അമ്മയെ പ്രതിരോധത്തിലാക്കി ഗണേഷ്‌കുമാറിന്റെ വാട്‌സാപ്പ് സന്ദേശം, രാജിവച്ച നടിമാര്‍ അമ്മയ്ക്ക് അധികപ്പറ്റ്, പത്രങ്ങളെയും ചാനലുകാരെയും പേടിച്ച് തീരുമാനങ്ങള്‍ എടുക്കാതിരിക്കരുതെന്ന് ഇടവേള ബാബുവിനോട് ഗണേഷ്

രാജിവച്ച നടിമാര്‍ താര സംഘടനയായ അമ്മയോട് പ്രതിബദ്ധതയില്ലാത്തവരെന്ന് കെ.ബി ഗണേഷ്‌കുമാര്‍. ഇടവേള ബാബുവിന് അയച്ച വാട്‌സ് അപ്പ് സന്ദേശത്തിലാണ് ഇങ്ങനെ ഗണേഷ് കുമാര്‍ ഇങ്ങനെ പറയുന്നത്. ഗണേഷിന്റെ വാട്‌സ് അപ്പ് സന്ദേശം ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്.

ചാനലില്‍ മുഖം വരാന്‍ വേണ്ടി വിവാദം ഉണ്ടാക്കുന്നത് ഒരു പണിയുമില്ലാത്ത രാഷ്ട്രീയക്കാരാണ്. രാജിവച്ച നടിമാര്‍ അമ്മയുടെ താരഷോയുമായി സഹകരിക്കാത്തവരും സിനിമയില്‍ സജീവമല്ലാത്തവരുമാണ്. പത്രക്കാരേയും ചാനലുകാരേയും പേടിച്ച് തീരുമാനങ്ങള്‍ എടുക്കാതിരിക്കരുത്. മാധ്യമങ്ങള്‍ രണ്ടു ദിവസം കഴിയുമ്പോള്‍ ഈ വിഷയം അവസാപ്പിക്കും.

നെഗറ്റീവിറ്റിയാണ് മാധ്യമങ്ങളുടെ പോളിസി. ആരെയും നശിപ്പിക്കാന്‍ കിട്ടുന്ന അവസരം അവര്‍ ഉപയോഗിക്കും. അമ്മയ്ക്ക് ആരുടേയും പൊതുജന പിന്തുണ ആവശ്യമില്ല. വിവാദങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും ഗണേഷ് ഇടവേള ബാബുവിന് അയച്ച ശബ്ദരേഖയില്‍ പറയുന്നു.

Related posts