ലോക്ക്ഡൗണിനെത്തുടർന്ന് ബാർബർ ഷോപ്പുകൾ അടച്ചതോടെ നിരവധി ആളുകളാണ് ദുരിതത്തിലായത്. തലമുടി വളർന്നതോടെ കൊച്ചുകുട്ടികളടക്കമുള്ളവരിൽ അസ്വസ്ഥതകൾ ഏറുകയാണ്. ജലദോഷവും തുമ്മലും തൊണ്ടവേദനയും അനുഭവപ്പെടുന്നവരിൽ ചെറുപ്പക്കാരുമുണ്ട്. കോവിഡ് ആണെന്ന സംശയത്തിൽ ജലദോഷംമൂലം ഡോക്ടർമാരെ സമീപിക്കുന്നവരും ഏറെ. വിയർപ്പോടുകൂടി കുളിക്കുന്പോൾ വളർന്ന മുടിക്കിടയിൽ ജലാംശം തങ്ങിനിന്നാണ് ജലദോഷത്തിനു കാരണമാകുന്നത്. മുടിയും താടിയും നീണ്ടതിനാൽ രോഗാവസ്ഥയിലും മറ്റും കഴിയുന്ന വൃദ്ധരും ബുദ്ധിമുട്ടുന്നു. ചൂടുകാലത്തു വീട്ടിൽത്തന്നെ കഴിയുന്നതിനാൽ വിയർപ്പും അസ്വസ്ഥതയും വേറെ. ബാർബർ ഷോപ്പ് ഇല്ലാത്തതിനാൽ പലരും തല മൊട്ടയടിക്കുകയാണ് ഇപ്പോൾ. പരീക്ഷ കഴിഞ്ഞു മുടി വെട്ടാനിരുന്നവരെയും കോവിഡ് ചതിച്ചു. വെറൈറ്റി ഫാഷൻ പരീക്ഷിക്കുന്ന പെണ്കുട്ടികളെയും ലോക്ക്ഡ് ഡൗണ് ചതിച്ചു. ലോക്ഡൗണ് 14-ന് അവസാനിക്കുമോ എന്നും ഉറപ്പില്ല. ഈ സാഹചര്യത്തിൽ അടിയന്തരമായി ബാർബർ ഷാപ്പുകൾക്കു ചിലദിവസങ്ങളിൽ പ്രവർത്തനാനുമതി നൽകണമെന്ന ആവശ്യവും ശക്തമാണ്. മുടി നീണ്ടാൽ ജലദോഷം വരുമെന്നു പഴമൊഴിയുണ്ടെങ്കിലും ആശങ്കവേണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
Read MoreCategory: Today’S Special
ഓർമയില്ലേ, ശ്രീരഞ്ജിനിയെ..? സ്വന്തം കരൾ ഒരു പിഞ്ചു കുഞ്ഞിന് പകുത്തുനൽകിയ പെണ്കരുത്ത്; മാതൃകയാക്കാം ശ്രീരഞ്ജിനിയുടെ മനോധൈര്യത്തെ
കാട്ടാക്കട : ഓർമയില്ലേ, ശ്രീരഞ്ജിനിയെ..?. അവയവദാനം പുണ്യമായി കണ്ട് സ്വന്തം കരൾ ഒരു പിഞ്ചു കുഞ്ഞിന് പകുത്തുനൽകിയ ആ പെൺകരുത്തിനെ ആരും അത്രപെട്ടന്ന് മറക്കാനിടയില്ല. ഈ കൊറോണ കാലത്ത് പ്രതിരോധശേഷി കുറഞ്ഞ ശരീരവുമായി രോഗീപരിചരണത്തിൽ മുഴുകുകയാണ് ശ്രീരഞ്ജിനി. പൂജപ്പുര തമലം സ്വദേശിനിയായ ശ്രീരഞ്ജിനി(40) സ്വന്തമായി വീടും കുടുംബവുമില്ലാത്ത അനാഥയാണ്. ആശാവർക്കറായും കൂലിപ്പണി ചെയ്തുമായിരുന്നു ഉപജീവനം. വാടക വീടുകളിൽ മാറിമാറി താമസം. ദാരിദ്യം ഇഴതീർത്ത ജീവിതമായിട്ടും ആറുമാസം മാത്രം പ്രായമുള്ള അലിയ ഫാത്തിമ എന്ന