മലയാള ചെറുകഥാസാഹിത്യത്തിലെ അതുല്യ പ്രതിഭകളിൽ ഒരാളായിരുന്നു കാരൂർ നീലകണ്ഠപ്പിള്ള. കഥ പറയാൻവേണ്ടി ജനിച്ച കാഥികനെന്ന് കാരൂരിനെപ്പറ്റി പറഞ്ഞുകേട്ടിട്ടുണ്ട്. കാരൂരിന്റെ സമകാലികരായ കഥാകൃത്തുക്കൾ കഥകളെ സമരായുധമാക്കിയപ്പോൾ, അദ്ദേഹം സമരങ്ങളെ കഥകളാക്കി മാറ്റി. അദ്ദേഹത്തിന്റെ കഥാലോകത്തിലെ ഒരു പ്രധാന ഭാഗമാണ് ‘വാധ്യാർക്കഥകൾ’ എന്നറിയപ്പെടുന്ന അധ്യാപക കഥകൾ. ഒരു സ്കൂൾ അധ്യാപകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച കാരൂർ, ആ അനുഭവങ്ങളുടെ ചൂടും വെളിച്ചവും തന്റെ കഥകളിൽ പകർത്തി. സാമ്പത്തിക ബുദ്ധിമുട്ടുകളാലും സാമൂഹികമായ അവഗണനകളാലും കഷ്ടപ്പെടുന്ന സാധാരണക്കാരായ സ്കൂൾ അധ്യാപകരുടെ ജീവിതമാണ് ഈ കഥകളിലെ മുഖ്യ പ്രമേയം. തുച്ഛമായ ശമ്പളത്തിൽ കുടുംബം പോറ്റാൻ പാടുപെടുന്നവരായിരുന്നു ഈ കഥാപാത്രങ്ങൾ. കടുത്ത ദാരിദ്ര്യത്തിലും ഉന്നതമായ മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന അധ്യാപകരെ മാലപ്പടക്കം എന്ന കഥയിൽ കാരൂർ അവതരിപ്പിക്കുന്നു. അവരുടെ നിസഹായതയും, അതേസമയം അവരുടെ നന്മയും ഈ കഥകളിലെ വൈകാരികാംശം വർധിപ്പിക്കുന്നു. ലളിതവും എന്നാൽ ഹൃദയസ്പർശിയായതുമായ ആഖ്യാനശൈലിയാണ്…
Read MoreCategory: Today’S Special
വിശപ്പിന്റെ വേദന മറക്കാതെ ബാബു; കാൻസർ രോഗികൾക്കു സൗജന്യ മീൻ; മനസിന് ആനന്ദം നൽകുന്ന കാഴ്ച മുളങ്കുന്നത്തുകാവിൽ
തൃശൂർ: പണത്തിന്റെയും ലാഭത്തിന്റെയും ലോകത്ത്, കാരുണ്യത്തിന്റെ കരസ്പർശംമാത്രം ആശ്രയിച്ച് മറ്റുള്ളവർക്കായി ജീവിക്കുന്ന ഒരു കുടുംബം, അതാണ് മുളങ്കുന്നത്തുകാവിൽ മീൻകച്ചവടം നടത്തുന്ന ബാബുവും കുടുംബവും .കച്ചവടത്തിനായി കടംവാങ്ങിയും ലോണെടുത്തും വീട്ടുചെലവുകൾ തീർത്ത് ജീവിക്കുന്ന ബാബുവും കുടുംബവും കഴിഞ്ഞ നാലുമാസമായി ഒരു അപൂർവസേവനത്തിനു തുടക്കംകുറിച്ചിരിക്കുകയാണ്. കാൻസർ രോഗികൾക്ക് സൗജന്യമായി മീൻ നൽകുന്ന ബാബുവിന്റെയും കുടുംബത്തിന്റെയും കാരുണ്യപ്രവൃത്തി സമൂഹത്തിനു വലിയൊരു സന്ദേശമാവുന്നു.ആശുപത്രിയിൽനിന്നു ലഭിക്കുന്ന രോഗിയുടെ തിരിച്ചറിയൽ കാർഡ് മാത്രം കാണിച്ചാൽ മതി, അരക്കിലോ മീൻ സൗജന്യം. സ്ഥിരമായി വരുന്ന രോഗികളും കുടുംബങ്ങളും ബാബുവിനോടു നന്ദിപറയുന്പോൾ, ഒരു പുഞ്ചിരിയാണ് അദ്ദേഹത്തിന്റെ മറുപടി.