തട്ടിപ്പുകാരുടെ ഇഷ്ട വിഭവമായ റൈസ് പുള്ളര്‍ എന്താണ് ? വണ്ണപ്പുറം കൊലപാതകത്തില്‍ പറഞ്ഞുകേട്ട ഇറിഡിയം ആള് ചില്ലറക്കാരനല്ല, ഇറിഡിയത്തിന് ഇത്ര ഡിമാന്‍ഡ് ഉണ്ടാകാന്‍ കാരണം പലതാണ്, മലയാളികള്‍ തട്ടിപ്പിനിരയാകുന്ന ആ വസ്തുവിനെക്കുറിച്ച്

മലയാളികള്‍ സമീപകാലത്ത് ഏറ്റവുമധികം കേട്ട വാക്കുകളിലൊന്നാണ് റൈസ് പുള്ളര്‍. തട്ടിപ്പുകാരുടെ ഇഷ്ടവസ്തുവാണ് മലയാളികള്‍ റൈസ് പുള്ളര്‍ എന്നു വിളിക്കുന്ന ഇറിഡിയം എന്ന ഈ ലോഹം. അടുത്തിടെ ഏറെപ്പേരും പറ്റിക്കപ്പെട്ടതും റൈസ് പുള്ളറിന്റെ പേരില്‍. പ്രത്യേകിച്ച് ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളില്‍. ഇടുക്കി വണ്ണപ്പുറത്ത് മന്ത്രവാദിയും കുടുംബവും കൊല്ലപ്പെട്ടതിലും ഒരുപങ്ക് ഇറിഡിയത്തിനുണ്ട്.

ഇറിഡിയം ആദ്യമായി കണ്ടുപിടിച്ചത് സ്മിത്ത്‌സണ്‍ ടെനന്റ് എന്ന ശാസ്ത്രജ്ഞനാണെങ്കിലും, അത് വേര്‍തിരിച്ചെടുത്തത് കാള്‍ ക്ലാസ് എന്ന രസതന്ത്രജ്ഞനാണ്. ഇത് വേര്‍തിരിക്കാനുള്ള ശാസ്ത്രീയ മാര്‍ഗം കണ്ടുപിടിച്ചതും കാള്‍ ക്ലാസ് ആണ്. പ്രകൃതിദത്തമായ പ്ലാറ്റിനത്തില്‍ ഇഴപിരിഞ്ഞു കുടന്നിരുന്ന ആറു ലോഹങ്ങളില്‍ ഒന്നണ് ഇത്.ലവണ ലായിനികളുടെ വൈവിദ്യമാര്‍ന്ന നിറങ്ങള്‍ കണ്ടാണ് മഴവില്ല് എന്നര്‍ത്ഥമുള്ള ഇറിഡിയം എന്ന പേര്‍ നല്‍കിയത്.

പ്രകൃതിയിലെ ഏറ്റവും സാന്ദ്രത കൂടിയ രണ്ടാമത്തെ മൂലകമാണ് ഇറിഡിയം. പ്ലാറ്റിനം കുടുംബത്തില്‍പ്പെട്ട കാഠിന്യമേറിയ ഈ ലോഹത്തിന് തേയ്മാനമോ ദ്രവിക്കലോ ഒരിക്കലും സംഭവിക്കില്ല. ഇവ വെള്ളി നിറത്തിലാണ് കാണപ്പെടുന്നത്. പ്രകൃതിയില്‍ വളരെ ചുരുക്കമായി മാത്രമേ കാണാനാകൂ. ആസിഡുകളെ പ്രതിരോധിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ശുദ്ധമായ ലോഹരൂപത്തിന് പകരം മറ്റുപല ലോഹങ്ങളുമായി ചേര്‍ന്നുള്ള മിശ്രിതരൂപത്തിലാണ് ഇവ സാധാരണയായി നിലകൊള്ളുന്നത്.

ഭൂമിയില്‍ ഇടിച്ചിറങ്ങിയ ഉള്‍ക്കകളിലും മറ്റും ഇറിഡിയം കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ താഴികക്കുടം ഉണ്ടാക്കുന്നത് ചെമ്പു കൊണ്ടാണ്. ഇറിഡിയം ചെമ്പും നിക്കലും ഖനനം ചെയ്യുമ്പോ കിട്ടുന്ന ഒരു ഉപോല്പന്നം കൂടി ആണ്. ചെമ്പു താഴികക്കുടം ക്ഷേത്രത്തിന്റെ ഇടിമിന്നല്‍ ചാലകം ആയിട്ടാണ് ഉപയോഗിക്കുന്നത്. പല തവണ ഇടിമിന്നല്‍ ഏറ്റു കൂടിയ വൈദ്യുത താപം കടന്നു പോകുമ്പോ ചെമ്പിന്റെ സ്വാഭാവിക സ്വഭാവത്തില്‍ മാറ്റം വരുകയും, ഇറിഡിയത്തിന്റെ സ്വഭാവം വരുകയും ചെയ്യും.

തുരുമ്പെടുക്കാത്ത മെറ്റല്‍ എന്ന ഖ്യാതി ഉള്ള ഇറിഡിയം ഒരു വര്‍ഷം മൂന്നു ടണ്ണില്‍ കുറവേ ലോകത്തു ഉല്‍പ്പാദിപ്പിക്കപ്പെടുന്നുള്ളു. ഉല്‍പ്പാദനത്തില്‍ ഈ കുറവ് ആണ് ഇറിഡിയത്തിനെ മാര്‍ക്കറ്റില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആക്കുന്നത്. വിമാന എഞ്ചിനുകളിലെ ഒരു കംപോണന്റ് ആയും, സ്പാര്ക് പ്ലഗുകളിലും, പ്ലാറ്റിനം അലോയ്ക്ക് ബലം കൂട്ടാനും ഇറിഡിയം ഉപയോഗിക്കുന്നത്. സാറ്റലൈറ്റുകളില്‍ ഉപയോഗിക്കുന്നതും ഇതേ ഇറിഡിയം തന്നെ. അതുകൊണ്ട് തന്നെ വിപണിയില്‍ വലിയ വിലയുണ്ട്. ഈ ഡിമാന്‍ഡ് മുതലെടുക്കുന്നവരാണ് തട്ടിപ്പിന്റെ വലവിരിച്ച് എത്തുന്നത്.

Related posts