ജയിലിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെ പൂച്ചയെ പിടികൂടി! കോസ്റ്റാറിക്കയിലെ പോകോസി ജയിലിലേക്ക് 235.65 ഗ്രാം കഞ്ചാവും 67.76 ഗ്രാം ഹെറോയിനുമായി കടക്കാനുള്ള ശ്രമത്തിനിടെയാണു പൂച്ചയെ പിടിയിലായത്. ദേഹത്ത് കെട്ടിവച്ചനിലയിലായിരുന്നു മയക്കുമരുന്ന്. സ്ഥിരമായി ജയിലിനുള്ളിൽ എത്താറുള്ള പൂച്ചയെ, തടവുകാർക്ക് മയക്കുമരുന്ന് എത്തിക്കാൻ ജയിലിനു പുറത്തുള്ള ആരോ ഉപയോഗിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. ജയിലിനുള്ളിൽ പതിവായി മയക്കുമരുന്ന് എത്തുന്നുണ്ടെന്നു മനസിലാക്കിയ അധികൃതർ നിരീക്ഷണം നടത്തിവരുന്നതിനിടെയാണു സംശയകരമായനിലയിൽ പൂച്ചയെ കണ്ടത്. പൂച്ചയുടെ ശരീരം വെള്ളത്തുണികൊണ്ട് പൊതിഞ്ഞനിലയിലായിരുന്നു. പൂച്ചയെ പിടികൂടി കത്രിക ഉപയോഗിച്ച് തുണി നീക്കം ചെയ്തപ്പോഴാണു മയക്കുമരുന്ന് പായ്ക്കറ്റ് കണ്ടത്. ഇത് പിടിച്ചെടുത്തശേഷം പൂച്ചയെ നാഷണൽ അനിമൽ ഹെൽത്ത് സർവീസിനു കൈമാറി. ജയിലിനു സമീപത്തെ മരത്തിലൂടെയാണു പൂച്ച ജയിലിനുള്ളിൽ എത്തിയിരുന്നത്. രാത്രി മരത്തിന് മുകളിലൂടെ നീങ്ങിയ പൂച്ചയെ ജയിൽ അധികൃതർ അതിസാഹസികമായി പിടികൂടുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പൂച്ച നിരപരാധിയാണെന്നും അറസ്റ്റ് ചെയ്യരുതെന്നുമടക്കമുള്ള…
Read MoreCategory: Today’S Special
ഇന്റർനാഷണൽ ബുക്കർ പ്രൈസ് കന്നഡ എഴുത്തുകാരിക്ക്
ഇന്റർനാഷണൽ ബുക്കർ പ്രൈസിന് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖ് അർഹയായി. ‘ഹാർട്ട് ലാംപ്’ എന്ന ചെറുകഥാസമാഹാരമാണ് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽനിന്നു സമ്മാനാർഹമായത്. 55 ലക്ഷം രൂപയാണു സമ്മാനത്തുക. മറ്റു ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കാണു ബുക്കർ പ്രൈസ് നൽകുവന്നത്. മാധ്യമപ്രവർത്തക കൂടിയായ ദീപ ബസ്തിയാണ് ബാനുവിന്റെ കഥാസമാഹാരം ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തിയത്. രചയിതാവിനും വിവർത്തനം ചെയ്യുന്നയാൾക്കുമായി സമ്മാനത്തുക പങ്കിട്ടു നൽകും. ബാനുവിന്റെതന്നെ ആത്മാംശത്തിൽനിന്നു പകർത്തിയ സ്ത്രീയനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ‘ഹാർട്ട് ലാപ്’ എന്ന കഥാസമാഹാരത്തിലുള്ളത്. അഭിഭാഷകയായ ബാനു ‘ലങ്കേഷ് പ്രതിക’യിൽ 10 വർഷം റിപ്പോർട്ടറായിരുന്നു. ഭർത്താവ് മുഷ്താഖ് മൊഹിയുദ്ദിൻ. മക്കൾ: സമീന, ലുബ്ന, ആയിഷ, താഹിർ. 2022ലെ ബുക്കർ പ്രൈസ് ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ‘ടൂം ഓഫ് സാൻഡി’നായിരുന്നു.
