കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്രചാരണ ബോർഡുകളുമായി രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും രംഗത്തെത്തിയതിനു പിന്നാലെയാണ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്. പ്രചാരണ പ്രവർത്തനങ്ങൾ പരമാവധി പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാകണമെന്നും നശിക്കാത്ത ഒരു വസ്തുക്കളും പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ആറ്റിങ്ങൽ സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഫ്ളെക്സുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടു കോടതി നേരത്തെതന്നെ ഉത്തരവു നൽകിയിരുന്നുവെങ്കിലും ഇതു നടപ്പാക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ വീഴ്ച വരുത്തുന്നുവെന്നു കണ്ട് കർശന നടപടികൾ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർ നോട്ടീസുകൾ പുറപ്പെടുവിച്ചിരുന്നു. നിരോധിക്കപ്പെട്ട ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളവർ തങ്ങളുടെ ചെലവിൽത്തന്നെ ഇവ നീക്കം ചെയ്യണമെന്നാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ നോട്ടീസ്. കോടതി ഉത്തരവ് പ്രകാരം അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഏതൊരു ഫ്ളെക്സ്…
Read MoreCategory: INDIA 360
കണ്ണൂർ തെരഞ്ഞെടുപ്പ് ചൂടിലേക്ക്;എൽഡിഎഫ് പ്രചാരണം രണ്ടാം ദിവസത്തിലേക്ക്; സ്ഥാനാർഥികളെ കാത്ത് യുഡിഎഫും ബിജെപിയും
സ്വന്തം ലേഖകൻ കണ്ണൂർ: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കണ്ണൂർ ലോക്സഭാ മണ്ഡലം ഉണർന്നു. സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ് പ്രചാരണത്തിൽ ഒരുപിടി മുന്നിലാണ്. അടുത്ത ദിവസങ്ങളിൽ തന്നെ യുഡിഎഫും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതോടെ പ്രചാരണത്തിനു ചൂടു പിടിക്കും. കണ്ണൂർ, കാസർഗോഡ്, വടകര ലോകസഭാ മണ്ഡലങ്ങളിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ പര്യടനം കണ്ണൂർ ജില്ലയിൽ നിന്ന് തന്നെയാണ് ആരംഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ പി.കെ. ശ്രീമതി പരസ്യപ്രചാരണം രണ്ടാംദിവസത്തിലേക്ക് കടന്നു. ഇന്നു ജില്ലയിലെ കോളജ് കാന്പസുകൾ കേന്ദ്രീകരിച്ചാണ് പ്രചാരണം. 2014 ൽ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ കെ. സുധാകരനെയാണ് ശ്രീമതി പരാജയപ്പെടുത്തിയത്. കെ. സുധാകരൻ തന്നെയാണ് കണ്ണൂരിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർഥി ചർച്ചകളിൽ മുന്നിൽ നിൽക്കുന്നത്. കെ. സുധാകരൻ മത്സരിക്കാൻ ഇല്ലെങ്കിൽ കെ. സുരേന്ദ്രനോ സതീശൻ പാച്ചേനിയോ സ്ഥാനാർഥിയാകാനുള്ള സാധ്യതയുണ്ട്. ബിജെപിക്ക് കെ. രഞ്ജിത്തോ സി.കെ. പദ്മാഭനോ സ്ഥാനാർഥിയാകാനാണ് സാധ്യത. പേരാവൂർ, ഇരിക്കൂർ,…
Read Moreകഴിഞ്ഞ തവണ നഷ്ടമായ തൃശൂർ ലോക്സഭ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ടി.എൻ.പ്രതാപൻ
തൃശൂർ: കഴിഞ്ഞ തവണ നഷ്ടമായ തൃശൂർ ലോക്സഭ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ. തൃശൂരിൽ ആരാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെന്നത് ഒരു വിഷയമേ അല്ലെന്നും തൃശൂർ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണെന്നും പ്രതാപൻ പത്രസമ്മേളനത്തിൽ പറഞ്ഞു. താങ്കൾ തൃശൂരിൽ സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് അത് പാർട്ടിയാണ് തീരുമാനിക്കുകയെന്നും തീരുമാനം വൈകാതെയുണ്ടാകുമെന്നും പാർട്ടി പറയുന്നതെന്തും അനുസരിക്കുമെന്നും പ്രതാപൻ മറുപടി പറഞ്ഞു.
