കോഴിക്കോട്: ഡിജിറ്റല് കറന്സി ഇന്വെസ്റ്റ്മെന്റിലൂടെയും ട്രേഡിംഗിലൂടെയും ലാഭം നേടിത്തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശിയായ ബിസിനസുകാരനില്നിന്ന് 36 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില് ആദ്യ അറസ്റ്റ്. പരാതിക്കാരന്റെ അക്കൗണ്ടില്നിന്നു നേരിട്ടു പണം എത്തിയ ബാങ്ക് അക്കൗണ്ടിന്റെ ഉടമയായ ആലപ്പുഴ പഴവീട് ജിതേഷ് ബാബു (50)നെയാണ് കോഴിക്കോട് സിറ്റി സൈബര് പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതല് ലാഭം നേടിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ചും ഡെപ്പോസിറ്റ് ചെയ്യിപ്പിച്ച പണം എത്തിയത് ഇയാളുടെ അക്കൗണ്ടിലേക്കാണ്. ഓണ്ലൈന് സാമ്പത്തിക തട്ടിപ്പുകളിലൂടെ ബാങ്ക് അക്കൗണ്ടുകളില് എത്തിച്ചേരുന്ന വലിയ തുകുകള് പണമായി മാറ്റുന്ന സംഘത്തില്പ്പെട്ട ആളാണോ ഇയാള് എന്നത് കൂടുതല് പരിശോധനകളിലൂടെ മാത്രമേ വ്യക്തമാക്കാന് സാധിക്കൂ എന്ന് പോലീസ് അറിയിച്ചു. കംബോഡിയ തട്ടിപ്പ് സംഘവുമായി ബന്ധമുള്ളതായി മനസിലാക്കിയ ഈ ഓണ്ലൈന് ഇന്വെസ്റ്റ്മെന്റ് തട്ടിപ്പു കേസിന്റെ ആദ്യ തലത്തിലാണ് ഒരു കേരള അക്കൗണ്ട് വന്നത്. പണം…
Read MoreCategory: Today’S Special
കുരുമുളകിട്ട് വഴറ്റിയെടുത്ത് കറിയാക്കി; കറിയുടെ പിന്നാമ്പുറം അന്വേഷിച്ച് ചെന്നപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം; യുവാക്കൾ അറസ്റ്റിൽ
തളിപ്പറമ്പ്: പെരുന്പാന്പിനെ കൊന്ന് കറിവച്ചുകഴിച്ച രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മാതമംഗലം പാണപ്പുഴ സ്വദേശികളായ യു. പ്രമോദ് (40), സി. ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് റേഞ്ച് ഓഫിസര് പി.വി. സനൂപ് കൃഷ്ണന്റെ നേതൃത്വത്തില് അറസ്റ്റ് ചെയ്തത്. റേഞ്ച് ഓഫീസര്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്ന്ന് സ്പെഷല് ഡ്യൂട്ടി സെക്ഷന് ഫോറസ്റ്റ് ഓഫീസര് സി. പ്രദീപന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്മാരായ പി.പി. രാജീവന്, എം.വീണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്ഡില് വീട്ടുപരിസരത്തു വച്ച് പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂള് ഒന്നിൽപ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും കുറ്റകരമാണ്.
