ലൈംഗിക ആരോപണക്കേസിൽ യുവതി പിടിയിൽ. തായ്ലൻഡിലാണ് സംഭവം. ബുദ്ധ സന്യാസിമാരെ വശീകരിച്ച് അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടശേഷം ഇക്കാര്യം പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ബ്ലാക് മെയിൽ ചെയ്ത സംഭവത്തിലാണ് യുവതി പിടിയിലായത്. പുറത്ത് പറയാതിരിക്കാൻ ലക്ഷങ്ങളാണ് യുവതി ബുദ്ധ സന്യാസിമാരിൽ നിന്നും തട്ടിയെടുത്തത്. തായ്ലന്ഡിലെ ബുദ്ധ സന്യാസിമാര്‍ ഥേരവാദ ബുദ്ധ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ ബ്രഹ്മചാരികളായിരിക്കണമെന്ന് മതം അനുശാസിക്കുന്നു. എന്നാൽ ഇവർക്കെതിരേ ലൈംഗികാരോപണം വന്നപ്പോൾ സന്യാസിമാരുടെ ബ്രഹ്മചര്യാ നിയമ ലംഘനം വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. ആരോപണം ഉയര്‍ന്ന ഒമ്പത് മഠാധിപതികളെയും നിരവധി മുതിർന്ന സന്യാസിമാരെയും അവരുടെ ആചാര വസ്ത്രം അഴിച്ചുമാറ്റി സന്യാസത്തിൽ നിന്ന് പുറത്താക്കിയതായി റോയൽ തായ് പോലീസ് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു.
Read MoreCategory: Today’S Special
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജന്മനാട്ടിൽ സ്മാരകം
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ ജന്മനാട്ടില് സ്മാരകം ഉയരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ നിര്‍ദിഷ്ട മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മിക്കുന്നതിനു തുടക്കംകുറിക്കുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബർ 23ന് പഞ്ചായത്ത് നവീകരിച്ച കമ്യൂണിറ്റി ഹാള്‍ ഇഎംഎസ് സ്മാരകമായി നാമകരണം ചെയ്തിരുന്നു. ഈ സമയം ഉമ്മന്‍ ചാണ്ടിയെ മറന്നുവെന്ന് വ്യാപക പ്രചാരണമുണ്ടായി. കമ്യൂണിറ്റിഹാള്‍ ഉദ്ഘാടന വേളയില്‍ മന്ത്രി എം.ബി. രാജേഷ് മിനി സിവില്സ്റ്റേഷന് പൂര്‍ത്തീകരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും പഞ്ചായത്തും ചേര്‍ന്ന് 1.25 കോടി രൂപ മുടക്കിയാണ് കെട്ടിടം പണി പൂര്‍ത്തിയാക്കുന്നത്. ഉമ്മന്‍ ചാണ്ടി എംഎല്‍എയായിരുന്ന അവസരത്തില്‍ 2017-ല്‍ പുതുപ്പള്ളി ജംഗ്ഷനു സമീപമുള്ള പഞ്ചായത്തിന്റെ 75 സെന്റ് സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന്…
Read Moreരണ്ട് മില്യണ്‍ ഫോളോവേഴ്സ്: ലോക പോലീസ് സേനകളുടെ ഫേസ്ബുക്ക് പേജുകളില്‍ ഒന്നാമതെത്തി കേരള പോലീസ്
കൊച്ചി: കേരള പോലീസിന് ഇത് അഭിമാന നിമിഷം. രണ്ടു മില്യണ്‍ ഫോളോവേഴ്സുമായി കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ലോക പോലീസ് സേനകളുടെ ഫേസ്ബുക്ക് പേജുകളില്‍ ഒന്നാം സ്ഥാനത്തെത്തി. 20,00,000 ലക്ഷം ഫോളോവേഴ്സുമായി കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിന്റെ യാത്ര തുടരുകയാണ്. കുറിക്കു കൊള്ളുന്ന ട്രോളുകളും നര്‍മം നിറഞ്ഞ മറുപടിയുമായി കേരള പോലീസ് എഫ്ബി പേജ് കളം നിറഞ്ഞു നില്ക്കുന്നു. 2011 ലാണ് കേരള പോലീസ് ഫേസ്ബുക്ക് പേജ് തുടങ്ങിയത്. 