മലപ്പുറം: എടക്കരയിൽ ഹണിട്രാപ്പിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസില് അയൽവാസിയായ യുവതിയും ഭര്ത്താവും ഉള്പ്പെടെ നാലുപേര് അറസ്റ്റില്. പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസിൽ സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീൺ, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. 2024 നവംബറിലാണ് രതീഷിനെ ഇവർ നഗ്നനാക്കി മര്ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിപ്പിച്ചായിരുന്നു മര്ദനം. ഇതിനു പിന്നാലെ രതീഷ് ജീവനൊടുക്കുകയായിരുന്നു. രതീഷിന്റെ അമ്മയും ഭാര്യയും ഇതു സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിനു പിന്നിൽ അയൽവാസിയായ സിന്ധു ഉൾപ്പെടെ നാലംഗസംഘം ആണെന്ന ആരോപണമാണ് ഉയര്ന്നത്. മകനെ വീട്ടിലേക്കു വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ അമ്മ തങ്കമണിയും സഹോദരൻ രാജേഷും ആരോപിച്ചത്. ജൂൺ 11നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ രതീഷിനെ കണ്ടെത്തിയത്. ഡല്ഹിയില് വ്യവസായിയായിരുന്നു രതീഷ്. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന വ്യാജേന അയൽവാസിയായ സിന്ധു തന്ത്രപൂർവം…
Read MoreCategory: Top News
ബിഎല്ഒ അനീഷിന്റെ ആത്മഹത്യ സിപിഎം പ്രവര്ത്തകരുടെ ഭീഷണി കാരണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
തിരുവനന്തപുരം: ബിഎല്ഒ അനീഷിന്റെ ആത്മഹത്യ, സിപിഎം പ്രവര്ത്തകരുടെ ഭീഷണി കാരണമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബിഎല്ഒ മാരുടെ സമരത്തെ കോണ്ഗ്രസ് പിന്തുണയ്ക്കുന്നു. അനീഷിന്റെ മരണത്തിലേക്ക് നയിച്ചതു ഭീഷണിയാണ്. മരണകാരണം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്ഗ്രസ് ബിഎല്ഒയെ കൂടെ കൂട്ടിയതിനാണ് സിപിഎം ഭീഷണിപ്പെടുത്തിയത്. കുറ്റക്കാരെ സംരക്ഷിക്കരുതെന്നും സണ്ണിജോസഫ് പറഞ്ഞു. എസ്ഐആറില് കെപിസിസി സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
Read Moreഎന്നാലുമെന്റെ കിഡ്നി! ‘ഒരു കുടുംബത്തിലും രോഹിണിയെ പോലെ ഒരു മകളോ സഹോദരിയോ ഉണ്ടാകാതിരിക്കട്ടെ’: ലാലുവിന് വൃക്ക നൽകിയതിൽ ഖേദിച്ച് മകൾ
പാറ്റ്ന: പിതാവ് ലാലു പ്രസാദ് യാദവിന് വൃക്കം ദാനം ചെയ്തത് പണത്തിനും സീറ്റിനും വേണ്ടിയായിരുന്നെന്ന് കുടുംബത്തിൽനിന്നും ആക്ഷേപമുണ്ടായെന്ന് മകൾ രോഹിണി ആചാര്യ. താൻ അനാഥയാക്കപ്പെട്ടെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയേറ്റതിനു പിന്നാലെയാണ് ആർജെഡി നേതാവ് ലാലുവിന്റെ മകൾ കുടുംബത്തിനെതിരേ രംഗത്തെത്തിയത്. തന്നെപ്പോലെ ഒരു പെൺകുട്ടിയും ഒരു വീട്ടിലും ജനിക്കരുതെന്നും സമൂഹമാധ്യമ പോസ്റ്റിൽ വികാരഭരിതയായി രോഹിണി പറഞ്ഞു. രാഷ്ട്രീയവും കുടുംബവും വിടുകയാണെന്ന് കഴിഞ്ഞ ദിവസം രോഹിണി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇന്നലെ കൂടുതൽ പ്രതികരണവുമായി രോഹിണി എത്തിയത്. തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ പരാജയത്തിന് ഉത്തരവാദി സഹോദരൻ തേജസ്വി യാദവിന്റെ അടുത്ത അനുയായികളായ ഹരിയാനയിൽനിന്നുള്ള ആർജെഡി എംപി സഞ്ജയ് യാദവും റമീസുമാണെന്ന് രോഹിണി പറയുന്നു. “ഇന്നലെ എന്നെ അവർ ആക്ഷേപിച്ചു. ഞാൻ വൃത്തികെട്ടവളാണെന്ന് പറഞ്ഞു. കോടിക്കണക്കിന് രൂപയും, സീറ്റും വാങ്ങിയാണ് അച്ഛന് വൃക്ക നൽകിയതെന്ന് ആരോപിച്ചു’-രോഹിണി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്: 42 പേർ പത്രിക നൽകി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുവിജ്ഞാപനം ഇറങ്ങിയതിനു പിന്നാലെ 42 പേർ ഇതുവരെ സംസ്ഥാനത്തു പത്രിക സമർപ്പിച്ചു. 