അശ്ലീലസെറ്റുകളില് പ്രത്യക്ഷപ്പെട്ട വീഡിയോകളില് അഭിനയിച്ച യുവതികള്ക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി.22 യുവതികള്ക്കായി 91 കോടി രൂപ നഷ്ടപരിഹാരം നല്കാനാണ് യുഎസ് കോടതി വിധി. വിദേശത്തെ കോടീശ്വരന്മാര്ക്ക് ഡിവിഡി ആയി അയച്ചു കൊടുക്കാനാണെന്നും ഓണ്ലൈന് ചാനലുകളില് പ്രദര്ശിപ്പിക്കില്ലെന്നും വാക്ക് പറഞ്ഞാണ് യുവതികളെ അശ്ലീല ചിത്രങ്ങളില് അഭിനയിപ്പിച്ചത്. മാത്രമല്ല യുവതികളെ നിര്ബന്ധപൂര്വം ചിത്രങ്ങളില് അഭിനയിപ്പിക്കുക ആയിരുന്നുവെന്നും വ്യക്തമായതായി കോടതി പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് സാന്ഡിയാഗോയില് വെച്ചായിരുന്നു. യുഎസിലെ തന്നെ വിവിധ ഭാഗങ്ങളില് നിന്നുള്ള സ്ത്രീകളാണ് ഷൂട്ടിംഗിനായി ഇവിടെ എത്തിയത്. സംഭവത്തില് സംശയം തോന്നിയ ഒരു സ്ത്രീ ഇതില് നിന്നും പിന്മാറാന് നിശ്ചയിച്ചു. ഇതിനിടയില് വീഡിയോകള് ഇന്റര്നെറ്റില് പ്രചരിച്ചത് ഇവരുടെ ശ്രദ്ധയില് പെട്ടിരുന്നു.യുവതി ഇത് ചോദ്യം ചെയ്തപ്പോള് ഗേള്ഡ് ഡൂ പോണ് വെബ്സൈറ്റ് നിര്മാതാവും മറ്റ് അംഗങ്ങളും ചേര്ന്ന് ഭീഷണിപ്പെടുത്തി. കോടതിക്ക് ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് സ്ത്രീകള്ക്ക് ഇത്രയും തുക നഷ്ടപരിഹാരമായി…
Read MoreCategory: Today’S Special
ഇപ്പോൾ കുറ്റം പറയുന്നവർ എനിക്ക് അവസരം നൽകിയിട്ടില്ല! സ്ഥിരമായി പോലീസ് വേഷം ചെയ്യുന്നതിനെ വിമർശിച്ചവർക്ക് മറുപടിയുമായി നടൻ സൈജു കുറുപ്പ്
സ്ഥിരമായി പോലീസ് വേഷം ചെയ്യുന്നതിനെ വിമർശിച്ചവർക്ക് മറുപടിയുമായി നടൻ സൈജു കുറുപ്പ്. 2019ൽ മാത്രം നാല് സിനിമകളിലാണ് സൈജു പോലീസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനെ തുടർന്നായിരുന്നു താരത്തിനെതിരെ വിമർശനമുയർന്നത്. ട്രിവാൻഡ്രം ലോഡ്ജ് റിലീസ് ചെയ്യുന്നതിന് മുൻപുള്ള എന്റെ അവസ്ഥ വളരെ മോശമായിരുന്നു. എനിക്ക് സിനിമകളുണ്ടായിരുന്നില്ല. ഇപ്പോൾ കുറ്റം പറയുന്ന ആളുകൾ ആരും എനിക്ക് സിനിമയിൽ അവസരം തന്നിട്ടില്ല. നമ്മുക്ക് ജോലിയുണ്ടാകുകയല്ലെ പ്രധാനം. പിന്നെ കിട്ടുന്ന വേഷങ്ങൾ ഏറ്റവും ആത്മാർത്ഥമായി ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട്. സൈജു പറഞ്ഞു.