Read Moreകനോലി സായ്പിന്റെ ഓർമകൾക്ക് 170 വയസ്
നിലമ്പൂർ വനത്തിൽ തേക്ക് തോട്ടം നട്ടുവളർത്തിയ കനോലി സായ്പിന്റെ ഓർമകൾക്ക് ഇന്ന് 170 വയസ്. നിലമ്പൂർ പട്ടണത്തിന്റെ പ്രാന്തപ്രദേശത്താണ് ലോകത്തിലെ ആദ്യത്തെ തേക്ക് തോട്ടം. 1840കളിൽ ബോംബെ കപ്പൽ നിർമാണശാലയിൽ തേക്ക് തടിക്ക് ക്ഷാമം നേരിട്ടു. കപ്പൽ നിർമാണത്തിന് ഒഴിച്ചുകൂടാനാവാത്ത തടിയാണ് തേക്ക്. ബോംബെ ഗവർണറുടെ കത്തുകൾ ബ്രിട്ടീഷ് മലബാർ കളക്ടർ എച്ച്.വി. കനോലിയെത്തേടി തുരുതുരാ വന്നുകൊണ്ടിരുന്നു. തേക്ക് നട്ടുവളർത്താൻതന്നെ കനോലി തീരുമാനിച്ചു. അങ്ങനെ ലോകത്തിലെ ആദ്യത്തെ തേക്ക് പ്ലാന്റേഷന്റെ ചരിത്രം പിറവികൊണ്ടു. കനോലി തോട്ടത്തിന് അനുയോജ്യമായ സ്ഥലം അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ നിലമ്പൂർ കാടുകൾ തേക്കിന് ഒന്നാന്തരം വളക്കൂറുള്ള മണ്ണാണെന്ന് തിരിച്ചറിഞ്ഞു. കരിപ്പുഴ, പൊൻപുഴ, ചാലിയാർ എന്നീ നദികൾ സംഗമിക്കുന്നിടത്ത് സ്ഥലം കണ്ടെത്തി. അപ്പോഴാണ് മറ്റൊരു പ്രശ്നം പൊന്തിവന്നത്. ഈ ഭൂമിയുടെ ഭൂരിപക്ഷവും തൃക്കാളൂർ ദേവസ്വത്തിന്റേതാണ്. ദേവസ്വം ആണെകിൽ കടബാധ്യതകൊണ്ട് നട്ടംതിരിയുന്ന സമയം. കടം വീട്ടാൻ കനോലി…
Read Moreവരുന്നൂ കണ്സ്യൂമര് ഫെഡ് പെട്രോള് പമ്പുകൾ
കൊച്ചി: വിദേശവിപണി ലക്ഷ്യമിട്ടും സംസ്ഥാനത്ത് പെട്രോള് പമ്പുകള് തുറക്കുന്നതിനുമുള്ള നീക്കവുമായും കണ്സ്യൂമര് ഫെഡ്. വിപണിയും വരുമാനവും വര്ധിപ്പിക്കുന്നതിന്റെ ഭാഗമായാണു പുതിയ ചുവടുവയ്പ്. പെട്രോള് പമ്പുകള് ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില് തൃശൂര്, പാലക്കാട് ജില്ലകളിലാണു പെട്രോള് പമ്പുകള് ആരംഭിക്കുക. തുടർന്ന് മറ്റു ജില്ലകളിലും ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇന്ത്യന് ഓയില് കോര്പറേഷനുമായി (ഐഒസി) കണ്സ്യൂമര് ഫെഡ് ധാരണാപത്രം ഒപ്പുവച്ചു. വൈകാതെ സ്ഥലം ഐഒസിക്ക് വിട്ടുനല്കും. പാലക്കാട് നൂറണിയിലാകും ആദ്യ പമ്പ് ആരംഭിക്കുക. ഇതിനായി പാലക്കാട് കളക്ടറേറ്റില്നിന്നുള്ള എന്ഒസി ലഭ്യമാകുന്നതിനുള്ള നടപടികള് പുരോഗമിക്കുകയാണ്. തൃശൂരില് കീച്ചേരിയിലാണു പമ്പ് തുടങ്ങുന്നത്. കണ്സ്യൂമര്ഫെഡിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ സ്ഥലങ്ങളാണ് പമ്പുകള് ആരംഭിക്കുന്നതിന് തെരഞ്ഞെടുക്കുക. മറ്റു ജില്ലകളിലെ സാധ്യതകള് പരിശോധിച്ചുവരികയാണ്. വ്യാപാര വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് വിപണി അയല്സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന് ആലോചിക്കുന്നത്. കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളാണു നിലവില് പരിഗണനയിലുള്ളത്. ഇതിനുപുറമെ ഗള്ഫ്…