കുരുന്നിന് സ്വന്തം കരൾ ദാനമായി പകുത്തു നൽകിയവൾ. 2016-ൽ ശ്രീരഞ്ജിനി കരൾദാനം ചെയ്തതിനുശേഷം അവളുടെ ദുരിത ജീവിതം മാധ്യമങ്ങളിൽ ഇടം നേടി. വാർത്ത ശ്രദ്ധയിൽപെട്ട ആരോഗ്യ വകുപ്പ് വട്ടിയൂർക്കാവ് അർബൻ പ്രൈമറി ഹെൽത്ത് സെന്ററിൽ ശ്രീരഞ്ജിനിക്ക് ക്ലാസ് ഫോർ ജീവനക്കാരിയായി താൽക്കാലിക ജോലി നൽകി. പ്രതിമാസം 7000 രൂപ ശമ്പളത്തിൽ. വേതനം കുറവെങ്കിലും…
Read Moreഅച്ചടക്കത്തോടെ നിര്ദേശങ്ങള് പാലിച്ചു; കോവിഡ് പരാജയപ്പെട്ടു; ഗഫൂറിന് ഇനി ആശ്വാസത്തിന്റെ പുഞ്ചിരി; ഐസൊലേഷന് വാര്ഡിലെ ഏകാന്തത അകറ്റാന് ഒപ്പം പാത്തുമ്മയുടെ ആടും
കാസര്ഗോഡ്: ദുബായില് നിന്ന് നാട്ടിലെത്തുമ്പോഴേക്കും കൂടെ കൂടിയ കോവിഡിനെ കൃത്യമായ ചികിത്സയിലൂടെയും ആരോഗ്യ വകുപ്പിന്റെ നിര്ദേശങ്ങള് അച്ചടക്കത്തോടെ പാലിച്ചും പടിക്കു പുറത്താക്കിയതിന്റെ ആഹ്ലാദത്തിലാണ് കാസര്ഗോഡ് തളങ്കര സ്വദേശിയായ ഗഫൂര് പള്ളിക്കല്. 54കാരനായ ഗഫൂര് മാര്ച്ച് പത്തിനാണ് ദുബായില് നിന്ന് നാട്ടിലെത്തിയത്. ചെറിയ തോതില് ശാരീരിക ബുദ്ധിമുട്ട് തോന്നിയതിനാല് മംഗളൂരുവില് നിന്നാണ് കോവിഡ്-19 സ്രവ പരിശോധന നടത്തിയത്. തനിക്ക് രോഗമുണ്ടെങ്കില് താന് മൂലം മറ്റൊരാള്ക്ക് അത് പകരരുത് എന്ന തിരിച്ചറിവോടെയാണ് സ്വമേധയാ ലാബില് പോയി പരിശോധന നടത്തിയത്. ഫലം പോസിറ്റീവ് ആണെന്നറിഞ്ഞതോടെ മാര്ച്ച് 21 ന് കാസര്ഗോഡ് ജനറല് ആശുപത്രിയിലെ ഐസൊലേഷന് വാര്ഡില് പ്രവേശിപ്പിച്ചു. രോഗബാധയുടെ ദിനങ്ങളില് ആശുപത്രി ജീവനക്കാര് നല്കിയ മാനസിക പിന്തുണ വളരെ വലുതാണെന്ന് ഗഫൂര് പറയുന്നു. ഈ രോഗത്തെ പറ്റി പല തെറ്റായധാരണകളും സമൂഹത്തിലുണ്ട്. ആരോഗ്യവകുപ്പ് നല്കുന്ന നിര്ദേശങ്ങള് കര്ശനമായി പാലിച്ചാല് തന്നെ രോഗത്തെ…
Read Moreനമ്മൾ ഒറ്റപ്പെട്ടുപോയെങ്കിലും വിശാലമായ സ്നേഹത്താൽ പരസ്പരം സഹായിക്കാം! കണ്ണുകൾ നിറച്ച് മാർപാപ്പയുടെ അപ്രതീക്ഷിത സന്ദേശം…
