കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും റിക്കാര്‍ഡ് വര്‍ധന. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,645 രൂപയായി. ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതാണ് സ്വര്‍ണവില വര്‍ധനയ്ക്ക് പ്രധാന കാരണം. കഴിഞ്ഞ മേയ് 15 ന് സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,500 ഡോളറില്‍ നിന്നും 3,120 ഡോളര്‍ വരെ എത്തിയിരുന്നു. അന്ന് ഗ്രാമിന് 8,610 രൂപയും പവന് 68,880 രൂപയുമായിരുന്നു. ഒരു മാസത്തിനിടെ ഗ്രാമിന് 685 രൂപയും പവന് 5,480 രൂപയുമായി വര്‍ധിച്ചു. ഇസ്രയേല്‍ ഇറാന് സംഘര്‍ഷം കൂടുതല്‍ രൂക്ഷമായാല്‍ ഏറ്റവും ഉയര്‍ന്ന വിലയില്‍നിന്നും അന്താരാഷ്ട്ര സ്വര്‍ണവില വില 3500 ഡോളര്‍ കടന്നു മുന്നോട്ടു കുതിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ വരുന്നത്. ഉയര്‍ന്ന വിലയില്‍…
Read MoreCategory: Today’S Special
പോഷക സമ്പൂര്‍ണമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്കൂള്‍ സ്റ്റേഷനറി വസ്തുക്കള്‍, സാനിറ്ററി നാപ്കിനുകള്‍… സ്കൂളുകളിൽ കുടുംബശ്രീ കഫേ എത്തുന്നു
ജില്ലയിലെ സ്കൂളുകളില്‍ കുടുംബശ്രീ കഫേകള്‍ വരുന്നു. ജൂലൈ ആദ്യവാരം ആദ്യഘട്ട കഫേകള്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് പോഷക സമ്പൂര്‍ണമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്കൂള്‍ സ്റ്റേഷനറി വസ്തുക്കള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ വിലക്കുറവില്‍ ഈ സംവിധാനത്തിലൂടെ ലഭിക്കും. കുട്ടികള്‍ സ്കൂള്‍ പ്രവൃത്തിസമയത്തു പുറത്തുപോകുന്നതു മൂലമുള്ള ബുദ്ധിമുട്ടുകള്‍, അനാരോഗ്യകരമായ ഭക്ഷണങ്ങള്‍, ലഹരി വസ്തുക്കളുമായി സമ്പര്‍ക്കം ഉണ്ടാകാനുള്ള സാധ്യത മുതലായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ വഴി കഴിയും. കൂടാതെ പ്രഭാതഭക്ഷണം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് കഫേയില്‍നിന്ന് സ്പോണ്‍സര്‍ഷിപ്പിലൂടെ ഭക്ഷണം ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ആയിരത്തോളം കുടുംബശ്രീ വനിതകള്‍ക്ക് സുസ്ഥിര വരുമാനം ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. ജില്ലാപഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് കുടുംബശ്രീ കഫേ പദ്ധതി നടപ്പാക്കുന്നത്.
