നോട്ടിംഗ്ഹാം: രാജ്യാന്തര സൗഹൃദ ഫുട്ബോളില്‍ ഇംഗ്ലണ്ടിനു നാണംകെട്ട തോല്‍വി. ആഫ്രിക്കന്‍ ടീമായ സെനഗലിനോട് ഹോം ഗ്രൗണ്ടില്‍ 3-1ന് ഇംഗ്ലണ്ട് പരാജയപ്പെട്ടു. ഏഴാം മിനിറ്റില്‍ ഹാരി കെയ്ന്റെ ഗോളില്‍ ലീഡ് നേടിയശേഷമാണ് ഇംഗ്ലണ്ടിന്റെ തോല്‍വി. 40-ാം മിനിറ്റില്‍ ഇസ്മയില സാര്‍ സെനഗലിനായി ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് ഹബീബ് ദിയാറ (62’), ഷെയ്ഖ് സബാലി (90+3’) എന്നിവരും ഇംഗ്ലണ്ടിന്റെ വലയില്‍ പന്ത് എത്തിച്ചു. ജൂഡ് ബെല്ലിങ്ഗം ഒരു ഗോള്‍ മടക്കിയെങ്കിലും ഗോളിലേക്കുള്ള വഴിയില്‍ ഹാന്‍ഡ്ബോള്‍ വന്നതിനാല്‍ റഫറി അനുവദിച്ചില്ല. തോമസ് ടൂഹെലിന്റെ ശിക്ഷണത്തിനു കീഴില്‍ ഇംഗ്ലണ്ടിന്റെ ആദ്യ തോല്‍വിയാണ്. അതേസമയം, സെനഗല്‍ തുടര്‍ച്ചയായ 24-ാം മത്സരത്തിലും തോല്‍വി അറിയാതെ കളംവിട്ടു. അൻഡോറയ്ക്ക് എതിരായ ഫിഫ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 1-0നു ജയിച്ച ടീമില്‍ 10 മാറ്റങ്ങളുമായാണ് ഇംഗ്ലണ്ടിനെ ടൂഹെല്‍ കളത്തില്‍ ഇറക്കിയത്. ആഫ്രിക്കൻ ടീമിനോട് ആദ്യ തോല്‍വി…
Read MoreCategory: Sports
ലോകകപ്പ് യോഗ്യതാ മത്സരം; അർജന്റീന-കൊളംബിയ പോരാട്ടം സമനിലയിൽ
ബ്യൂണസ് ഐറിസ്: അർജന്റീന-കൊളംബിയ ലോകകപ്പ് യോഗ്യതാ മത്സരം സമനിലയിൽ. മോണുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് കൊളംബിയയാണ്. 24-ാം മിനിറ്റിൽ ലൂയിസ് ഡയസാണ് സുന്ദരമായ ഗോളിലൂടെ കൊളംബിയയെ മുന്നിലെത്തിച്ചത്. ഗോൾ മടക്കാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല. ലയണൽ മെസിയും, ജൂലിയൻ അൽവാരസും അടക്കമുള്ള സൂപ്പർ താരങ്ങൾ ഇറങ്ങിയിട്ടും ഗോൾ മടക്കാൻ 81-ാം മിനിറ്റ് വരെ അർജന്റീനയ്ക്ക് സാധിച്ചില്ല. 81-ാം മിനിറ്റിൽ തിയാഗോ അൽമാഡയുടെ ഗോളിലൂടെയാണ് അർജന്റീന ഒപ്പമെത്തിയത്. 70-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായിട്ടാണ് മെസിയും സംഘവും പിന്നീട് കളിച്ചത്. അർജന്റീന സമനില ഗോൾ നേടിയതിന് ശേഷം കോളംബിയ വിജയഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും നേടാനായില്ല. ഒടുവിൽ ഒന്നേ ഒന്നിന് മത്സരം അവസാനിച്ചു. മത്സരം…
Read Moreധോണിക്കു ഐസിസി ഹാള്‍ ഓഫ് ഫെയിം
ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി വിശേഷിപ്പിക്കപ്പെടുന്ന എം.എസ്. ധോണിക്ക് ഐസിസി ഹാള്‍ ഓഫ് ഫെയിം. 2004ല്‍ ഇന്ത്യക്കായി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി, 2007ല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തി. ഐസിസി 2007 പ്രഥമ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ധോണിയുടെ കീഴിലാണ് ഇന്ത്യ ചാമ്പ്യന്മാരായത്. 