തനിക്കു വേണ്ടപ്പെട്ട ഒരാൾക്കു കാൻസർ ബാധിച്ചപ്പോൾ മരുന്നുകളുടെ അമിതച്ചെലവും കുടുംബത്തിന്റെ വേദനയും നേരിൽ കണ്ടു. ഒരു രോഗത്തിന്റെ ഭാരവും സാന്പത്തികബാധ്യതയും ഒരുപോലെ കഷ്ടപ്പെടുത്തുന്നത് അന്നു തിരിച്ചറിഞ്ഞു. അതിനുശേഷമാണ് ഈ തീരുമാനമെന്നു ബാബു പറഞ്ഞു. ഭാര്യ പെൻസിയും അമ്മച്ചി ലൂസിയും മുഴുവൻ മനസോടെ…
Read Moreവേഗമാകട്ടെ, കണ്ണിനും മനസിനും കുളിർമയേകുന്ന ഈ കാഴ്ച ഇനി ദിവസങ്ങൾമാത്രം; മലരിക്കല്‍ ആമ്പല്‍വസന്തം ഒക്ടോബര്‍ അഞ്ചുവരെ
തിരുവാര്‍പ്പ്: കോട്ടയം മലരിക്കല്‍ ആമ്പല്‍വസന്തം പുതിയ വഴികള്‍ തേടി ഒക്ടോബര്‍ അഞ്ചോടെ പൂര്‍ണതയിലേക്ക്. മലരിക്കല്‍ റോഡ് വിതി കൂട്ടി വികസിപ്പിച്ചതോടെ ഇത്തവണ കൂടുതല്‍ സഞ്ചാരികളെ ഉള്‍ക്കൊള്ളാനായി. ആമ്പല്‍ പാടത്തില്‍ കൃഷിയിറക്കുന്നതിനായി വെള്ളം വറ്റിക്കാന്‍ തിരുവാര്‍പ്പ് ജെ. ബ്ലോക്ക് 1800 ഏക്കര്‍, തിരുവായ്ക്കരി 850 ഏക്കര്പാടങ്ങളില് മോട്ടോറുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. വൈദ്യുതി കണക്ഷന് കിട്ടിയാല്‍ ഏഴു ദിവസത്തിനകം വെള്ളം വറ്റിക്കല്‍ പൂര്ണമായേക്കാം. കഴിഞ്ഞ വര്‍ഷം 120 വള്ളങ്ങളില്‍ രണ്ടു മാസം നീണ്ടു നില്ക്കുന്ന ആമ്പല്‍ വസന്തം നടന്നു. ഈ വര്‍ഷം വള്ളങ്ങള്‍ 200 കവിഞ്ഞു. 100 ദിവസത്തിലേറെ സീസണ് നീണ്ടു. അഞ്ചു കോടിയോളം രൂപാ കര്‍ഷകര്‍ ഉള്‍പ്പടെ തദ്ദേശീയര്‍ ടൂറിസത്തിലൂടെ നേടി. ഹോം സ്റ്റേകളിലും തിരക്കേറി. ഇത്തവണ ആമ്പല്‍പ്പാടം വെഡിംഗ് ലൊക്കേഷനുമായി. മലരിക്കല്‍ ടൂറിസം സൊസൈറ്റി പ്രസിഡന്റ് വി.എസ് ഷാജി മോനാണു അദ്ദേഹത്തിന്റ് ഹോം സ്റ്റേയില്‍ ബുക്കുചെയ്ത നവദമ്പതികളുടെ വിവാഹ…
Read Moreനൂറ് ദിവസങ്ങൾക്കൊണ്ട് ഏഴ് സംസ്ഥാനം കടന്ന്… കാൽനടയായി ഇന്ത്യ കാണാനിറങ്ങിയ മധ്യപ്രദേശ് സ്വദേശി കുമരകത്ത്
കുമരകം: കാൽനടയായും ലിഫ്റ്റ് ചോദിച്ചും ഇന്ത്യ കാണാനിറങ്ങിയ യുവാവ് ഇന്നലെ കുമരകത്തെത്തി. മധ്യപ്രദേശ് സ്വദേശിയായ രാജ് ചൗഹാനാണ് കുമരകത്തെത്തിയത്. യാത്ര തുടങ്ങിയിട്ട് 100 ദിവസങ്ങളായെന്ന് യുവാവ് അറിയിച്ചു. ഇത്രയും ദിവസങ്ങൾകൊണ്ട് ഏഴ് സംസ്ഥാനങ്ങൾ പിന്നിട്ടതായി രാജ് ചൗഹാൻ പറഞ്ഞു. ബി-ടെക് കംപ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയെ അറിയാൻ യാത്ര തുടങ്ങിയത്.
