തിരുവനന്തപുരം: സ്വര്ണ്ണപ്പാളി വിഷയത്തില് ദേവസ്വം ബോര്ഡിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ചെന്നൈയിലേക്ക് സ്വര്ണപ്പാളി ദേവസ്വം ബോര്ഡ് ഇത്തവണ നേരിട്ടാണ് എത്തിച്ചത്.
കൃത്യമായ മാനദണ്ഡങ്ങള് പാലിച്ചാണ് കൊണ്ട് പോയത്. തിരുവാഭരണം കമ്മീഷണര്, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്, ദേവസ്വം വിജിലന്സ് എന്നിവരുടെ സാന്നിധ്യത്തില് പോലീസ് സുരക്ഷയോടെയാണ് സ്വര്ണം ചെന്നൈയില് എത്തിച്ചത്.
ഉണ്ണിക്കൃഷ്ണന് പോറ്റിയോട് ചെന്നൈയില് വരാനാണ് തങ്ങള് ആവശ്യപ്പെട്ടത്. കമ്പനിയുടെ വാറന്റി ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ പേരില് ആയതിനാലാണ് അദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ടത്. സ്വര്ണപ്പാളി വിഷയത്തില് സമഗ്രമായ അന്വേഷണം ഹൈക്കോടതിയില് ആവശ്യപ്പെടും. മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
ഉണ്ണികൃഷ്ണന്പോറ്റിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ദേവസ്വം ബോര്ഡ്
തിരുവനന്തപുരം: ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാന് തീരുമാനിച്ചുവെന്ന് ദേവസ്വം ബോര്ഡ്.സ്വന്തം നിലയില് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെന്നൈയിലെ കമ്പനി 40 വര്ഷത്തേക്ക് വാറന്റി നല്കിയിരുന്നത് ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ പേരിലായിരുന്നു.
പോറ്റി മുഖേനയുള്ള വാറന്റി ദേവസ്വം ബോര്ഡ് ഉപേക്ഷിച്ചു. ബോര്ഡിന് 18 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. സ്വര്ണ്ണപ്പാളി വിവാദത്തില് ദേവസ്വം ബോര്ഡിനെതിരെ വ്യാപക ആക്ഷേപം ഉയര്ന്ന സാഹചര്യത്തിലാണ് ഉണ്ണിക്കൃഷ്ണന് പോറ്റിയുമായുള്ള ഇടപാടുകള് അവസാനിപ്പിക്കാന് ബോര്ഡ് തീരുമാനിച്ചത്.