തിരുവനന്തപുരം: സ്വര്ണപ്പാളി വിവാദത്തില് ആരോപണങ്ങള് നിഷേധിച്ച് ഉണ്ണികൃഷ്ണന് പോറ്റി. ദേവസ്വം ബോര്ഡ് തന്നെ ഏല്പ്പിച്ചതു ചെമ്പ് പാളികള് തന്നെയാണ്. ദേവസ്വം രേഖകളിലും ചെമ്പുപാളിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാളിയില് മുന്പ് സ്വര്ണം പൂശിയിരുന്നുവോയെന്ന് അറിയില്ല.
സ്വര്ണ്ണപ്പാളി പ്രദര്ശന വസ്തുവാക്കിയിട്ടില്ലെന്നും പണപ്പിരിവു നടത്തി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പീഠം കാണാനില്ലെന്ന് പരാതിപ്പെട്ടിട്ടില്ല.
അന്വേഷണവുമായി സഹകരിക്കും. താന് ബംളൂരുവിലാണ് താമസിക്കുന്നത്. പാളി കമ്പനിയിലെത്തിക്കാന് ഒരാഴ്ചത്തെ കാലതാമസം മാത്രമെ ഉണ്ടായിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളെല്ലാവരും കൂടി തന്നെ കള്ളനാക്കാന് ശ്രമിക്കുന്നു.
കുടുംബത്തിന്റെ ഉള്പ്പെടെ സ്വകാര്യത മാധ്യമങ്ങള് നശിപ്പിക്കുകയാണ്. മാധ്യമങ്ങള് ശരിയും കുടി മനസിലാക്കണം. താനൊരു സാധാരണക്കാരനാണ്.
ഹൈക്കോടതിയില് തന്റെ ഭാഗം ബോധ്യപ്പെടുത്തും. മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.