തിരുവനന്തപുരം: ആട് ജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്ദാനില് കുടുങ്ങിയ നടന് പൃഥിരാജും ബ്ലെസിയും ഉള്പ്പെടെയുള്ള 58 അംഗ സംഘത്തിന്റെ വീസ കാലാവധി നീട്ടി നല്കുമെന്ന് മന്ത്രി എ.കെ. ബാലന്. ഇവര് ജോര്ദാനില് കുടുങ്ങി കിടക്കുന്നുവെന്ന വാര്ത്ത ശ്രദ്ധയില്പ്പെട്ടിരുന്നു. ജോര്ദാനില് ഇവര്ക്ക് വേണ്ട സൗകര്യങ്ങള് നേരത്തെ തന്നെ മുഖ്യമന്ത്രി ഇടപെട്ട് ലഭ്യമാക്കിയിരുന്നുവെന്നും ഇപ്പോള് വിസാകാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ് അണിയറപ്രവര്ത്തകര് പങ്കുവെച്ചിരിക്കുന്നതെന്നും ബാലന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി അന്താരാഷ്ട്ര സര്വീസുകള് നടത്തുന്ന വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന സാഹചര്യത്തില് ഇവരെ നാട്ടിലേക്ക് എത്തിക്കുകയെന്നത് പ്രാവര്ത്തികമല്ല. അതുകൊണ്ട് വീസ കാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
Read MoreCategory: Today’S Special
പൂളിൽ കുളിക്കുന്ന രംഗത്തിൽ അതല്ലാതെ ചുരിദാർ ധരിക്കാൻ കഴിയില്ലല്ലോ! ഇതൊന്നും തന്നെ ഒരിക്കൽ പോലും ബാധിച്ചിട്ടില്ല; ബിക്കിനി വേഷത്തെ കുറിച്ച് ദീപ്തി സതി
ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദീപ്തി സതി. നീനയിലൂടെ ശ്രദ്ധ നേടിയ നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ ഭാഗ്യനായികയായി മാറുകയായിരുന്നു. ചെറിയ സമയം കൊണ്ട് തന്നെ മലയാളം, കന്നഡ, തെലുങ്ക് സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയും ചെയ്തു. നടി എന്നതിലുപരി മോഡൽ കൂടിയാണ് ദീപ്തി. ഇവരുടെ ഫോട്ടോ ഷൂട്ട് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു. നടിമാരുടെ ബിക്കിനി ചിത്രങ്ങൾ ഇപ്പോഴും വിമർശനങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. അത്തരത്തിൽ ബിക്കിനിയണിഞ്ഞ് അഭിനയിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലെ സദാചാരക്കാരിൽനിന്ന് ഏറെ വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ഇതൊന്നും തന്നെ ഒരിക്കൽ പോലും ബാധിച്ചിട്ടില്ല എന്നാണ് ദീപ്തി സതി പറയുന്നത്. ഒരു അഭിമുഖത്തിലാണ് തന്നെ പിന്തുടർന്ന വിവാദങ്ങളെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ലക്കിയിലാണ് ആദ്യമായി ദീപ്തി ബിക്കിനിയണിഞ്ഞ് അഭിനയിച്ചത്. പൂളിൽ കുളിക്കുന്ന…
