ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് 10 ദിവസങ്ങൾക്ക് ശേഷം, പാക്കിസ്ഥാനെതിരേ കടുത്ത നടപടികളുമായി നയതന്ത്ര ആക്രമണം ശക്തമാക്കി ഇന്ത്യ. ബാഗ്ലിഹാർ അണക്കെട്ടിലൂടെയുള്ള ജലമൊഴുക്ക് തടയുക, ഉത്പന്നങ്ങളുടെ ഇറക്കുമതി നിർത്തുക, പാക് കപ്പലുകൾ ഡോക്ക് ചെയ്യുന്നത് നിരോധിക്കുക, എല്ലാ മെയിലുകളുടെയും പാഴ്സലുകളുടെയും കൈമാറ്റം താത്കാലികമായി നിർത്തിവയ്ക്കുക തുടങ്ങിയ നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. “ഹ്രസ്വകാല ശിക്ഷാ നടപടി’ എന്ന നിലയിൽ പാക് പഞ്ചാബിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കുന്നതിനായി ബാഗ്ലിഹാർ അണക്കെട്ടിലെ സ്ലൂയിസ് സ്പിൽവേകളുടെ ഗേറ്റുകൾ താഴ്ത്തിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ “ദ് ഇന്ത്യൻ എക്സ്പ്രസി’നോട് പറഞ്ഞു. ചെനാബ് നദിക്ക് കുറുകെയുള്ള ബാഗ്ലിഹാർ അണക്കെട്ട്, ജലവൈദ്യുത ഉത്പാദനത്തിനായാണ് നിർമിക്കപ്പെട്ടത്. ചെനാബ് നദിയിലെ വെള്ളം പാക് പഞ്ചാബിലെ കൃഷിയിടങ്ങൾക്ക് ജലസേചനം നൽകുന്നതാണ്. ഹ്രസ്വ കാലത്തേക്കാണ് നടപടിയെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. നേരത്തെ സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ നേരത്തെ എടുത്തിരുന്നു. അതേസമയം,…
Read MoreCategory: Loud Speaker
തമിഴ്നാട് തിരുവാരൂരിൽ വാഹനാപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം
തിരുവാരൂർ: തമിഴ്നാട്ടിലെ തിരുവാരൂരിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സുഹൃത്തുക്കളായ രജിനാഥ്, സജിത്ത്, രാജേഷ്, രാഹുൽ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശികളാണ് മരിച്ച നാല് പേരും. സംഭവസ്ഥലത്തുവച്ച്തന്നെ നാല് പേരും മരിച്ചിരുന്നു. വാനും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏഴ് പേരാണ് വാനിലുണ്ടായിരുന്നത്. വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഞായറാഴ്ചയാണ് ഇവര്‍ തീർഥാടനത്തിനായി പോയത്. ഇവരുടെ ബന്ധുക്കൾ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.
Read Moreപുതുമയാർന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി: പ്രതിദിന ടിക്കറ്റുകൾക്കെല്ലാം ഒന്നാം സമ്മാനം ഒരുകോടി
തിരുവനന്തപുരം: സമ്മാനഘടനയിൽ ഏറെ പുതുമകളുമായി എത്തിയ സംസ്ഥാന ഭാഗ്യക്കുറിക്ക് വൻ വരവേൽപ്പ്. ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികൾക്കെല്ലാം ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന സമൃദ്ധി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 75 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. തിങ്കളാഴ്ചകളിൽ നറുക്കെടുക്കുന്ന ഭാഗ്യതാരയ്ക്ക് 75 ലക്ഷം, ഒരു ലക്ഷം (12 പരമ്പരകൾക്കും ) എന്നിങ്ങനെയാണ് യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിക്കുക. ചൊവ്വാഴ്ചകളിലെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 40 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ നൽകുന്ന ധനലക്ഷ്മി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ബുധനാഴ്ച്ചകളിലാണ് നടക്കുക. ഇതിൽ മൂന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുക 20 ലക്ഷം രൂപയാണ്. വ്യാഴാഴ്ചകളിൽ ഭാഗ്യം പരീക്ഷിക്കുന്ന കാരുണ്യപ്ലസ് ഭാഗ്യക്കുറിയുടെ രണ്ടും മൂന്നും സമ്മാനങ്ങൾ 50 ലക്ഷം,…
Read Moreകൊമ്പുകോർത്ത് ഹരിയാന-പഞ്ചാബ് മുഖ്യമന്ത്രിമാർ
ന്യൂഡൽഹി: ഭക്ര അണക്കെട്ടിലെ വെള്ളം പങ്കുവയ്ക്കുന്നതിനെച്ചൊല്ലി കൊമ്പുകോർത്ത് ഹരിയാന – പഞ്ചാബ് മുഖ്യമന്ത്രിമാർ. കഴിഞ്ഞദിവസം ചേർന്ന ഭക്ര ബിയാസ് മാനേജ്മെന്റ് ബോർഡ് യോഗം ഹരിയാനയ്ക്ക് 8,500 ഘനയടി വെള്ളം നൽകാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ഇരുസംസ്ഥാനങ്ങളും പരസ്യപ്പോരുമായി രംഗത്തെത്തിയത്. തങ്ങളുടെ അവകാശങ്ങൾ ഹരിയാന കവർന്നെടുക്കുന്നത് അംഗീകരിക്കില്ലെന്നു പറഞ്ഞ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രംഗത്തെത്തിയതോടെയാണ് പോര് മൂർച്ഛിച്ചത്. എന്നാൽ ഭഗവന്ത് മൻ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും രംഗത്തെത്തി. തങ്ങൾക്കവകാശപ്പെട്ട കുടിവെള്ളമാണു തേടുന്നതെന്നാണ് ഹരിയാനയുടെ വാദം. വെള്ളം തുറന്നുവിട്ടില്ലെങ്കിൽ പാഴായി പാക്കിസ്ഥാനിലേക്കു പോകുമെന്നും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. പോര് മൂർച്ഛിക്കുന്നതിനിടെ ഭക്ര അണക്കെട്ടിനു താഴെയായി സ്ഥിതി ചെയ്യുന്ന നംഗൽ അണക്കെട്ടിൽ പഞ്ചാബ് പോലീസ് സുരക്ഷ ശക്തമാക്കി. പഞ്ചാബിനും അവിടത്തെ കർഷകർക്കും ജനങ്ങൾക്കുമെതിരേ കേന്ദ്രവും ഹരിയാന മുഖ്യമന്ത്രി സൈനിയും കേന്ദ്രമന്ത്രി മനോഹർ ലാൽ…
Read Moreവിവാഹ ദിവസം രാത്രി ആഭരണങ്ങൾ ഊരിവച്ച് കിടക്കാനായി വധുവും വരനും പോയി; രാവിലെ നോക്കിയപ്പോൾ പെട്ടിയിൽ ഒന്നും കാണാനില്ല; 30 പവൻ മോഷണം പോയി
പയ്യന്നൂർ: കരിവെള്ളൂരിലെ വിവാഹ വീട്ടിൽനിന്നു വധുവിന്റെ 30 പവന്റെ സ്വർണാഭരണങ്ങൾ കവർന്നെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. കരിവെള്ളൂർ പലിയേരിയിലെ അർജുന്റെ ഭാര്യ ആർച്ച എസ്. സുധിയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വ്യാഴാഴ്ചയായിരുന്നു അർജുനും ആർച്ചയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വൈകുന്നേരം ആറോടെ വധു വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ ഊരിവച്ചതായിരുന്നു ആഭരണങ്ങൾ.
