോ​ട്ട​യം: കേ​ര​ള​ത്തി​ല്‍ മ​ഴ​യു​ടെ സം​ഹാ​ര​താ​ണ്ഡ​വം. സം​സ്ഥാ​ന​മാ​കെ ക​ന​ത്ത​മ​ഴ​തു​ട​രു​മ്പോ​ള്‍ ഇ​ടു​ക്കി​യി​ലും മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ട്ടും വ​യ​നാ​ട്ടി​ലും ദു​ര​ന്ത​ങ്ങ​ളു​ടെ പി​ടി​യി​ലാ​ണ്. സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​യി​ല്‍ ഇ​ന്നു മാ​ത്രം മ​രി​ച്ച​ത് 17 പേ​രാ​ണ്. ഇ​തി​ല്‍ 11 പേ​രും ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ്. അ​ടി​മാ​ലി​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു. മ​ണ്ണി​ടി​ച്ചി​ലി​ലാ​ണ് ഇ​ത്. കോ​ഴി​ക്കോ​ട്ടും വ​യ​നാ​ട്ടി​ലും ക​ന​ത്ത മ​ഴ​യും ഉ​രു​ള്‍​പൊ​ട്ട​ലും വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ല​പ്പു​റ​ത്ത് അ​ഞ്ചു പേ​രും മ​രി​ച്ചു. ഇ​ടു​ക്കി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. 2398.80 അ​ടി​യാ​ണ് രാ​വി​ലെ 10-നു​ള്ള ജ​ല​നി​ര​പ്പ്. ഇ​തോ​ടെ ട്രെ​യ​ല്‍ റ​ണ്‍ ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന് അ​ടി​യ​ന്തി​ര യോ​ഗ​മാ​ണ് കെ​എ​സ്ഇ​ബി ഇ​തി​ന് അ​നു​മ​തി​യും ന​ല്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ട​മ​ല​യാ​ര്‍ ഡാം ​തു​റ​ന്ന​തി​നാ​ല്‍ പെ​രി​യാ​റ്റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ആ​ലു​വ ഭാ​ഗ​ത്ത് വെ​ള്ളം ഉ​യ​രു​വാ​ണ്. ഇ​ടു​ക്കി കൂ​ടി തു​റ​ന്നാ​ല്‍ എ​ത്ര​ത്തോ​ളം നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നു​ള്ള ആ​ശ​ങ്ക​യും അ​ധി​കൃ​ത​ര്‍്ക്കു​ണ്ട്.

Read More

ദുരന്തഭൂമിയായി ഇടുക്കി, പല സ്ഥലങ്ങളിലും ആളുകള്‍ നേരം വെളുപ്പിച്ചത് ഭയത്തോടെ, ഇതുപോലൊരു മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കണ്ടിട്ടില്ലെന്ന് പഴമക്കാര്‍, റോഡുകള്‍ പലതും തകര്‍ന്നതോടെ ഓടിയെത്താന്‍ പോലുമാകാതെ രക്ഷാപ്രവര്‍ത്തകര്‍

പെയ്തിറങ്ങിയ കനത്ത മഴയില്‍ വിറങ്ങലിച്ചിരിക്കുകയാണ് ഇടുക്കിക്കാര്‍. രാത്രിയിലെ കനത്ത മഴയ്‌ക്കൊപ്പം പലയിടത്തും ഉരുളു പൊട്ടിയതിനൊപ്പം അപ്രതീക്ഷിതമായി പ്രളയജലം വീടുകളിലേക്കു കയറുകയും ചെയ്തതോടെ ഭയന്നു വിറച്ചാണ് ആളുകള്‍ നേരം വെളുപ്പിച്ചത്. ഹൈറേഞ്ച് മേഖലയാണ് ദുരന്തത്തിന്റെ തീവ്രത കൂടുതല്‍ അനുഭവിച്ചത്. ഇടുക്കിയില്‍ കഞ്ഞിക്കുഴി, മുരിക്കാശേരി, അടിമാലി പ്രദേശങ്ങളില്‍ മൊത്തമായി 11ലേറെ ജീവനുകളാണ് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ പൊലിഞ്ഞത്. പലയിടത്തും രാത്രിയില്‍ ആളുകള്‍ വീട്ടില്‍ നിന്നിറങ്ങി ഓടി കൂടുതല്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടി. കൊച്ചി-ധനുഷ്‌ക്കോടി ദേശീയ പാതയില്‍ അടിമാലി എട്ടുമുറിക്ക് സമീപം രാത്രി മൂന്ന് മണിയോട് കൂടി മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ ഏഴ് പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടു. അതേ തുടര്‍ന്ന് ഫര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മണ്ണുകള്‍ മാറ്റി അതില്‍ നിന്ന് രണ്ടുപേരെ ജീവനോടെ രക്ഷിച്ചു. പുതിയകുന്നേല്‍ ഹസനാര്‍, ബന്ധു കുഞ്ഞുമുഹമ്മദ്, എന്നിവരെയാണ് മണ്ണിനടിയില്‍ നിന്നും ഒരു മണിക്കൂറിനുള്ളില്‍ ജീവനോടെ…

