കൊച്ചി: ഏപ്രില് അഞ്ചിന് രാത്രി ഒന്പതിന് രാജ്യത്തെ ജനങ്ങള് ദീപം തെളിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ട്രോളി സംവിധായകന് ലിജോ ജോസ് പെല്ലിശേരി. പുരകത്തുമ്പോ ടോര്ച്ചടിക്കുന്ന ഒരു പുതിയ പരിപാടി ഇറങ്ങിയിട്ടുണ്ട്. അടിക്കുമ്പോ കറക്ട് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം എന്നാണ് ലിജോ ഫേസ്ബുക്കില് കുറിച്ചത്. അതേസമയം പ്രധാനമന്ത്രിയുടെ നിര്ദേശത്തെ പരിഹസിച്ച് ശശി തരൂര് എംപിയും രംഗത്തെത്തിയിരുന്നു. പ്രധാന ഷോമാന് എന്നാണ് തരൂര്, മോദിയെ വിശേഷിപ്പിച്ചത്. മോദിയുടെ സന്ദേശത്തില് ജനങ്ങളുടെ വേദനയും ദുരിതങ്ങളും സാമ്പത്തിക പരാധീനതകളും എങ്ങനെ ലഘൂകരിക്കാമെന്നതിനെ കുറിച്ച് ഒന്നുമില്ല. ഭാവിയെ കുറിച്ച് ഒരു കാഴ്ചപ്പാടുമില്ലെന്നും തരൂര് ട്വീറ്റ് ചെയ്തു. ഏപ്രില് അഞ്ചിന് രാത്രി ഒന്പതിന് ഒന്പത് മിനിട്ട് രാജ്യത്തെ ജനങ്ങള് വെളിച്ചം ദീപം തെളിയിച്ച് കൊറോണയുടെ ഇരുട്ട് മാറ്റണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. വീടുകളിലെ ലൈറ്റുകള് അണച്ചശേഷം വീടിന്റെ ബാല്ക്കണിയിലോ വാതില്ക്കലോ വന്ന് വിളക്കുകളോ മെഴുകുതിരിയോ…
Read MoreCategory: Today’S Special
ലോക്ക് ഡൗണ് കാലത്ത് പിറന്ന ഇരട്ടക്കുട്ടികള്ക്ക് ഇടാന് ഇതിലും നല്ല പേരുകള് വേറെയില്ല…! പേരുകള് നിങ്ങള് പ്രതീക്ഷിക്കുന്നതു തന്നെ…
ലോക്ക് ഡൗണ് കാലത്ത് ജനിച്ച പേരുകള്ക്ക് ഇരട്ടക്കുട്ടികള്ക്ക് ഇടാന് ഇതിലും നല്ല പേരുകള് വേറെയില്ല. കൊറോണയെന്നും കോവിഡെന്നുമാണ് കുട്ടികള്ക്ക് പേരിട്ടിരിക്കുന്നത്. ഛത്തീസ്ഗഢിലാണ് ഈ ഇരട്ടകളുടെ ജനനം. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുര് സ്വദേശികളാണ് തങ്ങള്ക്ക് ജനിച്ച മകള്ക്കും മകനും ലോകം ഇന്ന് ഭയത്തോടെ കാണുന്ന രണ്ട് പേരുകള് നല്കിയത്. ലോകം ഈ പേരുകളെ ഭയത്തോടെ കാണുമെങ്കിലും കഠിനമായ കാലത്തെ നേരിട്ട് വിജയിച്ചതിനെ ഈ പേരുകള് എന്നും ഓര്മ്മപ്പെടുത്തുമെന്ന് മാതാപിതാക്കള് പറയുന്നു. കൊവിഡ് ആണ്കുട്ടിയും കൊറോണ പെണ്കുട്ടിയുമാണ്. മാര്ച്ച് 26നും 27നും മധ്യേ അര്ധരാത്രിയില് റായ്പുരിലെ ബി.ആര് അംബേദ്കര് സര്ക്കാര് ആശുപത്രിയില് വെച്ചാണ് ഇരട്ടകള് ജനിച്ചത്. പ്രസവം ഏറെ സങ്കീര്ണതകള് നിറഞ്ഞതായിരുന്നുവെന്നും അതിനാല് ആ ദിവസം എന്നും ഓര്ക്കപ്പെടമെന്ന് തനിക്കും ഭര്ത്താവിനും നിര്ബന്ധമായിരുന്നുവെന്നും കുട്ടികളുടെ അമ്മ പ്രീതി വര്മ്മ പറയുന്നു. ലോക്ക് ഡൗണായതിനാല് പ്രീതിയുടെ ബന്ധുക്കള്ക്കൊന്നും ഇതുവരെ ആശുപത്രിയിലെത്താന് സാധിച്ചിട്ടില്ല.…