Read Moreഇന്ത്യയിൽ ഡ്രൈവ് ചെയ്യുകയെന്നാൽ നിയമം പാലിക്കലല്ല, എങ്ങനെയെങ്കിലും അതിജീവിച്ചുപോകലാണ്: പോസ്റ്റ് പങ്കുവച്ച് യുവാവ്
കാനഡയിൽ രണ്ട് വർഷം താമസിച്ച ശേഷം ഇന്ത്യയിലേക്കെത്തിയ യുവാവ് പങ്കുവച്ച പോസ്റ്റ് ആണിപ്പോൾ വൈറലാകുന്നത്. ഇന്ത്യയിലെ ട്രാഫിക്കിനെ കുറിച്ചാണ് യുവാവ് പോസ്റ്റിൽ പറയുന്നത്. ഇന്ത്യയിൽ ഡ്രൈവ് ചെയ്യുക എന്ന് പറയുന്നത് ജീവൻ വച്ചുള്ള കളിയാണ്. അമ്മയുമായി ഡ്രൈവ് ചെയ്ത് പോയപ്പോഴുണ്ടായ ഒരു അനുഭവം കൂടി യുവാവ് പോസ്റ്റിൽ കുറിച്ചു. ഹെൽമെറ്റ് ഇല്ലാതെ ഹെഡ്സെറ്റ് വച്ച് പാട്ട് കേട്ടുകൊണ്ട് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഒരാൾ പെട്ടെന്ന് തന്റെ ഇടതുവശത്തുകൂടി കയറി വന്നതിനെ കുറിച്ചാണ് യുവാവിന്റെ പോസ്റ്റ്. ഇന്ത്യയിൽ ഡ്രൈവ് ചെയ്യുകയെന്നാൽ നിയമം പാലിക്കലല്ല, എങ്ങനെയെങ്കിലും അതിജീവിച്ചുപോകലാണ് എന്നും യുവാവ് കുറിച്ചിരിക്കുന്നു. ഇന്ത്യയിലുള്ളത് ലോകത്തിലെതന്നെ ഏറ്റവും അപകടകരമായ റോഡുകളാണ്. അതിനാൽത്തന്നെ എല്ലാ വർഷവും 150,000 -ത്തിലധികം ആളുകളുടെ ജീവൻ അപഹരിക്കുന്നുണ്ട് എന്നും യുവാവ് പറഞ്ഞു. റോഡ് അവരുടെ സ്വന്തമാണ് എന്നതുപോലെയാണ് എല്ലാവരും വാഹനമോടിക്കുന്നത് എന്നും യുവാവ് കുറ്റപ്പെടുത്തി.
