മോദിയോട് മുട്ടുന്നത് ആര്? വിവിഐപി മണ്ഡലത്തിലെ മോദിയുടെ എതിരാളിയെ കാത്ത് രാജ്യം; ഹർദിക് പട്ടേൽ കോൺഗ്രസിലേക്ക്

നിയാസ് മുസ്തഫ

വി​വി​ഐ​പി മ​ണ്ഡ​ല​മാ​ണ് വാ​രാ​ണ​സി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ മ​ണ്ഡ​ലം. ഇ​ത്ത​വ​ണ​യും ന​രേ​ന്ദ്ര​മോ​ദി വാ​രാ​ണ​സി​യി​ൽ​നി​ന്ന് ജ​ന​വി​ധി തേ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ മോ​ദി​യോ​ട് മു​ട്ടാ​നെ​ത്തു​ന്ന എ​തി​രാ​ളി ആ​രെ​ന്ന ചോ​ദ്യം ഉ‍​യ​രു​ന്നു.എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തി​ന്‍റെ സീ​റ്റ് വി​ഭ​ജ​നം ക​ഴി​ഞ്ഞ​തോ​ടെ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​ക്കാ​ണ് വാ​രാ​ണ​സി മ​ണ്ഡ​ലം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മോ​ദി​ക്കെ​തി​രേ മ​ത്സ​രി​ക്കു​മെ​ന്ന് ഗു​ജ​റാ​ത്തി​ലെ പ​ട്ടേ​ൽ സ​മു​ദാ​യ നേ​താ​വാ​യ ഹ​ർ​ദി​ക് പ​ട്ടേ​ൽ മാ​സ​ങ്ങ​ൾ​ക്കു​മു​ന്പേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ടു​ത്തി​ടെ സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വു​മാ​യി ഹ​ർ​ദി​ക് കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി​യി​രു​ന്നു. ഇ​തോ​ടെ എ​സ്പി സ്ഥാ​നാ​ർ​ഥി ആ​യി വാ​രാ​ണ​സി​യി​ൽ ഹ​ർ​ദി​ക് മ​ത്സ​രി​ക്കു​മെ​ന്ന ത​ര​ത്തി​ൽ അ​ഭ്യൂ​ഹം ഉ​യ​ർ​ന്നു. എ​ന്നാ​ൽ ക​ളം മു​റു​കി​യ​തോ​ടെ ഹ​ർ​ദി​ക് പ​ട്ടേ​ൽ മുൻനി​ല​പാ​ട് മാ​റ്റുകയാണ്. സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യി​ലേ​ക്ക​ല്ല, കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ഹ​ർ​ദി​ക്കി​ന്‍റെ തീ​രു​മാ​നം.

ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ ജാം​ന​ഗ​റി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സി​നു വേ​ണ്ടി ഹ​ർ​ദി​ക് ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ വ​രു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ വാ​രാ​ണ​സി​യി​ൽ മോ​ദി​ക്കെ​തി​രേ ആ​രാ​യി​രി​ക്കും എ​തി​രാ​ളി ആ​യി മ​ത്സ​രി​ക്കു​ക എ​ന്ന​ത് ഏ​വ​രും ഉ​റ്റു​നോ​ക്കു​ക​യാ​ണ്. എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ക്കു​ന്ന​തി​നാ​ൽ കോ​ൺ​ഗ്ര​സ് ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. കാ​ര​ണം മോ​ദി വി​രു​ദ്ധ വോ​ട്ടു​ക​ൾ ചി​ത​റി​പ്പോ​ക​രു​തെ​ന്ന് കോ​ൺ​ഗ്ര​സി​ന് ആ​ഗ്ര​ഹ​മു​ണ്ട്. അ​തി​നാ​ൽ എ​സ്പി സ്ഥാ​നാ​ർ​ഥി​യെ കോ​ൺ​ഗ്ര​സ് പി​ന്തു​ണ​ച്ചേ​ക്കും.