Read Moreബിഗ് സല്യൂട്ട്! കൊറോണ ബാധിതരെ പരിചരിച്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സുമാർക്ക് അഭിനന്ദന പ്രവാഹം; വീട്ടിൽ പോകാൻ കഴിയാതെ ഇവർ ഇപ്പോള് നിരീക്ഷണത്തിൽ
ഗാന്ധിനഗർ: കോവിഡ് 19 രോഗബാധിതരായി ചികിത്സയ്ക്ക് എത്തിയവരെ പരിചരിച്ചു രോഗവിമുക്തരാക്കുന്നതിന് നിർണായക പങ്കു വഹിച്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സുമാർക്ക് അഭിനന്ദന പ്രവാഹം. പരിചരണത്തിനായി ആദ്യ ബാച്ചിൽ എത്തിയ ഹെഡ്നഴ്സുമാരടക്കമുള്ളവർ ഇപ്പോൾ വീട്ടിൽ പോകാൻ കഴിയാതെ ക്വാറന്റീനിൽ ആശുപത്രിയിൽ തന്നെ കഴിയുകയാണ്. കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങൾ മലയാളികളുടെ സ്വപ്ന രാജ്യങ്ങളിലെ സംവിധാനങ്ങളേക്കാൾ മികച്ചതാണെന്നതിന്റെ തെളിവു കൂടിയാണ് കോട്ടയം മെഡിക്കൽ കോളജിനു കിട്ടിയ ഈ അപൂർവ നേട്ടം. സ്വന്തം കുടുംബം, മക്കൾ, മാതാപിതാക്കൾ എന്നിവ ഒന്നു കാണാൻ പോലും കഴിയാതെയാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നത്. കൊറോണ ബാധിതരെ പരിചരിക്കാൻ ആദ്യ ബാച്ചിൽ നിയോഗിക്കപ്പെട്ട ഹെഡ്നഴ്സുമാരായ ടി.എസ്. സിന്ധു, ആനി, ഷൈബി എന്നിവരും നഴ്സുമാരായ പാവന, രമ്യ, പാപ്പ ഹെൻട്രി, ഷഫീഖ് ഷാജഹാൻ, മുഹമ്മദ് അൽത്താഫ്, മനുദാസ്, പ്രശാന്ത്, മാത്യു ജയിംസ്, ഫൈസൽ, ത്രേസ്യാമ്മ, വിഷ്ണുപ്രിയ,…
Read Moreമക്കളെ അവസാനമായി കാണുന്ന ഡോക്ടർ! ചിത്രത്തിനു പിന്നിലെ യാഥാർഥ്യം ഇതാണ്; വ്യാജവാർത്തകളും മഹാമാരിപോലെ സമൂഹമാധ്യമങ്ങളില് പടരുന്നു…
കൊറോണ വൈറസെന്ന മഹാമാരി ലോകം മുഴുവൻ കാട്ടുതീ പോലെ പടർന്നുപിടിക്കുകയാണ്. എന്നാൽ, അതിനേക്കാൾ മാരകമായ വേഗത്തിൽ വ്യാജവാർത്തകളും പ്രചരിക്കുന്നു. തികച്ചും വിശ്വാസ്യമെന്നു തോന്നുന്നതരത്തിൽ ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനാൽ ഇവയിൽ ശരിയേത്, തെറ്റേത് എന്നു വേർതിരിച്ചറിയാൻ എളുപ്പമല്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയാണ് ഹാദിയോ അലിയെന്ന ഇന്തോനേഷ്യൻ ഡോക്ടർ തന്റെ കുട്ടികളെ വീടിനു പുറത്ത് റോഡിൽനിന്നു കാണുന്ന കാഴ്ച. കൊറോണ വൈറസ് ബാധയേറ്റ രോഗികളെ ചികിൽസിക്കുന്നതിനിടെ വൈറസ് ബാധയേറ്റു മരിച്ച ഡോക്ടർ തന്റെ കുടുംബാംഗങ്ങളെ അവസാനമായി കാണുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രം വാട്സാപ്പിൽ പ്രചരിച്ചത്. കണ്ടവർ കണ്ടവർ ഡോക്ടറുടെ അർപ്പണ മനോഭാവത്തെയും സമർപ്പണത്തെയും വാനോളം വാഴ്ത്തിപ്പാടുകയും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വളരെ വൈകാരികമായ കുറിപ്പുകളോടെയാണ് അവർ ഈ ഫോട്ടോ ഷെയർ ചെയ്തത്. അതിനാൽ തന്നെ ഈ ചിത്രം വളരെവേഗം വൈറലായി.…