2011 ഐസിസി ഏകദിന ലോകകപ്പിലും 2013 ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങളും ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്ത്യ സ്വന്തമാക്കി. രാജ്യാന്തര കരിയറില്‍ 350 ഏകദിനത്തില്‍നിന്ന് 50.57 ശരാശരിയില്‍ 10,773 റണ്‍സ് സ്വന്തമാക്കി.10 സെഞ്ചുറിയും 73 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. 90 ടെസ്റ്റില്‍നിന്ന് ആറ് സെഞ്ചുറി ഉള്‍പ്പെടെ 4876 റണ്‍സ് നേടി. 2019 ഐസിസി ഏകദിന ലോകകപ്പ് സെമി ഫൈനലാണ് ഇന്ത്യന്‍ ജഴ്സിയില്‍ ധോണിയുടെ അവസാന മത്സരം. 98 ട്വന്റി-20 മത്സരങ്ങളില്‍നിന്ന് 1617 റണ്‍സ് നേടി. ടെസ്റ്റില്‍ 294ഉം ഏകദിനത്തില്‍ 444ഉം…
Read Moreഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ ഇന്നു മുതൽ
ലണ്ടൻ: 2025 ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിന് ഇന്നു ക്രിക്കറ്റിന്റെ ഹോം ഗ്രൗണ്ടിൽ തുടക്കം. ലണ്ടനിലെ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടുന്പോൾ അത് മറ്റൊരു ചരിത്രം കൂടിയാണ്. ലോഡ്സിലെ ആദ്യ ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ പോരാട്ടമാണെങ്കിലും ഇരുടീമും ഇവിടെ ഏറ്റുമുട്ടുന്നത് നൂറ്റാണ്ടിനുശേഷം. 1912ൽ ലോഡ്സിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ അന്ന് ജയവും സമനിലയുമായി മുന്നിൽനിന്ന ഓസീസ് ചരിത്രം ആവർത്തിക്കുമോ? അതോ, കിരീടപ്പോരിലെ സ്ഥിരംപരാജിതരെന്ന ചീത്ത പേര് പ്രോട്ടീസ് തിരുത്തുമോ? കാത്തിരുന്നു കാണാം… ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് മത്സരം. ലോഡ്സ് മുൻതൂക്കം… കഴിഞ്ഞ രണ്ടു വർഷങ്ങളിലായി മികച്ച ഫോമിലുള്ള രണ്ടു ടീമുകൾ ഏറ്റുമുട്ടുന്പോൾ ജയപരാജയങ്ങൾ കണക്കുകൾക്കതീതം. ഐസിസി ലോക ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും. നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയുടെ ലക്ഷ്യം കിരീടം നിലനിർത്തൽ.…
Read Moreലേലത്തില്‍ മിന്നി ജെറോം വിനീത്
കോഴിക്കോട്: പ്രൊ വോളിബോള്‍ ലീഗിന്റെ നാലാം സീസണ് താരലേലത്തില്‍ മിന്നിത്തിളങ്ങി മലയാളിതാരം ജെറോം വിനീത്. താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 22.5 ലക്ഷം രൂപയ്ക്ക് ജെറോം വിനീതുമായി ചെന്നൈ ബ്ലിറ്റ്സ് കരാര്‍ ഒപ്പിട്ടു. പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് ആതിഥേയരായ കാലിക്കട്ട് ഹീറോസും തിളങ്ങി. ഇതേ തുകയ്ക്ക് മലയാളി താരം ഷമീമുദ്ദീനെ കാലിക്കട്ട് സ്വന്തമാക്കി. