ചണ്ഡിഗഡ്: പ്രണയബന്ധമുണ്ടെന്ന് സംശയിച്ച് മകളുടെ ഇരുകൈകളും പിറകില്‍ കെട്ടി കനാലിലേക്ക് തളളി. പിതാവ് അറസ്റ്റിൽ. പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം. മകളുടെ പ്രണയബന്ധത്തിൽ പിതാവ് സുർജിത് സിംഗ് പല തവണ താക്കീത് നൽകിയിരുന്നു. എന്നാൽ പെൺകുട്ടി ഇത് ധിക്കരിച്ച് ആൺ സുഹൃത്തുമായി ചങ്ങാത്തം തുടർന്നു. ഇതിൽ ക്ഷുഭിതനായ സുർജിത് സിംഗ് കഴിഞ്ഞ ദിവസം മകളുടെ കൈകൾ പിറകിൽ കെട്ടി കനാലിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം ഫോണിൽ പകർത്തി. പെണ്‍കുട്ടിയുടെ അമ്മ ഈ സമയം കരയുന്നതും മകളെ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. സുർജിത് സിംഗിന്റെ ബന്ധുവാണ് ഇക്കാര്യം പോലീസിൽ അറിയിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ‘ഞാന്‍ അവളെ കാര്യത്തിന്റെ ഗൗരവം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണ്. പക്ഷെ ഞാന്‍ പറയുന്നതൊന്നും അവൾ കേള്‍ക്കാന്‍ തയാറായില്ല. അതുകൊണ്ട് എനിക്കീ തീരുമാനം എടുക്കേണ്ടിവന്നു’…
Read MoreCategory: Loud Speaker
എൻഎസ്എസ് ഇന്ന് നടത്താൻ നിശ്ചയിരിക്കുന്ന താലൂക്ക് ഭാരവാഹികളുടെ യോഗം മാറ്റി: പുതിയ തിയതി പിന്നീട് അറിയിക്കും
ചങ്ങനാശേരി: ശബരിമല വിഷയത്തിൽ എൻഎസ്എസ് സ്വീകരിച്ച സർക്കാർ അനുകൂല നിലപാട് താഴെത്തട്ടിലേക്ക് വിശദീകരിക്കാൻ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിളിച്ച യോഗം മാറ്റിവച്ചു. പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് ഞായറാഴ്ച നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്. ചില യൂണിയൻ പ്രസിഡന്റുമാരും സെക്രട്ടറിമാരും അസൗകര്യം അറിയിച്ചതിനെത്തുടർന്ന് യോഗം മാറ്റിവയ്ക്കുകയായിരുന്നു. ശബരിമലയിലെ സ്വർണപ്പാള്ളി വിവാദം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായിട്ടായിരുന്നു യോഗം വിളിച്ചിരുന്നത്. എൻഎസ്എസിനെതിരെ ഉയർന്ന വിഷയങ്ങളിൽ ജനറൽ സെക്രട്ടറി വിശദീകരണം നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. സർക്കാർ അനുകൂല നിലപാടിൽ ജനറൽ സെക്രട്ടറിക്കെതിരെ വ്യക്തിപരമായ അടക്കം വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കാര്യങ്ങൾ വിശദീകരിക്കാൻ യോഗം വിളിച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും. അതേസമയം കഴിഞ്ഞ ദിവസം പെരുന്നയിൽ എൻഎസ്എസ് പ്രതിനിധികൾ പ്രതിനിധി സഭ ചേർന്നിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലെ പിന്തുണയിൽ ഉറച്ചുനിൽക്കുന്ന നിലപാടാണ് ജി. സുകുമാരൻ നായർ സ്വീകരിച്ചത്. ആഗോള അയ്യപ്പ സംഗമത്തിന്…
Read Moreആധാർ പുതുക്കൽ 15 വയസ് വരെ സൗജന്യം