അപ്രതീക്ഷിതമായി ഇറ്റാലിയൻ ന്യൂസ് ചാനലുകളിൽ പ്രത്യക്ഷപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം ഇപ്പോൾ ലോകമെങ്ങും വൈറൽ ആയിക്കഴിഞ്ഞു. വീടുകളിൽ അത്താഴം കഴിച്ചിരുന്നവർപോലും അതു നിർത്തി ടിവിയിലേക്കു കണ്ണുനട്ടു. വേദനകളുടെയും ആശങ്കകളുടെയും അന്തരീക്ഷത്തിൽ വലിയ സാന്ത്വനം പോലെയാണ് ഈ സന്ദേശം പലർക്കും അനുഭവപ്പെട്ടത്. നിറകണ്ണുകളോടെയാണ് ഈ സന്ദേശം പലരും ശ്രവിച്ചതെന്ന് ഇറ്റലിയിൽനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. ലോകം മുഴുവനുമായി നൽകിയ ഈ സന്ദേശത്തിന്റെ മലയാളം പരിഭാഷ മാർപാപ്പ: ‘നമ്മൾ ഒറ്റപ്പെട്ടുപോയെങ്കിലും വിശാലമായ സ്നേഹത്താൽ പരസ്പരം സഹായിക്കാം.’ പ്രിയ സുഹൃത്തുക്കളേ ‘ബോന സേര’ (ഗുഡ് ഈവനിംഗ്). പതിവിൽനിന്നു വിപരീതമായി ഈ സായാഹ്നത്തിൽ എനിക്ക് നിങ്ങളുടെ ഭവനങ്ങളിലേക്കു കടന്നുവരുവാനുള്ള ഒരു അവസരമായി ഞാൻ ഇതിനെ കാണുന്നു. നിങ്ങൾ അനുവദിക്കുകയാണെങ്കിൽ അല്പനേരം സംസാരിക്കാൻ ആഗ്രഹമുണ്ട്. കൊറോണയെ അതിജീവിക്കാനായി സഹനത്തിന്റെയും കഷ്ടപ്പാടിന്റെയും ഏകാന്തതയിൽകൂടി കടന്നുപോകുന്ന ഈ ദിനങ്ങളിൽ നിങ്ങളുടെ ഭവനങ്ങളിൽ സ്കൂളിൽ പോകാൻ സാധിക്കാത്ത കുട്ടികളുടെയും ജീവിതശൈലികളിലേക്കു…
Read Moreലോക്ക് ഡൗണില് പെട്ടതിനെത്തുടര്ന്ന് ഭാര്യയുമായി കലഹിച്ചു ! ഒടുവില് സ്വന്തം കഴുത്തു മുറിച്ച് ആത്മഹത്യാ ശ്രമവും; തൃശൂരിലെ വയോധികനെ രക്ഷിച്ചത് പോലീസുകാരന്റെ സന്ദര്ഭോചിതമായ ഇടപെടല്…
തൃശൂരിലെ ഫ്ളാറ്റില് ഭാര്യയുമായി കലഹിച്ച് കഴുത്തു മുറിച്ച വയോധികന് രക്ഷയായത് പോലീസുകാരന്റെ സന്ദര്ഭോചിതമായ ഇടപെടല്. വയോധികരായ ദമ്പതികള് മാത്രമാണ് ഫ്ളാറ്റില് താമസം. ലോക്ഡൗണ് മൂലം ആംബുലന്സ് വിളിച്ചിട്ടു കിട്ടാതായതോടെ സഹായമഭ്യര്ഥിച്ചു വിളിയെത്തിയതു വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക്. സിവില് പൊലീസ് പൊലീസ് ഓഫിസര് അബീഷ് ആന്റണി (32) സ്റ്റേഷനില് നിന്നു പൊലീസ് ജീപ്പുമായി ഒറ്റയ്ക്കെത്തി അദ്ദേഹത്തെ താങ്ങിയെടുത്തു വണ്ടിയില് കയറ്റി ആശുപത്രിയിലെത്തിച്ചു. കഴുത്തില് ആഴത്തില് മുറിവേറ്റ വയോധികന് ഒടുവില് അപകടനില തരണം ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുവരും തമ്മില് കുറേ ദിവസമായി കലഹത്തിലായിരുന്നുവെന്ന് അയല്വാസികള് പോലീസിനോടു