പുള്ളിപ്പുലിയെ പിടികൂടാന്‍ ആനകള്‍ ! അഞ്ചുപേരെക്കൊന്ന പുലിയെ പിടികൂടാനായി രംഗത്തിറത്തിയിരിക്കുന്നത് പയറ്റിത്തെളിഞ്ഞ മൂന്ന് ആനകളെ…

ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍ അഞ്ചു പേരെ കൊന്നുതള്ളിയ പുള്ളിപ്പുലിയെ പിടിക്കാന്‍ ആനകള്‍ രംഗത്ത്. അഞ്ചു പേരുടെ ജീവനെടുത്തതിനു പുറമേ 12 പേരെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പുലിയെപ്പിടിക്കാന്‍ വനപാലകര്‍ ആനകളെ നിയോഗിച്ചത്. കരിമ്പ് പാടങ്ങളിലും മറ്റും പുള്ളിപ്പുലിയെ തിരഞ്ഞിറങ്ങാന്‍ പ്രത്യേകം പരിശീലനം ലഭിച്ച ആനകളെയാണ് ഉപയോഗിക്കുന്നത്. ഇവയുടെ പുറത്തിരുന്നുകൊണ്ട് പുള്ളിപ്പുലിയെ മയക്കുവെടി വച്ച് വീഴ്ത്താനാണ് ഉദ്യോഗസ്ഥരുടെ പദ്ധതി. അഹ്രവത് എന്ന സന്നദ്ധസംഘടനയില്‍ നിന്നുമാണ് പരിശീലനം നേടിയ ആനകളെ വാടകയ്‌ക്കെടുക്കുന്നതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയ എം സെമ്മാരന്‍ പറഞ്ഞു. ആനപ്പുറത്തിരിക്കുന്ന ഉദ്യോഗസ്ഥരെ പുലി ആക്രമിക്കാന്‍ സാധ്യത കുറവായതിനാലാണ് ഈ മാര്‍ഗം സ്വീകരിക്കാന്‍ തയാറാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹാണ്ടിയ ഗ്രാമത്തിന്റെ പരിസരത്ത് കഴിഞ്ഞ ഒരാഴ്ചയായി പുലി ഇറങ്ങുന്നതായാണ് വിവരം. പുലിയെ കുടുക്കാനായി ഗ്രാമ പരിസരത്ത് കാമറയും കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടെ പുലിയുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍…

Read More

അഹല്യ ഹോസ്പിറ്റലിന്റെ പേര് പലവട്ടം മോശമായി ഉപയോഗിച്ചു ! തീയറ്ററുകള്‍ നിറഞ്ഞോടുന്ന ചിത്രത്തിനെതിരേ നിയമനടപടിയായി അഹല്യാ ഗ്രൂപ്പ്; പൃഥിരാജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പരാതി…

തീയറ്ററുകള്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന പൃഥിരാജ് സിനിമയ്‌ക്കെതിരേ അഹല്യ ഹോസ്പിറ്റല്‍ അധികൃതര്‍ രംഗത്ത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലൂടെ തങ്ങളുടെ ആശുപത്രികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നിയമ നടപടി കൈക്കൊള്ളുമെന്ന് അഹല്യ ഗ്രൂപ്പ് പ്രതിനിധികള്‍ അറിയിച്ചു. പൃഥ്വിരാജിനൊപ്പം തിരക്കഥാകൃത്തായ സച്ചി, സംവിധായകന്‍ ലാല്‍ ജൂനിയര്‍, നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ക്കെതിരെയും നിയമനടപടി കൈക്കൊള്ളുമെന്ന് മെഡിക്കല്‍ ഓഫീസര്‍ സജീവ് ചെറിയാന്‍ ജേക്കബ്, ഗ്രൂപ്പ് എംഡി എന്‍ ഭുവനചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. സിനിമയില്‍ നായകനായ പൃഥിരാജ് പലവട്ടം അഹല്യാ ഗ്രൂപ്പിന്റെ പേര് മോശമായി പരാമര്‍ശിച്ചുവെന്നു കാട്ടി സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും പരാതി നല്‍കിയിട്ടുണ്ട്.