2018 മുതല്‍ കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലാണ് പേജിന്റെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നത്. സമകാലിക വിഷയങ്ങള്‍ പലപ്പോഴും ട്രോളുകളായി കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ എത്താറുണ്ട്. ഇതിന് പൊതുജനങ്ങളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹെല്‍മറ്റ് വച്ച് വാഹനം ഓടിക്കാനും റോഡ് സുരക്ഷാ നിമയങ്ങളുമൊക്കെ ഓരോ ട്രോളുകളിലൂടെ പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഈ പേജിലൂടെ എത്തിക്കാറുണ്ട്. സര്‍ക്കാര്‍…
Read Moreഒറ്റനോട്ടത്തിൽ മനുഷ്യരുടെ ചർമം പോലെ: കണ്ണിനു പകരം രണ്ട് ദ്വാരം; ഒരു നഗരത്തെ മുഴുവൻ ഭയപ്പെടുത്തി പാവക്കുട്ടി
പാവകൾ ഇഷ്ടമില്ലാത്ത ആളുകൾ നന്നേ കുറവാണ്. എന്നാൽ അനബെല്ല സിനിമ കണ്ടശേഷം പാവകളോട് പേടിയുള്ള ആളുകളും കുറവല്ല. ഇപ്പോഴിതാ അനബെല്ല പോലെ ഭയപ്പെടുത്തുന്ന ഒരു പാവയാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. സാൻ ബെർണാർഡിനോ കൗണ്ടിയിൽ ബെയർ വാലി റോഡിന്റെ അടുത്തുള്ള ഒരു കൺവീനിയൻസ് സ്റ്റോറിന് പുറത്താണ് ഈ പാവയെ കണ്ടത്. കണ്ടാൽ ടെഡി ബെയറിനു സമാനമാണെങ്കിലും ആ പാവയുടെ ശരീരം മനുഷ്യന്റെ തൊലി പോലെ തോന്നിക്കുന്ന എന്തോ ഒരു വസ്തുകൊണ്ട് തുന്നിച്ചേർത്തിരിക്കുന്നതാണ്. കണ്ണും മൂക്കും ചുണ്ടുമെല്ലാം കരടിയോട് സാമ്യം തോന്നുന്ന തരത്തിലായിരുന്നു. മാത്രമല്ല അതിന്റെ ഒരു കണ്ണിന്റെ സ്ഥാനത്ത് ദ്വാരം മാത്രമാണുള്ളത്. പാവ കണ്ട പലരും പല അഭിപ്രായവുമായി എത്തി. എന്തെങ്കിലും ഒരു അപായ സൂചനയാണോ ഇതെന്നാണ് പലരും ചോദിച്ചത്. എന്നാൽ മറ്റ് ചിലർ പറഞ്ഞത് ഇത് എന്തെങ്കിലും പ്രാങ്കിന്റെ ഭാഗമായി ആരെങ്കിലും കൊണ്ടിട്ടതാകാമെന്നാണ്. പാവയെക്കുറിച്ച് ചർച്ചകൾ…
Read Moreഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്: ആറു മാസത്തിനുള്ളില്‍ പോലീസ് തിരിച്ചുപിടിച്ചത് 54.79 കോടി രൂപ
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ നഷ്ടമായ 54.79 കോടി രൂപ തിരിച്ചു പിടിച്ച് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം. 2025 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള കണക്കാണിത്. ഈ ആറു മാസത്തിനിടയില്‍ പണം നഷ്ടമായതു സംബന്ധിച്ച് 19,927 പരാതികളാണ് കേരള പോലീസിന്റെ സൈബര്‍ സെക്യൂരിറ്റി വിഭാഗത്തിന് ലഭിച്ചത്. 351 കോടി രൂപയാണ് നഷ്ടമായത്. പരാതികളിലേറെയും മലപ്പുറം ജില്ലയില്‍ നിന്നാണ്. ഇവിടെനിന്ന് 2,892 പരാതികളാണ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ലഭിച്ചത്. പരാതികളില്‍ രണ്ടാം സ്ഥാനം എറണാകുളം സിറ്റിയിലാണ്. 2,268 പരാതികളാണ് ഇവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തത്. 2,226 പരാതികളുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുണ്ട്. കുറവ് പരാതികള്‍ വയനാട് ജില്ലയില്‍നിന്നാണ് 137 പരാതികള്‍ മാത്രമാണ് ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ട്രേഡിംഗ് കൊണ്ടുപോയത് 151 കോടി രൂപഉള്ള സമ്പാദ്യം ഇരട്ടിയാക്കാനുള്ള ആര്‍ത്തിമൂലമാണ് പലരും…