Read Moreവീ ഷാല് ഓവര് കം വീ ഷാല് ഓവര്കം…! കോട്ടയത്ത് ഞങ്ങള് സന്തുഷ്ടരാണ്; എല്ലാം ശരിയാകുന്ന ഒരു ദിവസം സ്വപ്നം കണ്ട് പിയറിയും കൂട്ടരും പറയുന്നു…
കോട്ടയം: “വീ ഷാല് ഓവര് കം വീ ഷാല് ഓവര്കം….’ അശുഭ വാര്ത്തകളുടെ നടുവിലിരിക്കുമ്പോഴും എല്ലാം ശരിയാകുന്ന ഒരു ദിവസം സ്വപ്നം കണ്ടാണ് പിയറി ചൗസിവും കൂട്ടുകാരും ഇങ്ങനെ പാടുന്നത്. സ്വന്തം നാട്ടില് നൂറുകണക്കിനാളുകള് കൊറോണ ബാധിച്ചു മരിക്കുന്നു. ഇന്ത്യയില് രോഗം പടര്ന്നുപിടിക്കുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ ഫോണ് കോളുകളിലും സോഷ്യല് മീഡിയ സന്ദേശങ്ങളിലും നിറഞ്ഞു നില്ക്കുന്നത് ആശങ്കകളാണ്. എല്ലാവരോടും ഇവര് ആവര്ത്തിക്കുന്നു-കേരളത്തില് ഞങ്ങള് സുരക്ഷിതരും സന്തുഷ്ടരുമാണ്. കേരളം കാണാനുള്ള യാത്രക്കിടെയാണ് മാര്ച്ച് 16ന് ഫ്രാന്സില്നിന്നുള്ള എന്ജിനീയറായ പിയറിയും ഭാര്യ മറീന് സെന്ഡ്രിയറും കൊറോണ നീരിക്ഷണത്തിലായത്. കെഎസ്ആര്ടിസി ബസില്നിന്നും പാലാ ജനറല് ആശുപത്രിയിലെത്തിക്കുമ്പോള് തലേന്ന് ഇതേ രീതിയില് എത്തിയ സ്പെയിന് കാരായ ഡേവിഡ് റൂയിസ് മാര്ട്ടിനെസും ലിയ മാത്താസ് ഇ വീലയും അവിടെയുണ്ടായിരുന്നു. ആര്ക്കും രോഗലക്ഷണങ്ങള് പ്രകടമായിരുന്നില്ലെങ്കിലും വിദേശത്തുനിന്ന് എത്തിയവരായതിനാല് മുന്കരുതലിന്റെ ഭാഗമായി ക്വാറന്റയിന് നിര്ദേശിക്കുകയായിരുന്നു. ആശുപത്രിയില് കഴിയുന്നതിനുള്ള…
Read Moreകുറിപ്പടിയുള്ളവര്ക്ക് മദ്യം നല്കാനുള്ള തീരുമാനം മെഡിക്കല് എത്തിക്സിന് നിരക്കാത്തത് ! ബുധനാഴ്ച കരിദിനം ആചരിക്കാനുറച്ച് കെജിഎംഒഎ
ഡോക്ടര്മാരുടെ കുറിപ്പടിയുമായി ചെല്ലുന്നവര്ക്ക് മദ്യം വിതരണം ചെയ്യാനുള്ള സര്ക്കാരിന്റെ തീരുമാനത്തിനെതിരേ ഡോക്ടര്മാരുടെ സംഘടനയായ കെജിഎംഒഎ. ബുധനാഴ്ച സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കാനാണ് സംഘടനയുടെ തീരുമാനം. എല്ലാ ഡോക്ടര്മാരും കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും ബുധനാഴ്ച ജോലിക്കു ഹാജരാകുന്നത്. ഈ വിഷയത്തിലുള്ള അശാസ്ത്രീയത തുറന്നു കാണിക്കുന്ന പൊതുജന ബോധവല്ക്കരണ പരിപാടികളും തുടങ്ങാന് സംഘടന തീരുമാനിച്ചു. മദ്യ ലഭ്യതയ്ക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുതെന്നു കെജിഎംഒഎ നേതൃത്വം വ്യക്തമാക്കി. സോഷ്യല് മീഡിയയിലും നിരവധി ആളുകളാണ് സര്ക്കാരിന്റെ തീരുമാനത്തെ വിമര്ശിച്ച് രംഗത്തു വന്നിരിക്കുന്നത്.