Read More

ഉത്തരേന്ത്യയില്‍ എന്തെങ്കിലും കണ്ടാല്‍ പ്രതികരണവുമായിറങ്ങും, സ്വന്തം സഹപ്രവര്‍ത്തക വന്‍ അതിക്രമത്തിന് ഇരയായപ്പോള്‍ മിണ്ടാതിരുന്നു, മോഹന്‍ലാലിനെതിരേ അവാര്‍ഡുദാന ചടങ്ങില്‍ ‘വെടിവച്ച’ അലന്‍സിയറിനെതിരേ രൂക്ഷപ്രതികരണവുമായി മലയാളികള്‍

കേരളത്തിനു പുറത്ത് എന്തു സംഭവം നടന്നാലും പ്രതിഷേധിക്കുകയെന്നത് നടന്‍ അലന്‍സിയറിന്റെ പതിവുരീതിയാണ്. ഉത്തര്‍പ്രദേശില്‍ മൃഗസംരക്ഷകരുടെ ആക്രമണത്തിനെതിരേ ആയിരുന്നു ആദ്യ പ്രതിഷേധം. പിന്നീട് സംവിധായകന്‍ കമലിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ തിരിഞ്ഞപ്പോള്‍ വ്യത്യസ്തമായ പ്രതിഷേധവുമായിട്ടാണ് അലന്‍സിയര്‍ രംഗത്തെത്തിയത്. മേല്‍വസ്ത്രമഴിച്ച് കാസര്‍കോഡ് ബസ് സ്റ്റാന്‍ഡിലൂടെ കിലുക്കാം പെട്ടിയും കൊട്ടി പീപ്പിയും ഊതിയായിരുന്നു പ്രതിഷേധം നടത്തിയത്. പത്ത് മിനിട്ട് പ്രതിഷേധം നീണ്ടു നിന്നു. ഓരോ ബസ്സിലും കയറി അമേരിക്കയിലേക്ക് പോകുന്നതിന് ടിക്കറ്റ് ആവശ്യപ്പെട്ടുകൊണ്ടാണ് അലന്‍സിയര്‍ പ്രകടനം കാഴ്ചവെച്ചത്. പേര് നോക്കിയാണ് വിദേശരാജ്യത്തേക്ക് അയക്കുന്നത് എങ്കില്‍ തന്നെ അമേരിക്കയിലേക്ക് അയക്കുമൊ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ഇൗ രണ്ടു സംഭവങ്ങളോടെ അലന്‍സിയര്‍ സാംസ്‌കാരിക മുഖമായി മാറി. എന്നാല്‍ സ്വന്തം നാട്ടില്‍ സ്വന്തം മേഖലയില്‍ ഒരു നടി ഓടുന്ന വാഹനത്തില്‍ അതിക്രമത്തിന് ഇരയായിട്ടും അലന്‍സിയര്‍ വാ തുറന്നതുമില്ല. സിനിമയിലെ തന്നെ ചില വമ്പന്മാരാണ് സംഭവത്തിനു പിന്നിലെന്ന…

Read More

തട്ടിപ്പുകാരുടെ ഇഷ്ട വിഭവമായ റൈസ് പുള്ളര്‍ എന്താണ് ? വണ്ണപ്പുറം കൊലപാതകത്തില്‍ പറഞ്ഞുകേട്ട ഇറിഡിയം ആള് ചില്ലറക്കാരനല്ല, ഇറിഡിയത്തിന് ഇത്ര ഡിമാന്‍ഡ് ഉണ്ടാകാന്‍ കാരണം പലതാണ്, മലയാളികള്‍ തട്ടിപ്പിനിരയാകുന്ന ആ വസ്തുവിനെക്കുറിച്ച്