Read Moreഅന്നു ടീച്ചർ പുറത്താക്കിയതിൽ ന്യായമില്ലായിരുന്നുവത്രെ! രക്ഷിച്ചയാളോട് നന്ദിയോടെ പിണറായി; ഒരാത്മബന്ധത്തിന്റെ കഥ പറഞ്ഞ് മുഖ്യമന്ത്രി
തൃശൂർ: എത്ര തവണ ഹിമാലയത്തിൽ പോയി എന്ന് മുഖ്യമന്ത്രിപിണറായി വിജയൻ. 30 തവണ എന്നു പി. ചിത്രൻ നമ്പൂതിരിപ്പാട്. “അടുത്ത തവണയും പോകുന്നുണ്ടോ” എന്ന് വീണ്ടും ചോദ്യം. “നോക്കാം” എന്ന ശാന്തമായ മറുപടി. തിരക്കുകളിൽനിന്ന് മാറി, ഒരാത്മബന്ധത്തിന്റെ കഥ പറയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ചരിത്രകാരനും യാത്രികനുമായ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ തൃശൂരിലെ വസതിയിലെത്തിയത്. പെരളശ്ശേരി സ്കൂളിൽ പിണറായി വിജയൻ പഠിക്കുന്ന കാലത്തു പ്രധാനാധ്യാപിക ക്ലാസിൽനിന്നു പുറത്താക്കിയതും അപ്പോൾ അന്നത്തെ ഡിഒ (ഇന്നത്തെ ഡിഡിഇ) ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാട് തന്നെ ‘രക്ഷിച്ച’ കഥയും നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി അനുസ്മരിച്ചു. അന്നത്തെ കെഎസ്എഫിന്റെ സജീവ പ്രവർത്തകനായ ഇന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയെ അന്നു ടീച്ചർ പുറത്താക്കിയതിൽ ന്യായമില്ലായിരുന്നുവത്രെ. പക്ഷേ, പിണറായിക്കു ക്ലാസിൽ നിന്നു പുറത്തിറങ്ങി നിൽക്കേണ്ടിവന്നു. ഈ സംഭവം ചിത്രൻ നമ്പൂതിരിപ്പാട് അറിഞ്ഞു. പുറത്താക്കിയതു ന്യായമല്ലെന്നു മനസിലാക്കിയ ചിത്രൻ…
Read Moreഅത് തള്ളലല്ല ! മോദിയ്ക്കൊപ്പം പട്ടം പറത്തിയെന്ന് പറഞ്ഞത് സത്യമെന്ന് ഉണ്ണി മുകുന്ദന്; ആ പട്ടം പറത്തലിന്റെ കഥയിങ്ങനെ…
തന്റെ ബാല്യകാലത്ത് നരേന്ദ്രമോദിക്കൊപ്പം പട്ടംപറത്തി കളിച്ചിട്ടുണ്ടെന്നു നടന് ഉണ്ണി മുകുന്ദന് അടുത്തിടെ ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തില് പറഞ്ഞിരുന്നു. ഇപ്പോഴിതാ അതില് കൂടുതല് വ്യക്തത നല്കിയിരിക്കുകയാണ് താരം. താന് ഗുജറാത്തിലായിരുന്ന കാലത്താണ് മോദിയ്ക്കൊപ്പം പട്ടം പറത്തിയതെന്ന് ഉണ്ണി പറയുന്നു. ആ സംഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ… ‘ഗുജറാത്തിലായിരുന്ന സമയത്ത് ഞാന് താമസിച്ചത് അദ്ദേഹത്തിന്റെ മണ്ഡലത്തിലാണ്. അന്നു