Read Moreശബരിമല വിഷയം വോട്ടുപിടിക്കാൻ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: സാമുദായിക ധ്രൂവീകരണം മുന്നില്‍കണ്ടുള്ള പ്രചാരണങ്ങൾ ചട്ടലംഘനമായി കണക്കാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രചാരണായുധം ആക്കരുതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ വ്യക്തമാക്കി. ദൈവം, മതങ്ങള്‍, ജാതി എന്നിവയെ പ്രചാരണവിഷയമാക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും കമ്മീഷണർ അറിയിച്ചു. ചൊവ്വാഴ്ച രാഷ്ട്രീയ പാർട്ടികളുമായി നടത്തുന്ന ചർച്ചയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
Read Moreആദ്യ തെരഞ്ഞെടുപ്പു മുതൽ പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പുവരെ ഒരേ ചിഹ്നം സിപിഐക്കു മാത്രം
കഴിഞ്ഞ പതിനാറു ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഒരേ ചിഹ്നത്തിൽ മത്സരിച്ച ഒരു പാർട്ടിയേ രാജ്യത്തുള്ളൂ. ആ അപൂർവ റിക്കാർഡ് സിപിഐക്ക് അവകാശപ്പെട്ടതാണ്.അവരുടെ അരിവാൾ നെൽക്കതിർ 1952 ലെ ഒന്നാം തെരഞ്ഞെടുപ്പു മുതൽ കഴിഞ്ഞ പതിനാറു തെരഞ്ഞെടുപ്പുകളിലും ഉപയോഗിച്ചു. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലും സിപിഐയുടെ ചിഹ്നം അരിവാൾ നെൽക്കതിർ തന്നെയായിരിക്കും. ദേശീയ പാർട്ടി പദവി നിലനിർത്താൻ പാടുപെടുന്ന സിപിഐക്ക് ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. ചിഹ്നം നിലനിർത്തണമെങ്കിൽ പ്രകടനം മെച്ചപ്പെടുത്തിയേ പറ്റൂ. രാജ്യത്തെ പ്രധാന പാർട്ടിയായ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിലുണ്ടായ പിളർപ്പുകളെത്തുടർന്ന് അവരുടെ ചിഹ്നം പല തവണ മാറി. നുകമേന്തിയ കാളകളായിരുന്നു ആദ്യ ചിഹ്നം. 1969 ൽ പാർട്ടി പിളർന്നതിനെ തുടർന്ന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് -ആർ പശുവും കിടാവും ചിഹ്നമാക്കി. 1978 ലെ അടുത്ത പിളർപ്പിനു ശേഷം ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് – ഐ രൂപവത്കരിച്ചപ്പോൾ ചിഹ്നം കൈപ്പത്തി ആയി. 1952…
Read Moreഎല്‍ഡിഎഫ് കേരളത്തില്‍ തകര്‍ന്നടിയും, യുഡിഎഫ് സീറ്റുകള്‍ തൂത്തുവാരും, മോദി വീണ്ടും പ്രധാനമന്ത്രിയാകും, കോണ്‍ഗ്രസ് സീറ്റുകള്‍ വര്‍ധിപ്പിക്കും, സീവോട്ടറിന്റെ പുതിയ തെരഞ്ഞെടുപ്പ് സര്‍വേയില്‍ പറയുന്നതിങ്ങനെ
രാജ്യം പൊതുതെരഞ്ഞെടുപ്പ് ചൂടിലേക്ക് അമര്‍ന്നതോടെ വിവിധ അഭിപ്രായസര്‍വേകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി വന്നത് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിക്കു വേണ്ടി സീവോട്ടര്‍ നടത്തിയതാണ്. മുന്‍കാലങ്ങളില്‍ വിശ്വസനീയ സര്‍വേകള്‍ നടത്തിയിട്ടുള്ള സീവോട്ടര്‍ പറയുന്ന കണക്കുകള്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ചങ്കിടിപ്പ് കൂട്ടുന്നത്. ആദ്യം കേരളത്തിലെ കാര്യമെടുക്കാം. 