തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭ യോഗമാണ് റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പോലീസ് മേധാവിയായി തീരുമാനിച്ചത്. നിലവില്‍ കേന്ദ്രസര്‍വീസില്‍ ഐബി സ്പെഷ്ല്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയാണ്.
1991 ബാച്ച് ഐപിഎസുകാരനാണ് അദ്ദേഹം. തലശേരി എഎസ്പിയായാണ് ഔദ്യോഗിക സര്‍വീസില്‍ അദ്ദേഹം പ്രവേശിക്കുന്നത്. അക്കാലത്താണ് കൂത്തുപറമ്പ് വെടിവയ്പ്പ് നടന്നത്. ഇതിന്റെ പേരില്‍ അദ്ദേഹം ആരോപണ വിധേയനായിരുന്നു. പിന്നീട് അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ പിന്നീട് മാറി വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി ചുമതലകള്‍ വഹിച്ചിരുന്നു.
ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ് റവഡ ചന്ദ്രശേഖര്‍. ആന്ധ്രയിലെ കര്‍ഷക കുടുംബത്തിലെ അംഗമാണ് റവാഡ. യുപിഎസ് സി നല്കിയ മൂന്ന് പേരുടെ പട്ടികയിലെ രണ്ടാം പേരുകാരനാണ് റവഡ. നിതിന്‍ അഗവര്‍വാള്‍, റവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരായിരുന്നു പട്ടികയിലെ പേരുകാര്‍. ഇതില്‍ നിതിന്‍ അഗര്‍വാളിനോടും യോഗേഷ് ഗുപ്തയോടും സര്‍ക്കാരിന് താത്പര്യമില്ലായിരുന്നു.