തന്നെ ജനങ്ങളുടെ ഇടയില് ഇറങ്ങി പ്രവൃത്തിക്കാന് താത്പര്യമുള്ളയാളാണ് അദ്ദേഹം. ഗുജറാത്തിലെ മലയാളി സമാജത്തിലും കേരളസമാജത്തിലുമൊക്കെ ഞാന് വളരെ ആക്ടീവായിരുന്നു. എട്ടാം ക്ലാസില് പഠിക്കുന്ന കാലത്ത് തന്നെ അദ്ദേഹം മലയാളത്തില് ഓണം ആശംസിക്കുന്നത് കേട്ടിട്ടുണ്ട്.’ ‘ഓണത്തിന്റെയും ക്രിസ്മസിന്റെയുമൊക്കെ സമയത്ത് അദ്ദേഹം ആശംസകള് നേരാറുണ്ട്. എനിക്കത് പുതുമയല്ല. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്നോ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോ എന്നൊന്നും അന്ന് വിചാരിച്ചില്ല. ഗുജറാത്തിലെ വലിയ ആഘോഷമാണ് ഉത്തരായനം. അതിന്റെ ഭാഗമായിട്ടാണ് പലയിടത്തും വന്ന് അദ്ദേഹം പട്ടം പറത്താറുണ്ട്.…
Read Moreഎന്റെ കൈയ്യില് പൊടിയുണ്ടെങ്കില് അത് പ്രോട്ടീന് പൊടിയായിരിക്കും; ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് ഉണ്ണി മുകുന്ദന്റെ പ്രതികരണം ഇങ്ങനെ…
മലയാള സിനിമയിലെ യുവതാരങ്ങള്ക്കിടയിലുള്ള ലഹരി ഉപയോഗത്തെക്കുറിച്ച് സജീവമായ ചര്ച്ചകള് നടക്കുകയാണ്. യുവതാരങ്ങളെല്ലാം ലഹരിക്കടിമകളാണെന്ന തരത്തില് നടക്കുന്ന ഇത്തരം ചര്ച്ചകളോടു പ്രതികരിക്കുകയാണ് ഉണ്ണി മുകുന്ദന്. യുവതാരങ്ങളെല്ലാം ലഹരിയ്ക്ക് അടിമകളാണെന്ന് വരുത്തിത്തീര്ക്കാനുള്ള ബോധപൂര്വ്വമായൊരു ശ്രമം പലയിടത്തും കാണുന്നുണ്ടെന്ന് ഉണ്ണിമുകുന്ദന് പറയുന്നു. അഭിനേതാക്കളെ മൊത്തമായി കരിവാരിത്തേയ്ക്കുന്ന ആരോപണങ്ങളാണ് അത്. ഞാന് ജീവിതത്തില് ലഹരി ഉപയോഗിക്കാറില്ല. എന്റെ വീട്ടില് പൊടിയുണ്ടെങ്കില് അത് പ്രോട്ടീന് പൊടിയായിരിക്കും. ജീവിതത്തില് ഓരോരുത്തര്ക്കും വ്യത്യസ്ത താത്പര്യങ്ങളായിരിക്കും. ചിലര് വായനശാലകളിലും മറ്റു ചിലര് ഫുട്ബോളിലും ക്രിക്കറ്റിലുമൊക്കെ സമയം ചെലവിടുമ്പോള് താന് പോകുന്നത് ജിമ്മിലേക്കായിരിക്കുമെന്ന് താരം പറയുന്നു. അത് വലിയ കുറ്റമായി ഉയര്ത്തിക്കാണിക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ട് സിനിമയ്ക്കുള്ളിലെ ഇത്തരം മോശം പ്രവണതകള്ക്കെതിരെ മുന്നോട്ട് വരുന്നില്ല എന്നാണ്. കാടടച്ച് വെടിവെയ്ക്കുന്ന രീതി നല്ലതല്ല അദ്ദേഹം വ്യക്തമാക്കി.