Read Moreക്ഷമയുടെ നെല്ലിപ്പലക കണ്ടു, ഇനി സഹിക്കാന് വയ്യ ! തനിക്ക് നേരെ നടക്കുന്ന സൈബര് അറ്റാക്കിനെതിരേ ശക്തമായി പ്രതികരിച്ച് നടി ആര്യ…
മലയാളികളുടെ ഇഷ്ടതാരമാണ് ആര്യ. നടി, അവതാരക എന്നീ നിലകളിലാണ് ആര്യ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. റിയാലിറ്റിഷോ ബിഗ്ബോസ് സീസണ്-2വിലും താരം പങ്കെടുത്തിരുന്നു. എന്നാല് ഈ ഷോയില് പങ്കെടുത്തപ്പോള് നിരവധി ആക്ഷേപങ്ങളാണ് ആര്യയെ തേടിയെത്തിയത്. അതിര് കടന്ന സോഷ്യല് മീഡിയ ആക്രമണങ്ങള്ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ആര്യയിപ്പോള്. ഇന്സ്റ്റാഗ്രാമിലെ സ്റ്റോറിയായി പങ്കുവെച്ച കുറിപ്പിലാണ് വിമര്ശകര്ക്ക് ആര്യ മറുപടി നല്കിയത്. ” ബിഗ് ബോസ് പോലൊരു ഷോയില് ആളുകള്ക്ക് തീര്ച്ചയായും അവരുടെ പ്രിയപ്പെട്ട മത്സരാര്ഥികള് ഉണ്ടാവുമെന്ന് എനിക്ക് അറിയാം. അതില് സംശയമില്ല. ഒരു പ്രേക്ഷക ആയിരുന്നപ്പോഴൊക്കെ എനിക്കും എന്റെ ഫേവറൈറ്റ് ഉണ്ടായിരുന്നു. ഞാനും ഒരു മത്സരാര്ഥിയായിരുന്ന ഈ സീസണില് പോലും ഹൗസില് എനിക്ക് പ്രിയപ്പെട്ടവര് ഉണ്ടായിരുന്നു. വളരെ സാധാരണമായ ഒരു കാര്യമാണിത്. ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഓരോരുത്തരും ചിന്തിക്കുന്നതും കാര്യങ്ങളെ നോക്കി കാണുന്നതും അവയോടുള്ള കാഴ്ചപാടുകളും വ്യത്യസ്തമായിരിക്കും. ഒരു മത്സരാര്ഥി…
Read Moreആ അനുഭവം എന്നെ പുതിയ കുറേ കാര്യങ്ങൾ പഠിപ്പിച്ചു! വിഷാദത്തെ അതിജീവിച്ച് അമല പോളും അമ്മയും; നടി അമല പോള് സോഷ്യല് മീഡിയയില് പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു…