Read Moreപെൺപുലി… എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിതയായി സഫ്രീന ലത്തീഫ്
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫ്. ഇക്കഴിഞ്ഞ 18ന് രാവിലെ 10.10നാണ് മലയാളികൾക്ക് അഭിമാനകരമായ ചരിത്രനേട്ടം സഫ്രീന കൈവരിച്ചത്. 23.5 മണിക്കൂർ നീണ്ട ട്രക്കിംഗിനു ശേഷമാണ് 8,848.86 മീറ്റർ ഉയരത്തിലെത്തിയത്. ഇതിനുമുന്‍പ് 2021ൽ കിളിമഞ്ചാരോ, 2022ൽ അർജന്റീനയിലെ അക്വൻക്വാഗ, 2024 ൽ മൗണ്ട് എൽബർസ് എന്നിവയും കീഴടക്കി. 2023 ൽ കസാഖ്സ്ഥാനിൽ ഐസ് ട്രെയിനിംഗ് പൂർത്തിയാക്കിയിരുന്നു. വർഷങ്ങളായി കുടുംബത്തോടൊപ്പം ഖത്തറിലാണ് താമസം. കെ.പി. സുബൈദയുടെയും തലശേരി പുന്നോൽ സ്വദേശി പി.എം. അബ്ദുൾ ലത്തീഫിന്റെയും മകളാണ്. ഖത്തറിൽ ഹമദ് ഹോസ്പിറ്റലിലെ സർജൻ ഡോ. ഷമീലാണ് ഭർത്താവ്. ഒൻപതാംക്ലാസ് വിദ്യാർഥിനിയായ മിൻഹ ഏക മകളാണ്.
Read Moreഓപ്പറേഷൻ സിന്ദൂർ: ട്രെയിൻ ടിക്കറ്റിൽ ധീരജവാന്മാർക്ക് സല്യൂട്ട്
ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ രാജ്യവ്യാപകമായി പ്രചരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം. ഇതിന്റെ ഭാഗമായി ട്രെയിൻ ടിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും അതിനൊപ്പം ” ഓപ്പറേഷൻ സിന്ദൂറിലെ വീരജവാന്മാരെ അഭിവാദ്യം ചെയ്യുന്നു’ എന്ന അടിക്കുറിപ്പും ഉപയോഗിച്ച് തുടങ്ങി. ഇത് ഇന്ത്യൻ സൈനികരുടെ വീരത്വത്തിനുള്ള ആദരവാണെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമേ എല്ലാ ഡിവിഷനുകളും സോണുകളും റെയിൽവേ സ്റ്റേഷനുകളിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം പ്രതിപാദിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്റ്റേഷനുകൾ ത്രിവർണ പതാകകളാൽ മനോഹരമായി അലങ്കരിക്കും. ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി സ്കൂൾ വിദ്യാർഥികൾക്കായി പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ച് തുടങ്ങി. സിന്ദൂർ ഓപ്പറേഷനിൽ സൈനികരുടെ ധൈര്യവും പോരാട്ട വീര്യവും എടുത്തു കാണിക്കുന്ന വീഡിയോ ക്ലിപ്പിംഗുകൾ സ്റ്റേഷനുകളിലെ പൊതു പ്രദർശന സംവിധാനങ്ങൾ വഴി പ്രചരിപ്പിക്കും. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം അടയാളപ്പെടുത്തുന്നതിന് ജമ്മു ഡിവിഷനിലെ സ്റ്റേഷനുകൾ സിന്ദൂരനിറത്തിൽ അലങ്കരിച്ച് കഴിഞ്ഞു.…
Read Moreവിട്ടുമാറാത്ത പനിയും ഛർദ്ദിയും; മൂന്നു വയസുകാരിയുടെ ശ്വാസകോശത്തില്‍ ഡോക്ടർമാർ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
ന്യൂഡൽഹി: വിട്ടുമാറാത്ത പനിയും ഛർദ്ദിയും അനുഭവപ്പെട്ട മൂന്നു വയസുകാരിയുടെ എക്സ് റേ എടുത്തപ്പോൾ കണ്ടത് ശ്വാസകോശത്തിൽ കുടുങ്ങിക്കിടക്കുന്ന നിലക്കടല. ഡൽഹിയിലെ മാക്സ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലാണു സംഭവം. പത്തു ദിവസത്തോളം നീണ്ട പനിയും ഛർദ്ദിയും കാരണം അതീവഗുരുതരാവസ്ഥയിലാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിക്കു ശ്വാസമെടുക്കാനും ബുദ്ധിമുട്ടായിരുന്നു. ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ നെഞ്ചിന്റെ വലതുവശത്തായി വായുസഞ്ചാരം കുറവാണെന്നു കണ്ടെത്തി. തുടർന്നാണ് എക്സ് റേ എടുത്തത്.ശ്വാസകോശത്തിൽ നിലക്കടല കുടുങ്ങിയതായി കണ്ടെത്തിയതോടെ കുട്ടിയെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച് ബ്രോങ്കോസ്കോപ്പിക്കും വിധേയയാക്കി. 10 ദിവസത്തോളം നിലക്കടല കുടുങ്ങിയതിനാൽ ശ്വാസനാളിയിൽ നീർവീക്കമുണ്ടായിരുന്നു. നിലക്കടല നീക്കിയശേഷം സ്റ്റിറോയിഡുകൾ ഉപയോഗിച്ചുള്ള മരുന്നുകൾ നൽകി. കുട്ടി സാധാരണനില വീണ്ടെടുത്തതായാണു റിപ്പോർട്ട്. കുട്ടികൾക്ക് ഡ്രൈഫ്രൂട്ട്സ്, കടല തുടങ്ങിയവയൊന്നും നൽകരുതെന്നും ശരിയായി ചവയ്ക്കാതെ വിഴുങ്ങിയാൽ അന്നനാളത്തിലേക്കു പോകാതെ ശ്വാസനാളത്തിലേക്കു പോകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു.