Read Moreകാന്സറെന്ന് തെറ്റായ രോഗനിര്ണയം !രണ്ട് സ്തനങ്ങള് നീക്കം ചെയ്തു;നിരന്തര കീമോ തെറാപ്പി കാരണം ആരോഗ്യം നശിച്ചു; യുവതിയ്ക്കുണ്ടായ ദുരനുഭവം ഏവര്ക്കും പാഠം…
തെറ്റായ രോഗ നിര്ണയത്തിന്റെ പേരില് ജീവിതം നരകിച്ച അനേകം ജന്മങ്ങള് നമ്മുടെ ഇടയിലുണ്ട്. സാറ ബെയ്ലി എന്ന യുവതിയ്ക്കും പറയാനുള്ളത് അത്തരമൊരു അനുഭവമാണ്. 25-ാം വയസ്സിലാണ് സാറ കീമോ തെറാപ്പിയ്ക്കും, സ്തന ശസ്ത്രക്രിയയ്ക്കും വിധേയയായത്. ഒരു വര്ഷം കഴിഞ്ഞപ്പോഴാണ് സാറ സത്യം തിരിച്ചറിയുന്നത്. സ്തനാര്ബുദമാണെന്ന രോഗനിര്ണ്ണയത്തെത്തുടര്ന്ന് സാറയ്ക്ക് സ്തനങ്ങള് നീക്കം ചെയ്യേണ്ടി വന്നു. തുടര്ച്ചയായി കീമോതെറാപ്പി ചെയ്യേണ്ടി വന്നു. ശസ്ത്രക്രിയകളിലൂടെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തു. ഒരു വര്ഷം കഴിഞ്ഞപ്പോഴാണ് തന്റെ ബയോപ്സി റിസല്ട്ട് തെറ്റായി വ്യഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായതെന്ന് സാറ പറയുന്നു. 2016ലാണ് ഡോക്ടര്മാര് തനിക്ക് ബ്രസ്റ്റ് കാന്സറാണെന്ന് സ്ഥിരീകരിച്ചത്. 2017 ല് റോയല് സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടര്മാരാണ് സാറയുടെ രോഗനിര്ണ്ണയം തെറ്റായിരുന്നുവെന്ന് കണ്ടെത്തിയത്. തെറ്റായ രോഗനിര്ണ്ണയത്തെത്തുടര്ന്ന് പലതവണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കേണ്ടി വന്നുവെന്നും സാറ പറഞ്ഞു. ഏഴു വയസ്സുകാരന് റ്റെഡി, 13 മാസം പ്രായമുള്ള ലൂയിസ്…
Read Moreവസ്ത്രമുരിഞ്ഞ് നഗ്നരാക്കും ! അതിനു ശേഷം മാപ്പു പറയിക്കും; മദ്യപരെ ‘ശരിപ്പെടുത്തുന്ന’ സംഘം പോലീസിന് തലവേദനയാകുന്നു; വീഡിയോ കാണാം.
മദ്യപിച്ച് എത്തുന്നവരെ ശരിപ്പെടുത്തുന്ന സംഘം പോലീസിന് തലവേദനയാകുന്നു. മഹാരാഷ്ട്രയിലെ ശിവജി കോട്ടകളില് മദ്യപിക്കാന് എത്തുന്നവരെയാണ് വിജിലന്റ് ഗ്രൂപ്പ്(ജാഗ്രതക്കൂട്ടം)എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘം ശിക്ഷിക്കുന്നത്. മദ്യപിച്ചെത്തുന്നവരെ നഗ്നരാക്കി മര്ദിച്ച് മാപ്പ് പറയിക്കുകയാണ് സംഘത്തിന്റെ രീതി. സംഭവത്തിന്റെ വിഡിയോകള് സോഷ്യല് മീഡിയയില് വൈറലാകുകയാണ്. ഇവരുടെ ചെയ്തികള് ഇവര് തന്നെയാണ് ഷൂട്ട് ചെയ്ത് പുറത്തു വിടുന്നത്. പുതുവര്ഷത്തലേന്ന് റെയ്ഗാഡ് ജില്ലയിലെ കര്ജതിന് അടുത്തുള്ള ശിവജി കോട്ടയില് ന്യൂ ഇയര് ആഘോഷിക്കാന് മുംബൈയില് നിന്നെത്തിയ പത്തംഗ സംഘത്തെ ഇവര് മര്ദിച്ച് തുണികള് വലിച്ചുരിഞ്ഞ് മാപ്പ് പറയിക്കുന്ന വിഡിയോയാണ് ഏറ്റവും അവസാനം വൈറലായത്. പത്തുപേരെയും തറയില് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ? മുട്ടുകുത്തി നിര്ത്തുന്നതും പേര് പറഞ്ഞ് പരിചയപ്പെടുത്താന് നിര്ബന്ധിക്കുന്നതും ശിവജിയെ ബഹുമാനിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുപ്പിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്?. സംഭവത്തില് കണ്ടാലറിയാവുന്ന ചിലര്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ശിവ്നേരി കോട്ട, റെയ്ഗാഡ കോട്ട, വികാത്ഗാഡ്…
Read Moreപുതിയ തറവേലയുമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ! ഇത്തവണ രംഗത്തെത്തിയത് ഇന്ത്യന് സേനയുടെ മുസ്ലിം വംശഹത്യ എന്ന പേരില് വ്യാജ വീഡിയോയുമായി;കണ്ടംവഴി ഓടിച്ച് ഇന്ത്യക്കാര്…
ഇന്ത്യന് സേനയെ താറടിച്ചു കാട്ടുന്ന രീതിയില് വ്യാജ വീഡിയോ പ്രചരിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഉത്തര്പ്രദേശില് ഇന്ത്യന് പൊലീസ് മുസ്ലിംങ്ങളെ വംശഹത്യ നടത്തുന്നു എന്ന പേരിലാണ് ഇമ്രാന് കഴിഞ്ഞ ദിവസം വ്യാജ വീഡിയോ ട്വീറ്റ് ചെയ്തത്. എന്നാല് വീഡിയോ വൈറലായതോടെ സത്യാവസ്ഥയും പുറത്തെത്തി. ബംഗ്ലാദേശില് നിന്നുള്ള വീഡിയോ ആണ് ഇന്ത്യയിലേത് എന്ന പേരില് ഇമ്രാന് ഖാന് പങ്കുവെച്ചത്. മര്ദ്ദനത്തില് ചോരയൊലിച്ച് കിടക്കുന്നവരെ പൊലീസ് വീണ്ടും മര്ദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. ബംഗ്ലാദേശിലെ ധാക്കയില് ഏഴ് വര്ഷങ്ങള്ക്ക് മുമ്പ് നടന്ന സംഭവത്തിന്റേതാണ് വീഡിയോ. ബംഗ്ലാദേശ് പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആയ റാപ്പിഡ് ആക്ഷന് ബറ്റാലിയന് സംഘം ആളുകളെ മര്ദ്ദിക്കുന്ന വീഡിയോയാണ് യഥാര്ത്ഥത്തില് ഇത്. റാപ്പിഡ് ആക്ഷന് ബറ്റാലിയന്റെ ചുരുക്കമായ ആര് എ ബി എന്ന് ഇമ്രാന് ഖാന് പങ്കുവെച്ച വീഡിയോയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമില് എഴുതിയിട്ടുണ്ട്. ആവേശത്തിന്റെ പുറത്ത്…