Read Moreഓർമശക്തിയിൽ ആഗോള താരമായി അഞ്ചാം ക്ലാസുകാരി സേറ മരിയ ചാരിറ്റ്
ചെമ്പേരി: അസാധാരണമായ ഓർമശക്തിയും ബുദ്ധിവൈഭവവും പ്രകടമാക്കുന്ന അഞ്ചാം ക്ലാസുകാരിക്ക് ലഭിച്ച ആഗോളതല അംഗീകാരം മലയാളികൾക്ക് അഭിമാന നേട്ടമാകുന്നു. പതിനഞ്ച് വയസിൽ താഴെയുള്ള അതുല്യപ്രതിഭകളായ കുട്ടികൾക്കായി ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ ബാലപ്രതിഭാ പുരസ്കാരം നേടിയ സേറ മരിയ ചാരിറ്റ് ആണ് ആഗോളതലത്തിൽ ശ്രദ്ധേയമാകുന്നത്. വയനാട് പുൽപ്പള്ളി സ്വദേശി ജോജോ ചാരിറ്റിന്റെയും കണ്ണൂർ ചന്ദനക്കാംപാറ സ്വദേശിനി ഡോ. ആൽഫി മൈക്കിളിന്റെയും മകളാണ് അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂൾ വിദ്യാർഥിനിയായ സേറ. ഇന്ത്യൻ സർക്കാർ, സിംഗപ്പൂർ പ്രസിഡന്റ്, ഓസ്കാർ അവാർഡ് ജേതാവ് എ.ആർ. റഹ്്മാന്, നൊബേൽ സമ്മാനവിജയി കൈലാസ് സത്യാർത്ഥി, കിരൺ ബേദി തുടങ്ങിയ പ്രമുഖരുടെ പിന്തുണയും നേട്ടത്തിനു പിന്നിലുണ്ട്. 2025ലെ ഗ്ലോബൽ ചൈൽഡ് പ്രൊഡിജി അവാർഡ്സിന്റെ സർട്ടിഫിക്കറ്റ് ഓഫ് അപ്രിസിയേഷൻ ലഭിച്ച സേറ മരിയ ചാരിറ്റ് അഞ്ചാം വയസിൽ ആദ്യമായി ഇന്ത്യ ബുക്ക് ഓഫ് റിക്കാര്ഡ്സും ഏഷ്യാ ബുക്ക് ഓഫ് റിക്കാര്ഡ്സും…
Read Moreകോളടിച്ചല്ലോ ഗഡിയേ… തൃശൂരിന്റെ പുലിമുഖങ്ങൾ ഇനി കൊറിയൻ മ്യൂസിയത്തിലും
തൃശൂർ: തൃശൂരിന്റെ സ്വന്തം പുലിക്കളി-കുമ്മാട്ടിമുഖങ്ങൾ കടൽകടന്നു കൊറിയയിലേക്കും. സൗത്ത് കൊറിയയിലെ പാജു-സിയിലുള്ള നാഷണൽ ഫോക്ക് മ്യൂസിയത്തിലാണ് ഇനി ഇവ സ്ഥിരമായി പ്രദർശനത്തിനുണ്ടാകുക. മ്യുസിയം ക്യുറേറ്റർ ഹ്വാങ് കി ജുന്നിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘം നേരിട്ടെത്തി പരിശോധിച്ചാണു കിഴക്കുംപാട്ടുകര സ്വദേശി സന്തോഷിന്റെ പക്കൽനിന്ന് രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള പുലിമുഖങ്ങളും അരമണിയും പുലിവേഷങ്ങളും കൈപ്പറ്റിയത്. ഇന്ത്യയിലെ നാടൻകലാരൂപങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണു കൊറിയൻ സംഘമെത്തിയത്. ആറു മുഖങ്ങൾ, രണ്ട് അരമണി, നാലു തൊപ്പി, രണ്ട് പുലിവേഷം എന്നിവയാണു കൊണ്ടുപോയതെന്നും പണംനൽകാൻ തയാറായിരുന്നെങ്കിലും ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമായതിനാൽ കൈപ്പറ്റിയില്ലെന്നും കരാർരേഖകൾ കൈമാറിയെന്നും സന്തോഷ് പറഞ്ഞു. കേരളത്തിൽനിന്നു കുമ്മാട്ടി, പുലിമുഖങ്ങൾ മാത്രമാണ് ഇവർ ശേഖരിക്കുന്നത്. തൃശൂർ പുലിക്കളിയുമായി ബന്ധമില്ലെങ്കിലും 25 വർഷമായി കലാകൈരളി എന്ന പേരിൽ പുലിക്കളി, കുമ്മാട്ടി ട്രൂപ്പ് നടത്തുന്നയാളാണു സന്തോഷ്. തിരുവനന്തപുരത്ത് ഓണാഘോഷത്തോട് അനുബന്ധിച്ച് പുലിക്കളി, കുമ്മാട്ടി അവതരണം വർഷങ്ങളായി നടത്തുന്നതു…