20 സീറ്റുള്ള സംസ്ഥാനത്ത് സിപിഎം നയിക്കുന്ന എല്‍ഡിഎഫ് തകര്‍ന്നടിയുമെന്നാണ് സര്‍വേ പറയുന്നത്. കേവലം 5-6 സീറ്റുകളില്‍ ഇടതുപക്ഷം ഒതുങ്ങും. ഇതില്‍തന്നെ പല സീറ്റുകളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനാല്‍ ഫലം വീണ്ടും മാറാം. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണി 14 സീറ്റ് നേടുമെന്നാണു പ്രവചനം. സിപിഎം നയിക്കുന്ന എല്‍ഡിഎഫ് ആറു സീറ്റിലൊതുങ്ങും. ബിജെപിക്കു ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പോലുമാകില്ല. ഇരുമുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം വലിയതോതില്‍ വര്‍ധിക്കുമെന്നും സര്‍വേ പറയുന്നു. കേന്ദ്രത്തിലേക്ക് വരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും നേരിയ സന്തോഷം…
Read Moreപ്രചാരണം മുറുക്കി എൽഡിഎഫ്; സ്ഥാനാർഥിപ്പട്ടിക ഉടനെന്നു യുഡിഎഫ്; നേതൃതീരുമാനം കാത്ത് ബിജെപി
സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം വന്നതോടെ അങ്കത്തട്ടിൽ സജീവമായി എൽഡിഎഫ്. ഇടതുമുന്നണിയുടെ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചതോടെയാണ് ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങളിൽ ഇടതുമുന്നണിക്കു മേൽക്കൈ നേടാനായത്. സ്ഥാനാർഥിത്വം ലഭിക്കുമെന്ന് ഉറപ്പുള്ള കോണ്‍ഗ്രസ് പ്രതിനിധികളും അനൗദ്യോഗിക പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. എന്നാൽ, ഒന്നിലേറെ പേരുടെ പട്ടികയുള്ള മണ്ഡലങ്ങളിൽ അനിശ്ചിതത്വം തുടരുകയാണ്. ഡൽഹിയിൽ ഇന്നു നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ പൂർണ സ്ഥാനാർഥി പട്ടിക രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നാണു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. സ്ഥാനാർഥികളെ പ്രഖ്യാപിച്ച യുഡിഎഫിലെ ഘടകകക്ഷികൾ പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. ബിജെപിയുടെ സംസ്ഥാനത്തെ സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായി കോർ കമ്മിറ്റി യോഗം ഇന്നു ചേരുന്നുണ്ട്. കോർ കമ്മിറ്റിയിൽ ഉരുത്തിരിയുന്ന പട്ടിക കേന്ദ്ര നേതൃത്വത്തിനു കൈമാറും. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ബിജെപി സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനമാകൂ. ഘടകകക്ഷിയായ ബിഡിജെഎസുമായി സീറ്റു ധാരണയായെന്നു നേതാക്കൾ…
Read Moreപെരുമാറ്റച്ചട്ടം കടുകട്ടി; പാർട്ടികളും സ്ഥാനാർഥികളും വിയർക്കും; പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിർദേശങ്ങൾ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാൽ ആ നിമിഷം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവും നിലവിൽ വരും. കടുകട്ടിയായ പെരുമാറ്റച്ചട്ടം പാലിക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും ഏറെ ശ്രദ്ധിക്കേണ്ടി വരും. പെരുമാറ്റച്ചട്ടം ലംഘിച്ചാൽ തെരഞ്ഞെടുപ്പ് അസാധുവാകാം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കും വരാം. കൂടാതെ തടവുശിക്ഷയും പിഴയും ഏറ്റുവാങ്ങേണ്ടിയും