നവാസ് മേത്തര്‍ തലശേരി: പിണറായിയില്‍ മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പേര് പ്രതിപട്ടികയിലേക്ക്. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65 ), പേരക്കുട്ടി ഐശ്വര്യ കിഷോർ (എട്ട്) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് കൂടുതല്‍ പ്രതികൾ ഉണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നത്. കൊല്ലപ്പെട്ട കുഞ്ഞിക്കണ്ണന്- കമല ദമ്പതികളുടെ മകളും ഐശ്വര്യയുടെ മാതാവുമായ പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യ(27) ഈ കേസില്‍ അറസ്റ്റിലായി കണ്ണൂര്‍ വനിതാ ജയിലില്‍ റിമാൻഡിലാണുള്ളത്.കേസില്‍ കൂടുതല്‍ പേരുടെ പങ്ക് സംബന്ധിച്ച നിര്‍ണായക തെളിവുകളടങ്ങിയ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നുള്ള 32 ജിബി പെന്‍ഡ്രൈവ് ഇന്ന് ഉച്ചയോടെ അന്വേഷണ സംഘത്തിന് ലഭിക്കും. സൗമ്യയുടെ അഞ്ച് മൊബൈല്‍ ഫോണുകളില്‍ നിന്നും ശേഖരിച്ച ഫോണ്‍ സംഭാഷണങ്ങളും വോയ്സ് മെസേജുകളും ടെക്സ്റ്റ് മെസേജുകളുമുള്പ്പെടെയുള്ള 32 ജിബിയാണ് ഫോറന്‍സിക് ലാബില്‍ നിന്നും തലശേരിയിലേക്ക്…
Read MoreCategory: Editor’s Pick
ചുവരെഴുത്തില്‍ തുടങ്ങിയ തര്‍ക്കത്തില്‍ പൊലിഞ്ഞത് ഒരു ജീവന്! മഹാരാജാസ് കോളജില്‍ എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര് കസ്റ്റഡിയില്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥി സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കോളജിലെ രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർഥി ഇടുക്കി വട്ടവട സ്വദേശി അഭിമന്യു ആണ് മരിച്ചത്. ഇന്നലെ രാത്രി 12.30 ഓടെ മഹാരാജാസ് കോളജിന്റെ ഐഎംഎ ഗേറ്റിന് സമീപമാണ് സംഭവം. മറ്റൊരു രണ്ടാം വർഷ ഫിലോസഫി ബിരുദ വിദ്യാർഥിയായ കൊല്ലം കൊട്ടാരക്കര സ്വദേശി അർജുൻ (19) എന്നയാൾക്കും കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം സ്വദേശി ബിലാൽ, പത്തനംതിട്ട സ്വദേശി ഫറൂഖ്, ഫോർട്ടുകൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പിടിയിലായവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു. കോളജിൽ ഇന്ന് ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് ക്ലാസ് ആരംഭിക്കുന്നതോടനുബന്ധിച്ച് നവാഗതരെ സ്വാഗതം ചെയ്യുന്നതിനായുള്ള ചുവരെഴുത്ത് നടക്കുന്നതിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്. കുറച്ചു ദിവസങ്ങളായി കോളിൽ…
Read Moreദിലീപിനെ തിരിച്ചെടുക്കാന്‍ നേരത്തെ തന്നെ താരസംഘടന തീരുമാനിച്ചിരുന്നു, ഊര്‍മിള ഉണ്ണിയെ കൊണ്ട് മീറ്റിംഗില്‍ ചോദ്യം ചോദിപ്പിച്ചത് വേണ്ടപ്പെട്ടവര്‍ തന്നെ, താരസംഘടനയിലെ ഉള്ളുകളികള്‍ പുറത്ത്