പറഞ്ഞു. വഴക്കുമൂത്തതോടെ 64കാരന് ഭാര്യ നോക്കിനില്ക്കെ കഴുത്തു മുറിക്കുകയായിരുന്നു. രക്തമൊലിപ്പിച്ചു ഭര്ത്താവ് നിലത്തുവീണതു കണ്ട് ഭാര്യ ബഹളം കൂട്ടി. ആലുവയില് ജോലിചെയ്യുന്ന മകനെ വിളിച്ചു വിവരം പറഞ്ഞു. ലോക്ഡൗണ് മൂലം യാത്ര അസാധ്യമായതിനാല് മകന് ആംബുലന്സ് വിളിക്കാന് നോക്കിയെങ്കിലും ലഭിച്ചില്ല.…
Read Moreകോവിഡ് ബാധിതയായ യുവതി ആണ്കുഞ്ഞിന് ജന്മം നല്കി ! പ്രസവിച്ചത് ഡോക്ടറുടെ ഭാര്യ; രോഗ ലക്ഷണമില്ലെങ്കിലും കുഞ്ഞും നിരീക്ഷണത്തില്…
കോവിഡ് ബാധിതയായ യുവതി ആണ്കുഞ്ഞിന് ജന്മം നല്കി.എയിംസിലെ സൈക്കോളജി വിഭാഗത്തിലെ സീനിയര് റെസിഡന്റ് ഡോക്ടറിന്റെ ഭാര്യയാണ് കഴിഞ്ഞ ദിവസം ആണ്കുഞ്ഞിന് ജന്മം നല്കിയത്. ഇന്ത്യയില് ഇത് ആദ്യത്തെ സംഭവമാണെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്ന്ന് എയിംസിലെ ഐസൊലേഷന് വാര്ഡില് കഴിയുകയായിരുന്നു ഇവര്. കൂടാതെ ഡോക്ടറും സഹോദരനും കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്വോള് ഡോക്ടറിന്റെ ഭാര്യ 39 ആഴ്ച ഗര്ഭിണി ആയിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിന് ഇതുവരെ കൊറോണ ലക്ഷണങ്ങള് ഒന്നുംതന്നെയില്ലെന്നും ഡോക്ടര്മാര് അറിച്ചു. എന്നാല് മുന്കരുതല് എന്ന നിലയ്ക്ക് കുഞ്ഞിനെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ശസ്ത്രകിയ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്ത്. 10 അംഗ ഡോക്ടര്മാരുടെ സംഘമാണ് വെള്ളിയാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് തീരുമാനമെടുത്തത്. തുടര്ന്ന് ഐസൊലേഷന് വാര്ഡിനെ ഓപ്പറേഷന് തീയ്യേറ്റര് ആക്കി മാറ്റുകയായിരുന്നു. യുവതിക്ക് കൊറോണ ബാധിച്ചിരുന്നുവെങ്കിലും ഗുരുതരമായിരുന്നില്ല. രോഗ ലക്ഷണങ്ങള് പ്രകടമായാല് മാത്രമേ കുഞ്ഞിന്…
Read Moreആര്ക്കും വേണ്ട ! ലക്ഷങ്ങള് വിലമതിക്കുന്ന കദളിക്കുലകള് വഴിയെ പോയവര്ക്ക് സൗജന്യമായി നല്കി കര്ഷകന്…