Read More

മീടുവിന് ഇരയാകുന്നവരില്‍ പുരുഷന്മാരുമുണ്ട് ! സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ ഇരയ്‌ക്കൊപ്പമാവണം നമ്മള്‍ നില്‍ക്കേണ്ടത്; തുറന്നു പറച്ചിലുമായി സണ്ണി ലിയോണ്‍

സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ ആരംഭിച്ച മീടു ക്യാമ്പയ്ന്‍ രാജ്യമാകെ കത്തിപ്പടര്‍ന്നിരുന്നു. ‘മീ ടൂ’ എന്ന വാചകം ആദ്യമായി സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചത് 2006 ല്‍ മൈസ്‌പേസില്‍ ലൈംഗിക പീഡനത്തെ അതിജീവിച്ച ആക്ടിവിസ്റ്റായ താരാന ബര്‍ക്ക് ആയിരുന്നു. ഇതിനു ശേഷം ഹാഷ്ടാഗ് ക്യാമ്പയിനായി ഇതിനു വലിയ തോതില്‍ പ്രചാരം ലഭിക്കുകയും ചെയ്തു. ബോളിവുഡ് നടി തനുശ്രീ ദത്ത നടന്‍ നാനാ പടേക്കര്‍ക്കെതിരെ 2018 ല്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചപ്പോഴാണ് ഇന്ത്യയില്‍ മീടൂ മൂവ്‌മെന്റിന് തുടക്കം കുറിച്ചത്. 2008 ല്‍ ഹോണ്‍ ഒക്കെ പ്ലീസ് എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടയില്‍ നാനാപഡേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു തനുശ്രീയുടെ ആരോപണം. പിന്നീട് കണ്ടത് ഇന്ത്യന്‍ സിനിമ രംഗത്തെ പല വമ്പന്മാരുടെയും മുഖംമൂടികള്‍ വലിച്ചു കീറപ്പെടുന്നതാണ്. എന്നാല്‍ ഇപ്പോള്‍ മീടൂ ഇരകള്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും…

Read More

സ്‌നേഹം കൊണ്ടു തോല്‍പ്പിച്ചു കളഞ്ഞല്ലോ നീ ! പ്രാര്‍ഥിച്ചു കൊണ്ടിരുന്ന ബുദ്ധസന്യാസിയെ സ്‌നേഹപ്രകടനത്താല്‍ അലോസരപ്പെടുത്തി പൂച്ച;വീഡിയോ കാണാം…

മനുഷ്യന്റെ വളര്‍ത്തു മൃഗങ്ങളില്‍ മനുഷ്യരോട് ഏറ്റവുമധികം സ്വാതന്ത്യമെടുക്കുന്ന ജീവിയേതെന്നു ചോദിച്ചാല്‍ പൂച്ചയെന്നല്ലാതെ മറ്റൊരു ഉത്തരമില്ല. മനുഷ്യരെ അതിരറ്റു സ്‌നേഹിക്കുന്ന നായകളില്‍ മനുഷ്യരോട് യജമാന സ്‌നേഹമാണ് ഉണ്ടാവുകയെങ്കില്‍. പൂച്ചയെ സംബന്ധിച്ച് പൂച്ചയാണ് മനുഷ്യന്റെ യജമാനന്‍. അതിനാല്‍ തന്നെ പൂച്ച ഒന്നിനും അനുവാദം ചോദിക്കാറുമില്ല. പുതുവര്‍ഷ ദിനത്തില്‍ പ്രാര്‍ഥനയില്‍ ഏര്‍പ്പെട്ട ബുദ്ധ സന്യാസിയുടെ ക്ഷമ പരീക്ഷിക്കുന്ന പൂച്ചയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം. ധ്യാനത്തില്‍ ശ്രദ്ധിച്ചിരുന്ന സന്യാസിയുടെ മടിയില്‍ കയറിയിരുന്ന് സ്നേഹപ്രകടനം നടത്തുകയാണ് പൂച്ച. അഞ്ചു മണിക്കൂര്‍ നീണ്ട പ്രാര്‍ത്ഥനയില്‍ പൂച്ച ഈ സന്യാസിക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ വൈറലായ വീഡിയോയ്‌ക്കൊപ്പം പുറത്തുവന്ന വാര്‍ത്ത പറയുന്നത്.ബാങ്കോക്കിനു പുറത്തുള്ള വാറ്റ് ഉദോംറാങ്സിയിലെ ക്ഷേത്രത്തിലാണ് പൂച്ച ലോങ് പി കോംക്രിത് ടീചാകോടോ എന്ന സന്യാസിയുടെ ക്ഷമ പരീക്ഷിക്കുന്നത്. സമീപത്തിരിക്കുന്ന മുതിര്‍ന്ന സന്യാസി ഇടയ്ക്കിടെ ഇത് ശ്രദ്ധിക്കുന്നുമുണ്ട്. താന്‍ പ്രാര്‍ത്ഥനാപുസ്തകം വായിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍…