Read Moreസ്കൂളിൽ പോകുന്നവഴി വിശപ്പ് നിയന്ത്രിക്കാൻ പറ്റിയില്ല: പിന്നൊന്നും നോക്കിയില്ല അടുത്തുള്ളത് ഓടയാണെന്നൊന്നും കാര്യമാക്കിയില്ല, പാത്രം തുറന്ന് യമ്മി ന്യൂഡിൽ അകത്താക്കി
കൊച്ചുകുട്ടികളുടെ കുറുന്പും കുസൃതിയുമൊക്കെ കാണാൻ എല്ലാവർക്കും വലിയ ഇഷ്ടമാണ്. സോഷ്യൽ മീഡിയയിൽ കുഞ്ഞുങ്ങളുടെ പലതരത്തിലുള്ള വീഡിയോയും വൈറലാകാറുണ്ട്. അതിനൊക്കെ ധാരാളം കാഴ്ചക്കാരും ആരാധകരുമൊക്കെ കൂടുതലുമാണ്. കൊച്ചു കുട്ടിക്കുറുന്പന്റെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. തെരുവിലെ ഒരു ഓടയുടെ സമീപം ഒരു കൊച്ച് കുട്ടി ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. കാമറയുമായി വഴിയാത്രക്കാരിൽ ഒരാൾ കുഞ്ഞിന്റെ അരികിലേക്ക് എത്തുന്നു. ഇനി അവൻ വയ്യാതെയോ മറ്റോ ആണോ അവിടെ ഇരുന്നതെന്നൊക്കെ നമുക്കും വീഡിയോ കാണുന്പോൾ ആലോചനയുണ്ടാകും. എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്കും മനസിലായില്ല. കുട്ടിയുടെ അടുത്തേക്ക് എത്തിയപ്പോൾ അവൻ സ്കൂളിൽ പോകുന്ന വഴിയാണെന്ന് മനസിലായി. ഉച്ചയ്ക്ക് കഴിക്കാൻ കൊടുത്തുവിട്ട ന്യൂഡിൽസ് കഴിക്കാൻ കൊതി സഹിക്കാതെ വന്നപ്പോൾ അവൻ മറ്റൊന്നും ചിന്തിച്ചില്ല ഉച്ചയായതോ സ്കൂളോ ഒന്നും ഓർക്കാതെ വഴിയരികൽത്തന്നെ ഇരുന്ന് ഭക്ഷണം കഴിച്ചതാണ് സംഭവം. ഇത് കണ്ട് ബാക്കിയുള്ളവരും അവന്റെ അരികിലേക്ക് വന്നു. വീഡിയോ വൈറലായതോടെ…
Read Moreപട്ടാപ്പകൽ കവർച്ചാ സംഘത്തിന്റെ വിളയാട്ടം, യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്; വൈറലായി വീഡിയോ
കള്ളൻമാരിൽ നിന്നും കൊള്ളക്കാരിൽ നിന്നുമൊക്കെ രക്ഷപെടണമെങ്കിൽ ധൈര്യവും സാമർഥ്യവും ബുദ്ധിയുമൊക്കെ വേണം. തട്ടിപ്പ് സംഘത്തിൽ നിന്ന് രക്ഷപെട്ട ഒരു യുവതിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ബസ് കയറുന്നതിനായി ടൗണിലേക്ക് പോകുന്ന വഴി യുവതി ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു. ഓട്ടോ എത്തിയപ്പോൾ അതിൽ രണ്ട് പുരുഷൻമാർ ഇരിക്കുന്നുണ്ടായിരുന്നു. റിട്ടേൺ ഓട്ടോ ആയതുകൊണ്ട് മറിച്ചൊന്നും ഇവർ ചിന്തിക്കാതെ ഓട്ടോയിൽ കയറി. എന്നാൽ കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് ഇവർ കവർച്ചാ സംഘം ആണെന്ന് യുവതിക്ക് മനസിലായത്. ഉടൻ തന്നെ ഓട്ടോ നിർത്താൻ യുവതി ആവശ്യപ്പെട്ടു. എന്നാൽ ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാർ യുവതിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. തട്ടിപ്പ് സംഘം ഓട്ടോ ആളൊഴിഞ്ഞസ്ഥലത്ത് നിർത്താൻ ആവശ്യപ്പെട്ടു. ആ സമയം യുവതി സീറ്റിൽ നിന്നും നിലത്ത് ഇരുന്നു. കന്പിയിൽ തൂങ്ങിക്കിടന്നു. യുവതി കന്പിയിൽ തൂങ്ങിക്കിടന്നതോട മറ്റ് യാത്രക്കാർക്ക്…