തെന്നിന്ത്യൻ സിനിമയിലെ പ്രധാന അഭിനേത്രികളിലൊരാളാണ് അമല പോൾ. സംവിധായകനായ എ.എൽ. വിജയ്യുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷം താരം വീണ്ടും വിവാഹിതയായിരുന്നു. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മുംബൈയിൽ നിന്നുള്ള ഗായകൻ ഭവ്നിന്ദർ സിങാണ് താരത്തെ ജീവിതസഖിയാക്കിയത്. താൻ പ്രണയത്തിലാണെന്ന സൂചനയുമായി താരം നേരത്തെ എത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവച്ചെത്തുന്ന താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി പപ്പയെ നഷ്ടമായപ്പോൾ താനും അമ്മയും വിഷാദത്തിലേക്ക് പോവുമായിരുന്നു. എന്നാൽ സഹോദരനും പ്രിയപ്പെട്ടവരും ചേർന്ന് തങ്ങളെ ഫീനിക്സ് പക്ഷികളെപ്പോലെ പറന്നുയർത്തുകയായിരുന്നുവെന്ന് താരം പറയുന്നു. ജനുവരിയിലായിരുന്നു അമല പോളിന്റെ പിതാവായ പോൾ വർഗീസ് അന്തരിച്ചത്. അച്ഛനമ്മമാരിൽ ഒരാളെ നഷ്ടമാവുന്പോഴുള്ള അനുഭവം വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാകില്ല. അതൊരു വലിയ വീഴ്ച്ചയാണ്. അന്ധത നിറഞ്ഞ ഇരുട്ടിലേക്കുള്ള വീഴ്ച്ച. വേറിട്ട വികാരങ്ങളും നമ്മളെ അപ്പോൾ വേട്ടയാടും. കാൻസർ ബാധിതനായി…
Read Moreലോക്ക് ഡൗണ് വന്നതോടെ ഡേറ്റിംഗ് സൈറ്റുകള്ക്ക് ചാകരക്കാലം ! കിടിലന് ഫീച്ചറുകളുമായി ഡേറ്റിംഗ് ആപ്പുകള്; വര്ക്ക് അറ്റ് ഹോം വേറെ തലങ്ങളില് എത്തുമ്പോള്…
പുറംലോകത്ത് ഒരു പൂമ്പാറ്റയെപ്പോലെ പാറി നടന്നിരുന്നവരെയെല്ലാം ലോക്ക് ഡൗണ് വീടിനകത്ത് തളച്ചിരിക്കുകയാണ്. ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ തൊഴിലാളികള്ക്ക് വര്ക്ക് അറ്റ് ഹോമും അനുവദിച്ചിട്ടുണ്ട്. അതായത് ഭാര്യയും ഭര്ത്താവുമെല്ലാം വീട്ടിനുള്ളില് തന്നെ മുഴുവന് സമയം ഒരുമിച്ച് ചിലവിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇങ്ങനെ സ്ഥിരം പങ്കാളിയുടെ മാത്രം മുഖം കണ്ടു മടുത്ത പലരും ഡേറ്റിംഗ് സൈറ്റുകളിലും ആപ്പുകളിലുമാണ് അഭയം പ്രാപിക്കുന്നത്. ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ ഒരു പ്രമുഖ ഡേറ്റിംഗ് ആപ്പില് സബ്സ്ക്രിപ്ഷന് 70 ശതമാനം കൂടിയെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. 2017ല് പ്രവര്ത്തനം തുടങ്ങിയ ആപ്പില് എട്ടുലക്ഷം ഇന്ത്യക്കാരും ഉപയോക്താക്കളായുണ്ട്. ഇറ്റലിയില് ദിവസേന ശരാശരി മൂന്നുമണിക്കൂര് വരെയാണ് ആളുകള് ഡേറ്റിംഗ് ആപ്പുകളില് സമയം ചെലവഴിക്കുന്നത്. ഷെയ്ക്ക് ടു എക്സിറ്റ് ഫംഗ്ഷനാണ് ഈ ആപ്പിന്റെ ഒരു പ്രധാന പ്രത്യേകത. അതായത് അപ്രതീക്ഷിതമായി പങ്കാളി മുറിയിലേക്ക് കടന്നു വന്നാല് ഒറ്റ കുലുക്കിന് ആപ്പ്…