Read More

ശ​താ​ഭി​ഷേ​ക​ സ​മ്മാ​ന​മാ​യി മ​ക്ക​ൾ ന​ൽ​കി​യ സമ്മാനം പ​ക​ൽ വീ​ട്; ടീച്ചറമ്മയുടെ കീഴിൽ‌ ഇപ്പോൾ ഇരുപത്തിനാല് മുത്തശ്ശിമാരും; കാഞ്ഞിരപ്പള്ളിയിലെ മു​ത്ത​ശിമാ​രുടെ  ന​ഴ്സ​റിയായ മാനവോദയയുടെ വിശേഷങ്ങളറിയാം

കാ​ഞ്ഞി​ര​പ്പ​ള്ളി: സ​ർ​ക്കാ​ർ ത​ല​ത്തി​ൽ പ​ക​ൽ വീ​ടു​ക​ൾ പ​ല​യി​ട​ങ്ങ​ളി​ൽ ഉ​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​വ ചു​രു​ക്ക​മാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി ത​ന്പ​ല​ക്കാ​ട് ത​ങ്ക​മ്മ എ​ന്ന അ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ന​വോ​ദ​യ എ​ന്ന പ​ക​ൽ വീ​ട് പ​ക്ഷേ ഇ​തി​നൊ​ര​പ​വാ​ദ​മാ​ണ്. ത​ന്പ​ല​ക്കാ​ട്ടുകാ​രു​ടെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ നാ​ട്ടി​ലെ മു​ത്ത​ശിമാ​രു​ടെ ന​ഴ്സ​റി. ഒ​ര​മ്മ​യ്ക്ക് മ​ക്ക​ൾ ന​ൽ​കി​യ പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​ണ് ഈ ​പ​ക​ൽ വീ​ട്. ത​ന്പ​ല​ക്കാ​ട് കാ​രി​ശേ​രി ത​റ​വാ​ട്ടി​ലെ 87കാ​രി​യാ​യ ത​ങ്ക​മ്മ എ​ന്ന അ​മ്മ​യ്ക്കാ​ണ് മ​ക്ക​ൾ ചേ​ർ​ന്ന് പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി പ​ക​ൽ വീ​ട് സ​മ്മാ​നി​ച്ച​ത്. മു​ൻ ഹി​ന്ദി അ​ധ്യാ​പി​ക കൂ​ടി​യാ​യ നാ​ട്ടു​കാ​ർ ടീ​ച്ച​റ​മ്മ എ​ന്നു വി​ളി​ക്കു​ന്ന ത​ങ്ക​മ്മ ത​ന്നെ​യാ​ണ് പ​ക​ൽ വീ​ടി​ന്‍റെ ന​ട​ത്തി​പ്പു​കാ​രി​യും. ര​ണ്ടു വ​ർ​ഷ​മാ​യി ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​കി​ളി​ക്കൂ​ട്ടി​ൽ ഇ​ന്നു​ള്ള​ത് 24 മു​ത്ത​ശി​മാ​രാ​ണ്. ക​ഥ​യും ക​വി​ത​യും പാ​ട്ടു​ക​ളും കു​ഞ്ഞു കു​ഞ്ഞു ജോ​ലി​ക​ളു​മൊ​ക്കെ​യാ​യി ഇ​വ​ർ ജീ​വി​ത​ത്തി​ന്‍റെ സാ​യാ​ഹ്നം ഇ​വി​ടെ ആ​സ്വ​ദി​ച്ച് തീ​ർ​ക്കു​ക​യാ​ണ്.വെ​റു​തെ സ​മ​യം ക​ള​യു​ക മാ​ത്ര​മ​ല്ല ഇ​വ​ർ ഇ​വി​ടെ…