അ​മേ​ത്തി​യി​ലും റാ​യ്ബ​റേ​ലി​യി​ലും എ​സ്പി-​ബി​എ​സ്പി സ​ഖ്യം സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യി​ട്ടി​ല്ലാ​യെ​ന്ന​തും കോ​ൺ​ഗ്ര​സി​നെ ഇ​ങ്ങ​നെ ചി​ന്തി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്. മാ​ത്ര​വു​മ​ല്ല, 2014ൽ ​കോ​ൺ​ഗ്ര​സി​നു വേ​ണ്ടി മ​ത്സ​രി​ച്ച അ​ജ​യ് റാ​യി​ക്ക് ആ​കെ നേ​ടാ​നാ​യ​ത് 75,614 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണെ​ന്ന​തും ഒാർക്കണം. എ​ന്നാ​ൽ, രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന വി​വി​ഐ​പി മ​ണ്ഡ​ല​ത്തി​ൽ മോ​ദി​ക്കെ​തി​രേ മ​ത്സ​രി​ക്കു​ന്ന​ത് എ​സ്പി സ്ഥാ​നാ​ർ​ഥി ആ​ണെ​ങ്കി​ലും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ കൂ​ടെ അ​ഭി​പ്രാ​യം സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പ്ര​തി​ഫ​ലി​ക്കും.

ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ കൂ​ട്ടാ​യൊ​രു തീ​രു​മാ​ന​മെ​ടു​ക്കും. മോ​ദി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഭൂ​രി​പ​ക്ഷം കു​റ​യ്ക്കു​ക എ​ന്ന​തു പ്ര​ധാ​ന​മാ​ണ്. ഇ​തി​നു പ്രാ​പ്തി​യു​ള്ള സ്ഥാ​നാ​ർ​ഥിയെ ആ​യി​രി​ക്ക​ണം മോ​ദി​ക്കെ​തി​രേ നി​ർ​ത്തു​ക. അ​തു​കൊ​ണ്ട് ത​ന്നെ മി​ക​ച്ചൊ​രു സ്ഥാ​നാ​ർ​ഥിയെ വാ​രാ​ണ​സി​യിൽ ക​ണ്ടെ​ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷം.

ഏ​ഴു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​സാ​ന ഘ​ട്ട​മാ​യ മേ​യ് 19നാ​ണ് വാ​രാ​ണ​സി​യിൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഇതിനാൽ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്താ​ൻ ഇ​നി​യും സ​മ​യ​മു​ണ്ടെ​ന്നാ​ണ് പ്ര​തി​പ​ക്ഷം പ​റ​യു​ന്ന​ത്.
2014ൽ ​ആം​ആ​ദ്മി നേ​താ​വ് അ​ര​വി​ന്ദ് കേ​ജ്‌‌രി​വാ​ളാ​യി​രു​ന്നു മോ​ദി​യു​ടെ എ​തി​രാ​ളി. അ​ന്ന് ന​രേ​ന്ദ്ര​മോ​ദി 5,81,022 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ അ​ര​വി​ന്ദ് കേ​ജ്‌‌രി​വാ​ൾ 2,09,238 വോ​ട്ടു​ക​ൾ നേ​ടി. 3,71,784 ആ​യി​രു​ന്നു മോ​ദി​യു​ടെ ഭൂ​രി​പ​ക്ഷം.
അ​തേ​സ​മ​യം, ഹ​ർ​ദി​ക് പ​ട്ടേ​ൽ നാ​ളെ കോ​ൺ​ഗ്ര​സി​ന്‍റെ അം​ഗ​ത്വ​മെ​ടു​ക്കും.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യി​ൽ നി​ന്ന് ഹ​ർ​ദി​ക് പ​ട്ടേ​ൽ അം​ഗ​ത്വം സ്വീ​ക​രി​ക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Related posts