ന്യൂഡൽഹി: ഏഴുമുതൽ 15 വയസ് വരെയുള്ള കുട്ടികളുടെ ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള ഫീസ് യുണിക് ഐഡന്റിഫിക്കേഷൻ അഥോരിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) എടുത്തുകളഞ്ഞു. രാജ്യത്തെ ആറു കോടിയോളം കുട്ടികൾക്കു പ്രയോജനം ചെയ്യും. കഴിഞ്ഞ ബുധനാഴ്ച മുതൽ ഒരുവർഷത്തേക്കാണ് ഫീസ് ഇളവ്. ഫോട്ടോ, പേര്, ജനനസർട്ടിഫിക്കറ്റ്, ലിംഗം, വിലാസം എന്നിവ പരിശോധിച്ചാണ് അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ കാർഡ് നൽകുന്നത്. ഈ പ്രായത്തിലുള്ള കുട്ടികളുടെ വിരലടയാളവും ഐറിസ് ബയോമെട്രിക്കും (കണ്ണുകളുടെ ചിത്രങ്ങൾ) ശേഖരിക്കാറില്ല. ഏഴുവയസിനുശേഷം ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തുകയാണ് പതിവ്. 125 രൂപയാണ് ഇതിന് ഈടാക്കിയിരുന്നത്.
Read Moreകരൂർ ദുരന്തം: പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു; വിജയ്യുടെ കാരവൻ പിടിച്ചെടുക്കും
ചെന്നൈ: കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഇന്ന് അന്വേഷണം ആരംഭിച്ചേക്കും. കരൂർ പോലീസിൽനിന്ന് അന്വേഷണ രേഖകൾ കൈപ്പറ്റാൻ നോർത്ത് ഐജി അസ്ര ഗാർഗ് കരൂരിൽ എത്തുമെന്നാണ് റിപ്പോർട്ട്. ടിവികെ അധ്യക്ഷൻ വിജയ്യുടെ കാരവൻ അടക്കമുള്ളവ പിടിച്ചെടുക്കാനും അതിനുള്ളിലെയും പുറത്തെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും ഉത്തരവിൽ പറയുന്നു. അതേസമയം സംഭവത്തിൽ തമിഴ്നാട് സർക്കാരിനും വിജയ്ക്കും എതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണം, കരൂർ എസ്ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്ഐടിക്ക് കൈമാറണം, സംഘത്തിൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം, അന്വേഷണച്ചുമതലയുള്ള അസ്ര ഗർഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്താം തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളാണ് എസ്ഐടിക്ക് കോടതി നൽകിയത്. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ കോടതി ഐപിഎസ് ഉദ്യോഗസ്ഥയായ അസ്ര ഗർഗിന് അന്വേഷണച്ചുമതല…
Read Moreഎന്‍എസ്എസ് അടിയന്തര യോഗം വിളിച്ച് സുകുമാരന്‍ നായര്‍: യോഗം ഞായറാഴ്ച
പത്തനംതിട്ട: എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍. ഞായറാഴ്ച രാവിലെ 11 നാണ് യോഗം വിളിച്ചിരിക്കുന്നത്. ശബരിമലയിലെ ഇടത് അനുകൂല നിലപാടിനെതിരെ നേതൃത്വത്തിനെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് ജനറൽ സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്. എൻഎസ്എസിനെതിരെ ഉയർന്ന വിഷയങ്ങളിൽ ജനറൽ സെക്രട്ടറി വിശദീകരണം നൽകും. എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറിമാരും പ്രസിഡന്റുമാരും പങ്കെടുക്കണമെന്നാണ് നിര്‍ദേശം.