Read More

സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നവരാണോ നിങ്ങള്‍ ! എങ്കില്‍ ഉടന്‍ തന്നെ ഒരു കണ്ണു ഡോക്ടറെ കണ്ടുകൊള്ളൂ;ജങ്ക് ഫുഡ് കഴിക്കുന്നവരുടെ കാഴ്ച തകരാറിലാകുമെന്ന് പുതിയ പഠനം…

ഇന്നത്തെ തലമുറ ജങ്ക്ഫുഡിന്റെ അടിമകളാണെന്ന് പറയാറുണ്ട്. ജങ്ക്ഫുഡ് സ്ഥിരമായി കഴിച്ചാല്‍ പൊണ്ണത്തടിയുണ്ടാവുമെന്ന് ഏവര്‍ക്കുമറിയാമെങ്കിലും കാഴ്ചശക്തിയെ ബാധിക്കുമെന്ന് എത്ര പേര്‍ക്കറിയാം. ജങ്ക്ഫുഡ് നിങ്ങളുടെ കാഴ്ചശക്തി തകരാറിലാക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. അനാരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവര്‍ക്ക് വാര്‍ധക്യത്തില്‍ കാഴ്ചത്തകരാറുകള്‍ മറ്റുള്ളവരേക്കാള്‍ കൂടുതലായിരിക്കുമത്രേ. ബ്രിട്ടിഷ് ജേണല്‍ ഓഫ് ഒഫ്താല്‍മോളജിയിലാണ് കാഴ്ചശക്തിയും ആഹാരവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏയ്ജ് റിലേറ്റഡ് മസ്‌കുലാര്‍ ഡിജനറേഷന്‍ (എഎംഡി) എന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ വിളിക്കുന്നത്. കാഴ്ചയ്ക്കു മങ്ങലുണ്ടാകുംവിധം റെറ്റിനയെ ആണ് ഈ അവസ്ഥ ബാധിക്കുന്നത്. അമേരിക്കയില്‍ 40 വയസ്സിനു മുകളില്‍ പ്രായമുള്ള 1.8 ദശലക്ഷം പേര്‍ ഇത്തരത്തിലുള്ള കാഴ്ചത്തകരാറിന്റെ ഇരകളാണെന്ന് സര്‍വേയില്‍ കണ്ടെത്തി. ഒരു വസ്തുവില്‍ കാഴ്ച കേന്ദ്രീകരിക്കാന്‍ കഴിയാതെ പോകുക, ഒരു വസ്തുവിനെ രണ്ടായി കണ്ണുക, വെളിച്ചത്തിലും വായിക്കാന്‍ പ്രയാസം അനുഭവിക്കുക തുടങ്ങി പലവിധത്തിലാകാം ഈ രോഗാവസ്ഥ നിങ്ങളെ വാര്‍ധക്യത്തില്‍ പിടികൂടുന്നത്. 65നു മുകളില്‍…

Read More

എരുമേലിയിൽ ഉ​ഴു​ന്നു​വ​ട​യ്ക്ക് 10 ഗ്രാം ​കു​റ​വ്:  5000 രൂ​പ പിഴയിട്ട് ഉദ്യോഗസ്ഥർ; തന്നോട്  ഉദ്യോഗസ്ഥർകാട്ടിയത് പകപോക്കലെന്നും, കാരണം ചൂണ്ടിക്കാട്ടി  ഹോട്ടലുടമ പറ‍യുന്നതിങ്ങനെ