Read Moreനിയമപരമായി 3 വയസുകാരിയെ ദത്തെടുത്ത് പങ്കാളികളായ മൂന്ന് പുരുഷന്മാർ
പങ്കാളികളായ മൂന്ന് ചെറുപ്പക്കാർ കുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ക്യൂബെക് പ്രവിശ്യയിലെ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസിൽ നിന്നാണ് പങ്കാളികളായി കഴിയുന്ന മൂന്ന് പുരുഷന്മാരും മൂന്ന് വയസുകാരിയെ ദത്തെടുത്തിരിക്കുന്നത്. പങ്കാളികളായ മൂന്നു പുരുഷന്മാർ ഒരു കുഞ്ഞിനെ നിയമപരമായി ദത്തെടുക്കുന്ന ആദ്യത്തെ സംഭവമാണ് ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഹോം സ്റ്റഡിയും കോടതിയുടെ വിവിധ നടപടിക്രമങ്ങളും ഒക്കെ പൂർത്തിയാക്കിയ ശേഷമാണ് ഇവർക്ക് കുട്ടിയെ ദത്തെടുക്കാനുള്ള നിയമപരമായ അനുമതി ലഭിച്ചത്. പങ്കാളികളായ പുരുഷന്മാരിൽ രണ്ടുപേർ കുട്ടിയുടെ മാതാപിതാക്കളായി നിയമപരമായി തുടരും. മൂന്നാമത്തെയാൾക്ക് ഒരു പിതാവിന്റെ അംഗീകാരമില്ലെങ്കിലും കുട്ടിയുടെ നിയമപരമായ അവകാശം ലഭിക്കും.
Read Moreകൈയടിക്കെടാ മക്കളേ… വിദ്യാർഥികൾ ബസ് സ്റ്റാൻഡ് വൃത്തിയാക്കി
എരുമേലി: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗം വിദ്യാർഥികൾ എരുമേലിയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡും പരിസരവും ശുചീകരിച്ചു. യൂണിറ്റിന്റെ ക്യാമ്പിനോടനുബന്ധിച്ചു നടന്ന ശുചീകരണത്തിന് വിദ്യാർഥികൾക്കൊപ്പം അധ്യാപകരും ബസ് ജീവനക്കാരും പങ്കെടുത്തു. കെഎസ്ആർടിസി സെന്റർ ചാർജ് ഓഫീസർ ഷാജി കെ. പാലക്കാട്, അധ്യാപകൻ ഡോ. ഡൊമിനിക് സാവിയോ, സ്കൗട്ട് മാസ്റ്റർ അരുൺ പോൾ, ഗൈഡ് ക്യാപ്റ്റൻ ആൻ സോഫിയ എന്നിവർ നേതൃത്വം നൽകി.
Read Moreമംഗളൂരുവിൽനിന്ന് കേരളം വഴി ചെന്നൈക്ക് സ്പെഷൽ ട്രെയിൻ
കൊല്ലം: ഉത്സവകാല തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി മംഗളുരുവിൽനിന്ന് കേരളം വഴി ചെന്നൈയിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ. മംഗളുരു സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സ്പെഷൽ ട്രെയിൻ (06006) മംഗളുരുവിൽ നിന്ന് നാളെ രാത്രി 11 ന് പുറപ്പെട്ട് 30 ന് വൈകുന്നേരം 4.30 ന് ചെന്നൈയിൽ എത്തും.തിരികെയുള്ള സർവീസ് ( 06005) ചെന്നൈയിൽ നിന്ന് 30 ന് രാത്രി 7.30 ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 ന് മംഗളുരു സെൻട്രലിൽ എത്തും. ഏസി ടൂടയർ ഒന്ന്, ഏസി ത്രീ ടയർ – രണ്ട്, സ്ലീപ്പർ ക്ലാസ് -15 , അംഗപരിമിതർക്കായി സെക്കന്റ് ക്ലാസ് – രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. കാസർഗോഡ്, കാഞ്ഞങ്ങാട്, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജംഗ്ഷൻ, പാലക്കാട് ജംഗ്ഷൻ…
Read Moreകർണാടക ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതിയെയും കുട്ടികളെയും തിരിച്ചയയ്ക്കും