Read Moreനല്ല നാളേക്ക് ഒന്നിച്ച് പോരാടാം … മയക്കുമരുന്ന് വേട്ട: സംസ്ഥാനത്ത് ആറുമാസത്തിനിടെ അറസ്റ്റിലായത് 19,168 പേര്
കോഴിക്കോട്: സംസ്ഥാനത്ത് മയക്കുമരുന്നിനെതിരേ പോലീസും എക്സൈസും നടപടി ശക്തമാക്കിയതോടെ ആറുമാസത്തിനകം അറസ്റ്റിലായത് 19,168 പേര്. മേയ് അവസാനം വരെ 18,427 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ഈ കാലയളവില്‍ 8.70 കിലോഗ്രം എംഡിഎംഎയും 1,680 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് മയക്കുമരുന്ന് വില്‍പ്പനയും ഉപഭോഗവും വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഡി ഹണ്ട് ഡ്രൈവ് ആരംഭിച്ചത്. പോലീസും എക്സൈസും നടത്തുന്ന ഈ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സ്പെഷല്‍ ഡ്രൈവ് ആരംഭിച്ച് നാലുമാസത്തിനകം പോലീസ് മാത്രം രജിസ്റ്റര്‍ചെയ്തത് 16,125 കേസുകളാണ്. ഇതില്‍ 16,953 പേെര അറസ്റ്റ് ചെയ്തു. എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 2,302 കേസുകളാണ്. 2,215 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കച്ചവടക്കാരും ലഹരി ഉപയോഗിക്കുന്നവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ലഹരിവസ്തുക്കള്‍ക്കെതിരേ സര്‍ക്കാര്‍ നടപടികള്‍ വലിയ തോതിലുള്ള മുന്നേറ്റമാണ് ഉണ്ടാക്കിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.…
Read Moreവനിതകളുടെ സൗജന്യയാത്രയ്ക്ക് കർണാടക സർക്കാരിന് ചെലവ് 11,994 കോടി!
വനിതകൾക്കു സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി 24 മാസം പിന്നിടുന്പോൾ കർണാടക സർക്കാർ ഇതുവരെ ചെലവാക്കിയത് 11,994 കോടി രൂപ! 24 മാസത്തിനിടെ ഏറ്റവും കൂടുതൽ സൗജന്യ യാത്രാസേവനം നൽകിയത് തലസ്ഥാന നഗരിയായ ബംഗളൂരുവിൽ സർവീസ് നടത്തുന്ന ബിഎംടിസിയാണ്. 2023 ജൂൺ 11 മുതൽ ഈ വർഷം ജൂൺ 11 വരെ 474.82 കോടി രൂപയുടെ സൗജന്യ യാത്രകളാണ് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി) ഉൾപ്പെടെ നാലു ട്രാൻസ്പോർട്ട് കോർപറേഷനുകൾ അനുവദിച്ചത്. ഈ ബസുകളിൽ യാത്ര ചെയ്തവരിൽ പകുതിയിലേറെ സൗജന്യയാത്ര ഉപയോഗപ്പെടുത്തിയ വനിതകളായിരുന്നു. പ്രീമിയം ബസുകളിൽ ഒഴികെയുള്ള സർക്കാർ ബസുകളിൽ സ്ത്രീകൾക്കു പണം കൊടുക്കേണ്ടതില്ല. കെഎസ്ആർടിസി, ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെകെആർടിസി), നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻഡബ്ല്യുകെആർടിസി)…
