വേ​ന​ല്‍​ക്കാ​ല​മ​ല്ലേ, ആ​രാ​ണ് ന​ല്ലൊ​രു കു​ളി ആ​ഗ്ര​ഹി​ക്കാ​ത്ത​ത്! രാ​ജ​വെ​മ്പാ​ല​യെ​ കു​ളി​പ്പി​ക്കു​ന്ന യുവാവ്; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ…

യു​വാ​വ് രാ​ജ​വെ​മ്പാ​ല​യെ​യാ​ണ് കു​ളി​പ്പി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു. സം​ഭ​വം ന​ട​ന്ന​ത് എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​ന്ത്യ​ന്‍ ഫോ​റ​സ്റ്റ് സ​ര്‍​വീ​സ​സ് ഓ​ഫീ​സ​റാ​യ സു​ശാ​ന്ത ന​ന്ദ​യാ​ണ് അ​പൂ​ർ​വ ദൃ​ശ്യ​ങ്ങ​ൾ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

വേ​ന​ല്‍​ക്കാ​ല​മ​ല്ലേ, ആ​രാ​ണ് ന​ല്ലൊ​രു കു​ളി ആ​ഗ്ര​ഹി​ക്കാ​ത്ത​ത് എ​ന്ന അ​ടി​ക്കു​റി​പ്പി​ലാ​ണ് ന​ന്ദ വി​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ബ​ക്ക​റ്റി​ൽ വെ​ള്ള​മെ​ടു​ത്ത് പാ​മ്പി​ന്‍റെ ത​ല​യി​ലൂ​ടെ ഒ​ഴി​ക്കു​ന്ന യു​വാ​വി​നെ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ര​ണ്ട് ത​വ​ണ​യാ​ണ് യു​വാ​വ് പാ​മ്പി​ന്‍റെ ത​ല​യി​ൽ ഒ​ഴി​ച്ച​ത്.

പാ​മ്പു​ക​ളെ കൈ​കാ​ര്യം ചെ​യ്ത് പ​രി​ച​യ​മു​ള്ള വ്യ​ക്തി​യാ​കാം യു​വാ​വെ​ന്നാ​ണ് നി​ഗ​മ​നം. അ​പ​ക​ട​ക​ര​മാ​ണ് അ​തു​കൊ​ണ്ടു​ത​ന്നെ ആ​രും ഇ​തു​പോ​ലു​ള്ള പ്ര​വ​ർ​ത്തി​ക​ൾ​ക്ക് മു​തി​ര​രു​ത് എ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​ദൃ​ശ്യം ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്.

Related posts

Leave a Comment