ബംഗളൂരു: കർണാടക ഗോകർണ രാമതീർഥ മലയിലെ ഗുഹയിൽ കുട്ടികളുമായി താമസിക്കുകയായിരുന്ന റഷ്യൻ യുവതിയെ തിരിച്ചയയ്ക്കാനുള്ള നടപടി തുടങ്ങി. റഷ്യൻ സ്വദേശിയായ നീന കുടിനയെയും ആറും നാലും വയസുള്ള രണ്ടു കുട്ടികളെയുമാണ് തിരിച്ചയയ്ക്കുന്നത്. കർണാടക ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമാണു നടപടി. റഷ്യയിലേക്കു മടങ്ങാനുള്ള യുവതിയുടെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. യുവതിക്ക് ആവശ്യമായ രേഖകൾ നൽകാൻ കേന്ദ്രസർക്കാരിനോടു നിർദ്ദേശിച്ചു. ഉത്തര കന്നഡയിലെ ഗോകർണ കടൽത്തീരത്ത് രാമതീർഥത്തിനടുത്തു സമീപം കുന്നിൻ മുകളിലുള്ള ഗുഹയിൽ രണ്ടു കുട്ടികളോടൊപ്പം താമസിക്കുമ്പോഴാണ് റഷ്യൻ യുവതിയെയും കുട്ടികളെയും പോലീസ് കണ്ടെത്തുന്നത്. തുടർന്ന്, പോലീസ് ഇവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. പട്രോളിംഗിനിടയിൽ, ഗുഹയ്ക്കു പുറത്തു വസ്ത്രങ്ങൾ കണ്ടെത്തുകയും ഒരു കുട്ടി ഗുഹയ്ക്കു മുന്നിൽ ഓടിക്കളിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാണ് പോലീസ് എത്തിയത്. അവിടെയെത്തിയപ്പോഴാണ് രണ്ടു കുട്ടികളോടൊപ്പം താമസിക്കുന്ന റഷ്യൻ യുവതിയെ കാണുന്നത്. പൂർണമായും ഇരുണ്ട ഗുഹയാണിത്. മലമുകളിൽ വിഷപ്പാന്പുകളുടെ വൻ സാന്നിധ്യമുണ്ട്. ട്രെക്കിംഗ് നിരോധിച്ച…
Read Moreപരിമിതികളെ തോല്‍പ്പിച്ചവരുടെ കരവിരുതിനു വിദേശത്തും പ്രിയം
പിലാത്തറ: പുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്സ്പെയറിലെ ഭിന്നശേഷിക്കാര്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വിദേശ വിപണിയിലേക്ക്.18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരുടെ കൂട്ടായ്മയില്‍ നിര്‍മിച്ച വിവിധ ഉത്പന്നങ്ങളാണ് കടൽ കടക്കാനൊരുങ്ങുന്നത്. ക്ലീനിംഗ് പ്രോഡക്ട്, പേപ്പര്‍ ബാഗ്, നോട്ട്ബുക്കുകള്‍, കരകൗശല വസ്തുക്കള്‍, സ്വാഭിമാന്‍ കിറ്റ്, കോര്‍പറേറ്റ് സമ്മാനങ്ങള്‍, കാര്‍ഷിക വിഭവങ്ങള്‍ തുടങ്ങിയവയാണ് വിപണിയിലേക്കെത്തുന്നത്. ഈ വര്‍ഷമാരംഭിച്ച പേപ്പര്‍ ബാഗ് യൂണിറ്റിന്റെ ഉത്പന്നങ്ങള്‍ മസ്കറ്റിലെ ഹെല്‍വ ടൈലറിംഗ് യൂണിറ്റിലേക്ക് കയറ്റിയയച്ചിരുന്നു. കാസര്‍ഗോഡ് ബേക്കലിലെ താജ് റിസോര്‍ട്ടിന് വേണ്ടിയും സാമ്പിള്‍ പേപ്പര്‍ ബാഗ് നിര്‍മിച്ചു നല്കി വരുന്നുണ്ട്. മസ്കറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രജോദന മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ഉപയോഗിച്ചത് ഇവരുടെ ജൂട്ട് കൊണ്ട് നിര്‍മിച്ച മെമന്റോകളായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്‍സ്പെയറിന്റെ ഉത്പന്നങ്ങള്‍ വിദേശ വിപണി കീഴടക്കാനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഭിന്നശേഷിക്കാരുടെ പരിമിതികള്‍ മനസിലാക്കി അവരിലെ കഴിവുകള്‍ വികസിപ്പിക്കുന്നതിലും തൊഴില്‍, സ്വാശ്രയത്വം, വ്യക്തിഗത വളര്‍ച്ച എന്നിവയിലേക്കുള്ള…
Read More