Read Moreതേങ്ങയിടാന് മംഗളുരുവില് പോയ വയോധികര് ലോക്ക് ഡൗണായി ! ഒടുവില് രക്ഷയായത് വീട്ടമ്മയുടെ സന്ദര്ഭോചിതമായ ഇടപെടല്…
മംഗളുരുവില് കുടുങ്ങിയ വയോധികരെ തുണച്ചത് വീട്ടമ്മയുടെ സന്ദര്ഭോചിതമായ ഇടപെടല്. കാല്നടയായി കിലോമീറ്ററുകള് താണ്ടി അവശരായ രണ്ട് തൊഴിലാളികളെ വീട്ടമ്മയുടെ ഇടപെടലിനെത്തുടര്ന്ന് പൊലീസെത്തി വീട്ടിലാക്കുകയായിരുന്നു. പൂച്ചക്കാട് പൊടിപ്പള്ളത്തെ ബാലകൃഷ്ണന് (65) പെരിയയിലെ കണ്ണന് (63) എന്നിവരെയാണ് കാസര്കോട് പൊലീസിന്റെ നേതൃത്വത്തില് വീടുകളിലെത്തിച്ചത്. ദിവസങ്ങള്ക്കു മുന്പ് തേങ്ങയിടല് ജോലിക്കായി മംഗളൂരുവിലെ ഉള്ളാളിലേക്കു പോയതായിരുന്നു ഇരുവരും. എന്നാല് പെട്ടെന്ന് ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ കേരള കര്ണാടക അതിര്ത്തി അടയ്ക്കുകയും തിരികെ വരാനാവാതെ ഇവര് കുടുങ്ങുകയുമായിരുന്നു. തുടര്ന്നു ജോലി സ്ഥലത്ത് തന്നെ താമസിക്കുകയായിരുന്നു. പിന്നിട് കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിലേക്ക് മടങ്ങാനായി തീരുമാനിച്ചത്. തുടര്ന്നു രാത്രി തന്നെ ഉള്ളാളില്നിന്നു ഇറങ്ങി നടക്കുകയായിരുന്നു. 37 കിലോമീറ്റര് കാല്നടയായി നടന്നാണ് കേരളത്തിലെത്തിയത്. രാവിലെ ഇവര് മൊഗ്രാല്പുത്തൂരിലെത്തി. എന്നാല് ഭക്ഷണമില്ലായ്മയും യാത്രയുടെ ദൈര്ഘ്യവും ഇവരെ തളര്ത്തി. വഴിയരികില് തളര്ന്നിരിക്കുകയായിരുന്ന ഇരുവരെയും സമീപത്തെ വീട്ടമ്മ സഫിയ സ്വന്തം വീട്ടിലേക്ക്…
Read Moreഅവള്ക്കൊപ്പം എന്നെക്കണ്ടപ്പോള് ഡാനിയല് കരുതി ഞാനൊരു ലെസ്ബിയനാണെന്ന് ! തന്നെക്കുറിച്ച് തെറ്റായ ധാരണ ഡാനിയലിനുണ്ടായതിനെക്കുറിച്ച് സണ്ണി ലിയോണ് പറയുന്നതിങ്ങനെ…
ഇന്ത്യന് സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് സണ്ണിലിയോണ്. സണ്ണിയും ഡാനിയല് വെബ്ബറും എട്ടു വര്ഷം മുമ്പാണ് വിവാഹിതരാവുന്നത്. ദമ്പതികള്ക്ക് മൂന്നു കുഞ്ഞുങ്ങളാണുള്ളത്. എന്നാല് ഇപ്പോള് പഴയ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സണ്ണി. തന്നെ ആദ്യം കാണുമ്പോള് താന് ഒരു ലെസ്ബിയന് ആണെന്നായിരുന്നു ഡാനിയലിന്റെ വിചാരം എന്ന് സണ്ണി പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്. ’12 വര്ഷങ്ങള്ക്കു മുന്പായിരുന്നു സംഭവം. അന്ന് ലാസ് വേഗസിലായിരുന്നു. കോമഡി താരം പോളി ഷോറുമായി ഡേറ്റിങ്ങിനുള്ള ആലോചനയിലായിരുന്നു. ആ സമയത്താണ് ഒരു പെണ്സുഹൃത്തിനെ എനിക്ക് ലഭിക്കുന്നത്. ഡാനിയലിന്റെ ബാന്റിലുള്ള ഒരു സുഹൃത്തിനെ കാണാന് അവള്ക്കൊപ്പം പോയി. അവള്ക്കൊപ്പം എന്നെ കണ്ടപ്പോള് ഡാനിയല് കരുതിയത് ഞാന് ലെസ്ബിയനാണെന്നാണ്. കാരണം അവളൊരു സ്വവര്ഗാനുരാഗിയായിരുന്നു. അവള്ക്കാണെങ്കില് പുരുഷ സ്വഭാവമായിരുന്നു. അതുകൊണ്ടു തന്നെ ഡാനിയല് ശരിക്കും തെറ്റിദ്ധരിച്ചു.’സണ്ണി പറയുന്നു. ഈ കാഴ്ച കണ്ട് താന് ആശങ്കാകുലനായിരുന്നുവെന്നും…
Read Moreമുടിയും താടിയും നീണ്ട് പലരെയും ഇപ്പോള് തിരിച്ചറിയാന് പോലുമാകുന്നില്ല ! മുടി വളര്ന്നതോടെ അസ്വസ്ഥതകള് പ്രകടിപ്പിച്ച് കുട്ടികള് ഉള്പ്പെടെയുള്ളവര്; ബാര്ബര്ഷോപ്പിന്റെ അഭാവം കേരളത്തെ ബാധിക്കുന്നതിങ്ങനെ…
ലോക്ക്ഡൗണിനെത്തുടര്ന്ന് ബാര്ബര് ഷോപ്പുകള് അടച്ചതോടെ നിരവധി ആളുകളാണ് ദുരിതത്തിലായത്. തലമുടി വളര്ന്നതോടെ കൊച്ചുകുട്ടികളടക്കമുള്ളവരില് അസ്വസ്ഥതകള് ഏറുകയാണ്. ജലദോഷവും തുമ്മലും തൊണ്ടവേദനയും അനുഭവപ്പെടുന്നവരില് ചെറുപ്പക്കാരുമുണ്ട്. കോവിഡ് ആണെന്ന സംശയത്തില് ജലദോഷംമൂലം ഡോക്ടര്മാരെ സമീപിക്കുന്നവരും ഏറെ. വിയര്പ്പോടുകൂടി കുളിക്കുമ്പോള് വളര്ന്ന മുടിക്കിടയില് ജലാംശം തങ്ങിനിന്നാണ് ജലദോഷത്തിനു കാരണമാകുന്നത്. മുടിയും താടിയും നീണ്ടതിനാല് രോഗാവസ്ഥയിലും മറ്റും കഴിയുന്ന വൃദ്ധരും ബുദ്ധിമുട്ടുന്നു. ചൂടുകാലത്തു വീട്ടില്ത്തന്നെ കഴിയുന്നതിനാല് വിയര്പ്പും അസ്വസ്ഥതയും വേറെ. ബാര്ബര് ഷോപ്പ് ഇല്ലാത്തതിനാല് പലരും തല മൊട്ടയടിക്കുകയാണ് ഇപ്പോള്. പരീക്ഷ കഴിഞ്ഞു മുടി വെട്ടാനിരുന്നവരെയും കോവിഡ് ചതിച്ചു. വെറൈറ്റി ഫാഷന് പരീക്ഷിക്കുന്ന പെണ്കുട്ടികളെയും ലോക്ക്ഡ് ഡൗണ് ചതിച്ചു. ലോക്ഡൗണ് 14-ന് അവസാനിക്കുമോ എന്നും ഉറപ്പില്ല. ഈ സാഹചര്യത്തില് അടിയന്തരമായി ബാര്ബര് ഷാപ്പുകള്ക്കു ചിലദിവസങ്ങളില് പ്രവര്ത്തനാനുമതി നല്കണമെന്ന ആവശ്യവും ശക്തമാണ്. മുടി നീണ്ടാല് ജലദോഷം വരുമെന്നു പഴമൊഴിയുണ്ടെങ്കിലും ആശങ്കവേണ്ടെന്നാണ് ആരോഗ്യവിദഗ്ധര് പറയുന്നത്.
