ബംഗളൂരു: രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും ആഡംബരജീവിതം ഇന്ത്യാ മഹാരാജ്യത്തു പുതുമയുള്ള സംഭവമല്ല. കടംവാങ്ങി കഴിയുന്ന കേരളത്തിൽ, സര്ക്കാര് ചെലവില് ലക്ഷത്തിനടുത്ത് വിലയുള്ള കണ്ണട വാങ്ങിയ മന്ത്രിമാരെയും ജനം കണ്ടിട്ടുണ്ട്. പറഞ്ഞുവരുന്നത് കര്ണാടക മുഖ്യന്റെ വാച്ചിനെക്കുറിച്ചാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ കെട്ടുന്ന വാച്ചിന്റെ വിലയാണ് ഇപ്പോള് നാട്ടിലെങ്ങും ചര്ച്ച. പാവപ്പെട്ടവരുടെ ശബ്ദമായി സ്വയം അവതരിപ്പിക്കുന്ന, ആദര്ശധീരനായ കോണ്ഗ്രസ് നേതാവ് കെട്ടുന്നത് 43 ലക്ഷത്തിന്റെ കാര്ട്ടിയര് വാച്ച്! ചരിത്രം ആവര്ത്തിക്കുന്നുവാച്ചുമായി ബന്ധപ്പെട്ട വിവാദങ്ങളില് സിദ്ധരാമയ്യ അകപ്പെടുന്നത് ഇതാദ്യമായല്ല. 2016ല്, സിദ്ധരാമയ്യ ഉപയോഗിച്ചിരുന്ന ഹബ്ലോട്ട് വാച്ചാണ് വിവാദമായത്. ലിമിറ്റഡ് എഡിഷനില് നിര്മിച്ച, വജ്രം പതിച്ച മോഡലിന്റെ വില 50-70 ലക്ഷം രൂപയാണെന്ന് എതിരാളികള് ആരോപിച്ചപ്പോള്, സിദ്ധരാമയ്യയുടെ ഹബ്ലോട്ട് വാച്ച് വലിയ രാഷ്ട്രീയവിവാദത്തിനു തിരികൊളുത്തി. പാവപ്പെട്ടവരുടെ ശബ്ദമായി സ്വയം അവതരിപ്പിക്കുന്ന രാഷ്ട്രീയക്കാരന് ഇത്രയും ആഡംബരപൂര്ണമായ വാച്ച് ധരിക്കണോ എന്നതിനെക്കുറിച്ചുള്ള വലിയ ചര്ച്ചയിലേക്ക് ഈ സംഭവം വളര്ന്നു.…
Read MoreCategory: Today’S Special
വിശാലിന്റെ വിശാലമനസ്; തൻവിക്ക് തിരിച്ചുകിട്ടിയത് നാലുമാസം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല
കായംകുളം: പുതുപ്പള്ളി സിഎസ്ഐ പള്ളിയിൽ കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന കല്യാണത്തിൽ പങ്കെടുക്കവേ നഷ്ടമായ സ്വർണമാല നാലു മാസങ്ങൾക്കു ശേഷം സിഎംഎസ് ഹൈസ്കൂൾ മൈതാനത്തുനിന്ന് തിരികെ ലഭിച്ചു. പുതുപ്പള്ളി സിഎംഎസ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി വിശാലിനാണ് മാല ലഭിച്ചത് . ഒരു പവൻ തൂക്കമുള്ള മാല വിശാൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജിബി ഏബ്രഹാം ജോർജിനെ ഏൽപ്പിച്ചു. അധ്യാപകരുടെ അന്വേഷണത്തിൽ ഈ സ്കൂളിലെ പൂർവവിദ്യാർഥിയായ അനന്തുവിന്റെ മകൾ തൻവിയുടേതാണ് മാല എന്ന് തിരിച്ചറിയുകയും തൻവിയുടെ മുത്തശി വിദ്യാലയത്തിലെത്തി സ്വർണമാല ഏറ്റുവാങ്ങുകയും ചെയ്തു. സ്കൂളിൽ പ്രത്യേക അസംബ്ലി കൂടി വിശാലിനെ അഭിനന്ദിക്കുകയും ചെയ്തു.
