പിതാവിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് നടൻ കുഞ്ചാക്കോ ബോബൻ. സോഷ്യൽമീഡിയയിൽ പിതാവിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് താരം കുറിച്ചതിങ്ങനെ. “കൊച്ചു കുഞ്ചാക്കോയ്ക്കൊപ്പം മിസ്റ്റർ ബോബൻ. പിറന്നാൾ ആശംസകൾ അപ്പ. എന്റെ നടക്കുന്ന എൻസൈക്ലോപീഡിയ’. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. ഇരുവരും തമ്മിലുള്ള മുഖസാദൃശ്യത്തെക്കുറിച്ചാണ് ഏവരുടെയും ചർച്ച. നടൻ, നിർമാതാവ്, സംവിധായകൻ, ഉദയ സ്റ്റുഡിയോയുടെ അമരക്കാരൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് ബോബൻ കുഞ്ചാക്കോ. View this post on Instagram Mr.BOBAN with his lil Kunchacko!! …..Happy Birthday Appa😘😘😘 My walking Encyclopedia 📚 A post shared by Kunchacko Boban (@kunchacks) on Jan 2, 2020 at 9:29pm PST
Read MoreCategory: Today’S Special
ഒന്നാം സ്ഥാനം! പുതുവർഷദിനം ഇന്ത്യയിൽ പിറന്നത് 67,385 കുഞ്ഞുങ്ങൾ; ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ പിറന്നത് 46,299 കുഞ്ഞുങ്ങൾ
പുതുവർഷദിനത്തിൽ ലോകത്ത് ഏറ്റവുമധികം കുഞ്ഞുങ്ങൾ പിറന്നത് ഇന്ത്യയിൽ. 67,385 കുഞ്ഞുങ്ങളാണ് ഇന്ത്യയിൽ പിറന്നത്. ലോകത്താകെ ജനുവരി ഒന്നിനു പിറന്നത് 392,078 കുഞ്ഞുങ്ങളാണ്. ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ പിറന്നത് 46,299 കുഞ്ഞുങ്ങളാണ്. 26,039 കുഞ്ഞുങ്ങൾ പിറന്ന നൈജീരിയ ആണു മൂന്നാം സ്ഥാനത്ത്. പാക്കിസ്ഥാൻ (16,787), ഇന്തോനേഷ്യ (13,020), അമേരിക്ക(10,452), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (10,247), എത്യോപ്യ (8493) എന്നിങ്ങനെയാണു മറ്റു രാജ്യങ്ങളിലെ കണക്ക്. 2020ലെ ആദ്യകുഞ്ഞ് പിറന്നത് ഫിജിയിലാണ്. പുതുവർഷദിനത്തിൽ അവസാനം കുഞ്ഞു പിറന്നത് അമേരിക്കയിലാണ്. 143 കോടി ജനങ്ങളുള്ള ചൈനയാണു ലോകജനസംഖ്യയിൽ ഒന്നാംസ്ഥാനത്ത്. 137 കോടി ജനങ്ങളുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ലോകജനസംഖ്യയുടെ 19 ശതമാനം ചൈനയിലും 18 ശതമാനം ഇന്ത്യയിലുമാണ്. 2027-ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ലോകജനസംഖ്യയിൽ ഒന്നാംസ്ഥാനത്താകും. 2019നും 2050നും ഇടയിൽ ഇന്ത്യയിലെ ജനസംഖ്യ 27.3 കോടി വർധിക്കുമെന്നാണു കണക്കാക്കുന്നത്. ഇതേ…