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് ഷമീമുദ്ദീന്‍. കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് വിനീത് കുമാറിനെ സ്വന്തമാക്കിയതും 22.5 ലക്ഷം രൂപയ്ക്കാണ്. അമല്‍ കെ. തോമസ് (6.5 ലക്ഷം), ഗോള്‍ഡ് വിഭാഗത്തില്‍നിന്ന് 14.75 ലക്ഷം രൂപയ്ക്ക് ജസ്ജോദ് സിംഗ് എന്നിവരും വിനിത് കുമാറിനൊപ്പം കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിന്റെ ഭാഗമായി. ഷമീമിനെ കൂടാതെ കാലിക്കട്ട് ഹീറോസ്, റൈറ്റ് ടു മാച്ചിലൂടെ മോഹന്‍ ഉക്രപാണ്ഡ്യനെ എട്ട് ലക്ഷത്തിന് കൊണ്ടുവന്നപ്പോള്‍ ഇതേ തുകയ്ക്ക് എസ്. സന്തോഷിനെയും ടീമിലെത്തിച്ചു. അവസാന ഘട്ടത്തില്‍ മികച്ച…
Read Moreസെബലേങ്കയെ വീഴ്ത്തി; കൊകൊ ഗാഫ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടു
പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ യുഎസ് താരം കൊകൊ ഗാഫ് ജേതാവ്. ബെലാറൂസിന്റെ ലോകഒന്നാം നമ്പര്‍ താരം ആര്യാന സബലേങ്കയെ അട്ടിമറിച്ചാണ് കൊകൊ ഗാഫ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് കൊകൊ ഗാഫ് കിരീടമുയർത്തിയത്. സ്കോർ 7-6 (7–5), 2-6, 4-6. യുഎസ് താരത്തിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. സെറീന വില്ല്യംസിന് ശേഷം ഫ്രഞ്ച് ഓപ്പൺ നേടുന്ന ആദ്യ യുഎസ് താരമാണ് കോകോ ഗോഫ്. 22 വയസു തികയും മുൻപേ രണ്ട് ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന രണ്ടാമത്തെ വനിതാ താരമെന്ന അപൂർവ റിക്കാർഡും ഗോഫിനെ തേടിയെത്തി. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരവും സെറീന തന്നെ. 2023 ൽ 19 വയസുകാരിയായ കൊക്കോ യുഎസ് ഓപ്പൺ സിംഗിള്‍സ് കിരീടം നേടിയിരുന്നു.
Read Moreആർസിബി ടീമിന്റെ വിജയാഘോഷത്തിനിടെ വൻദുരന്തം; തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു; മരിച്ചവരിൽ ഒരു സ്ത്രീയും
ബംഗളൂരു: ഐപിഎൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ചു. ആറ് പേരുടെ നില അതീവ തുരുതരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. ടീം അംഗങ്ങൾ വിജയ റാലിയായി വരുന്നതിന് മുൻപ് തന്നെ സ്റ്റേഡിയത്തിലേക്ക് ആളുകളെ കയറ്റാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഉന്തുംതള്ളുമുണ്ടായത്. വലിയ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയത്.
Read Moreകോഹ്ലി @ 5000; ഐപിഎല്ലിൽ കൂടുതല്‍ ഫോര്‍ അടിച്ചതിന്റെ റിക്കാര്‍ഡും
ഐപിഎല്ലില്‍ ഓപ്പണിംഗ് ബാറ്റര്‍ എന്ന നിലയില്‍ വിരാട് കോഹ്ലി 5000 റണ്‍സ് പിന്നിട്ടു. 128-ാം ഇന്നിംഗ്സിലാണ് കോഹ്ലി ഓപ്പണര്‍ എന്ന നിലയില്‍ 5000 റണ്‍സ് കടന്നത്. ശിഖര്‍ ധവാന് (202 ഇന്നിംഗ്സില്‍ 6362), ഡേവിഡ് വാര്‍ണര്‍ (163 ഇന്നിംഗ്സില്‍ 5910) എന്നിവരാണ് മുമ്പ് ഈ നേട്ടത്തില്‍ എത്തിയവര്‍. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫോര്‍ അടിച്ചതിന്റെ റിക്കാര്‍ഡും കോഹ്ലി ഇന്നലെ സ്വന്തമാക്കി. ശിഖര്‍ ധവാനെയാണ് (768 ഫോര്‍) കോഹ്ലി മറികടന്നത്.