വളരെ കഷ്ടപ്പെട്ടു കൃഷി ചെയ്ത കദളിക്കുലകള്ക്ക് ആവശ്യക്കാരില്ലാതെ വന്നാല് പിന്നെ എന്തു ചെയ്യാന്. വെറുതെ ആളുകള്ക്കു കൊടുക്കുക മാത്രമാണ് ഏക പോംവഴിയെന്ന മനസ്സിലാക്കിയ അലക്സ് എന്ന കര്ഷകനാണ് ഈയൊരു തീരുമാനമെടുത്തത്. കൊറോണ വൈറസ് വ്യാപനവും പിന്നാലെയെത്തിയ ലോക്ഡൗണുമാണ് മുണ്ടത്തിക്കോട് ഐയ്യങ്കേരി അലക്സ് ജോസഫിന്റെ കദളികൃഷിയെ തകര്ത്തത്. പാകമായ കുലകള് വെട്ടിയിട്ടാലും ആര്ക്കും കൊണ്ടുപോകാനാകാത്ത അവസ്ഥ. കണ്ണന് നിവേദിക്കാന് ആയിരക്കണക്കിന് കദളിക്കുല ആഴ്ചതോറും ഗുരുവായൂരിലെത്തിച്ചിരുന്ന കര്ഷകനാണ് അലക്സ്. ഭക്തര്ക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചതോടെ ആവശ്യക്കാരെ തേടി കദളിക്കുലകളുമായി അലക്സ് അലഞ്ഞു. ആയിരക്കണക്കിന് കദളിക്കുലകളാണ് അലക്സിന്റെ തോട്ടത്തിലുള്ളത്. പാകമായ കുലകള് ദിവസവും വെട്ടുന്നു. കുലകള് വെട്ടി കൂട്ടിയിട്ട് സമീപത്തെ പച്ചക്കറിവ്യാപാരികളെ സമീപിക്കുന്ന അലക്സിന് നിരാശമാത്രം ബാക്കി. കദളിക്കായയ്ക്ക് ഗുരുവായൂരില് കിലോയ്ക്ക് 100 രൂപവരെ വില മാര്ച്ച് ആദ്യവാരത്തില് ലഭിച്ചിരുന്നുവെന്ന് അലക്സ് പറഞ്ഞു. സീസണില് ഇത് 130 രൂപവരെ വരാറുണ്ട്. കിലോയ്ക്ക്…
Read Moreലോക്ക് ഡൗണ് കാലത്തെ പ്രണയം ! കോണ്ടം വില്പ്പനയില് വന് വര്ധനവ്; ഒട്ടുമിക്ക ആളുകള്ക്കും വേണ്ടത് വലിയ പാക്കറ്റുകള്…
ലോക്ക് ഡൗണ് കാലത്ത് രാജ്യത്ത് കോണ്ടം വില്പ്പന കുതിച്ചുയരുന്നതായി റിപ്പോര്ട്ട്. ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിനു ശേഷം കോണ്ടം വില്പനയില് 50 ശതമാനം വര്ധനവ് ഉണ്ടായെന്നാണ് വ്യാപാരികള് പറയുന്നത്. ലോക്ക് ഡൗണിന്റെ ഭാഗമായി ആളുകള് വീട്ടില് ഇരിക്കാന് തുടങ്ങിയതിന് പിന്നാലെയാണ് കോണ്ടം വില്പ്പനയില് വര്ധനവ് ഉണ്ടായത്. സാധാരണ മൂന്ന് ഉറകള് വീതമുള്ള ചെറിയ പാക്കറ്റുകള്ക്കായിരുന്നു ആവശ്യക്കാര് കൂടുതല്. എന്നാല് ഇപ്പോള് ആ ട്രെന്ഡ് മാറി വലിയ പാക്കറ്റുകള്ക്കാണ് ആവശ്യക്കാര് ഏറെയും. 10 മുതല് 20 എണ്ണം ഉറകള് വീതമുള്ള വലിയ പാക്കറ്റുകളുടെ വില്പ്പനയാണ് വര്ധിച്ചിരിക്കുന്നതെന്നും വ്യാപാരികള് പറയുന്നു. കോണ്ടം വില്പനയില് വര്ധനവുണ്ടായതോടെ കൂടുതല് സംഭരണത്തിനുള്ള ശ്രമത്തിലാണ് വ്യാപാരികള്.