Read Moreകലാകാരന്റെ ഭാര്യ മോശമാക്കുമോ ? രാധിക സുരേഷ് ഗോപി വേദിയില് പാടുന്ന വീഡിയോ വൈറലാകുന്നു…
കലാരംഗത്ത് സജീവമായ ഭാര്യാഭര്ത്താക്കന്മാര് നിരവധിയുണ്ട്. എന്നാല് ചില താരങ്ങളുടെ പങ്കാളികളെ പൊതുവേദിയില് അത്ര സജീവമായി കാണാനാകില്ല. മലയാളത്തിന്റെ പ്രിയ നടനും എംപിയുമായ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഇക്കാര്യത്തില് വ്യത്യസ്ഥയാണ്. താരത്തിനൊപ്പം പൊതുവേദികളിലും സജീവ സാന്നിദ്ധ്യമാണ്. സിനിമയില് അഭിനയിച്ചപ്പോഴും രാഷ്ട്രീയത്തില് എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് ജനങ്ങള് സുരേഷ്ഗോപിയെ സ്വീകരിച്ചത്. ഇപ്പോള് നിങ്ങള്ക്കുമാകാം കോടീശ്വരന് എന്ന പരിപാടിയില് അവതാരകനായി എത്തുകയാണ് താരം. സുരേഷ് ഗോപിക്കൊപ്പം മിക്ക ചടങ്ങുകള്ക്കും ഭാര്യ രാധിക ഉണ്ടാകാറുണ്ട്. നടന് ഗോകുല് സുരേഷ് ഉള്പ്പെടെയുള്ള നാലു മക്കളാണ് ദമ്പതികള്ക്കുള്ളത്. എന്നാല് ഇപ്പോള് ശ്രദ്ധേയമാകുന്നത് രാധിക വേദിയില് പാടിയ ഒരു പാട്ടാണ്. ഇത്ര മനോഹരമായി രാധിക പാടുമായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് പാട്ടു കേട്ടവര് ഒന്നടങ്കം പറയുന്നത്. View this post on Instagram Radhika Suresh singing a padam during our arangetam function 😍🥰 One…
Read Moreആദ്യം നായകൻ, പിന്നെ മതി നായിക! തെന്നിന്ത്യൻ സിനിമാലോകത്ത് നടിമാർ വിവേചനമനുഭവിക്കുന്നു; ആരോപണവുമായി ബോളിവുഡ് താരം നേഹ ധുപിയ
തെന്നിന്ത്യൻ സിനിമാലോകത്ത് നടിമാർ വിവേചനമനുഭവിക്കുന്നുവെന്ന ആരോപണവുമായി ബോളിവുഡ് താരം നേഹ ധുപിയ. കുറേ വർഷങ്ങൾക്കു മുന്പ് ഒരു ദക്ഷിണേന്ത്യൻ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ തനിക്കുണ്ടായ അനുഭവത്തെപ്പറ്റി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നേഹ വെളിപ്പെടുത്തിയത്. നല്ല വിശപ്പനുഭവപ്പെട്ടപ്പോൾ ഭക്ഷണത്തിനായി ചെന്ന നേഹ ധുപിയയ്ക്ക് ലഭിച്ച മറുപടി ആദ്യം നായകനടൻ ഭക്ഷണം കഴിക്കട്ടെ അതു കഴിഞ്ഞ് ഭക്ഷണം കഴിച്ചാൽ മതിയെന്നാണ്. നായകനടൻ അപ്പോൾ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നു. അതു കഴിഞ്ഞ് അദ്ദേഹം ഭക്ഷണം കഴിച്ചതിനുശേഷം നടിക്ക് ഭക്ഷണം