എ​രു​മേ​ലി: ശ​ബ​രി​മ​ല സീ​സ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ഴു​ന്നു​വ​ട​യു​ടെ തൂ​ക്ക​ത്തി​ൽ പ​ത്ത് ഗ്രാം ​കു​റ​വു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് 5000 രൂ​പ പി​ഴ ചു​മ​ത്തി. സ​മീ​പ​ത്തെ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ൽ നി​ന്നും തോ​ട്ടി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്നെ​ന്ന് പ​രാ​തി അ​റി​യി​ച്ച​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​കാ​രം വീ​ട്ടി​യ​താ​ണ് പി​ഴ ഈ​ടാ​ക്ക​ലി​ന്‍റെ പി​ന്നി​ലെ​ന്ന് ഹോ​ട്ട​ലു​ട​മ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും ഹോ​ട്ട​ൽ ഉ​ട​മ എ​രു​മേ​ലി സ്വ​ദേ​ശി പു​ത്ത​ൻ​വീ​ട് ത​ങ്ക​ച്ച​ൻ പ​റ​ഞ്ഞു. റ​വ​ന്യൂ ക​ണ്‍​ട്രോ​ൾ റൂം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്. മ​റ്റ് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ തൂ​ക്കം ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ഹോ​ട്ട​ൽ ഉ​ട​മ പ​റ​യു​ന്നു. കൃ​ത്യ​മാ​യ തൂ​ക്ക​ത്തി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​വി​ല്ലെ​ന്നും പ​ക പോ​ക്കി​യ​താ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നും ഹോ​ട്ട​ൽ ഉ​ട​മ പ​റ​യു​ന്നു. ഹോ​ട്ട​ലി​ന് സ​മീ​പ​മു​ള്ള തോ​ട്ടി​ലൂ​ടെ ശൗ​ചാ​ല​യ മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കി​വി​ടു​ന്നെ​ന്ന് ആ​രോ​പി​ച്ച് ഹോ​ട്ട​ൽ ഉ​ട​മ പ​ല ത​വ​ണ പ​രാ​തി​ക​ൾ ന​ൽ​കി​യി​രു​ന്നു. പ​രാ​തി​ക​ളി​ൽ…

Read More

സാരിയും അണിഞ്ഞ് കോളജിലെത്തിയ ആണ്‍കുട്ടികളെ കണ്ട് അധ്യാപകരും വിദ്യാര്‍ഥിനികളും അമ്പരന്നു; ഇതിന്റെ കാരണം അറിഞ്ഞ് ഏവരും കൈയ്യടിച്ചു…

ലിംഗ സമത്വത്തിനായുള്ള നിരവധി മുന്നേറ്റങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സംഭവിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പല പ്രക്ഷോഭങ്ങളും അരങ്ങേറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കാറുണ്ട്. വിദ്യാര്‍ത്ഥികളക്കം ഒട്ടനവധി മേഖലയിലുള്ളവരാണ് ലിംഗ സമത്വത്തിന് വേണ്ടി നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇനിയും ഏറെ അകലെയാണ് ലക്ഷ്യമെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, ഇപ്പോള്‍ പൂനെ ഫെര്‍ഗൂസന്‍ കോളജിലെ ആണ്‍കുട്ടികള്‍ ഈ വിഷയത്തില്‍ ഒരു വലിയ സന്ദേശമാണ് വ്യത്യസ്തമായ മാര്‍ഗത്തിലൂടെ നല്‍കിയിരിക്കുന്നത്. ‘ടൈ ആന്‍ഡ് സാരീ ഡേ’ എന്ന പേരില്‍ നടന്ന ചടങ്ങില്‍ ആണ്‍കുട്ടികള്‍ വ്യത്യസ്ത നിറത്തിലുള്ള സാരി ധരിച്ചാണ് എത്തിയത്. ഇത് ക്യാമ്പസില്‍ ചര്‍ച്ചയായതോടെ ചിത്രം സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. ആകാശ് പവാര്‍, സുമിത് ഹോണ്വാഡ്കര്‍, റുഷികേഷ് സനപ് എന്നീ വിദ്യാര്‍ത്ഥികളാണ് സാരി ഉടുത്ത് വന്നത്. ഇവരുടെ സുഹൃത്തായ ശ്രദ്ധ ദേശ്പാണ്ഡെയുടെ സഹായത്തോടെയാണ് സാരി അണിഞ്ഞത്. എന്തായാലും സാരിയുടുത്ത പുരുഷകേസരികളുടെ ചിത്രങ്ങള്‍ ഇതിനോടകം…

