ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​മാ​യ  തൃ​ശൂ​ർ  ലോ​ക്സ​ഭ  മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന്  ടി.​എ​ൻ.​പ്ര​താ​പ​ൻ

 

തൃ​ശൂ​ർ: ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​മാ​യ തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ലം ഇ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സ് തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​പ്ര​താ​പ​ൻ. തൃ​ശൂ​രി​ൽ ആ​രാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി​യെ​ന്ന​ത് ഒ​രു വി​ഷ​യ​മേ അ​ല്ലെ​ന്നും തൃ​ശൂ​ർ കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യാ​ണെ​ന്നും പ്ര​താ​പ​ൻ പത്രസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

താ​ങ്ക​ൾ തൃ​ശൂ​രി​ൽ സ്ഥാ​നാ​ർ​ത്ഥി​യാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ത് പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​നി​ക്കു​ക​യെ​ന്നും തീ​രു​മാ​നം വൈ​കാ​തെ​യു​ണ്ടാ​കു​മെ​ന്നും പാ​ർ​ട്ടി പ​റ​യു​ന്ന​തെ​ന്തും അ​നു​സ​രി​ക്കു​മെ​ന്നും പ്ര​താ​പ​ൻ മ​റു​പ​ടി പ​റ​ഞ്ഞു.

Related posts