Read Moreഇന്ത്യയുടെ തിരിച്ചടി: ഗൾഫ് സഖ്യകക്ഷികളുടെ സഹായം തേടി പാക്കിസ്ഥാൻ; യുദ്ധം നേരിടാൻ ജനങ്ങൾക്ക് പരിശീലനം; 1,000ലേറെ മദ്രസകൾ അടച്ചുപൂട്ടി
ന്യൂഡൽഹി: പാക് അധീന കാഷ്മീരിലെ ജനങ്ങൾക്ക് യുദ്ധസാഹചര്യം നേരിടാൻ പാക്കിസ്ഥാൻ സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്. മേഖലയിൽ ആയിരത്തിലേറെ മദ്രസകൾ അടച്ചുപൂട്ടി. ജനങ്ങളെ സ്കൂളുകളിലെ ക്യാന്പുകളിലേക്കു മാറ്റിയാണ് പരിശീലനം. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആക്രമണസാധ്യത മുന്നിൽകണ്ടാണ് പാക്കിസ്ഥാന്റെ മുന്നൊരുക്കങ്ങൾ. അതിർത്തിയിലേക്ക് സൈനിക ഉപകരണങ്ങളെത്തിച്ച്, സേനാ വിന്യാസം കൂട്ടിയശേഷമാണ് പാക് അധീന കാഷ്മീരിൽ ജനങ്ങൾക്ക് പരിശീലനം നൽകുന്നത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാൽ ജാഗ്രതയോടെ പെരുമാറേണ്ടത് എങ്ങനെയെന്നാണ് വിശദീകരിക്കുന്നത്. പ്രാഥമിക ചികിത്സ നൽകേണ്ടത് എങ്ങനെയെന്നും വിശദീകരിക്കുന്നുണ്ട്. ഒപ്പം ഗ്രാമീണരോട് രണ്ടു മാസത്തെ ഭക്ഷണം കരുതിവയ്ക്കാനും പാക് സേന നിർദേശം നൽകിയിട്ടുണ്ട്. തുടർച്ചയായ ഒന്‍പതാം ദിവസവും നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു. അതേസമയം, പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഗൾഫ് രാജ്യങ്ങളിലെ പ്രതിനിധികളുമായി പിന്തുണ തേടി കൂടിക്കാഴ്ച നടത്തി. സൗദി, കുവൈറ്റ്, യുഎഇ അംബാസഡർമാരുമായുള്ള പ്രത്യേക…
Read Moreവേദിയിൽ കുറച്ച് കസേരകൾ മതി, പിന്നിൽ നിന്നിടിക്കേണ്ട; പാർട്ടി പരിപാടികൾക്കു മാർഗനിർദേശവുമായി കെപിസിസി
തിരുവനന്തപുരം: പാർട്ടി പരിപാടികൾക്ക് പുതിയ മാർഗ നിർദേശവുമായി കെപിസിസി. പരിപാടികൾക്കുള്ള വേദിയിൽ കസേരകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും ഉത്തരവാദിത്തപ്പെട്ടവരും ക്ഷണിക്കപ്പെട്ട ഭാരവാഹികളും മാത്രമേ വേദിയിൽ പാടുള്ളുവെന്നുമാണു നിർദേശം. കാര്യപരിപാടികൾ മുൻകൂട്ടി പ്രസിദ്ധീകരിക്കുകയും പ്രധാന ഭാരവാഹികൾ പങ്കെടുക്കുന്ന പരിപാടികളിൽ അവരുടെ പേരുകൾ സീറ്റുകളിൽ രേഖപ്പെടുത്തുകയും വേണം. വേദികളിൽ തിക്കുംതിരക്കും ഉണ്ടാകാതെ നോക്കേണ്ടത് പരിപാടി സംഘടിപ്പിക്കുന്ന ഘടകത്തിന്റെ പ്രസിഡന്റിന്റെ ചുമതലയാണ്. കൂടാതെ നേതാക്കൾ ദൃശ്യമാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മറ്റുള്ളവർ പുറകിൽ തിക്കും തിരക്കും ഉണ്ടാക്കരുത് എന്നിങ്ങനെയാണ് പുതിയ നിർദേശങ്ങൾ. പാർട്ടിയിലെ അച്ചടക്കമില്ലായ്മ പരിഹരിക്കുക ലക്ഷ്യമിട്ടാണ് മാർഗ നിർദേശം. നേരത്തെ കോഴിക്കോട് ഡിസിസി ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉണ്ടായ ഉന്തും തള്ളും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമായിരുന്നു.
Read Moreവിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ്; ഉമ്മൻചാണ്ടിയുടെ പേര് പരാമർശിക്കാത്തതിൽ ലജ്ജ തോന്നുന്നെന്ന് ശശി തരൂർ
തിരുവനന്തപുരം: ഇന്നലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങിൽ ആരും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാത്തതിൽ ലജ്ജ തോന്നുന്നുവെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. ഫേസ്ബുക്ക് പേജിലാണ് ശശി തരൂർ വിമർശനം ഉന്നയിച്ചത്. ഇന്ന് നമ്മൾ ആഘോഷിക്കുന്ന തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച, ഈ പദ്ധതിക്ക് നേതൃത്വം നൽകിയ, യഥാർഥ കമ്മീഷനിംഗ് കരാറിൽ ഒപ്പുവച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്നുവെന്നും ശശി തരൂർ കുറിച്ചു. ഔദ്യോഗിക പ്രഭാഷകരിൽ ആരും ഉമ്മൻ ചാണ്ടിയുടെ പേര് പോലും പരാമർശിക്കാത്തതിൽ ലജ്ജിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട തരൂർ ഉമ്മൻ ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും വേദിയിൽ തനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു.