Read Moreഞങ്ങൾ ട്രായ് ഉദ്യോഗസ്ഥർ, വേഗം വാട്സ്ആപ്പ് വീഡിയോ കോളിൽ വരിക: ഡോക്ടർ ദമ്പതികളുടെ പണം തട്ടാൻ ശ്രമിച്ചു; രക്ഷപ്പെടുത്തി കണ്ണൂർ സൈബർ പോലീസ്
ട്രായ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ കോൾ നടത്തി ഡോക്ടർ ദമ്പതികളെ കുടുക്കാൻ ശ്രമിച്ച സൈബർ തട്ടിപ്പ് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസിന്റെ സമയോചിത ഇടപെടലിലൂടെ പരാജയപ്പെട്ടു. ഡോക്ടർ ദമ്പതികളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും തുടർ നടപടികളുടെ ഭാഗമായി ലൈവ് വാട്സ് ആപ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നുമുള്ള കോൾ ആയിരുന്നു ലഭിച്ചത്. വീഡിയോ കോളിലേക്ക് എത്തിയപ്പോൾ എതിർവശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്നാണു പരിചയപ്പെടുത്തിയത്. തുടർന്ന്, മറ്റൊരാൾ സിബിഐ ഉദ്യോഗസ്ഥൻ എന്നുപറഞ്ഞു വീഡിയോ കോളിൽ വന്നു. നിങ്ങൾ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഉടൻ നല്കണമെന്നുമാണ് ഇവർ അറിയിച്ചത്. അക്കൗണ്ടിലുള്ള പണം മുഴുവൻ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടൻ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഭീഷണിയോടെയും മാനസിക സമ്മർദം ചെലുത്തിയുമായിരുന്നു സംഘം സംസാരിച്ചത്. സംശയം തോന്നിയതിനെത്തുടർന്ന് ദമ്പതികൾ കണ്ണൂർ…
Read Moreസൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… വ്യാജ ട്രേഡിംഗ് ആപ്പ്: യുവാവിന് 27 ലക്ഷം നഷ്ടമായി
വ്യാജ ട്രേഡിംഗ് ആപ്പില് കുടുങ്ങി കൊച്ചിയില് യുവാവിന് 27 ലക്ഷം രൂപ നഷ്ടമായി. കലൂര് സ്വദേശിയായ 25കാരന്റെ പരാതിയില് എറണാകുളം നോര്ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുബ്രനീര് ബാനര്ജി, സുജന് രക്ഷിത്, ബസു എന്നിവരെ പ്രതിചേര്ത്താണു കേസെടുത്തിട്ടുള്ളത്. മൂവരും കോല്ക്കത്ത സ്വദേശികളാണെന്നാണു വിവരം. ജൂണ് 17നാണ് പ്രതികള് പരാതിക്കാരനെ സമൂഹമാധ്യമം വഴി സമീപിക്കുന്നത്. പോപ്പീവേള്ഡ് എന്ന വെബ്സൈറ്റ് വഴി ട്രേഡ് ചെയ്താല് നിക്ഷേപത്തിന് വലിയ ലാഭം നല്കാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അന്നുതന്നെ 1600 യുഎസ് ഡോളറും 22ന് വീണ്ടും 6500 യുഎസ് ഡോളറും നിക്ഷേപിച്ചു. പ്രതികള് പരിചയപ്പെടുത്തിയ വെബ്സൈറ്റിലെ അക്കൗണ്ടില് യുവാവിന്റെ നിക്ഷേപം ഓരോ ദിവസവും കൂടിവരുന്നതായും കാണിച്ചിരുന്നു. പിന്നീട് യുവാവിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടില്നിന്ന് 27 ലക്ഷം രൂപ സുജന് രക്ഷിതിന്റെ അക്കൗണ്ടിലേക്കു കൈമാറി. എന്നാല് വാഗ്ദാനം ചെയ്ത അത്രയും ലാഭം ലഭിക്കാതെ വന്നതോടെ…