Read Moreഹോട്ടലിൽ നിന്നും വാങ്ങുന്നതിനേക്കാൾ സ്വിഗ്ഗിയിൽ 663 രൂപ അധികം കൊടുക്കേണ്ടി വന്നു; പോസ്റ്റുമായി യുവാവ്
ഓൺലൈനിൽ ഫുഡ് ഓർഡർ ചെയ്യാത്തവർ ചുരുക്കമാണ്. സമയക്കുറവ് മൂലം ഭക്ഷണം ഉണ്ടാക്കാൻ സാധിക്കാതെ വരുന്ന സമയത്ത് ഓൺലൈൻ ഡെലിവറി നമുക്ക് വലിയൊരു ആശ്വാസമാണ്. എന്നാൽ ചില സമയങ്ങളിൽ ഇത്തരം ഓർഡറുകൾ ചെയ്ത് ഭക്ഷണം വാങ്ങുന്പോൾ അതിന്റേതായ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. കടയിൽപ്പോയി വാങ്ങുന്നതിനേക്കാൾ ഇരട്ടി പണം ചിലപ്പോൾ ഇതിനു വേണ്ടി ആകാറുമുണ്ട്. അത്തരത്തിലൊരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റെസ്റ്റോറന്റിൽ പോയി നേരിട്ട് ഭക്ഷണം വാങ്ങുന്നതിനേക്കാൾ 81% വില കൂട്ടിയാണ് സ്വിഗ്ഗിയിൽ ഭക്ഷണം വിൽക്കുന്നത് എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവാവ്. സുന്ദർ എന്ന യൂസറാണ് എക്സിൽ ഇതിന്റെ രണ്ട് ബില്ലുകളും വിശദമായി താരതമ്യം ചെയ്തുകൊണ്ട് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. നേരിട്ട് പോയി വാങ്ങുന്നതിനേക്കാൾ എന്തുകൊണ്ടാണ് 81% ആപ്പിൽ ഭക്ഷണം ഓർഡർ ചെയ്യുന്പോൾ ഈടാക്കുന്നത് എന്നാണ് യുവാവ് ചോദിക്കുന്നത്. ഭക്ഷണം എത്തിക്കാൻ താൻ നൽകേണ്ടുന്ന അധിക തുക 663…
Read Moreസ്വീഡനിൽ നിന്നും ഇന്ത്യൻ ഓഫീസിലെത്തിയപ്പോൾ സംഭവിച്ചത്; ആദ്യ ദിവസത്തെ അനുഭവം പറഞ്ഞ് യുവാവ്; വൈറലായി വീഡിയോ
ദേവ് വിജയ് വർഗിയ എന്ന യുവാവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്വീഡനിൽ നിന്നും തിരികെ നാട്ടിലെത്തിയ ശേഷം ഇന്ത്യൻ ഓഫീസിലെ ആദ്യത്തെ ദിനം എങ്ങനെയാണ് എന്നതാണ് യുവാവ് വീഡിയോയിൽ പറയുന്നത്. യൂറോപ്പിലെ ജോലിക്ക് പോകുന്ന ഒരു ദിവസവും ഇന്ത്യൻ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു ദിവസവുമായി താരതമ്യം ചെയ്താണ് യുവാവിന്റെ വീഡിയോ. സ്വീഡനിൽ 20 മിനിറ്റ് സമയമാണ് യാത്രയ്ക്ക് എടുക്കുന്നതെങ്കിൽ ഇന്ത്യയിൽ അതേ ദൂരം എത്തുന്നതിനായി അതിന്റെ ഇരട്ടി സമയം എടുക്കുന്നതായിട്ടാണ് യുവാവ് പറയുന്നത്. ഇന്ത്യൻ ഓഫീസിലേക്ക് പ്രവേശിക്കാൻ അത്രമേൽ സെക്യൂരിറ്റി ഉണ്ടെങ്കിലും അകത്ത് പ്രവേശിച്ചാൽ കാര്യങ്ങൾ നേരേ ഉൾട്ടയാണ്. ഓഫീസ് വൈഫൈ കണക്ട് ചെയ്യാൻ നോക്കിയിട്ട് പറ്റിയില്ല. ആദ്യം ഫ്രണ്ട്സ് തന്നെ ഐടി ടീമുമായി കണക്ട് ചെയ്തു. അവർ നേരെ അഡ്മിന്റെ അടുത്തേക്ക് വിട്ടു. അവർ പറഞ്ഞത് എച്ച് ആറിന് മെയിലയക്കാനാണ്.…
Read More