വിളന്പിയാൽ മതിയെന്നായിരുന്നു അന്ന് ലഭിച്ച നിർദേശം. അന്ന് അത് അതത്ര കാര്യമാക്കിയില്ലെന്നും നടി പറയുന്നു. പക്ഷെ ഇത്തരമനുഭവം പിന്നീട് ഒരു സെറ്റിലും തനിക്കുണ്ടായിട്ടില്ലെന്നും താരം പറയുന്നു. ഹിന്ദി നടിയായ നേഹ ധുപിയ നിരവധി തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പാക്കിസ്ഥാനി, ജാപ്പനീസ് സിനിമകളിലും അഭിനയിച്ചിട്ടുള്ള നേഹ സിനിമയിലെത്തുന്നത് ഒരു മലയാള ചിത്രത്തിലൂടെയാണ്. പ്രിയദർശൻ സംവിധാനം…
Read Moreദാസേട്ടന്റെ പേരില് ആരും ഇന്നേ വരെ ഒരു ട്രിബ്യൂട്ട് നടത്തിയിട്ടില്ല; അദ്ദേഹത്തെ മലയാളികള് ഇത്രയും ഇടിച്ചു താഴ്ത്തുന്നത് എന്തിനെന്ന് അറിയില്ല; മാര്ക്കോസ് പറയുന്നു…
യേശുദാസിനെ ഇത്രയധികം ഇടിച്ചു താഴ്ത്തിക്കാണിക്കാന് അദ്ദേഹം മലയാളികളോട് എന്താണ് ചെയ്തതെന്ന് ഗായകന് കെ.ജി മാര്ക്കോസ്. ‘യേശുദാസിനെ അനുകരിക്കുന്നു എന്നതാണ് കരിയറില് താന് നേരിട്ട വലിയൊരു ആരോപണം.’ അനുകരിക്കാന് കൊള്ളാത്തയാളാണോ യേശുദാസെന്ന് താന് പലപ്പോഴും ചോദിച്ചിട്ടുണ്ടെന്നും മാര്ക്കോസ് പറയുന്നു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില് അദ്ദേഹം പറഞ്ഞു. കരിയറില് മാറ്റിനിര്ത്തലുകള് ഒരുപാട് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു…എന്റെ കാലഘട്ടത്തില് എനിക്കെതിരേ ഉപയോഗിച്ചിരുന്ന ഒരു പ്രധാന പ്രയോഗമായിരുന്നു അത്. യേശുദാസിനെ അനുകരിക്കുന്നു എന്നും പറഞ്ഞിരുന്നു. ഞാന് പിന്നീട് പലപ്പോഴും ചോദിച്ചിട്ടുണ്ട്, എന്താ യേശുദാസിനെ അനുകരിക്കാന് കൊള്ളില്ലേ എന്ന്. അനുകരിക്കാന് കൊള്ളാത്ത വ്യക്തിത്വമാണോ യേശുദാസിന്റേത്? സംഗീതത്തില് അങ്ങനെയാണ്, മറ്റെന്തോ ആയിക്കോട്ടെ. സംഗീതത്തില് യേശുദാസ് എന്നത് വലിയൊരു സര്വ്വകലാശാലയാണ്. ശബ്ദത്തിന്റെ കാര്യത്തിലും പാടുന്ന കാര്യത്തിലും ശബ്ദം കൊടുക്കുന്നതിലും ഉച്ചാരണത്തിലും വികാരത്തിന്റെ കാര്യത്തിലുമൊക്കെ. അദ്ദേഹത്തില്നിന്നും ഒരുപാട് പഠിക്കാനുണ്ട്’, മാര്ക്കോസ് പറയുന്നു. യേശുദാസിനുവേണ്ടി താന് പാടിയ ട്രിബ്യൂട്ടുകളെക്കുറിച്ചും…
Read Moreസെറ്റില് ഇംഗ്ലീഷ് സംസാരിക്കുന്നത് അത്ര വലിയ തെറ്റാണോ; സിനിമ ഇന്ഡസ്ട്രിയില് നിന്ന് മാറ്റി നിര്ത്തപ്പെട്ട കഥ പറഞ്ഞ് ഗീതു മോഹന്ദാസ്…