Read Moreഈ തടാകത്തിൽ ജീവിക്കുന്ന ജീവികൾ ഉപ്പുകൽ ശില പോലെയാകുമെന്ന് റിപ്പോർട്ട്: ആഫ്രിക്കന്‍ ഗോത്രങ്ങളുടെ ആരാധനാ സ്ഥലം; അറിയാം കൂടുതൽ വിവരങ്ങൾ…
ആഫ്രിക്കയിലെ താൻസാനിയയിലുള്ള നാട്രോൺ തടാകത്തിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതൊരു ആൽക്കലെൻ തടാകമായതിനാൽ ജീവികൾക്ക് ഇവിടെ വസിക്കാൻ നന്നേ പ്രയാസമാണ്. ഈതടാകത്തിൽ മുങ്ങുന്ന ജീവികൾക്ക് പൊള്ളൽ ഏൽക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഫ്ളമിംഗോ പക്ഷികൾ ഈ തടാകത്തിന് സമീപത്തും സിലോപ്പിയകൾ ഈ തടാകത്തിലെ ജലത്തിലും ജീവിക്കുന്നു. തടാകത്തിന്റെ തീവ്രമായ രാസഘടന ജലത്തിന്റെ ഉയർന്ന താപനില എന്നിവയെ ചെറുക്കാനുള്ള ശാരീരിക സംവിധാനങ്ങൾ ഇവയ്ക്കുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. തടാകത്തിലെ ജലത്തിൽ സോഡിയം, കാർബണേറ്റ് രാസവസ്തുക്കളുടെ അളവ് വളരെ കൂടുതലാണ്. സോഡിയം കാർബണേറ്റിന്റെ മറ്റൊരു പേരായ നാട്രോണിൽ നിന്നാണ് തടാകത്തിന് ഈ പേര് ലഭിച്ചിരിക്കുന്നത്. നാട്രോൺ തടാകത്തിൽ വീഴുന്ന ജീവികൾ കാലാന്തരത്തിൽ ജലവുമായി സമ്പർക്കത്തിലേര്‍പ്പെട്ട് ജീർണിച്ച് ഇല്ലാതാകുന്നതിന് പകരം ഉപ്പുകൽ ശില പോലെയായി മാറും. കാൽസിഫിക്കേഷൻ എന്നാണ് ഈ പ്രക്രിയയ്ക്ക് പറയപ്പെടുന്നത്. ചില തദ്ദേശീയ ആഫ്രിക്കന്‍ ഗോത്രങ്ങളുടെ ആരാധനാ സ്ഥലം…
Read Moreമഴക്കാലമല്ലേ… സൂപ്പ് സൂപ്പറാട്ടോ
മഴക്കാലത്ത് കട്ടൻചായയും ജോണ്സണ് മാഷ്ടെ പാട്ടും നമ്മുടെ ശീലങ്ങളിൽ ചേർന്നലിയാൻ തുടങ്ങിയിട്ട് കാലങ്ങളായി. മഴക്കാലം കൊട്ടിക്കയറാൻ തുടങ്ങുന്പോൾ ചൂടോടെ സൂപ്പു കുടിക്കുന്നത് വേറൊരു ഫീലാണ്. മഴയുടെ തണുപ്പ് പടരുന്പോൾ രുചികരവും പോഷകപ്രദവുമായ പലതരം സൂപ്പുകൾ വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്നതാണ്. മഴതീരും വരെ സൂപ്പുകൾ ഒരു ശീലമാക്കയാൽ മഴ കഴിഞ്ഞാലും ആ ശീലം തുടരും… പച്ചക്കറികൾ, ഔഷധഗുണമുള്ള സസ്യങ്ങൾ എന്നിവ സൂപ്പിൽ ഉൾപ്പെടുത്തുന്പോൾ അത് ധാരാളം വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന് കിട്ടുന്നതിന് സഹായകമാകുന്നു. പ്രോട്ടീൻ ലഭിക്കാനും സൂപ്പുകൾ നല്ലതാണ്. മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ പോഷകസമൃദ്ധമായ സൂപ്പുകൾ പോലെ മറ്റു വിഭവമില്ല. ഈർപ്പമുള്ള കാലാവസ്ഥയാണെങ്കിലും സൂപ്പുകൾ ശരീരത്തിൽ ശരിയായ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. സൂപ്പുകൾ ചൂടോടെ വേണം കഴിക്കാൻ. ശരീരത്തിന് പെട്ടന്ന് ചൂടു നൽകാൻ സൂപ്പുകൾ ഉത്തമമാണ്. മഴയിൽ തണുപ്പ് ശക്തമാകുന്പോൾ സൂപ്പ് കഴിച്ചാൽ ശരീരം പെട്ടെന്ന് ചൂടാകും. സൂപ്പുകൾ…