നടിയ അക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെതിരേ താരസംഘടന സ്വീകരിച്ച നടപടി പുകമറ മാത്രമായിരുന്നെന്നു വ്യക്തമാക്കുന്ന സംഘടനാ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ 26ന് കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ സൂചനകളുള്ളത്. റിപ്പോര്‍ട്ടില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ ആറാം പേജിലാണ് ഇക്കാര്യം പറയുന്നത്. സംഘടനയുടെ അംഗമായ ദിലീപിന്റെ അംഗത്വം റദ്ദാക്കാന്‍ പ്രത്യേക ചില സാഹചര്യങ്ങളില്‍ അവയ്ലബിള് എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ തീരുമാനമെടുത്തു. തുടര്‍ന്ന് ചേര്‍ന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ഈ നടപടി മരവിപ്പിച്ചെന്നും കൂടുതല്‍ നിയമസാധുതയ്ക്കായി ഇതിന്റെ തുടര്‍ നടപടികളെല്ലാം വാര്‍ഷിക പൊതുയോഗത്തിന്റെ പരിഗണനയ്ക്കായി മാറ്റിവച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനം അജന്‍ഡയില്‍ ഉണ്ടായിരുന്നില്ലെന്നും യോഗത്തിനിടെ പെട്ടെന്ന് ഉന്നയിക്കപ്പെടുകയായിരുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം താരസംഘടന കേന്ദ്രങ്ങള്‍ പറഞ്ഞിരുന്നത്. അതേസമയം, യോഗം അവസാനിക്കാറായ സമയത്തു വേദിയില്‍ ഉണ്ടായിരുന്നവര്‍ എന്തെങ്കിലും ചോദ്യം ബാക്കിയുണ്ടോയെന്ന് ആരാഞ്ഞുവെന്നാണ്…
Read Moreവിഷക്കച്ചവടം അവസാനിക്കുന്നില്ല ഇത്തവണ മാങ്ങ! മാര്‍ക്കറ്റില്‍ ലഭിക്കുന്ന മാങ്ങ പഴുപ്പിക്കാനുപയോഗിക്കുന്നത് മാരകമായ ചൈനീസ് വിഷം; പൊടി രൂപത്തിലുള്ള വിഷം ഉപയോഗിക്കാന്‍ ഇന്ത്യയില്‍ അനുമതിയില്ല; അനന്തര ഫലങ്ങളില്‍ കാന്‍സര്‍ വരെ…
ചെന്നൈ: ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ ഉയര്‍ത്തിയ ആരോഗ്യഭീഷണി ഒന്നൊതുങ്ങി വരുമ്പോഴേക്കും അതാ അടുത്തത്. കാലം തെറ്റി എത്തുന്ന മാങ്ങയിലെ പതിവില്ലാത്ത രാസവസ്തു സാന്നിധ്യത്തെക്കുറിച്ചും ഭയപ്പെടാതെ വയ്യ. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍, ആരോഗ്യത്തിനു ഹാനികരമായ എഥിലിന്‍ പൊടിരൂപത്തില്‍ സംഭരിച്ച ചാക്കുകള്‍ കോയമ്പേട് മാര്‍ക്കറ്റിലെ 10 കച്ചവടക്കാരില്‍ നിന്നു കണ്ടെത്തിയത് ഇതിന്റെ ഉപഭോക്താക്കളായ മലയാളികള്‍ക്ക് കനത്ത ആശങ്കയാണ് നല്‍കുന്നത്. മാരകമെങ്കിലും ഇഷ്ടാനുസരണം മാങ്ങ പഴുപ്പിക്കാന്‍ പരീക്ഷിക്കപ്പെടുന്ന ഇത് ചൈനയില്‍ നിന്നാണത്രെ എത്തിക്കുന്നത്. ചെന്നൈയിലെ പഴുപ്പിക്കല്‍ രീതി കേരളത്തിലുമുണ്ടോയെന്ന ആശങ്കയിലാണ് മലയാളികള്‍. പാകമാകും മുന്‍പ് വിളവെടുക്കുന്ന മാങ്ങ, വില ഉയരുമ്പോള്‍ ഇഷ്ടാനുസരണം പഴുപ്പിക്കുന്നതിനാണ് എഥിലിന്‍ ഉപയോഗിക്കുന്നത്. കാല്‍സ്യം കാര്‍ബൈഡ് ആണ് പഴങ്ങള്‍ വേഗം പഴുപ്പിക്കുന്നതിനായി കച്ചവടക്കാര്‍ പലപ്പോഴും ഉപയോഗിക്കുകയെങ്കിലും ചാക്ക് കണക്കിന് എഥിലിന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതും പ്രയോഗിക്കുന്നുണ്ടോ എന്ന സംശയം വ്യാപകമായത്. കേരളം, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍…