Read Moreനെല്ലുസംഭരണം, കര്‍ഷകര്‍ക്ക് ആശങ്ക വേണ്ട: സപ്ലൈകോ
കൊച്ചി: പാലക്കാട്, ആലപ്പുഴ ജില്ലകളിലെ ചില കേന്ദ്രങ്ങളില്‍ നെല്ല് സംഭരണം വൈകുന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടന്നും സമയബന്ധിതമായി സംഭരണം പൂര്‍ത്തിയാക്കുമെന്നും സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്. പാലക്കാട് ജില്ലയില്‍ രണ്ടു ദിവസത്തിനകം നെല്ല് സംഭരിക്കും. വലിയ ലോറികള്‍ എത്താന്‍ കഴിയാത്ത ചെറിയ വഴികള്‍ മാത്രമുള്ള സ്ഥലങ്ങളിലാണ് സംഭരണം വൈകുന്നത്. ഈ സ്ഥലങ്ങളില്‍ ചെറിയ വാഹനങ്ങളും കയറ്റിറക്ക് തൊഴിലാളികളുടെ സേവനവും കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പാലക്കാട് ജില്ലാ ലേബര്‍ ഓഫീസറുമായും മില്ലുടമകളുമായും സപ്ലൈകോ ഇന്നലെ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വാഹനങ്ങളുടെ കുറവ് പരിഹരിക്കാന്‍ മില്ലുടമകളോട് ആവശ്യപ്പെടുകയും കയറ്റിറക്ക് തൊഴിലാളികളുടെ സേവനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചില സ്ഥലങ്ങളില്‍ നെല്ലുസംഭരണം വൈകുന്നത് പരിഹരിക്കുന്നതിനും മില്ലുടമകളുമായി ചര്‍ച്ച നടത്തി. ഒരാഴ്ചയ്ക്കകം സംഭരണം പൂര്‍ത്തിയാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സപ്ലൈകോ എംഡി പറഞ്ഞു.
Read Moreമാധ്യമസ്വാതന്ത്ര്യം: ഇന്ത്യയുടെ സ്ഥാനം ബംഗ്ലാദേശിനും താഴെ
ന്യൂഡൽഹി: ഈ വർഷത്തെ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 151-ാമത്. 2024ലെ റാങ്കിംഗിൽനിന്ന് എട്ട് സ്ഥാനം മെച്ചപ്പെടുത്തിയിട്ടും സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം ‘വളരെ ഗുരുതരം’ എന്ന വിഭാഗത്തിൽതന്നെ തുടരുകയാണ്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഇതര സ്ഥാപനമായ ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ ആണ് ആഗോള മാധ്യമസ്വാതന്ത്ര്യ സൂചിക തയാറാക്കിയത്. 2002 മുതൽ ആഗോള മാധ്യമ സാഹചര്യങ്ങൾ വിലയിരുത്തുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ഇന്ത്യയുടെ താഴ്ന്ന റാങ്കിംഗിന് പ്രധാന കാരണം മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം രാഷ്ട്രീയവുമായി ബന്ധപ്പെട്ട വ്യക്തികളിൽ കൂടുതൽ കേന്ദ്രീകൃതമാകുന്നതുകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഈ വർഷത്തെ റിപ്പോർട്ട് പ്രകാരം റാങ്കിംഗിൽ മുന്നിലുള്ള രാജ്യങ്ങൾ നോർവേ, എസ്റ്റോണിയ, നെതർലൻഡ്സ് എന്നിവയാണ്. അയൽരാജ്യങ്ങളിൽ നേപ്പാൾ (90), മാലദ്വീപ് (104), ശ്രീലങ്ക (139), ബംഗ്ലാദേശ് (149) എന്നിവയേക്കാൾ താഴെയാണ് ഇന്ത്യയുടെ സ്ഥാനം. എന്നാൽ ഭൂട്ടാൻ (152),…
Read More