Read More18-ാം സീസൺ ഐപിഎൽ ട്രോഫി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്
അഹമ്മദാബാദ്: ഒടുവില്‍ ഐപിഎല്‍ ട്രോഫി കിംഗ് കോഹ്ലിയുടെ ചുണ്ടിലമര്‍ന്നു. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം കുറിച്ച് ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോഹ്ലി ഐപിഎല്‍ ട്രോഫിയില്‍ ചുംബിച്ചു. 2025 സീസണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ ഫൈനലില്‍ ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബ് കിംഗ്സിനെ ആറ് റണ്‍സിനു കീഴടക്കിയാണ് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു കന്നിക്കിരീടത്തില്‍ മുത്തംവച്ചത്. പ്ലേ ഓഫ് ക്വാളിഫയര്‍ പോരാട്ടങ്ങളില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും പുറത്തായി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിംഗ്സും ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ 2025 സീസണില്‍ പുതിയ കിരീട അവകാശി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. 18ല്‍ 18നു കിരീടം 18-ാം നമ്പര്‍ ജഴ്സിക്കാരനായ വിരാട് കോഹ്ലിക്ക് 18-ാം സീസണ് ഐപിഎല്ലില്‍ കന്നിക്കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചെന്നതാണ് ശ്രദ്ധേയം. 2024 ഐസിസി ട്വന്റി-20 ലോകകപ്പ്, ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ക്കു പിന്നാലെ കോഹ്ലി ഏറെ…
Read Moreഇഗ ഷ്യാംഗ്ടെക് സെമിയില്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ നിലവിലെ കിരീടാവകാശിയായ പോളണ്ടിന്റെ ഇഗ ഷ്യാംഗ്ടെക് സെമിയില്‍. യുക്രെയ്നിന്റെ എലീന സ്വിറ്റോളിനയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ഇഗയുടെ സെമി ഫൈനല്‍ പ്രവേശം. സ്കോര്‍: 6-1, 7-5. ഇഗ ഇതോടെ കളിമണ്‍ കോര്‍ട്ടില്‍ 100 ജയം സ്വന്തമാക്കി. ഓപ്പണ്‍ കാലഘട്ടത്തില്‍ അതിവേഗത്തില്‍ 100 കളിമണ്‍കോര്‍ട്ട് ജയം സ്വന്തമാക്കുന്ന വനിതകളില്‍ മൂന്നാം സ്ഥാനത്തും പോളിഷ് താരമെത്തി. 114 മത്സരങ്ങളിലാണ് ഇഗയുടെ 100 ജയം. ക്രിസ് എവേര്‍ട്ട്, മാര്‍ഗരറ്റ് കോര്‍ട്ട് (ഇരുവരും 109), മോണിക്ക സെലസ് (113) എന്നിവരാണ് ഇക്കാര്യത്തില്‍ ഇഗയ്ക്കു മുന്നിലുള്ളത്. ഇഗ x സബലെങ്ക ചൈനയുടെ ക്വിന്‍വെന്‍ സെങിനെ ക്വാര്‍ട്ടറില്‍ കീഴടക്കിയ ലോക ഒന്നാം നമ്പര്‍ താരമായ ബെലാറൂസിന്റെ അരീന സബലെങ്കയാണ് സെമിയില്‍ ഇഗ ഷ്യാങ്ടെക്കിന്റെ എതിരാളി. 7-6 (7-3), 6-3 എന്ന സ്കോറിനാണ് സബലെങ്ക ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തെ…
Read More