Read Moreസ്വര്‍ണ്ണപ്പാളി വിവാദം; ദേവസ്വംമന്ത്രിയും പ്രസിഡന്റും രാജിവയ്ക്കണം; സിബിഐ അന്വേഷണം വേണമെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം ബോര്‍ഡ് മന്ത്രിയും പ്രസിഡന്റും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുന്‍ ദേവസ്വം മന്ത്രിക്കും ഇപ്പോഴത്തെ മന്ത്രിക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കെതിരേയും സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. സര്‍ക്കാരും ദേവസ്വവും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് മറുപടി പറയണം. ശബരിമലയിലെ സ്വര്‍ണ്ണം അടിച്ചുമാറ്റിയ സംഭവം പുറത്തുവന്നിട്ട് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. കപട ഭക്തി കാണിച്ചയാളാണ് മുഖ്യമന്ത്രി. നിലവിലെ വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ യുഡിഎഫ് പ്രതിഷേധ പരിപാടിയുമായി മുന്നോട്ടുപോകും. ഏത് കാലത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനും തങ്ങള്‍ക്ക് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.  വിശ്വാസികളുടെ മനസില്‍ മുറിവേല്‍പ്പിച്ച സംഭവങ്ങളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് ശബരിമലയില്‍ നടക്കുന്നത്. ഉണ്ണിക്കൃഷ്ണന് പോറ്റി ആരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.
Read More‘കോൾഡ്രിഫ്’ കഫ് സിറപ്പ് നിരോധിച്ച് തമിഴ്നാട്: മധ്യപ്രദേശിലും രാജസ്ഥാനിലും ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് നടപടി
ചെന്നൈ: മധ്യപ്രദേശിലും രാജസ്ഥാനിലും 11 കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വിവാദ കഫ് സിറപ്പ് “കോൾഡ്രിഫ്’ നിരോധിച്ച് തമിഴ്നാട്. ചുമ ശമിക്കാൻ കുട്ടികൾക്കായി നൽകുന്ന സിറപ്പ് അപകടകാരിയാണെന്ന സംശയത്തെത്തുടർന്നാണ് തമിഴ്നാട് സർക്കാർ മരുന്നിന്റെ വിൽപ്പന നിരോധിക്കുകയും വിപണിയിൽനിന്ന് നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്തത്. ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതോടെ, കഫ് സിറപ്പിന്റെ വിൽപ്പന തമിഴ്നാട്ടിലുടനീളം നിരോധിച്ചതായി ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർച്ചത്രത്തിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ നിർമാണകേന്ദ്രത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി പരിശോധനകൾ നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് കമ്പനി മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. “ഡൈത്തിലീൻ ഗ്ലൈക്കോൾ’ എന്ന രാസവസ്തുവിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി സാമ്പിളുകൾ സർക്കാർ നിയന്ത്രണത്തിലുള്ള ലബോറട്ടറികളിലേക്ക് അയയ്ക്കുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. ശിശുമരണങ്ങൾ ശ്രദ്ധയിൽപ്പെട്ട കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും രണ്ട് വയസിനു…
Read Moreശബരിമല സ്വർണപ്പാളി വിവാദം; പോരു മുറുകുന്നു; സ്വര്‍ണപ്പാളി പ്രദര്‍ശന വസ്തുവാക്കിയിട്ടില്ല, പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് ഉണ്ണികൃഷ്ണന് പോറ്റി
തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന് പോറ്റി. ദേവസ്വം ബോര്‍ഡ് തന്നെ ഏല്‍പ്പിച്ചതു ചെമ്പ് പാളികള്‍ തന്നെയാണ്. ദേവസ്വം രേഖകളിലും ചെമ്പുപാളിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാളിയില്‍ മുന്‍പ് സ്വര്‍ണം പൂശിയിരുന്നുവോയെന്ന് അറിയില്ല. സ്വര്‍ണ്ണപ്പാളി പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നും പണപ്പിരിവു നടത്തി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പീഠം കാണാനില്ലെന്ന് പരാതിപ്പെട്ടിട്ടില്ല. അന്വേഷണവുമായി സഹകരിക്കും. താന്‍ ബംളൂരുവിലാണ് താമസിക്കുന്നത്. പാളി കമ്പനിയിലെത്തിക്കാന്‍ ഒരാഴ്ചത്തെ കാലതാമസം മാത്രമെ ഉണ്ടായിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളെല്ലാവരും കൂടി തന്നെ കള്ളനാക്കാന്‍ ശ്രമിക്കുന്നു. കുടുംബത്തിന്റെ ഉള്‍പ്പെടെ സ്വകാര്യത മാധ്യമങ്ങള്‍ നശിപ്പിക്കുകയാണ്. മാധ്യമങ്ങള്‍ ശരിയും കുടി മനസിലാക്കണം. താനൊരു സാധാരണക്കാരനാണ്. ഹൈക്കോടതിയില്‍ തന്റെ ഭാഗം ബോധ്യപ്പെടുത്തും. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreദേവസ്വം ബോര്‍ഡിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല; ഉണ്ണികൃഷ്ണന്പോറ്റിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ചെന്നൈയിലേക്ക് സ്വര്‍ണപ്പാളി ദേവസ്വം ബോര്‍ഡ് ഇത്തവണ നേരിട്ടാണ് എത്തിച്ചത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കൊണ്ട് പോയത്. തിരുവാഭരണം കമ്മീഷണര്‍, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ദേവസ്വം വിജിലന്‍സ് എന്നിവരുടെ സാന്നിധ്യത്തില്‍ പോലീസ് സുരക്ഷയോടെയാണ് സ്വര്‍ണം ചെന്നൈയില്‍ എത്തിച്ചത്. ഉണ്ണിക്കൃഷ്ണന് പോറ്റിയോട് ചെന്നൈയില്‍ വരാനാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. കമ്പനിയുടെ വാറന്റി ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ പേരില്‍ ആയതിനാലാണ് അദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ടത്. സ്വര്‍ണപ്പാളി വിഷയത്തില്‍ സമഗ്രമായ അന്വേഷണം ഹൈക്കോടതിയില്‍ ആവശ്യപ്പെടും. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഉണ്ണികൃഷ്ണന്പോറ്റിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ദേവസ്വം ബോര്ഡ്തിരുവനന്തപുരം: ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് ദേവസ്വം ബോര്‍ഡ്.സ്വന്തം നിലയില്‍ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെന്നൈയിലെ കമ്പനി 40 വര്‍ഷത്തേക്ക് വാറന്റി…
Read Moreസ്വർണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധം പ്രമുഖരുമായി; 3 വർഷംകൊണ്ട് 30 കോടികളുടെ സാമ്പത്തിക ഇടപാടുകൾ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിലെ ഉണ്ണകൃഷ്ണൻ പോറ്റി പ്രമുഖരുമൊത്തുള്ള ചിത്രങ്ങൾ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയന്, ഡിജിപി റവാഡ ചന്ദ്രശേഖര്‍, എഡിജിപി എസ്. ശ്രീജിത്ത്, ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്. ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങളെടുക്കാന്‍ ഉണ്ണികൃഷ്ണന് പോറ്റി പ്രത്യേക സന്ദര്‍ഭങ്ങളുണ്ടാക്കുകയായിരുന്നുവെന്നാണ് നിഗമനം. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് സംഭാവന നല്കുന്ന ചിത്രവും പോലീസ് ആസ്ഥാനത്തു വച്ച് എഡിജിപി എസ്. ശ്രീജിത്തിനെ പൊന്നാട അണിയിക്കുന്ന ചിത്രവും പുറത്തു വന്നവയില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിക്കും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവര്‍ക്കൊപ്പവുമുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിയുടെ പാര്‍ട്ണറായ രമേഷ് റാവുവും ചിത്രങ്ങളിലുണ്ട്. അതേസമയം, ഉണ്ണികൃഷ്ണന് പോറ്റിയുടെ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലേഡ് പലിശയ്ക്ക് പണം നല്കി…
Read More