ചുരുങ്ങിയ കാലയളവിനുള്ളില് തന്നെ മികച്ച സംവിധായിക എന്ന് പേരെടുക്കാന് കഴിഞ്ഞ താരമാണ് ഗീതു മോഹന്ദാസ്. തുടക്കം നടിയായി ആയിരുന്നെങ്കിലും പിന്നീട് താരം സംവിധായക മേഖലയിലും കൈവയ്ക്കുകയായിരുന്നു. എന്നാല് ഇപ്പോള് സിനിമ ഇന്ഡസ്ട്രിയില് താന് മിസ് ഫിറ്റായിരുന്ന സമയം ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് ഗീതു. ഇതേക്കുറിച്ച് ഗീതു പറയുന്നതിങ്ങനെ…വ്യക്തിത്വം രൂപപ്പെടുന്ന പ്രായത്തില് ഞാന് വിദേശത്താണു പഠിച്ചത്. പിന്നീട് നാട്ടില് മടങ്ങി വന്നു. ഞാന് ഇന്ഡസ്ട്രിയില് ഒരു മിസ്ഫിറ്റ് ആണോയെന്നു സംശയം തോന്നിയ സമയം ഉണ്ടായിരുന്നു. ആ സമയത്തെ മറ്റ് നായികമാരെ വെച്ചു നോക്കുമ്പോള് ഞാന് അരഗന്റ് ആയാണ് കരുതപ്പെട്ടിരുന്നത്. സെറ്റില് ഇംഗ്ലീഷ് സംസാരിച്ചാല് നമ്മളെ അരഗന്റ് ആയി കരുതി മാറ്റി നിര്ത്തിയിരുന്നു. ഗീതു മോഹന്ദാസ് പറയുന്നു. അക്കാലത്ത് അച്ഛന് പറയുമായിരുന്നു, ‘നിന്റെ വ്യത്യസ്തതയാണ് നിന്റെ ശക്തി’യെന്ന്. പിന്നെ, ജീവിതം അതിന്റെ ഒഴുക്കില് നമ്മളെ പലതും പഠിപ്പിക്കും. കാഴ്ചപ്പാടുകള്ക്ക് കൂടുതല് തെളിച്ചം…
Read Moreപ്രകൃതിയും പൂക്കളും പക്ഷികളും ജനനേതാക്കളും ക്രിക്കറ്റ് താരങ്ങളും! വയസ് 13, റോസ് മരിയ സെബാസ്റ്റ്യൻ വരച്ചത് 4500 ചിത്രങ്ങൾ
തൊടുപുഴ: റോസ് മരിയ സെബാസ്റ്റ്യന് വയസ് 13 മാത്രം, പക്ഷേ ഇതുവരെ വരച്ചത് ജീവൻ തുടിക്കുന്ന 4500 ചിത്രങ്ങൾ. പൊന്മുടി അന്പഴത്തിനാൽ സെബാസ്റ്റ്യൻ – ഷേർളി ദന്പതികളുടെ ഇളയ മകളായ റോസ് തന്റെ മാന്ത്രിക വിരലുകൾകൊണ്ട് വർണ വിസ്മയം തീർക്കാൻ തുടങ്ങിയത് മൂന്നാം ക്ലാസ് മുതലാണ്. രാജാക്കാട് ജിഎച്ച്എസ്എസിലായിരുന്നു അന്ന് അധ്യയനം നടത്തിയിരുന്നത്. ചിത്രരചനയിലുള്ള താത്പര്യവും അഭിരുചിയും കണ്ടപ്പോൾ സ്കൂളിലെ ചിത്രരചന അധ്യാപകനായ തോമസ് മാഷിന്റെ കീഴിൽ പരിശീലനം നൽകി. പിന്നീട് കണ്മുന്നിൽ മിന്നിമറയുന്ന കാഴ്ചകൾ കാൻവാസിൽ പകർത്തി സൃഷ്ടിയുടെ വസന്തം തീർക്കുകയാണ് ഈ കൊച്ചുമിടുക്കി. പ്രകൃതിയും പൂക്കളും പക്ഷികളും ജനനേതാക്കളും ക്രിക്കറ്റ് താരങ്ങളും എല്ലാം റോസിന്റെ വരയുടെ ലോകത്തെ നിറക്കാഴ്ചകളാണ്.ഈശോ, മാതാവ്, മദർ തെരേസ, ഫ്രാൻസിസ് പാപ്പ, സിസ്റ്റർ റാണി മരിയ, ശ്രീനാരായണഗുരു തുടങ്ങി ആത്മീയ പരിവേഷമുള്ള ചിത്രങ്ങളും ഒട്ടനവധി. രക്ഷിതാക്കളുടെ ക്രൂരപീഡനത്തിനിരയായ ഷെഫീക്കിനെ സ്വപ്നത്തിലെ അമ്മയോടൊപ്പം…