മലയാളികള്‍ സമീപകാലത്ത് ഏറ്റവുമധികം കേട്ട വാക്കുകളിലൊന്നാണ് റൈസ് പുള്ളര്‍. തട്ടിപ്പുകാരുടെ ഇഷ്ടവസ്തുവാണ് മലയാളികള്‍ റൈസ് പുള്ളര്‍ എന്നു വിളിക്കുന്ന ഇറിഡിയം എന്ന ഈ ലോഹം. അടുത്തിടെ ഏറെപ്പേരും പറ്റിക്കപ്പെട്ടതും റൈസ് പുള്ളറിന്റെ പേരില്‍. പ്രത്യേകിച്ച് ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളില്‍. ഇടുക്കി വണ്ണപ്പുറത്ത് മന്ത്രവാദിയും കുടുംബവും കൊല്ലപ്പെട്ടതിലും ഒരുപങ്ക് ഇറിഡിയത്തിനുണ്ട്. ഇറിഡിയം ആദ്യമായി കണ്ടുപിടിച്ചത് സ്മിത്ത്‌സണ്‍ ടെനന്റ് എന്ന ശാസ്ത്രജ്ഞനാണെങ്കിലും, അത് വേര്‍തിരിച്ചെടുത്തത് കാള്‍ ക്ലാസ് എന്ന രസതന്ത്രജ്ഞനാണ്. ഇത് വേര്‍തിരിക്കാനുള്ള ശാസ്ത്രീയ മാര്‍ഗം കണ്ടുപിടിച്ചതും കാള്‍ ക്ലാസ് ആണ്. പ്രകൃതിദത്തമായ പ്ലാറ്റിനത്തില്‍ ഇഴപിരിഞ്ഞു കുടന്നിരുന്ന ആറു ലോഹങ്ങളില്‍ ഒന്നണ് ഇത്.ലവണ ലായിനികളുടെ വൈവിദ്യമാര്‍ന്ന നിറങ്ങള്‍ കണ്ടാണ് മഴവില്ല് എന്നര്‍ത്ഥമുള്ള ഇറിഡിയം എന്ന പേര്‍ നല്‍കിയത്. പ്രകൃതിയിലെ ഏറ്റവും സാന്ദ്രത കൂടിയ രണ്ടാമത്തെ മൂലകമാണ് ഇറിഡിയം. പ്ലാറ്റിനം കുടുംബത്തില്‍പ്പെട്ട കാഠിന്യമേറിയ ഈ ലോഹത്തിന് തേയ്മാനമോ ദ്രവിക്കലോ ഒരിക്കലും…

Read More

കള്ളനോട്ടുമായി പിടിയിലായ സീരിയല്‍ നടി സൂര്യയുടെ വീട്ടില്‍ പൂജ നടത്തിയിരുന്നത് കൃഷ്ണനും അനീഷും? നടിയും സംഘവും അറസ്റ്റിലായി ഒരു മാസത്തിനുള്ളില്‍ കൃഷ്ണനും കുടുംബവും കൊല്ലപ്പെട്ടതിന് പിന്നിലാര്?

ഇടുക്കി വണ്ണപ്പുറം കമ്പക്കാനത്ത് മന്ത്രവാദം നടത്തുന്ന കൃഷ്ണനും കുടുംബവും ദാരുണമായി കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ അറസ്റ്റിലായെങ്കിലും ദുരൂഹത നീങ്ങുന്നില്ല. കൃഷ്ണന് വന്‍കിട നോട്ടു തട്ടിപ്പു സംഘവുമായി ബന്ധമുണ്ടായിരുന്നുവെന്ന സൂചന ലഭിച്ചതാണ് അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങാന്‍ കാരണം. ജൂലായ് നാലിന് കൊല്ലം മുളങ്കാടകത്ത് സീരിയല്‍ നടി സൂര്യയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിര്‍മാണ ഉപകരണങ്ങളും പിടികൂടിയിരുന്നു. ഇടുക്കി അണക്കരയില്‍ നിന്ന് പിടിയിലായവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടിയും അമ്മയും വലയിലാകുന്നത്. നടിയും അമ്മയും വാടകയ്‌ക്കെടുത്തിരുന്ന വീട്ടില്‍ പലപ്പോഴും പൂജ നടക്കാറുണ്ടായിരുന്നു. ഇതിന് എത്തിയിരുന്നത് കൊല്ലപ്പെട്ട കൃഷ്ണനും സഹായി അനീഷും ആയിരുന്നുവെന്ന ചില സൂചനകള്‍ പോലീസിനും ലഭിച്ചിട്ടുണ്ട്. ജയിലിലുള്ള നോട്ടുകേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ നീക്കമുണ്ട്. കൃഷ്ണും കുടുംബവും ആരെയോ ഭയപ്പെട്ടിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. കള്ളനോട്ട് സംഘം പിടിയിലായ ശേഷമാണ് ഇതെന്നാണ് സൂചന.…

Read More