Read Moreപത്തനാപുരത്തെ ഐസൊലേഷന് സെന്ററില് നിന്നും ചാടി കനാലില് കൂടി രക്ഷപ്പെടാന് ശ്രമിച്ചയാളെ പിടികൂടി ! ഇംഗ്ലീഷ് സിനിമകളെ അനുസ്മരിപ്പിക്കുന്ന സംഭവം ഇങ്ങനെ…
പത്തനാപുരത്തെ ഐസൊലേഷന് സെന്ററില് നിന്നും സാഹസികമായി ചാടിപ്പോയ ആളെ അതിലും സാഹസികമായി പിടികൂടി ആരോഗ്യവകുപ്പും പോലീസും. മണിക്കൂറുകള് നീണ്ട തിരച്ചിലിനൊടുവിലാണ് ഐസൊലേഷനില് നിന്ന് രക്ഷപ്പെടാന് ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പിടികൂടിയത്. കനാലിലൂടെ നീന്തി രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. ടൗണിലെ ജനതാ ജംക്ഷന് എംവിഎം ആശുപത്രിയിലെ ഐസലേഷനില് കഴിഞ്ഞ തിരുനെല്വേലി സ്വദേശിയാണ് ആരോഗ്യപ്രവര്ത്തകരുടെ കണ്ണുവെട്ടിച്ചു മുങ്ങിയത്. ആരോഗ്യ പ്രവര്ത്തകര് രാവിലെ താഴത്തെ നിലയിലേക്കു പോയ തക്കത്തിനു പുറത്തിരുന്ന ബൈക്കുമെടുത്ത് കടക്കുകയായിരുന്നു. പിന്നീട് വാഴപ്പാറയിലെ നീര്പ്പാലത്തിനു സമീപത്ത് ബൈക്ക് ഉപേക്ഷിച്ചു കാട്ടിലേക്കു മറഞ്ഞു. പിന്നാലെയെത്തിയ പൊലീസും നാട്ടുകാരും കാട് മുഴുവന് അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ കെഐപി പ്രധാന കനാലിലൂടെ ഒരാള് നീന്തുന്നതു ശ്രദ്ധയില്പെട്ട നാട്ടുകാരന് വിവരം പോലീസില് അറിയിക്കുകയായിരുന്നു. പത്തനംതിട്ട കലഞ്ഞൂര് പാലമലയിലെ ഭാര്യാവീട്ടില് വാഴപ്പാറയില് നിന്നു നീന്തിയെത്താനായിരുന്നു ശ്രമം. പനി ബാധിച്ചിരുന്നതിനാല് ആളുകള്ക്ക് ഇയാളെ…
Read Moreകൊറോണ വ്യാപനം തടയാന് ചൂയിംഗം നിരോധിച്ച് ഹരിയാന സര്ക്കാര് ! ച്യൂയിംഗം വില്ലനാവുന്നതിങ്ങനെ…
കോവിഡ് 19ന്റെ വ്യാപനം രാജ്യത്തെ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തില് വൈറസ് വ്യാപനം തടയാന് പുതുവഴി തേടിയിരിക്കുകയാണ് ഹരിയാന സര്ക്കാര്. തുപ്പുന്നതിലൂടെ കൊറോണ വ്യാപനം തടയുക എന്നത് ലക്ഷ്യമിട്ട് ജൂണ് 30 വരെ ച്യൂയിംഗം വില്ക്കുന്നതിന് നിരോധനമേര്പ്പെടുത്തി ഉത്തരവ് ഇറക്കിയിരിക്കുകയാണ്. പാന്മസാല, ഗുട്ക എന്നിവയുടെ നിരോധനം കര്ശനമാക്കാനും സര്ക്കാര് നിര്ദേശമുണ്ട്. ച്യൂയിംഗം അല്ലെങ്കില് ബബിള്ഗം തുപ്പിയിടുന്നത് കൊവിഡ് 19 പകരാനുള്ള സാധ്യതയുണ്ടെന്ന് ഹരിയാന ഫുഡ് ആന്ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് വകുപ്പിന്റെ ഉത്തരവില് പറയുന്നു. ഹരിയാനയില് 13,000 പേര് കോവിഡ് നിരീക്ഷണത്തിലാണ്.വൈറസിന്റെ വ്യാപനം പരിശോധിക്കുന്നതിനാണ് ച്യൂയിംഗം നിരോധനമടക്കമുള്ള നടപടികള് സ്വീകരിക്കുന്നതെന്നാണ് അധികൃതര് നല്കുന്ന വിശദീകരണം. ഗുഡ്ക, പാന്മാസല എന്നിവക്ക് കഴിഞ്ഞ സെപ്റ്റംബറില് സംസ്ഥാനത്ത് നിരോധനമേര്പ്പെടുത്തിയിട്ടുണ്ട്. കൊറോണവ്യാപനം തടയുന്നതിനായി ഉത്തര്പ്രദേശ് സര്ക്കാര് കഴിഞ്ഞ ദിവസം പാന്മസാലയുടെ വിപണനവും ഉത്പാദനവും നിരോധിച്ചിരുന്നു. കേരളത്തില് ഗുഡ്കയും പാന് മസാലയും വര്ഷങ്ങള്ക്കു മുമ്പു…
Read More