Read Moreമലയാളി സ്ഥാനാർഥികളില്ലാതെ ഇടുക്കി ജില്ലയിലെ മൂന്നു പഞ്ചായത്തുകൾ
തദ്ദേശ തെരഞ്ഞെടുപ്പിൽ മലയാളി സ്ഥാനാർഥികളില്ലാതെ ജില്ലയിലെ മൂന്നു പഞ്ചായത്തുകൾ. ഇടമലക്കുടി, മൂന്നാർ, വട്ടവട പഞ്ചായത്തുകളിലാണു തമിഴ് വംശജരായ സ്ഥാനാർഥികൾ മാത്രം മത്സരരംഗത്തുള്ളത്. തോട്ടം തൊഴിലാളികളും ആദിവാസികളും അധിവസിക്കുന്ന ഇവിടെ തമിഴ് വംശജരാണ് കൂടുതൽ. ഇടമലക്കുടിയിൽ 14 വാർഡുകളിലായി 41 സ്ഥാനാർഥികളും വട്ടവടയിൽ 14 വാർഡുകളിലായി 43 സ്ഥാനാർഥികളും മൂന്നാറിൽ 20 വാർഡുകളിലായി 58 തമിഴ് വംശജരായ സ്ഥാനാർഥികളുമാണു ജനവിധി തേടുന്നത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾക്കു പുറമെ ഡിഎംകെ, എഐഡിഎംകെ, വിടുതൽ തിർത്തി എന്നീ പാർട്ടികളിലെ സ്ഥാനാർഥികളും മൂന്നാർ പഞ്ചായത്തിലെ ചില വാർഡുകളിൽ രംഗത്തുണ്ട്. ഇവിടെ ഭൂരിഭാഗം വോട്ടർമാരും തമിഴ് വംശജരായതിനാൽ പ്രചാരണത്തിനും തമിഴ് ടച്ചാണ്. നോട്ടീസുകളും പോസ്റ്ററുകളുമെല്ലാം തമിഴ്ഭാഷയിലാണ് അച്ചടിച്ചിരിക്കുന്നത്. ഇതോടൊപ്പം തമിഴ് സിനിമാഗാനങ്ങളുടെ പാരഡിഗാനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കാൻ ഇത് ഏറെ പ്രയോജനപ്പെടുമെന്നാണ് സ്ഥാനാർഥികളുടേയും പ്രവർത്തകരുടേയും പ്രതീക്ഷ. തമിഴ്നാട്ടിൽ സിനിമമേഖലയിലുള്ളവർക്ക് വലിയ ജനപിന്തുണയാണുള്ളത്. ഇതു…
Read More25 ലക്ഷം രൂപ ശമ്പളമുള്ള കോര്പറേറ്റ് ജോലി ഉപേക്ഷിച്ച് ഫുഡ് ഡെലിവറി റൈഡറായി ജോലി ചെയ്ത് യുവാവ്: ലക്ഷ്യം ബിസിനസ് പഠനം
ഒരു ബിസിനസ് ആരംഭിക്കുന്നതിനു മുമ്പ് അതിനെക്കുറിച്ച് നന്നായി പഠിക്കുക എന്നത് പ്രധാനമാണ്. ബിസിനസ് ചെയ്യാന് ഉദേശിക്കുന്ന മേഖലയെക്കുറിച്ച് ശരിയായി ധാരണയില്ലെങ്കില് പരാജയമാകും ഫലം. ഇപ്പോഴിതാ സ്വന്തമായി തുടങ്ങുന്ന ബിസിനസ് പഠിക്കാൻ ഫുഡ് ഡെലിവറി റൈഡറായി ജോലി ചെയ്യുന്നതിനായി പ്രതിവര്ഷം 25 ലക്ഷം രൂപ ശമ്പളമുള്ള കോര്പറേറ്റ് ജോലി ഉപേക്ഷിച്ച യുവാവിന്റെ കഥയാണ് സോഷ്യല് മീഡിയയില് ട്രെന്ഡിംഗ് ആയിരിക്കുന്നത്. യുവാവിന്റെ സുഹൃത്ത് സാമൂഹികമാധ്യമമായ എക്സില് പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. യുവാവിന്റെ തീരുമാനം അദ്ദേഹത്തിന്റെ കുടുംബത്തെ ഉള്പ്പെടെ എല്ലാവരെയും അത്ഭുതപ്പെടുത്തി. എന്നാല് തന്റെ സുഹൃത്തിന് വലുതും വ്യക്തവുമായ പദ്ധതിയുണ്ടായിരുന്നുവെന്നു യുവാവ് പറഞ്ഞു. ആറ് മാസത്തെ സമ്പാദ്യം ഉപയോഗിച്ച് ഒരു ക്ലൗഡ് കിച്ചണ് ആരംഭിക്കാന് അദ്ദേഹം ആഗ്രഹിച്ചു. എന്നാല്, പണം മുടക്കുന്നതിന് മുമ്പ് തന്റെ നാട്ടിലുള്ളവര്ക്ക് എന്താണ് കഴിക്കാന് ഇഷ്ടമെന്ന് മനസിലാക്കാന് യുവാവ് തീരുമാനിച്ചു. ഇതിനായി ഓണ്ലൈനില് ഭക്ഷണവിതരണ കമ്പനികളില്…