24 പുരുഷന്മാരും 18 സ്ത്രീകളുമാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. ചിലർ ഒന്നിലേറെ സെറ്റ് പത്രിക നൽകിയത് അടക്കം 53 പത്രികകൾ ഇതുവരെ ലഭിച്ചു. തിരുവനന്തപുരം-നാല്, കൊല്ലം-മൂന്ന്, പത്തനംതിട്ട, എറണാകുളം- രണ്ടു വീതം, ആലപ്പുഴ, കോട്ടയം, തൃശൂർ- ഏഴുവീതം, ഇടുക്കി, കണ്ണൂർ- ഓരോന്നു വീതവും പത്രിക ലഭിച്ചു. പാലക്കാട് 13, മലപ്പുറം-ആറ് പത്രികകളും ലഭിച്ചു. ബന്ധപ്പെട്ട വരണാധികാരിക്കോ ഉപവരണാധികാരിക്കോ ആണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെയാണ് പത്രികാ സമർപ്പണത്തിനുള്ള സമയം. 21 വരെ പത്രിക നൽകാം. 22ന് സൂക്ഷ്മ പരിശോധന നടക്കും. 24 വരെ പത്രിക പിൻവലിക്കാം. പത്രികയോടൊപ്പം സ്ഥാവര ജംഗമ സ്വത്തുക്കളുടെയും ബാധ്യത, കുടിശികയുടെയും ക്രിമിനൽ കേസുകളുടെയും ഉൾപ്പടെ വിശദവിവരം നൽകണം. സ്ഥാനാർഥി അതത് തദ്ദേശ സ്ഥാപനത്തിലെ…
Read Moreബിഎൽഒ പണി ഒരു കെണി: ഒഴിവാക്കുന്നവരും നിരവധി
സ്പെഷ്യൽ ഇന്റൻസിവ് റിവിഷൻ എന്ന എസ്ഐആർ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) മാർക്ക് വലിയ ബുദ്ധിമുട്ടും സമ്മർദവുമാണ് സൃഷ്ടിക്കുന്നത്. സമയബന്ധിതമായി എസ്ഐആർ ഫോമുകൾ വിതരണം ചെയ്ത് വിവരം അപ്ലോഡ് ചെയ്യാനുള്ള സമ്മർദം, വിതരണം പൂർത്തിയായില്ലെങ്കിലും പൂർത്തികരിച്ചു എന്ന് റിപ്പോർട്ട് ചെയ്യേണ്ടി വരുന്ന അവസ്ഥ, സമയബന്ധിതമായി ഫോമുകൾ വിതരണം ചെയ്തോ എന്നും വിവരം ശേഖരിച്ചോ എന്നും സൂപ്പർവൈസർമാരായ റവന്യു ഉദ്യോഗസ്ഥരുടെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറുടെയും അന്വേഷണങ്ങൾ, ഒന്നുമറിയാത്ത സാധാരണ വോട്ടർമാർ തുടങ്ങയവയെല്ലാം വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നത്. ഇതിനെല്ലാമിടയിൽ കിടന്ന് ഞ്ഞെരുങ്ങുന്ന ബിഎൽഒമാരിൽ പലർക്കും ഒരു മാസംകൊണ്ട് എന്തും സംഭവിക്കാം എന്ന അവസ്ഥയിലാണെന്നാണ് ബിഎൽഒ ജോലി ആസ്വദിച്ച് ചെയ്യുന്ന ഒരു ജനകീയനായ അധ്യാപകൻ പ്രതികരിച്ചത്. എസ്ഐആർ കെണിയിലാക്കി പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇടയിൽ എത്തിയ എസ്ഐആർ ബൂത്ത് ലെവൽ ഉദ്യോഗസ്ഥരെ ശരിക്കും കെണിയിലാക്കിയിരിക്കുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് വീടുകൾ സന്ദർശിക്കുന്ന പല ബിഎൽഒമാർക്കും…
Read Moreതെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർദ്ദമെന്ന് ആരോപണം; ബിൽഒ ജീവനൊടുക്കി
കണ്ണൂർ: ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റുകുടുക്ക സ്വദേശി അനീഷിനെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നരു എയുപി സ്കൂളിലെ ജീവനക്കാരനാണ് അനീഷ്. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നുണ്ട്. ഞായറാഴ്ച രാവിലെയായിട്ടും മുറിക്കു പുറത്തു വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അനീഷിന് സമ്മർദ്ദമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പയ്യന്നൂർ പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Read Moreശബരിമല സ്വർണക്കൊള്ള; ശാസ്ത്രീയ പരിശോധന തിങ്കളാഴ്ച
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്തെ ശാസ്ത്രീയ പരിശോധന തിങ്കളാഴ്ച നടത്തും. ഇതിനായി എസ്പി ശശിധരനും എസ്ഐടി സംഘവും പമ്പയിലെത്തി. ഉഷപൂജയ്ക്ക് ശേഷമായിരിക്കും ശാസ്ത്രീയ പരിശോധന നടത്തുക. പമ്പയിലെത്തിയ എസ്ഐടി സംഘം ഇന്ന് വൈകുന്നേരം സന്നിധാനത്തേയ്ക്ക് പോകും. ശ്രീകോവിലിലെ ദ്വാരപാലക പാളിയുടെയും കട്ടിളപ്പാളിയുടെയും ശാസ്ത്രീയ പരിശോധന നടത്തണമെന്ന് എസ്ഐടിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ശ്രീകോവിലിലെ ദ്വാരപാലക പാളി ,കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ സംഘം ശേഖരിക്കും. പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വർണപ്പാളികളുടെയും ചെമ്പുപ്പാളികളുടെയും സാമ്പിളും ശേഖരിക്കും. സന്നിധാനത്ത് നിന്ന് സ്വർണപ്പാളി കടത്തിയോ ഇതിൽ തിരിമറി നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ശാസ്ത്രീയ പരിശോധനയിലൂടെ നോക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന ഫലമാണ് കേസിനെ മുന്നോട് നയിക്കുക.