Read Moreകൊറോണാ വന്നത് മുതൽ പലർക്കും പ്രവാസികൾ എന്നു കേൾക്കുന്നത് തന്നെ പുച്ഛമാണ്! അവരുടെ പണം ഇല്ലായിരുന്നെങ്കില് കേരളം വെറും വട്ടപൂജ്യം; പ്രവാസികളെ പിന്തുണച്ച് പണ്ഡിറ്റ്
കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രവാസികളോടെ മോശമായി പെരുമാറുന്നവർക്കെതിരേ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. പ്രവാസികൾ ജീവൻ ഹോമിച്ച് നൽകിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വളർച്ചയും വിജയവും നന്പർ വണ് സ്ഥാനവും എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. കേരളത്തിൽ പ്രളയം വരുന്പോഴും ചിലർക്ക് രോഗങ്ങൾ വരുന്പോഴെല്ലാം വലിയ രീതിയിൽ അവർ സഹായിക്കുമായിരുന്നു. എന്നാൽ ഇതെല്ലാം എത്രപെട്ടെന്നാണ് മറക്കുന്നതെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു. സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് ഇങ്ങനെ; കൊറോണാ വന്നത് മുതൽ പലർക്കും പ്രവാസികൾ എന്നു കേൾക്കുന്നത് തന്നെ പുച്ഛമാണ്. നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായി പലരും പറയുന്നു. യഥാർഥത്തിൽ വിദേശത്ത് മണലാരണ്യത്തിൽ പോയി ചുട്ടുപൊള്ളുന്ന വെയിലിൽ കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്റെ മുഴുവൻ പുരോഗതിയും ഉണ്ടായത്.…
Read Moreനവംബര് മുതല് ഏപ്രില് അവസാനം വരെ ഇത് നമ്മെ ബാധിക്കും ! ലോകത്തെ രക്ഷിക്കാന് നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്ത്തിക്കേണ്ടി വരും; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയുടെ പ്രവചനം ശ്രദ്ധേയമാകുന്നു…
കോവിഡ് 19 ലോകത്തെ വിറപ്പിക്കുകയാണ് രോഗം കാര്ന്നെടുത്ത ജീവനുകളുടെ എണ്ണം 38000ത്തിനടുത്ത് എത്തിയിരിക്കുകയാണ്. ലോകമാകസലം ഏകദേശം എട്ടുലക്ഷം ആളുകളെ രോഗം ബാധിക്കുകയും ചെയ്തു. അത്ര മാരകമായ വൈറസല്ലെന്ന് പറയുന്നുണ്ടെങ്കിലും നിലവിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈറസിനെ തുരത്താനുള്ള വാക്സിന് ഇതുവരെ കണ്ടുപിടിക്കാന് സാധിച്ചിട്ടുമില്ല. എന്നാല് ലോകത്തിന്റെ ഈ ദുരവസ്ഥ മുമ്പേ പ്രവചിച്ച ഒരാളുണ്ടെന്നു പറഞ്ഞാല് ആരെങ്കിലും വിശ്വസിക്കുമോ ? 2019 ആഗസ്റ്റ് 22 ന് ജ്യോതിഷിയാണെന്ന് അവകാശപ്പെടുന്ന ഒരു കുട്ടി യൂട്യൂബില് പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിഗ്യ എന്നാണ് കുട്ടിയുടെ പേര്. നിലവിലുള്ള ആഗോള പ്രതിസന്ധിയെക്കുറിച്ചും ഇത് ബാധിക്കുന്ന രാജ്യങ്ങളെയും വ്യവസായങ്ങളെയുമൊക്കെക്കുറിച്ചുമൊക്കെയാണ് പ്രവചനം. അമ്പരപ്പിക്കുന്ന ചില കാര്യങ്ങളാണ് വിഡിയോയിലൂടെ കുട്ടി ജ്യോതിഷി പറയുന്നത്. ‘ചൈനയെ ഏറ്റവും മോശമായി ബാധിക്കും’, ‘ലോകത്തെ രക്ഷിക്കാന് നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്ത്തിക്കേണ്ടിവരും’, ‘വിമാനക്കമ്പനികള് വലിയ പ്രത്യാഘാതങ്ങള് നേരിടേണ്ടിവരും’…
Read Moreകോവിഡ് ബാധയുടെ ദുരിതംപേറി കാമാത്തിപുരയും സോനാഗച്ചിയും ! ആളനക്കമില്ലാതെ ചുവന്ന തെരുവുകളില് പരക്കുന്നത് ശ്മശാന മൂകത; ലൈംഗികത്തൊഴിലാളികള് പറയുന്നത്…
ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവുകളിലൊന്നാണ് കൊല്ക്കത്തയിലെ സോനാഗച്ചി. ഏകദേശം ഒന്നരലക്ഷത്തോളം സ്ത്രീകള് ഇവിടെ ലൈംഗികത്തൊഴിലില് ഏര്പ്പെടുന്നു. ഇവരെ തേടിവരുന്ന പുരുഷന്മാര് ഇവിടം ഒരു മാര്ക്കറ്റിനു സമാനമാക്കിയിരുന്നു. എന്നാല് കോവിഡ് ഇവിടെയും ശ്മശാന മൂകത പരത്തിയിരിക്കുകയാണ്. ഇന്ന് ഇവിടെയുള്ള സ്ത്രീകള് ഒരു നേരത്തെ ഭക്ഷണത്തിനായി വിഷമിക്കുകയാണ്. സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ സംഘടനയായ ദൂര്ബാര് മോഹിളാ സൊമന്ബ്വയ ഷോമിതി (DMSC) പറയുന്നത്, കൊവിഡ് 19 ബാധ സ്ഥിരീകരിച്ച്, ഇത്രയും ഭീതിയും പരന്ന്, രാജ്യം ലോക്ക് ഡൗണില് ആവും മുമ്പ് പ്രതിദിനം 35,000 – 40,000 പേരോളം സന്ദര്ശിച്ചു കൊണ്ടിരുന്ന സോനാഗാഛിയില് ഇന്ന് വന്നുപോകുന്നത് കഷ്ടി അഞ്ഞൂറോളം പേര് മാത്രമാണ് എന്നാണ്. സന്ദര്ശകരുടെ വരവിലുണ്ടായ ഈ ഇടിവ് ഇവിടെ താമസിച്ച് ലൈംഗികതൊഴിലിലൂടെ ഉപജീവനം നടത്തുന്ന സ്ത്രീകളെ വല്ലാത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. തൊഴിലില് ഏര്പ്പെട്ടു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതം മാത്രമല്ല…
Read Moreജോലികഴിഞ്ഞ് വീട്ടിലെത്തിയാല് സാനിറ്റൈസര് തേച്ചുപിടിപ്പിച്ചാലും ഡെറ്റോളില് കുളിച്ചിട്ട് വന്നാലും മക്കളെ തൊടാന്പോലും ഭാര്യ അനുവദിക്കുന്നില്ല…’ കോവിഡ്, ലോക്ക്ഡൗൺ കാലത്തെ ദുരിതമുഖങ്ങൾ…
പയ്യന്നൂര്: “ജോലികഴിഞ്ഞ് വീട്ടിലെത്തിയാല് സോപ്പിട്ട് എത്രനേരം കൈകഴുകിയാലും സാനിറ്റൈസര് തേച്ചുപിടിപ്പിച്ചാലും ഡെറ്റോളില് കുളിച്ചിട്ട് വന്നാലും പിഞ്ചുകുഞ്ഞുങ്ങളെ തൊടാനോ മക്കളുടെ അടുത്തിരിക്കാനോ ഭാര്യ അനുവദിക്കുന്നില്ല…’ പയ്യന്നൂരിലെ ഒരു ആരോഗ്യപ്രവര്ത്തകന്റെ സങ്കടത്തോടെയുള്ള വാക്കുകളാണിത്. വീടുകളില് ഇപ്പോള് അയിത്തം കല്പ്പിച്ചിരിക്കുകയാണെന്ന് പോലീസുകാരില് ചിലരും പറയുന്നു. കോവിഡ് റിപ്പോര്ട്ട് ചെയ്തശേഷം വിശ്രമമില്ലാത്ത ജോലിയിലാണ് പോലീസും ആരോഗ്യവിഭാഗം ജീവനക്കാരും. സര്ക്കാരിന്റെ നിര്ദേശങ്ങള് മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടും പൊതുജനങ്ങളില് പലരും മുഖവിലയ്ക്കെടുക്കാതെ ധിക്കരിക്കുന്നുമുണ്ട്. എങ്കിലും കടുത്ത വേനല്ച്ചൂടിനെ വകവയ്ക്കാതെ അങ്ങേയറ്റം ക്ഷമയോടെയാണ് ഇപ്പോഴും ഇവരുടെ പ്രവര്ത്തനങ്ങള്. എന്നാല്, സാമൂഹിക അകലം പാലിക്കണമെന്ന ജാഗ്രതാനിര്ദേശം ഏറ്റവും കൂടുതലായി സ്വാധീനിച്ചിട്ടുള്ളത് ഈ രണ്ടുവിഭാഗങ്ങളിലുള്ളവരുടെ വീട്ടുകാരെയും ബന്ധുക്കളെയുമാണെന്നതാണ് ഇക്കൂട്ടര്ക്ക് വിനയായി മാ റിയിരിക്കുന്നത്. കഠിനാധ്വാനം കഴിഞ്ഞെത്തുമ്പോഴുള്ള വീട്ടുകാരുടെ ഈ മനോഭാവം ഇരുകൂട്ടരെയും മാനസികമായി വല്ലാതെ തളര്ത്തുകയാണെന്ന് പലരും തുറന്നുപറയുന്നു. ആത്മസുഹൃത്തുക്കളായ പലരും കണ്ടാല് വഴിമാറിപ്പോകുകയാണ്. ജോലിയിലെ പിരിമുറുക്കത്തിന് അയവുവന്നിരുന്നത് വീടുകളിലുള്ള സന്തോഷവും…
Read More