Read Moreഓണത്തിനിടെ പുട്ടുകച്ചവടം ! വീട് കച്ചവടമാക്കാന് ജീപ്പുമെടുത്ത് നടുറോഡിലിറങ്ങിയ ബ്രോക്കറെ പോലീസ് പൊക്കി; കക്ഷി പോലീസിനെ വിരട്ടാന് തുടങ്ങിയതോടെ കളിമാറി…
രാജ്യത്ത് ലോക്ക് ഡൗണ് നിലനില്ക്കുമ്പോഴും ഒരു ആവശ്യവുമില്ലാതെ നിരത്തിലിറങ്ങുന്ന ആളുകള് നിരവധിയാണ്. പല മുടന്തന് ന്യായങ്ങള് പറഞ്ഞാണ് പലരും വിലക്ക് ലംഘിച്ച് റോഡിലേക്ക് ഇറങ്ങുന്നത്. ഇത്തരത്തില് നിരവധി ആളുകളെയാണ് പോലീസ് അറസ്റ്റു ചെയ്തു നീങ്ങിയത്. വീട് കച്ചവടത്തിനിറങ്ങിയ ഇടനിലക്കാരന്റ ജീപ്പ് പിടിച്ചെടുത്തു റോഡിലിറങ്ങിയ ഒട്ടേറെ പേരെ താക്കീതു ചെയ്തു വിട്ടു. ഇന്നലെ ഉച്ചയ്ക്കാണു നഗരത്തിലെത്തിയ ജീപ്പ് പൊലീസ് കൈകാണിച്ചു നിര്ത്തിയത്. വില്പനയ്ക്കുള്ള വീട് കാണിച്ചു കൊടുക്കാന് വന്നതാണെന്നു ഡ്രൈവര് വെളിപ്പെടുത്തി. ലോക് ഡൗണിനെക്കുറിച്ച് ഓര്മപ്പെടുത്തിയപ്പോള് ഉയര്ന്ന ഉദ്യോഗസ്ഥന് തന്നെ അറിയാമെന്നായി മറുപടി. തുടര്ന്നാണ് വാഹനം പിടിച്ചെടുത്തത്. ആരും കാണാതെ പുഴയോരത്ത് ചൂണ്ടയിടാനും വനമേഖലയില് ഉല്ലാസത്തിനായി പോകുന്നവരെയുമൊക്കെ പോലീസ് പൊക്കുന്നുണ്ട്.
Read Moreആദ്യം കൊറോണ പ്രതിരോധം; പിന്നെ കല്യാണം! വിവാഹം മാറ്റിവച്ച് കർമനിരതയായി യുവഡോക്ടർ; അഭിമാനത്തോടെ പിന്തുണച്ച് കുടുംബവും
മുക്കം: കൊവിഡ് മഹാമാരി കേരളത്തെ വിറപ്പിക്കുമ്പോൾ അവധി റദ്ദാക്കി വിവാഹം പോലും മാറ്റിവച്ച് കർമനിരതയാവുകയാണ് യുവ ഡോക്ടറായ ഡോ. ഷിഫ എം. മുഹമ്മദ്. വിവാഹം നിശ്ചയിച്ച് എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ വിവാഹമല്ല, കൊറോണക്കെതിരായ പ്രതിരോധവും ചികിത്സയുമാണ് തന്റെ മുഖ്യ കടമയെന്ന് ഷിഫ നിലപാടെടുക്കുകയായിരുന്നു. നൂറ് കണക്കിന് രോഗികൾ ചികിത്സയ്ക്കായി കാത്തിരിക്കുമ്പോൾ മകളുടെ ഈ മനസ് മനസിലാക്കിയ കുടുംബം ഇതിനെ അഭിമാനത്തോടെ പിന്തുണക്കുകയും ചെയ്തു. വരന്റെ വീട്ടുകാരും യോജിച്ചതോടെ കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ട വിവാഹം നീട്ടിവയ്ക്കുകയായിരുന്നു. 2017 ജനുവരിയിലാണ് ഇവരുടെ നിക്കാഹ് കഴിഞ്ഞത്. വിവാഹത്തിനായി വരന്റെ കുടുംബാംഗങ്ങൾ മാസങ്ങൾക്ക് മുൻപ് തന്നെ വിദേശത്ത് നിന്ന് നാട്ടിലെത്തിയിരുന്നു. കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചപ്പോൾ തന്നെ വിവാഹം നടത്താൻ കഴിയില്ലെന്ന് ഷിഫ വീട്ടുകാരെ അറിയിച്ചിരുന്നു. നവവധുവാകേണ്ട ഡോ. ഷിഫ കൊവിഡ് ആശുപത്രിയായി സർക്കാർ പ്രഖ്യാപിച്ച പരിയാരം മെഡിക്കൽ കോളജിലെ അത്യാഹിത…
Read More