Read Moreഎല്ലാ ലിഫ്റ്റും സേഫ് അല്ല… ചില യാത്ര അപകടത്തിലേക്കാകാം; ലിഫ്റ്റ് അടിക്കും മുമ്പ് ഒന്നു ശ്രദ്ധിക്കണേ മക്കളേ
കൊച്ചി: നമ്മുടെ കുട്ടികള് സ്കൂളില് പോകുന്ന സമയത്തും തിരികെ വീട്ടിലേക്ക് പോരുമ്പോഴും റോഡിലൂടെ പോകുന്ന വാഹനങ്ങള് കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാല് എല്ലാ ലിഫ്റ്റും സേഫ് അല്ലെന്നും ഇത് ചിലപ്പോള് അപകടത്തിലേക്ക് നയിച്ചേക്കാമെന്നുമാണ് പോലീസ് മുന്നറിയിപ്പ് നല്കുന്നത്. വാഹനം ഓടിക്കുന്നവര് എങ്ങനെയുള്ളവരാണ് എന്ന് അറിയാതെ അവര്ക്കൊപ്പം യാത്ര ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ലെന്നാണ് സ്കൂള് വിദ്യാര്ഥികള് മനസിലാക്കേണ്ടത്. ചില യാത്ര അപകടത്തിലേക്കാകാംവാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില് ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില് കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തില് വാഹനം ഓടിക്കുന്നവര് ആണെങ്കില് അവര്ക്കു പിന്നീല് ഹെല്മറ്റ് ധരിക്കാതെയുള്ള യാത്ര അപകട സാധ്യത ഇരട്ടിയാക്കുന്നു. അശ്രദ്ധമായി വാഹനം ഓടിക്കുന്നവരും മദ്യപിച്ച് വാഹനം ഓടിക്കുന്നവരും കുറവല്ല എന്നു കൂടി ഓര്ക്കണം. മയക്കുമരുന്ന് ഉപയോഗിക്കുന്നരുടെയും ലഹരി കടത്തുകാരുടെയോ വാഹനത്തിലായിരിക്കാം ഒരു പക്ഷേ…
Read Moreപ്രായം തളർത്താത്ത മനസുമായി കോശി സാർ തെരഞ്ഞെടുപ്പ് രംഗത്ത് സജീവം; 86-ാം വയസിൽ ജനവിധി തേടുന്നത് സ്വതന്ത്ര സ്ഥാനാർഥിയായി
കൊക്കയാർ: സംസ്ഥാനത്തുതന്നെ പ്രായം കൂടിയ സ്ഥാനാർഥികളിൽ ഒരാളായി ശ്രദ്ധേയനാകുകയാണ് കൊക്കയാർ പഞ്ചായത്തിലെ നാരകംപുഴ പത്താം വാർഡിൽനിന്നു മത്സരിക്കുന്ന കോശിസാർ. 86 വയസിലും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്ത് സജീവമാണ് നാരകംപുഴ ഈറ്റയ്ക്കൽ ഇ.എ. കോശി. കൂട്ടിക്കൽ സിഎംഎസ് എൽപി സ്കൂളിലെ അധ്യാപകനായിരുന്ന ഇദ്ദേഹം 33 വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷമാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. കഴിഞ്ഞ 30 വർഷമായി നാടിന്റെ വിവിധ വിഷയങ്ങളിൽ ഇടപെട്ട് പൊതുപ്രവർത്തന മേഖലയിൽ സജീവമാണ്. 2020ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ഇദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നു. ഇത്തവണ നാരകംപുഴ പൗരസമിതിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായാണ് കോശിസാർ മത്സരരംഗത്തുള്ളത്.