Read Moreഭൂമിയെ തൊടാൻ മണിക്കൂറുകൾ മാത്രം: ചരിത്രമെഴുതി ശുഭാംശു വരുന്നു
അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലെ 18 ദിവസം നീണ്ട ദൗത്യത്തിനുശേഷം മടങ്ങിയ ശുഭാംശു ശുക്ലയും സംഘവും ഇന്നു ഭൂമിയെ തൊടും. ഇന്ത്യൻ സമയം, ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ഡ്രാഗൺ പേടകം കാലിഫോർണിയ തീരത്തെത്തും. ഇതിനായുള്ള ക്രമീരണങ്ങളെല്ലാം സജ്ജമാണ്. ബഹിരാകാശനിലയത്തിൽനിന്ന് ഇന്നലെ വൈകുന്നേരം 4.45നാണ് ഡ്രാഗണ്‍ പേടകം അണ്‍ഡോക്ക് ചെയ്തത്. 22.5 മണിക്കൂറോളം ഭൂമിയെ വലംവച്ചശേഷമാണ് പേടകം ഭൗമാന്തരീക്ഷത്തിലേക്കു പ്രവേശിച്ചത്. ഉച്ച കഴിഞ്ഞ് മൂന്നോടെ പസഫിക് സമുദ്രത്തില്‍ കലിഫോര്‍ണിയ തീരത്ത് പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്യുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് യാത്രികരെ സ്പേസ് എക്സിന്റെ പ്രത്യേക കപ്പലിൽ തീരത്ത് എത്തിക്കും. കപ്പലിൽവച്ച് ഡോക്ടർമാർ സംഘത്തെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കും. തുടർന്ന് ഹെലികോപ്റ്ററിൽ ഫ്ലോറിഡയിലെ നാസ കേന്ദ്രത്തിലേക്കു കൊണ്ടുപോകും. യാത്രികര്‍ ഇവിടെ ഒരാഴ്ച വിദഗ്ധോപദേശ പ്രകാരം വിശ്രമിക്കും. ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി അറുപതോളം പരീക്ഷണങ്ങള്‍ സംഘം നടത്തി. ഇതിൽ ഏഴെണ്ണം ഇസ്രൊയ്ക്കുവേണ്ടിയാണ്.
Read Moreമരത്തിലെ കാക്കക്കൂട്ടിൽ സ്വർണവള; കാക്ക കൊത്തിക്കൊണ്ട് പോയി കൂട്ടിൽ സൂക്ഷിച്ചത് മൂന്ന് വർഷം; ദമ്പതികൾക്ക് തിരികെ ലഭിച്ചത് ഒന്നര പവന്റെ സ്വർണ വള
കാക്ക നെയ്യപ്പം കൊണ്ടുപോയ കഥകളേറെ കേട്ടിട്ടുണ്ടാകാം. എന്നാല്‍ കാക്ക സ്വര്‍ണാഭരണം കൊണ്ടുപോയത് നമ്മളാരും കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകില്ല. എന്നാല്‍ അത്തരമൊരു സംഭവത്തിനാണ് തൃക്കലങ്ങോട്ടുകാർ സാക്ഷിയായത്. മലപ്പുറം തൃക്കലങ്ങോട് സ്വദേശി സുരേഷ് -രുഗ്മിണി ദമ്പതികൾക്കാണ് കാക്കയുടെ കുസൃതിയിൽ മൂന്ന് വർഷം മുമ്പ് നഷ്ടമായ വള ഈ പൊന്നും വിലക്കാലത്ത് തിരികെ ലഭിച്ചത്. മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ചെറുപള്ളി സ്വദേശി ചെറുപാലക്കൽ അൻവർ സാദത്തിനാണ് സ്വർണവള ലഭിച്ചത്. തെങ്ങുകയറ്റക്കാരനായ അൻവർ സാദത്ത് മാങ്ങ പറിക്കാനായി മരത്തിൽ കയറിയപ്പോഴാണ് കാക്കക്കൂ ട്ടിൽ നിന്ന് സ്വർണ വള ലഭിച്ചത്. ഇക്കഴിഞ്ഞ മേയ് മാസത്തിൽ ലഭിച്ച വളയുടെ ഉടമയെ കണ്ടെത്താനായി ഇദ്ദേഹം പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ തൃക്കലങ്ങോട് പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. വായനശാല സെക്രട്ടറി ഇ.വി. ബാബുരാജ് വിവരം നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തി. വായനശാലയിലെത്തിയ ഒരു വ്യക്തിയാണ്…
Read Moreവിസയെ മറികടന്ന് യുപിഐ; പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ
കൊല്ലം: ഇടപാടുകളുടെ എണ്ണത്തിൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ രംഗത്തെ ഭീമനായ “വിസ’യെ മറികടന്ന് ഇന്ത്യയുടെ യുപിഐ. പ്രതിദിനം 650 ദശലക്ഷത്തിലധികം ഇടപാടുകൾ പ്രോസസ് ചെയ്താണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപി ഐ) ഔദ്യോഗികമായി വിസയെ കടത്തിവെട്ടിയത്. ഇതോടെ ലോകത്തിലെ മുൻനിര റിയൽ ടൈം പേയ്മെന്റ് സംവിധാനമായി യുപിഐ മാറി. വിസയുടേതായ 639 ദശലക്ഷത്തെ പിന്നിലാക്കിയാണ് യുപിഐ 650.26 ദശലക്ഷം പ്രതിദിന ഇടപാടുകൾ നടത്തി ഈ വിപ്ലവകരമായ നേട്ടം യുപിഐ സ്വന്തമാക്കിയത്. 200 ൽ അധികം രാജ്യങ്ങളിൽ വിസയുടെ സജീവ സാന്നിധ്യമുണ്ട്. എന്നാൽ വെറും ഏഴ് രാജ്യങ്ങളിൽ മാത്രമാണ് യുപിഐ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുള്ളതെന്നും എടുത്തു പറയേണ്ട വസ്തുതയാണ്. 2016ൽ ആരംഭിച്ചതിനുശേഷം ഒമ്പതു വർഷത്തിനിടെ യുപിഐ സ്ഫോടനാത്മകമായ വളർച്ചയാണു കൈവരിച്ചിട്ടുള്ളത്. ഇതുമൂലം ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പോലുള്ള പരമ്പരാഗത സാമ്പത്തിക വിനിമയ സംവിധാനങ്ങളുടെ ഉപയോഗത്തിൽ ഗണ്യമായ കുറവും സംഭവിച്ചിട്ടുണ്ട്. നാഷണൽ…
Read Moreവിമാനത്തിലെ ജീവനക്കാരിക്ക് യാത്രക്കാരി നൽകിയ സ്നേഹ സമ്മാനം; വൈറലായി വീഡിയോ
അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിൽ പല കാര്യങ്ങളും സംഭവിക്കാറുണ്ട്. നടന്നു പോകുന്ന വഴി ഒരു അപരിചിതൻ നമുക്ക് മുന്നിൽ വന്ന് നമ്മുടെ ചിത്രം വരച്ചു തന്നാലോ അല്ലങ്കിൽ നമുക്ക് ഇഷ്ടമുള്ള ഭക്ഷണം വാങ്ങി തന്നാലോ ഒക്കെ ആശ്ചര്യവും ഞെട്ടലുമൊക്കെയാണ് ഉണ്ടാകുന്നത്. ഒരു നിമിഷത്തേക്ക് പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കാത്ത അവസ്ഥയാണ്. അത്തരമൊരു അവസ്ഥയാണ് കഴിഞ്ഞ ദിവസം വിമാനയാത്രയ്ക്കിടെ അതിലെ ഒരു ജീവനക്കാരിക്ക് ഉണ്ടായത്. ഡിജിറ്റൽ ആർട്ടിസ്റ്റായ ആയുഷി സിംഗ് തന്റെ വിമാന യാത്രയ്ക്കിടെ ഡിജിറ്റൽ ടാബ്ലെറ്റും തന്റെ വിരലുകളും ഉപയോഗിച്ചുകൊണ്ട് വിമാനത്തിലെ ജീവനക്കാരിയായ മുംതയുടെ ചിത്രം വരച്ചു. യാത്രയ്ക്കിടെ പെട്ടന്നുണ്ടായ തോന്നലിന്റെ പുറത്താണ് ആയുഷി ചിത്രം വരച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ചിത്രം പൂർത്തിയായപ്പോൾ ആയുഷി മുംതയോട് തന്റെ സീറ്റിനരികിലേക്ക് വരാൻ പറഞ്ഞു. മുംത എത്തി ‘എന്തെങ്കിലും സഹായം വേണോ മാം’ എന്ന് ആയുഷിയോട് ചോദിച്ചു.…
Read Moreഫോൺ അമിതമായി ചൂടായി; ഫോണിന്റെ വിലയും നഷ്ടപരിഹാരമായി 15,000 രൂപയും കമ്പനി നഷ്ടപരിഹാരം നൽകണമെന്നു ഉപഭോക്തൃ കോടതി
കോഴിക്കോട്: പുതുതായി വാങ്ങിയ മൊബൈൽ ഫോൺ അമിതമായി ചൂടാകുന്നതിനാൽ മാറ്റിനൽകാൻ വിസമ്മതിച്ച കമ്പനിയും ഇ-കൊമേഴ്സ് സ്ഥാപനവും നഷ്ടപരിഹാരം നൽകണമെന്ന് വിധി. ചോക്കാട് കല്ലാമൂല ചേനപ്പാടി സ്വദേശിയും തിരുവാലി ഫയർ സ്റ്റേഷൻ ജീവനക്കാരനുമായ നിഷാദ് കിളിയമണ്ണിലാണ് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്. ഫോണിന്റെ വിലയായ 13,859 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതിച്ചെലവിലേക്ക് 5000 രൂപയും നൽകാനാണ് കമ്മിഷൻ വിധിച്ചത്. 2024 ഏപ്രിൽ 24നാണു പരാതി സമർപ്പിച്ചത്
Read More