Read Moreഎത്ര വേദന സഹിക്കാനും ഇവൾ തയാറാണ്! ബാർബിയുടെ വലിയ ചുണ്ടുകൾ സ്വന്തമാക്കാൻ മോഹം; 22കാരി നടത്തിയത് 17 ആസിഡ് ഇൻജക്ഷനുകൾ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ സ്വന്തമാക്കാൻ വേണ്ടി 17 തവണ ആസിഡ് ഇൻജക്ഷനുകൾ എടുത്തിരിക്കുകയാണ് ബൾഗേറിയൻ യുവതിയായ ആൻഡ്രിയ ഇനോവ.തന്റെ ഇഷ്ട കഥാപാത്രമായ ബാർബി ഡോളിനെ പോലെ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഈ 22 വയസുകാരി ചുണ്ടുകളുടെ വലുപ്പം കൂട്ടുന്നത്. അതിനുവേണ്ടി എത്ര വേദന സഹിക്കാനും ഇവൾ തയാറാണ്.ചുണ്ടുകളുടെ വലുപ്പം കൂടുതോറും തന്റെ സന്തോഷവും കൂടുന്നു എന്നാണ് യുവതിയെുട അഭിപ്രായം. ഹൈലുറോണിക് ആസിഡാണ് ആൻഡ്രിയ ചുണ്ടുകളിൽ കുത്തിവയ്ക്കുന്നത്. 17 കുത്തിവയ്പ്പുകൾക്കു ശേഷവും ഇനിയും കൂടുതൽ ഇൻജക്ഷനുകളെടുക്കാൻ തന്നെയാണ് യുവതിയുടെ തീരുമാനം.ഓരോ തവണയും ഇതിനായി 250 ഡോളറാണ് യുവതി ചെലവാക്കിയത്. 2018ൽ ആയിരുന്നു ആൻഡ്രിയ ആദ്യമായി കുത്തി വയ്പ് നടത്തിയത്. ഇപ്പോൾ തനിക്ക് തന്റെ ചുണ്ടുകൾ മുൻപത്തേക്കാൾ ഏറെ ഇഷ്ടമാണ് എന്നാണ് ആൻഡ്രിയ പറയുന്നത്. വലിയ ചുണ്ടുകളിൽ താൻ കൂടുതൽ സുന്ദരിയായി തോന്നുന്നുവെന്നും യുവതി പറയുന്നു. ഇതുവരെ എത്ര…
Read Moreപ്രായം തങ്ങള്ക്കൊരു തടസമല്ല! അതീവ രഹസ്യമായി കൊണ്ടു നടന്നിരുന്ന പ്രണയം പരസ്യമായി മാറി; അര്ജുന് മലൈകയുടെ സ്പെഷല് സമ്മാനം
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അർജുൻ കപൂറും മലൈക അറോറയും. ഇരുവരും പ്രണയത്തിലാണെന്നറിഞ്ഞപ്പോൾ മുതൽ എന്നാണ് വിവാഹമെന്നുള്ള ചോദ്യങ്ങളും ഉയർന്നുവന്നിരുന്നു. ബോണി കപൂറിന്റെ മകനും അഭിനേതാവുമായ അർജുൻ കപൂറിന് ശക്തമായ പിന്തുണയാണ് ആരാധകർ നൽകുന്നത്. എന്നാൽ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുന്ന പതിവാണ് താരത്തിന്റേത്. മലൈകയാവട്ടെ നേരെ തിരിച്ചാണ്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പാപ്പരാസികളുടെ വിമർശനങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് താരമെത്താറുണ്ട്. ഇവരുടെ പ്രായവ്യത്യാസങ്ങളെക്കുറിച്ച് കടുത്ത വിമർശനങ്ങളായിരുന്നു ഉയർന്നുവന്നത്. പ്രായം തങ്ങൾക്കൊരു തടസമല്ലെന്നാണ് ഇരുവരും പറയുന്നത്. ഗോവയിലായിരുന്നു ഇരുവരും ഇത്തവണ പുതുവർഷം ആഘോഷിക്കാനെത്തിയത്. ഇവരുടെ പ്രണയനിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കൾക്കൊപ്പമായാണ് അർജുൻ കപൂറും മലൈക അറോറയും പുതുവർഷം ആഘോഷിച്ചത്. അർജുന്റെ കവിളിൽ ചുംബിക്കുന്ന മലൈകയുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ചിത്രങ്ങൾ പങ്കുവച്ചത് മലൈകയായിരുന്നു. അതീവ രഹസ്യമായി കൊണ്ടു നടന്നിരുന്ന പ്രണയം അടുത്തിടെയായിരുന്നു പരസ്യമായി…
Read More