Read Moreസ്ഥിരമായി അമ്മ യോഗത്തിന് പോയിരുന്നു, എന്നാല്‍ അവിടെ നടക്കുന്നത് തീര്‍ത്തും വിചിത്രമായ കാര്യങ്ങളാണ്, ചില സൂപ്പര്‍ താരങ്ങള്‍ പറയുന്നതിന് കൈയ്യടിക്കുകയാണ് ഏക അജന്‍ഡ, രമ്യ നമ്പീശന് പറയുന്നു
അമ്മ താരസംഘടനയില്‍ നിന്നും രാജിവച്ച ശേഷം നാലു നടിമാര്‍ക്കും സമൂഹത്തില്‍ നിന്നു ലഭിക്കുന്നത് വലിയ പിന്തുണയാണ്. രാഷ്ട്രീയ, സാംസ്കാരിക നേതാക്കള്‍ ഇവര്‍ക്ക് പിന്തുണയുമായെത്തി. അമ്മ പ്രതിരോധത്തിലാകുകയും ചെയ്തു. ഇപ്പോഴിതാ രമ്യ നമ്പീശന് അമ്മ യോഗങ്ങളില്‍ എന്താണു നടക്കുന്നതെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. രമ്യ പറയുന്നതിങ്ങനെ- കഴിഞ്ഞ 10 വര്‍ഷമായി താരസംഘടനയായ അമ്മയുടെ ഭാഗമായിരുന്നു ഞാന്‍. ആദ്യമൊക്കെ എല്ലാ മീറ്റിങ്ങുകള്‍ക്കും പങ്കെടുക്കുമായിരുന്നു. യോഗങ്ങളില്‍ പോകുന്നതല്ലാതെ തങ്ങളോട് ആരും അഭിപ്രായം ചോദിക്കാറില്ല. വലിയ താരങ്ങള്‍ പറയാനുള്ളത് കേള്‍ക്കും. പിന്നീടാണ് മനസിലായത് ഇത് ഒരു തരത്തിലുള്ള അടിച്ചമര്‍ത്തലാണെന്ന്. അമ്മയില്‍ ഉന്നയിക്കാന്‍ തനിയ്ക്ക് ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അവിടെ ചോദിക്കാന്‍ പറ്റില്ലായിരുന്നു. ഡബ്ല്യൂസിസി സംഘടന രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത് അതാണ്. അതേസമയം അമ്മയ്ക്ക് എതിരെ നില്‍ക്കാനല്ല. അമ്മയ്ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയായിരുന്നു തങ്ങള്‍ക്ക് ഇഷ്ടം. സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി പോരാടും അമ്മയുടെ നിലപാട് ഞെട്ടിപ്പിക്കുന്നതും അതിലേറെ…
Read Moreഅമ്മയ്ക്കെതിരേ അടുത്ത വെടി പൊട്ടിച്ച് പാര്‍വതിയും പത്മപ്രിയയും, അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തങ്ങളെ തടഞ്ഞു, ഇപ്പോഴത്തെ ഭാരവാഹികള്‍ അവരുടെ നോമിനികള്‍
അമ്മയിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ സംഘടനയെ പ്രതിരോധത്തിലാക്കി നടിമാരായ പത്മപ്രിയയും പാര്‍വതിയും. തങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറായെങ്കിലും ചിലര്‍ തങ്ങളെ ഒഴിവാക്കിയെന്നും നോമിനേഷന് പോലും നല്കാന് സാധിച്ചില്ലെന്നും ഇരുവരും വെളിപ്പെടുത്തി. ഇപ്പോഴത്തെ ഭാരവാഹികള്‍ ചിലരുടെ അടുപ്പക്കാരാണ്. ഈ സംഘടന അതിന്റെ എല്ലാ മൂല്യങ്ങളും കളഞ്ഞു കുളിച്ചെന്നും പാര്‍വതി പറയുന്നു. രണ്ട് പേര് മത്സരിക്കാനൊരുങ്ങിയിരുന്നു. എന്നാല്‍ ഒരു കൂട്ടത്തെ മുന്‍കൂട്ടി ആരോ തീരുമാനിച്ചെന്ന് ഡബ്ല്യുസിസി പറഞ്ഞു. വിദേശത്താണെന്ന് പറഞ്ഞ് നോമിനേഷനില്‍ നിന്ന് ഒഴിവാക്കിയെന്ന് പാര്‍വതിയും പത്മപ്രിയയും പറഞ്ഞു. അമ്മയുടെ നിലപാടുകള്‍ സംഘടനയുടെ ധാര്‍മികയില്‍ സംശയം ഉയര്‍ത്തുന്നതാണ്. നിലവില്‍ അമ്മയുടെ നേതൃത്വത്തില്‍ എത്തിയിരിക്കുന്നത് ആരുടെയൊക്കെയോ നോമിനികളാണെന്നും സംഘടനയില്‍ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും പാര്‍വതി പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇരുവരും അമ്മയ്ക്ക് കത്തെഴുതി. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍…