Read Moreമോഹൻലാലിനു ജന്മദിനസമ്മാനം ചക്കകൊണ്ടു ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്
തൃശൂർ: വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടൽ എന്നിങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്തപ്പോൾ ലാലേട്ടന്റെ മുഖം റെഡി.പശ്ചാത്തലത്തിൽ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ 65-ാം പിറന്നാളിനോടനുബന്ധിച്ച് ഡാവിഞ്ചി സുരേഷാണു ചിത്രം ഒരുക്കിയത്. 65 ഇനം പ്ലാവുകൾ ഉള്ള വേലൂരിലെ കുറുമാൽകുന്ന് വർഗീസ് തരകന്റെ ആയുർജാക്ക് ഫാമിനു നടുവിലാണ് ലോകത്താദ്യമായി ചക്കകൊണ്ടൊരു ചിത്രം തീർത്തത്. ഡാവിഞ്ചിയുടെ തൊണ്ണൂറ്റിഏഴാം മീഡിയം. എട്ടടി വലിപ്പത്തിൽ രണ്ടടി ഉയരത്തിൽ ഒരു തട്ടുണ്ടാക്കി തുണിവിരിച്ച് അതിൽ മോഹൻലാലിന്റെ മുഖം സ്കെച്ച് ചെയ്താണു ചക്കച്ചുളകളും ചക്കമടലുമെല്ലാം നിരത്തിയത്. യുഎൻ അവാർഡ് നേടിയ കേരളത്തിലെ ആദ്യത്തെ പ്ലാവിൻതോട്ടമായ ആയുർ ജാക്ക് ഫാമിലെ തൊഴിലാളികളും കാമറമാൻ സിംബാദും സുഹൃത്തുക്കളായ റിയാസ് മാടവനയും സെയ്ത് ഷാഫിയുമാണു ഡാവിഞ്ചിക്കു സഹായികളായി ഉണ്ടായിരുന്നത്. അഞ്ചു മണിക്കൂർകൊണ്ട് ഇരുപതോളം ചക്ക ഇതിനായി ഉപയോഗിച്ചു. വടക്കാഞ്ചേരി…
Read Moreഈ സ്ത്രീയെ സൂക്ഷ്മമായി നിരീക്ഷിക്കാമോ? ഇവൾ പാക് ചാര; ജ്യോതി മല്‍ഹോത്രയെ കുറിച്ച് 2024 -ല്‍ മുന്നറിയിപ്പ് നല്കിയ യുവാവിന്റെ ട്വീറ്റ് വൈറൽ
ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനൽ ഉടമ ജ്യോതി മൽഹോത്രയാണ് സൈബറിടങ്ങളിൽ ഉൾപ്പെടെ ചർച്ച. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുവച്ചതിന് കഴിഞ്ഞദിവസമാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയെ അറസ്റ്റ് ചെയ്യുന്നതിനും ഒരു വർഷം മുൻപ് തന്നെ ഇവരെ സൂക്ഷിക്കണമെന്നും ഇവർ ചാരയാണെന്നും പറഞ്ഞ് ഇന്ത്യക്കാരൻ കപിൽ ജയിന് നൽകിയ മുന്നറിയിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ‘എൻഐഎ ഈ സ്ത്രീയെ സൂക്ഷ്മമായി നിരീക്ഷിക്കാമോ.. ആദ്യം അവൾ പാകിസ്ഥാൻ എംബസിയുടെ ചടങ്ങിൽ പങ്കെടുത്തു, പിന്നീട് 10 ദിവസം പാകിസ്ഥാൻ സന്ദർശിക്കുകയും ചെയ്തു. അവൾ ഇപ്പോൾ കാഷ്മീരിലേക്ക് പോകുകയാണ്. ഇതിന് പിന്നിൽ ഏതെങ്കിലും ബന്ധങ്ങളുണ്ടാവാം’ എന്നാണ് കപിൽ ജയിന് എഴുതിയ കുറിപ്പില്‍ പറയുന്നത്. ഒപ്പം ജ്യോതിയുടെ യൂട്യൂബ് പേജിന്റെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചു. 17 ലക്ഷം പേരാണ് ഈ കുറിപ്പ് ഇതിനകം കണ്ടത്. പോസ്റ്റ് വൈറലായതോടെ…
Read Moreഎടാ മോനേ ഇതൊക്കെ നോക്കി ചെയ്യണ്ടേ … കൊതുകിനെ കൊല്ലാൻ നോക്കി, 2 ലക്ഷം രൂപയുടെ ടിവി നഷ്ടം!