Read More‘സംഘടനയ്ക്ക് വേണ്ടി എല്ലാം നൽകി, പലയിടത്തുനിന്നും സമ്മര്ദം നേരിട്ടു, എത്ര കൊമ്പനായാലും പോരാടും’: ജീവനൊടുക്കിയ ആര്എസ്എസ് പ്രവര്ത്തകന് ആനന്ദിന്റെ ശബ്ദ സന്ദേശം പുറത്ത്
തിരുവനന്തപുരം:തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്എസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പി സുഹൃത്തിനോട് സംസാരിച്ച ഫോണ് സംഭാഷണം പുറത്ത്. രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത്. സംഘടനയ്ക്ക് വേണ്ടി എല്ലാം നൽകി. എത്ര കൊമ്പനായാലും പോരാടും. അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് സംഭാഷണത്തിൽ പറയുന്നുണ്ട്. പലയിടത്തുനിന്നും സമ്മര്ദം നേരിട്ടെന്നും സംഭാഷണത്തിൽ ആനന്ദ് പറയുന്നുണ്ട്. സീറ്റ് നിഷേധിച്ചതിലെ മനോവിഷമത്തെ തുടര്ന്നാണ് ആനന്ദ് ജീവനൊടുക്കിയതെന്ന് പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. ആനന്ദിന്റെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അതേസമയം ആനന്ദ് ശിവസേനയില് (യുടിബി) അംഗത്വമെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമല അജിയില് നിന്ന് ആനന്ദ് അംഗത്വമെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശിവസേനയുടെ സ്ഥാനാര്ഥിയായി തൃക്കണ്ണാപുരം വാര്ഡില് മത്സരിക്കാനും ആനന്ദ് തീരുമാനിച്ചിരുന്നു.
Read Moreതെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു: മനംനൊന്ത് ബിജെപി പ്രവര്ത്തക ജീവനൊടുക്കാൻ ശ്രമിച്ചു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതില് പ്രതിഷേധിച്ച് ബിജെപി പ്രവര്ത്തക ജീവനൊടുക്കാൻ ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്കോട്ടല വാര്ഡിലെ ശാലിനിയാണ് കൈ ഞരമ്പ് മുറിച്ചത്. ശാലിനിയെ മുനിസിപ്പാലിറ്റി 16-ാം വാര്ഡില് സ്ഥാനാര്ഥിയായി നിശ്ചയിച്ചിരുന്നു. പോസ്റ്റര് ഉള്പ്പെടെ തയാറാക്കുകയും അനൗദ്യോഗിക പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സ്ഥാനാര്ഥിത്വമില്ലെന്ന് അറിയിക്കുകയായിരുന്നു. ഞായറാഴ്ച പുലര്ച്ചയോടെയായിരുന്നു യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ശബ്ദം കേട്ട് മകന് എഴുന്നേറ്റ് നോക്കുമ്പോള് കൈ ഞരമ്പ് മുറിച്ച് രക്തത്തില് കുളിച്ച് നില്ക്കുന്ന നിലയില് ശാലിനിയെ കാണുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതി നിലവില് നെടുമങ്ങാട് താലൂക്ക് ആശുപത്രിയില് ചികിത്സയിലാണ്.സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ആനന്ദ് കെ.തമ്പി ജീവനൊടുക്കിയതിനു പിന്നാലെയാണ് പുതിയ സംഭവം.
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്: സപ്ലിമെന്ററി വോട്ടർ പട്ടിക പുറത്ത്; സംസ്ഥാനത്താകെ 2.86 കോടി വോട്ടർമാർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സപ്ലിമെന്ററി വോട്ടർ പട്ടിക പുറത്തിറക്കി. 2,67,587 വോട്ടുകൾ പുതുതായി ചേർത്തപ്പോൾ 34,745 വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ആകെ 2.86 കോടി വോട്ടർമാരാണ് ലിസ്റ്റിലുള്ളത്. ഇന്നലെ അർദ്ധരാത്രിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വരേണ്ടിയിരുന്ന പട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചു. 21ന് പത്രികാ സമർപ്പണത്തിനുള്ള സമയപരിധിഅവസാനിക്കും. തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിത സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.
Read More