ഹോമിയോ മരുന്ന് കഴിച്ച മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; കോവിഡ് മൂലമെന്ന് തെറ്റിധരിച്ച വീട്ടുകാർക്ക് കിട്ടിയ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്ന കാര്യം ഞെട്ടിക്കുന്നത്


റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ മ​ദ്യ​ത്തി​നു പ​ക​രം ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ ഹോ​മി​യോ മ​രു​ന്ന് ക​ഴി​ച്ച മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു.

റാ​യ്പു​രി​ലെ പ​ന്ദ്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും ഞാ​യ​റാ​ഴ്ച​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

മ​രി​ച്ച ആ​രാ​ളു​ടെ പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്താ​യ​ത്. മ​നീ​ഷ് വ​ർ​മ (37), ദ​ൽ​വീ​ർ സിം​ഗ് പ​ർ​മ​ർ (25), ബ​ൽ​വീ​ന്ദ​ർ സിം​ഗ് (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഏ​ഴാം തീ​യ​തി മ​നീ​ഷ് വ​ർ​മ വീ​ട്ടി​ൽ​വ​ച്ച് മ​രി​ച്ചു. ഇ​തേ ദി​വ​സം ത​ന്നെ മ​റ്റ് ര​ണ്ട് പേ​രും ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​പ്പെ​ട്ടു.

കോ​വി​ഡ് മൂ​ല​മാ​ണ് വ​ർ​മ മ​രി​ച്ച​തെ​ന്ന് സം​ശ​യി​ച്ച് കു​ടും​ബം അ​ന്ന് ത​ന്നെ സം​സ്കാ​രം ന​ട​ത്തി. എ​ന്നാ​ൽ ദ​ല്‌​വീ​ർ സിം​ഗി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ആ​ൽ​ക്ക​ഹോ​ൾ ഉ​ള്ളി​ൽ​ച്ചെ​ന്നാ​ണ് മ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി.

പ​ർ​മ​ർ മരിച്ചത് ഹൃ​ദാ​യാ​ഘ​ത​ത്തെ തു​ട​ർ​ന്നാ​ണെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

മൂ​ന്നു​പേ​രും ഒ​രു​മി​ച്ച് ഹോ​മി​യോ മ​രു​ന്ന് ക​ഴി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ഏ​ത് മ​രു​ന്നാ​ണ് അ​വ​ർ ക​ഴി​ച്ച​തെ​ന്ന് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

Related posts

Leave a Comment