കൊതുകിനെ കൊല്ലാനുള്ള ശ്രമത്തിൽ നശിച്ചത് രണ്ടു ലക്ഷം രൂപയുടെ സ്മാര്‍ട്ട് ടിവി. ഒരു വീട്ടിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്വീകരണ മുറിയിലിരുന്ന് ഒരു കുട്ടി ടിവി കാണുന്നതാണു വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ഇതിനിടെ അച്ഛന് മോസ്കിറ്റോ ബാറ്റുമായി കൊതുകിനെ പിടിക്കാന്‍ വരുന്നു. കൊതുക് പറന്നു പോയി ടിവിയുടെ സ്ക്രീനില്‍ ഇരുന്നു. കൊതുകിനെ കൊല്ലാൻ മോസ്കിറ്റോ ബാറ്റ് ടിവിയുടെ സ്ക്രീനില്‍ തൊട്ടതോടെ വെള്ള നിറം പടർന്നു ടിവി നിശ്ചലമായി. മോസ്കിറ്റോ ബാറ്റില്‍നിന്നു വൈദ്യുതി പ്രവാഹമുണ്ടായി ടിവിയുടെ സര്‍ക്യൂട്ട് നശിക്കുകയായിരുന്നു. കൊതുകുകളെ ഉറവിടത്തില്‍തന്നെ നശിപ്പിക്കണമെന്നടക്കമുള്ള ഉപദേശങ്ങളുമായി നിരവധി പേരാണു വീഡിയോയ്ക്കു കമന്റുമായെത്തിയത്.
Read Moreചെന്നൈ നഗരത്തിൽ തിരക്കിനിടെ നടുറോഡിൽ ഗർത്തം: യാത്രക്കാരുമായി കാർ കുഴിയിൽ
നടുറോഡിൽ പൊടുന്നനേയുണ്ടായ എട്ടടിയോളം ആഴമുള്ള കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാർ വീണു. ചെന്നൈയിലെ താരാമണിക്കു സമീപത്തെ ടൈഡൽ പാർക്കിനടത്തുള്ള രാജീവ് ഗാന്ധി സലൈയിലെ റോഡിൽ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ടാക്സി കാറാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ റെയിൽവേ സ്റ്റേഷനിൽനിന്നു യാത്രക്കാരുമായി പോവുകയായിരുന്നു കാർ. കാറിലുണ്ടായിരുന്ന രണ്ടു കുട്ടികളടക്കം അഞ്ച് പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നിരവധി വാഹനങ്ങൾ സംഭവസമയം റോഡിലുണ്ടായിരുന്നു. ഗർത്തം രൂപപ്പെട്ടതോടെ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. റോഡിന് അടിയിലൂടെ കടന്നു പോകുന്ന മലിനജല പൈപ്പ് പൊട്ടിയതാണു ഗർത്തമുണ്ടാകാൻ കാരണമെന്നു സിഎംആർഎൽ വിശദമാക്കുന്നത്. മെട്രോ റെയിൽ നിർമാണം നടക്കുന്നതിന് 300 മീറ്റർ അരികിലായിരുന്നു അപകടം.
Read Moreഇതെന്ത് ഡിഷ് ആണ് ചേച്ചി… പ്രഷർ കുക്കറിൽ രാസലഹരി തയാറാക്കി; വിദേശവനിത പിടിയിൽ
അസംസ്കൃത രാസവസ്തുക്കൾ ഉപയോഗിച്ച് ഫ്ലാറ്റിൽ രാസലഹരി നിർമിച്ച് വിറ്റിരുന്ന വിദേശ വനിത അറസ്റ്റിൽ. 5.6 കോടി രൂപയുടെ രാസലഹരിയുമായി നൈജീരിയൻ സ്വദേശിനി റീത്ത ഫാത്തി കുറെബൈവു (26) ആണ് മുംബൈയിൽ പിടിയിലായത്. നാലസൊപാര ഈസ്റ്റിലെ പ്രഗതി നഗറിൽ വൻതോതിൽ എംഡിഎംഎ വിൽപ്പന നടക്കുന്നുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് തുളിഞ്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അന്വേഷണസംഘം ഫ്ലാറ്റിൽ എത്തിയപ്പോൾ റീത്ത പ്രഷർ കുക്കറിൽ രാസലഹരി തയാറാക്കുകയായിരുന്നു. താമസസ്ഥലത്തുനിന്നു ലഹരിവസ്തുക്കൾ തയാറാക്കുന്നതിനായുള്ള അസംസ്കൃതവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read More