Read Moreതരികിട സാബുവിനും ബിഗ് ബോസിനും കുരുക്ക്, ബിജെപി മുംബൈയിലെ ബിഗ് ബോസ് ലൊക്കേഷനിലേക്ക് മാര്‍ച്ച് നടത്തും, പിന്തുണയുമായി മഹാരാഷ്ട്ര ഘടകവും, വനിതാ നേതാവിനെ അപമാനിച്ച വിഷയത്തില്‍ പുതിയ നീക്കം ഇങ്ങനെ
യുവമോര്‍ച്ച പ്രവര്‍ത്തക ലസിത പാലയ്ക്കലിനെ ലൈംഗിക ചുവയുള്ള അശ്ശീല നവ മാധ്യമ കുറിപ്പിലൂടെ അപമാനിച്ച തരികിട സാബുവിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാബു ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ പങ്കെടുക്കുകയാണ്. മുംബൈയിലാണ് ഇതിന്റെ ഷൂട്ടിംഗ്. സാബുവിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റിന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ് പരാതിയും നല്കി. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് കമന്റുകളിലൂടെ വിഷയം അമിത് ഷായുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു. ബിജെപി സംസ്ഥാന നേതൃത്വവും വിഷയത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്രത്തെ ധരിപ്പിച്ചു. ഇതിനിടെയാണ് മുംബൈയിലെ ബിഗ് ബോസ് ലൊക്കേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ ബിജെപി തീരുമാനിച്ചത്. മഹാരാഷ്ട്ര ഘടകവും ഇതിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളില്‍ സാബുമോനെതിരേ വലിയ പ്രതിഷേധത്തിനാണ് ബിജെപി ഒരുങ്ങുന്നത്. പുതിയ സംഭവവികാസങ്ങള്‍ ഏഷ്യാനെറ്റിനും തലവേദനയായിട്ടുണ്ട്. ബിഗ് ബോസ് ഷോ ചെയ്യുന്നത് മുംബൈ കേന്ദ്രമായ…
Read Moreഅമ്മയെ പ്രതിരോധത്തിലാക്കി ഗണേഷ്കുമാറിന്റെ വാട്സാപ്പ് സന്ദേശം, രാജിവച്ച നടിമാര്‍ അമ്മയ്ക്ക് അധികപ്പറ്റ്, പത്രങ്ങളെയും ചാനലുകാരെയും പേടിച്ച് തീരുമാനങ്ങള്‍ എടുക്കാതിരിക്കരുതെന്ന് ഇടവേള ബാബുവിനോട് ഗണേഷ്
രാജിവച്ച നടിമാര്‍ താര സംഘടനയായ അമ്മയോട് പ്രതിബദ്ധതയില്ലാത്തവരെന്ന് കെ.ബി ഗണേഷ്കുമാര്. ഇടവേള ബാബുവിന് അയച്ച വാട്സ് അപ്പ് സന്ദേശത്തിലാണ് ഇങ്ങനെ ഗണേഷ് കുമാര്‍ ഇങ്ങനെ പറയുന്നത്. ഗണേഷിന്റെ വാട്സ് അപ്പ് സന്ദേശം ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. ചാനലില്‍ മുഖം വരാന്‍ വേണ്ടി വിവാദം ഉണ്ടാക്കുന്നത് ഒരു പണിയുമില്ലാത്ത രാഷ്ട്രീയക്കാരാണ്. രാജിവച്ച നടിമാര്‍ അമ്മയുടെ താരഷോയുമായി സഹകരിക്കാത്തവരും സിനിമയില്‍ സജീവമല്ലാത്തവരുമാണ്. പത്രക്കാരേയും ചാനലുകാരേയും പേടിച്ച് തീരുമാനങ്ങള്‍ എടുക്കാതിരിക്കരുത്. മാധ്യമങ്ങള്‍ രണ്ടു ദിവസം കഴിയുമ്പോള്‍ ഈ വിഷയം അവസാപ്പിക്കും. നെഗറ്റീവിറ്റിയാണ് മാധ്യമങ്ങളുടെ പോളിസി. ആരെയും നശിപ്പിക്കാന്‍ കിട്ടുന്ന അവസരം അവര്‍ ഉപയോഗിക്കും. അമ്മയ്ക്ക് ആരുടേയും പൊതുജന പിന്തുണ ആവശ്യമില്ല. വിവാദങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും ഗണേഷ് ഇടവേള ബാബുവിന് അയച്ച ശബ്ദരേഖയില്‍ പറയുന്നു.