Read More

ബസില്‍ നിന്നിറങ്ങുമ്പോള്‍ യുവതിയെ കടന്നു പിടിച്ച് മധ്യവയസ്‌കന്‍ ! യുവതി നിലവിളിച്ചതോടെ ആളുകളെ വെട്ടിച്ച് ഞരമ്പുരോഗി ഓടി; പിന്നാലെ ട്രാഫിക് ഉദ്യോഗസ്ഥരും…

തിരക്കേറിയ ബസിനുള്ളില്‍ യുവതിയെ പീഡിപ്പിക്കാന്‍ മധ്യവയസ്‌കന്റെ ശ്രമം. ശനിയാഴ്ച കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് ജവഹര്‍ലാല്‍ നെഹ്‌റു റോഡില്‍ വച്ചാണ് സംഭവം. യുവതി ബസില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ബസിനകത്തുണ്ടായിരുന്ന മധ്യവയസ്‌കന്‍ യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിച്ചത്. ഇതോടെ ഭയന്നുപോയ യുവതി റോഡില്‍ നിന്ന് നിലവിളിച്ചു. സമീപത്തുണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥന്‍ യുവതിയുടെ സഹായത്തിനെത്തി. ഇതിനിടെ ബസിലെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് മധ്യവയസ്‌കനെ പിടികൂടിയെങ്കിലും ഇയാള്‍ അതിവിദഗ്ധമായി കുതറിയോടി. പിന്നീട് ട്രാഫിക് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഹൂഗ്ലി ജില്ലക്കാരനാണ് പ്രതി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യാനായി ഇയാളെ പാര്‍ക്ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.

Read More

റിമിയെ ടോമിയെ പ്രൊപ്പോസ് ചെയ്ത് നടന്‍ ഹരീഷ് കണാരന്‍ ! ഇതിനോട് റിമി പറഞ്ഞ രസകരമായ മറുപടി ഇങ്ങനെ…

മലയാളികളുടെ ഇഷ്ടതാരമാണ് ഗായിക റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയും കാണിക്കാത്തതാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. ഇപ്പോള്‍ ഒരു കോമഡി പരിപാടിയില്‍ റിമിയും ഹാസ്യ താരം ഹരീഷ് കണാരനും ഒന്നിച്ചപ്പോഴുണ്ടായ രസകരമായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പരിപാടിയില്‍ വിധികര്‍ത്താവായാണ് റിമി എത്തിയത്. അതിഥിയായാണ് ഹരീഷ് എത്തിയത്. പരിപാടിയില്‍ അവതാരികയായി മീരയായിരുന്നു എത്തിയത്. ”സാധാരണ ചില ആണുങ്ങളെ കാണുമ്പോള്‍ നമുക്ക് ക്രഷ് അല്ലെങ്കില്‍ പേടി തോന്നും, എന്നാല്‍ ”ഹരീഷേട്ടനെ കാണുമ്പോള്‍ ഒരു ടെഡി ബിയറിനെ പോലെ കൊഞ്ചിക്കാനും വീട്ടില്‍ കൊണ്ടുപോകാനുമാണ് തോന്നുന്നതെന്ന്” അവതാരക മീര പരിപാടിയ്ക്കിടയില്‍ പറഞ്ഞു. ഇതോടെ റിമിയുടെ ശ്രദ്ധ ഹരീഷിന്റെ നേര്‍ക്കായി. ഹരീഷേട്ടനെ പോലൊരാള്‍ വന്ന് ഐ ലവ് യു പറഞ്ഞാല്‍ തനിക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ലെന്നാണ് റിമി പറഞ്ഞത്. ഇതോടെ പരിപാടിയിലെ മറ്റൊരു വിധികര്‍ത്താവായ ജഗദീഷ് ഹരീഷിനോട് റിമിയെ ആത്മാര്‍ത്ഥമായി…

Read More