വരാം. രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും മാത്രമല്ല, സർക്കാർ ജീവനക്കാർക്കും മാധ്യമങ്ങൾക്കും വരെ പെരുമാറ്റച്ചട്ടം ബാധകമാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപനം മുതൽ വോട്ടെണ്ണൽ പൂർത്തിയായി വിജയിയെ പ്രഖ്യാപിക്കുന്നതു വരെ പെരുമാറ്റച്ചട്ടം നിലനിൽക്കും. പോലീസിന്റെയും അർധ-സൈനിക വിഭാഗങ്ങളുടെയും വിന്യാസത്തിന്റെ ഭാഗമായി ലോക്സഭാ തെരഞ്ഞെടുപ്പു പല ഘട്ടങ്ങളിലായി നടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പു നടപടികൾ മാത്രം ഒരു മാസത്തിൽ കൂടുതൽ നീളും. തെരഞ്ഞെടുപ്പു പ്രചാരണം അടക്കമുള്ള പ്രവർത്തനങ്ങൾക്കായുള്ള സമയം കൂടി കണക്കാക്കുന്പോൾ പെരുമാറ്റച്ചട്ടം ഏതാണ്ടു മൂന്നു മാസം വരെ നീളാം. വർഗീയമായി തെരഞ്ഞെടുപ്പിനെ ഉപയോഗിച്ചതായി തെളിഞ്ഞാൽ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു വിജയം…
Read Moreമോദിയോട് മുട്ടുന്നത് ആര്? വിവിഐപി മണ്ഡലത്തിലെ മോദിയുടെ എതിരാളിയെ കാത്ത് രാജ്യം; ഹർദിക് പട്ടേൽ കോൺഗ്രസിലേക്ക്
നിയാസ് മുസ്തഫ വിവിഐപി മണ്ഡലമാണ് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം. ഇത്തവണയും നരേന്ദ്രമോദി വാരാണസിയിൽനിന്ന് ജനവിധി തേടുമെന്ന് ഉറപ്പായതോടെ മോദിയോട് മുട്ടാനെത്തുന്ന എതിരാളി ആരെന്ന ചോദ്യം ഉയരുന്നു.എസ്പി-ബിഎസ്പി സഖ്യത്തിന്റെ സീറ്റ് വിഭജനം കഴിഞ്ഞതോടെ സമാജ് വാദി പാർട്ടിക്കാണ് വാരാണസി മണ്ഡലം നൽകിയിരിക്കുന്നത്. മോദിക്കെതിരേ മത്സരിക്കുമെന്ന് ഗുജറാത്തിലെ പട്ടേൽ സമുദായ നേതാവായ ഹർദിക് പട്ടേൽ മാസങ്ങൾക്കുമുന്പേ പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി ഹർദിക് കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇതോടെ എസ്പി സ്ഥാനാർഥി ആയി വാരാണസിയിൽ ഹർദിക് മത്സരിക്കുമെന്ന തരത്തിൽ അഭ്യൂഹം ഉയർന്നു. എന്നാൽ കളം മുറുകിയതോടെ ഹർദിക് പട്ടേൽ മുൻനിലപാട് മാറ്റുകയാണ്. സമാജ് വാദി പാർട്ടിയിലേക്കല്ല, കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കാനാണ് ഹർദിക്കിന്റെ തീരുമാനം. ഗുജറാത്തിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ ജാംനഗറിൽനിന്ന് കോൺഗ്രസിനു വേണ്ടി ഹർദിക് ജനവിധി തേടുമെന്നാണ് സൂചനകൾ വരുന്നത്. അങ്ങനെയെങ്കിൽ വാരാണസിയിൽ മോദിക്കെതിരേ…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിൽ ആർഎംപി നാലിടത്ത് മത്സരിക്കും; വടകരയിൽ കെ.കെ. രമ
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലു മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് ആർഎംപി അറിയിച്ചു. പാർട്ടിയുടെ ശക്തി കേന്ദ്രമായ വടകരയിൽ കെ.കെ. രമ മത്സരിക്കും. ഇതിനു പുറമേ ആലത്തൂർ, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലായിരിക്കും പാർട്ടി മത്സരിക്കുക. ഇവിടങ്ങളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും ആർഎംപി പ്രസിഡന്റ് എൻ. വേണു അറിയിച്ചു.
Read More