Read Moreവീഡിയോകളുടെ പകർപ്പവകാശ ലംഘനത്തെച്ചൊല്ലിയുണ്ടായ തർക്കം: യൂട്യൂബർമാർ തമ്മിൽ പൊരിഞ്ഞ വഴക്കായി; ദന്പതിമാർ വെടിയേറ്റു മരിച്ചു
യൂട്യൂബർമാർ തമ്മിലുള്ള തർക്കം വെടിവയ്പിലും ദന്പതിമാരുടെ ദാരുണമരണത്തിലും കലാശിച്ചു. അമേരിക്കയിലെ ലാസ് വഗാസിലാണു സംഭവം. യൂട്യൂബറായ ഫിന്നി ഡാ ലെജൻഡും ഭാര്യയുമാണു കൊല്ലപ്പെട്ടത്. മാനുവൽ റൂയിസ് എന്ന യൂട്യൂബറാണ് ഇരട്ടക്കൊല നടത്തിയത്. യൂട്യൂബർമാർ പോസ്റ്റ് ചെയ്ത വീഡിയോകളുടെ പകർപ്പവകാശ ലംഘനത്തെച്ചൊല്ലിയുണ്ടായ തർക്കമാണു സംഘർഷത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞത്. നിരവധി വിഷയങ്ങളിൽ ഇവര്‍ തമ്മില്‍ നേരത്തെതന്നെ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതിന്റെ അവസാനമാണ് കൊലപാതകങ്ങളെന്നും പോലീസ് വ്യക്തമാക്കി. വെഗാസ് സ്ട്രിപ്പിൽ ബെല്ലാജിയോ കാസിനോയ്ക്ക് സമീപം ഫിന്നി ഭാര്യക്കൊപ്പം ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെയാണു വെടിവയ്പ് നടന്നത്. ഫിന്നി ചിത്രീകരിച്ച് കൊണ്ടിരുന്ന വീഡിയോയില്‍ വെടിവയ്പ് ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങി.
Read Moreഎന്തൊരു ചൂടാണ്… വിവാഹവേദിയില്‍ എസിയില്ല; വധു വിവാഹത്തില്‍നിന്ന് പിന്മാറി
വിവാഹവേദിയില്‍ എസിയില്ലെന്ന കാരണത്താൽ വധു വിവാഹത്തില്‍നിന്നു പിന്മാറി. ആഗ്രയ്ക്ക് അടുത്തുള്ള ശംഷാബാദ് പട്ടണത്തില്‍ നടന്ന ഒരു വിവാഹച്ചടങ്ങിനിടെയാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹ വേദിയിലെ ചൂട് കാരണം വധു അസ്വസ്ഥയായിരുന്നു, വരന്റെ കുടുംബത്തോട് വിവാഹവേദിയില്‍ എസി വേണമെന്ന് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇത് നിരസിക്കപ്പെട്ടതോടെ വാഗ്വാദമായി. അതിനിടെ വധു വിവാഹത്തില്‍നിന്നു പിന്മാറിയെന്ന് അറിയിച്ച് മണ്ഡപത്തില്‍നിന്ന് ഇറങ്ങി. പരാതി ലഭിച്ചതനുസരിച്ച് സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിവാഹത്തിനില്ലെന്ന തീരുമാനത്തില്‍ വധു ഉറച്ചുനിന്നു. വിവാഹത്തിന് ചെലവായ തുക വരന്റെ കുടുംബത്തിന് വധുവിന്റെ കുടുംബം തിരിച്ചുകൊടുത്തതോടെ വരനും കുടുംബവും സ്ഥലം വിടുകയുംചെയ്തു. വരന്റെ കുടുംബം സ്ത്രീധനക്കാര്യത്തില്‍ വാശി പിടിച്ചതിന് പിന്നാലെയാണ് എസി ഒരു പ്രശ്നമായി ഉയര്‍ന്നു വന്നതെന്നു പോലീസ് പിന്നീട് പറഞ്ഞു.
Read Moreബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിനു സംഭവിക്കുന്ന ആദ്യത്തെ വലിയ അപകടം
2011ൽ സർവീസിൽ പ്രവേശിച്ചതിനുശേഷം ബോയിംഗ് 787-8 ഡ്രീംലൈനറുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രധാന ദുരന്തമാണ് അഹമ്മദാബാദിലേത്. എങ്കിലും 14 വർഷത്തെ ചരിത്രത്തിൽ ചെറിയ അപകടങ്ങളും വിമാനത്തിനുണ്ടായിട്ടുണ്ട്. 2013 ജൂലൈയിൽ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന എത്യോപ്യൻ എയർലൈൻസിന്റെ ബോയിംഗ് 787 വിമാനത്തിന് തീപിടിച്ചതാണ് ആദ്യത്തെ അപകടം. എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററിലെ ഷോർട്ട് സർക്യൂട്ടായിരുന്നു തീപിടിത്തത്തിനു കാരണം. ഇതേ വർഷംതന്നെ ടോക്കിയോയിൽവച്ചും ബോസ്റ്റണിൽ ജപ്പാൻ വിമാനക്കന്പനിയുടെ 787 വിമാനങ്ങളുടെ ലിഥിയം ബാറ്ററികൾ അമിതമായി ചൂടായതിനെത്തുടർന്ന് മുഴുവൻ വിമാനങ്ങളിലും ഡിസൈനിൽ മാറ്റം വരുത്തി. കഴിഞ്ഞ വർഷം മാർച്ചിൽ ചിലിയൻ വിമാനക്കന്പനിയായ ലാതാം എയർലൈൻസിന്റെ 787 വിമാനം സിഡ്നിയിൽനിന്ന് ഓക്ലൻഡിലേക്കു യാത്ര ചെയ്യവെ ശക്തമായി കുലുങ്ങിയതിനെത്തുടർന്ന് 50 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. പാരീസ് എയർ ഷോ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അഹമ്മദാബാദ് ദുരന്തമെന്നത് ബോയിംഗിന് തിരിച്ചടിയാണ്. ലോകത്തിലെ ഏറ്റവും വലിയ എയർഷോകളിലൊന്നായ ഈ…
Read Moreഎന്താണ് ‘മേയ്ഡേ’ കോൾ
വ്യോമയാനമേഖലയിലും സമുദ്ര ഗതാഗതരംഗത്തും അടിയന്തര സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ നൽകുന്ന അപായസൂചനയാണ് ‘മേയ്ഡേ’ കോൾ. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട റേഡിയോ സിഗ്നലാണത്. ‘എന്നെ സഹായിക്കൂ ’ എന്നർഥം വരുന്ന ‘മെഡേ’ എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. 1920കളിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചുതുടങ്ങുന്നത്. ഇംഗ്ലണ്ടിലെ ക്രോയ്ഡൻ വിമാനത്താവളത്തിലെ ഓഫീസറായ സ്റ്റാൻലി മോക്ക്ഫോർഡാണ് അപായസൂചന നൽകാൻ മേയ്ഡേ ഉപയോഗിച്ചുതുടങ്ങുന്നത്. അടിയന്തര ഘട്ടങ്ങളിൽ പൈലറ്റുമാർക്കും ഗ്രൗണ്ട് സ്റ്റാഫുകൾക്കും അപായസന്ദേശം നൽകാൻ എന്തെങ്കിലും വാക്ക് വേണമെന്ന് ആവശ്യം ഉയർന്നു. അന്ന് കൂടുതലും ക്രോയ്ഡൻ വിമാനത്താവളത്തിനും പാരീസിലെ ലെ ബോർഷേ വിമാനത്താവളത്തിനുമിടയിലായിരുന്നു വ്യോമഗതാഗതം നടന്നിരുന്നത്. അതുകൊണ്ടുതന്നെ ഫ്രഞ്ച് ഭാഷയിൽനിന്നുള്ള വാക്ക് കണ്ടെത്താമെ്ന്ന ആശയം ഫെഡറിക്കിനു തോന്നി. അങ്ങനെ ‘വരൂ എന്നെ സഹായിക്കൂ’ എന്ന് അർഥമുള്ള ‘മെഡേ’ എന്ന പദത്തിൽനിന്ന് മേയ്ഡേ എന്ന പേരുണ്ടായി. 1923 ഓടെ അന്താരാഷ്ട്ര്തലത്തിൽ ഈ വാക്ക്…
Read More