Read Moreവിളിക്കുന്നത് സൈബര് സെല്ലില് നിന്നാണ് ! നിങ്ങളുടെ അര്ദ്ധ നഗ്നമായ ഫോട്ടോ വാട്സ് ആപ്പില് ഉടന് അയച്ചു തരിക; സൈബര് സെല്ലിന്റെ പേരുപറഞ്ഞുള്ള തട്ടിപ്പില് വീണ് നിരവധി പെണ്കുട്ടികള്…
സൈബര് സെല് ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോണ് വിളിച്ച് പെണ്കുട്ടികളെ കെണിയില് വീഴ്ത്തുന്നതായി വിവരം. പെണ്കുട്ടികളുടെയോ മാതാപിതാക്കളുടെയോ ഫോണില് വിളിച്ചാണ് തട്ടിപ്പ്. പെണ്കുട്ടിയുടെ നഗ്നവീഡിയോ ഇന്റര്നെറ്റില് വ്യാപിക്കുന്നു, ഇക്കാരണത്താലാണ് വിളിച്ചത് എന്നൊക്കെപ്പറഞ്ഞ് മാതാപിതാക്കളെ വിശ്വസിപ്പിക്കലാണ് തട്ടിപ്പിന്റെ ആദ്യപടി. പൊലീസ് ഉദ്യോഗസ്ഥന്റെ പേരും റാങ്കും പറഞ്ഞുവിളിക്കുന്നതിനാല് ബഹുഭൂരിപക്ഷം ആളുകളും ഇത് വിശ്വസിക്കും. വീഡിയോ ഒത്തുനോക്കുന്നതിനായി പകുതിഭാഗം നഗ്നയായ ഫോട്ടോ വാട്സാപ്പില് ഉദ്യോഗസ്ഥനെ മാത്രം കാണുന്ന രീതിയില് ഡി.പി.യായി ഇടാനും ഒരു മിനിറ്റിനുശേഷം ഇവ മാറ്റാനും ആവശ്യപ്പെടും. ഇത് സ്ക്രീന് ഷോട്ടെടുത്ത് സൂക്ഷിച്ച് പിന്നീട് നിരന്തരം ബ്ലാക്ക്മെയില് ചെയ്യുന്നതിനായി ഉപയോഗിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. നാണക്കേട് ഭയന്ന് ആരും ഇത് പുറത്തു പറയാത്തതാണ് ഇത്തരക്കാര്ക്ക് വളമാകുന്നത്. കൊച്ചിയിലെ പൊലീസുദ്യോഗസ്ഥന്റെ അടുത്ത ബന്ധുവിനെ തട്ടിപ്പില്പ്പെടുത്താന് ശ്രമിച്ചതോടെയാണ് വിഷയം എത്രത്തോളം ഗൗരവമുള്ളതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. സൈബര്സെല്, പൊലീസ് ഉദ്യോഗസ്ഥര് എന്ന വ്യാജേന ഇത്തരത്തില് തട്ടിപ്പുനടത്തുന്നത് ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്.…
Read Moreതിരക്കുള്ള ബസില് രണ്ടു യുവതികള് തമ്മില് പൊരിഞ്ഞ അടി; സംഭവം അറിഞ്ഞെത്തിയ പോലീസ് ഇരുവരെയും ചവിട്ടി വെളിയിലിട്ടു; അടി പൊട്ടാനുള്ള കാരണം ഇങ്ങനെ…