Read Moreഅഞ്ചു തലമുറകള്ക്ക് കരുതലും സ്നേഹവും പകര്ന്ന ശോശാമ്മയ്ക്ക് 110-ാം പിറന്നാള്; ഇത്തവണ വോട്ട് ചെയ്യാനില്ല
കോട്ടയം: ജില്ലയിലെ സീനിയര് മോസ്റ്റ് വോട്ടര് മീനടം മാളിയേക്കല് ശോശാമ്മ കുര്യാക്കോസിന് ഇത് പിറന്നാള് മാസമാണ്. അതായത് 110-ാം പിറന്നാള്. അഞ്ചു തലമുറകള്ക്ക് കരുതലും സ്നേഹവും പകര്ന്ന ശോശാമ്മ പ്രായാധിക്യത്തെത്തുടര്ന്നുള്ള ക്ഷീണംമൂലം തദ്ദേശ തെരഞ്ഞെടുപ്പില് ഇക്കുറി വോട്ടു ചെയ്യുന്നില്ല. ഇന്നേവരെയുള്ള തെരഞ്ഞെടുപ്പില് ഇത് ആദ്യമായാണ് സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിലൊക്കെ വീടിനടുത്തുള്ള മീനടം സ്കൂളിലെ ബൂത്തില് പോയി വോട്ടു ചെയ്തിരുന്നു. ശാരീരിക അവശതകളെത്തുടര്ന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് വീട്ടിലിരുന്നുതന്നെ വോട്ടവകാശം രേഖപ്പെടുത്താവുന്ന 12 ഡി പ്രകാരമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. മാങ്ങാനം കാടംതുരുത്തേല് പരേതരായ ഈപ്പന്-അച്ചാമ്മ ദമ്പതികളുടെ മക്കളില് മൂത്തയാളാണ് ശോശാമ്മ. പതിമൂന്നാം വയസിലായിരുന്നു വിവാഹം. മൂന്നു മക്കളാണു ശോശാമ്മയ്ക്ക്.
Read Moreതേനിച്ചയെ തുരത്താൻ ആരുവിളിച്ചാലും പറന്നെത്തുന്ന സ്ഥാനാർഥി; പൂഞ്ഞാറിലെ ജോഷി മൂഴിയാങ്കലിന്റെ തേനിച്ചക്കഥയറിയാം…
കോട്ടയം: വോട്ടുപിടിത്തത്തിനിടയില് സ്ഥാനാര്ഥിക്ക് പെരുന്തേനീച്ചപിടിത്തവും. പൂഞ്ഞാര് പഞ്ചായത്ത് ഒന്നാം വാര്ഡായ പെരുനിലം വെസ്റ്റിലെ ഇടതു സ്ഥാനാര്ഥി ജോഷി മൂഴിയാങ്കലിനാണു തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്ത്തനങ്ങള്ക്കിടയില് പെരുന്തേനീച്ചപിടിത്തവും. സ്ഥാനാര്ഥിയായതിനുശേഷം ഇതിനോടകം 20ലധികം സ്ഥലങ്ങളില് പെരുന്തേനീച്ചകളെ തുരത്താന് ജോഷി പോയിക്കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥാനാര്ഥിയുടെ വാഹനപര്യടനം ആരംഭിച്ച ഇന്നലെ പര്യടനത്തിനിടയിലാണു കൊഴുവനാലില് പെരുന്തേനീച്ചക്കൂട്ടത്തെ തുരത്താന് ജോഷി പോയത്. സഹപ്രവര്ത്തകനും സ്ഥാനാര്ഥിയുമായ കൊഴുവനാല് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബി. രാജേഷ് ഇന്നലെ രാവിലെ വിളിച്ചു പെരുന്തേനീച്ചക്കൂട്ടത്തിന്റെ വിവരം പറയുകയായിരുന്നു. അട്ടപ്പാടിയിലെ അദിവാസികളില്നിന്നാണ് പെരുന്തേനീച്ചകളെയും കടന്നലുകളെയും തുരത്താനുള്ള രീതി ജോഷി മനസിലാക്കിയെടുത്തത്. ആരു വിളിച്ചാലും അവിടെയെത്തി ജോഷി ഈച്ചകളെ തുരത്തും. പെട്രോള് കൂലി ഉള്പ്പെടെയുള്ള ചെറിയ ഫീസാണ് വാങ്ങുന്നത്. വനംവകുപ്പിന്റെയും ജില്ലാ കളക്ടറുടെയും ലൈസന്സുമുണ്ട്. പൂഞ്ഞാര് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി ഇത്തവണ വീണ്ടും അങ്കത്തിനിറങ്ങുകയാണ്; പെരുന്തേനീച്ചകളെ തുരത്തുന്നതിനൊപ്പം വോട്ടര്മാരുടെ മനസും കീഴടക്കാന്.
Read More