Read Moreദിലീപിനെ തിരിച്ചെടുക്കണമെന്ന് അമ്മ യോഗത്തില്‍ ആദ്യം ആവശ്യപ്പെട്ട നടിക്ക് കൈനിറയെ ചിത്രങ്ങള്‍, വിവാദ സ്വാമിയുടെ വാര്‍ത്തയില്‍ വിവാദനായികയായ താരത്തിന്റെ സാമ്പത്തിക സ്രോതസ് പോലീസ് നിരീക്ഷണത്തില്‍
അമ്മ യോഗത്തില്‍ ദിലീപിനെ സംഘടനയിലേക്ക് തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട നടിയുടെ അടുത്തകാലത്തെ സാമ്പത്തി സ്രോതസ് പോലീസ് അന്വേഷിക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘം തന്നെയാണ് ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നത്. ഈ നടിക്ക് ദിലീപിന്‍െ വരാനിരിക്കുന്ന ചില ചിത്രങ്ങളില്‍ വലിയ റോളുകള്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. താന്‍ മറ്റുള്ളവരുടെ ആവശ്യം അമ്മ യോഗത്തില്‍ ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഈ നടി പറയുന്നത്. എന്നാല്‍ ഇവര്‍ യോഗത്തിനു രണ്ടുദിവസം മുമ്പ് ചിലരുമായി ഫോണില്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബോധപൂര്മായിട്ടാണ് ഇവര്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന. നേരത്തെ വിവാദ സ്വാമി സന്തോഷ് മാധവനുമായി ബന്ധമുണ്ടെന്ന ആരോപണം ഈ നടിക്കെതിരേ ഉയര്‍ന്നിരുന്നു. അന്ന് ഇവര്‍ക്ക് കാര്യമായ പ്രശ്നങ്ങളൊന്നും നേരിട്ടിരുന്നില്ല. ഇപ്പോള്‍ പുതിയ വിവാദത്തില്‍ ഇടംപിടിച്ചതോടെ മലയാള സിനിമയിലെ ഗ്യാംഗിന്റെ ഭാഗമായി കൂടുതല്‍ അവസരങ്ങള്‍ നേടിയെടുക്കാനുമായി.
Read Moreകണ്ണിറുക്കല്‍ മാത്രമേ ഉള്ളൂ അല്ലേ ! പ്രിയാ വാര്യരുടെ അഭിനയം മോശമെന്ന കാരണത്താല്‍ നിര്‍മാതാക്കള്‍ പരസ്യം പിന്‍വലിച്ചു; കണ്ണിറുക്കലിന്റെ പ്രഭാവം മങ്ങുന്നുവോ ?
ഒരൊറ്റ കണ്ണിറുക്കലിലൂടെ കോടിക്കണക്കിന് ആരാധകരെ സമ്പാദിച്ച പ്രിയവാര്യരുടെ രാജയോഗം അവസാനിക്കുന്നുവോ ? പ്രിയാ വാര്യരുടെ ജനപ്രീതി മുതലെടുക്കാന്‍ അവരെ വച്ച് പരസ്യം ചെയ്ത മഞ്ച് അതില്‍ നിന്നും പിന്മാറി. പ്രിയ വാര്യരുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ സംതൃപ്തരല്ലാത്തതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യത്തിന്റെ ഭാഗമായി മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ എടുക്കേണ്ടിവന്നെന്നാണ് നിര്മാതാക്കളോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതാണ് പിന്മാറ്റത്തിനും അതൃപ്തിക്കും കാരണമായി പറയപ്പെടുന്നു ഇതിന്റെ ഭാഗമായി പ്രിയാ വാര്യര്‍ നായികയി അഭിനയിച്ച മഞ്ചിന്റെ പരസ്യവും പിന്‍വലിച്ചു. സോഷ്യല്‍ മീഡിയയില്‍ താരമായതോടെ നേരത്തെ ഇന്‍ഫല്‍വന്‍സര്‍ മാര്‍ക്കറ്റിംഗിലേക്കും പ്രിയ ചുവടുവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മഞ്ചിന്റെ പരസ്യത്തിലും താരം എത്തുന്നത്. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് പ്രിയ പ്രതിഫലമായി ഈടാക്കിയത്. എന്നാല്‍ ഇത്രയും വലിയ തുക പ്രതിഫലം വാങ്ങിയിട്ടും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയാകെ പരസ്യത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. ഇതാണ്…
Read More