ബസ് യാത്രയുമായി ബന്ധപ്പെട്ട സീറ്റ് തര്ക്കത്തിന്റെ പേരില് പോരടിച്ച സ്ത്രീകളെ പോലീസ് എത്തി ബസിനു പുറത്താക്കി. മൂന്നാറില് നിന്നും ഉദുമല്പേട്ടയിലേക്കു പോയ കെഎസ്ആര്ടിസി ബസിലാണ് മറയൂരില് വച്ച് യാത്രികരായ സ്ത്രീകള് തമ്മില് വക്കേറ്റമുണ്ടാക്കുകയും അടിയില് കലാശിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബസില് തിരക്കായത് മൂലം മൂന്നാറില് നിന്ന് ഉദുമല്പേട്ടയിലേക്ക് ടിക്കറ്റെടുത്ത ഡിണ്ടിഗല് സ്വദേശി യുവതിക്ക് മറയൂര് വരെ സീറ്റ് കിട്ടിയിരുന്നില്ല. നിന്നു കാലു കഴച്ചപ്പോള് ഡ്രൈവര് സീറ്റിനടുത്തുള്ള എഞ്ചിന് ബോക്സിനു മുകളില് ഇരിക്കാനായി ഡിണ്ടിഗല് സ്വദേശിനിയുടെ ശ്രമം. എന്നാല് ഇതേ സ്ഥലം മറയൂര് സ്വദേശിനിയായ വീട്ടമ്മയും നോക്കി വച്ചിരുന്നു. രണ്ടു പേരും ഒരേ സമയം ഇരിക്കാന് നോക്കിയതോടെ വാക്കു തര്ക്കമായി. ഇത് പിന്നീട് കലാശിച്ചത് പരസ്പരമുള്ള സംഘടനത്തിലാണ്. ഇവരെ നിയന്ത്രിക്കാന് ബസിലെ ജീവനക്കാനും മറ്റു യാത്രികരും ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടര്ന്ന് മറയൂര് സ്റ്റേഷനിലെ അഡീഷനല്…
Read Moreഎന്റെ പൊന്നുമക്കളേ…അത് ഞാനല്ല ! വിവാഹേതര ബന്ധം തുടരാന് നിര്ബന്ധിച്ച കാമുകനെ അടിച്ചു കൊന്നത് പഴയ കാല നടി ദേവിയെന്ന് മാധ്യമങ്ങള്; വാര്ത്തകളോട് താരം പ്രതികരിക്കുന്നത് ഇങ്ങനെ…
വിവാഹേതര ബന്ധം തുടരാനായി നിര്ബന്ധിച്ച മുന് കാമുകനെ ടിവി സീരിയല് നടി തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന വാര്ത്ത കഴിഞ്ഞ ദിവസങ്ങളില് ചൂടേറിയ ചര്ച്ചയായിരുന്നു. തമിഴ്നാട് സ്വദേശിയായ ദേവിയാണ് പ്രതിയെന്നും ചില സീരിയലുകളില് അഭിനയിച്ചിട്ടുണ്ടെന്നും റിപ്പോര്ട്ടുകളെത്തുകയും ചെയ്തു. തിങ്കളാഴ്ച പുലര്ച്ചെയാണ് സംഭവം ഉണ്ടായാത്. കൊളത്തൂരിലെ സഹോദരിയുടെ വീട്ടില് വെച്ച് പട്ടികയും ചുറ്റികയും ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫിലിം ടെക്നീഷ്യനായ എം രവിയാണ് കൊല്ലപ്പെട്ടത്. തുടര്ന്ന് ദേവി പോലീസില് കീഴടങ്ങുകയും ചെയ്തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില് ദേവിയുടെ ഭര്ത്താവ് ബി. ശങ്കര്, സഹോദരി എസ്. ലക്ഷ്മി, ലക്ഷ്മിയുടെ ഭര്ത്താവ് സവാരിയാര് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല് തമിഴ്നാട്ടിലെ ഇംഗ്ലീഷ് മാധ്യമങ്ങളില് വാര്ത്ത വന്നത് രാപകല് വ്യത്യാസത്തിലാണ്.സീരിയല് നടി ദേവി ആരാണെന്നുള്ള വിവരങ്ങളാണ് തമിഴ്നാട്ടിലെ മാധ്യമങ്ങള് തെറ്റായി കൊടുത്തിരിക്കുന്നത്. വിക്കീപീഡിയയില് എസ് ദേവി എന്ന് തിരയുമ്പോള് കിട്ടുന്ന വിവരങ്ങളാണ് ഈ…
Read More