കൊല്ലം/തിരുവനന്തപുരം: പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴുവയസുകാരി മരിച്ചു. പത്തനാപുരം കുന്നിക്കോട് ജാസ്മിൻ മൻസിലിൽ നിയാ ഫൈസലാണ് മരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിവരികയായിരുന്നു. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു മരണം. വാക്സിൻ എടുത്തിട്ടും ഒരുമാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം ഇതോടെ മൂന്നായി. കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നിയാ ഫൈസലിന് തെരുവുനായയുടെ കടിയേറ്റത്. മുറ്റത്ത് നിന്നിരുന്ന താറാവിനെ ലക്ഷ്യമിട്ട് വന്നതായിരുന്നു തെരുവുനായ. താറാവിനെ രക്ഷിക്കാൻ കുട്ടി അടുത്തേക്ക് ഓടിയെത്തിയതോടെ കൈമുട്ടിന് കടിയേൽക്കുകയായിരുന്നു. ഉടൻതന്നെ വീടിനു സമീപത്തെ വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു. തുടർന്ന് ഏപ്രിൽ 11, 15 തീയതികളിലായി രണ്ടും മൂന്നും ഡോസ് കുത്തിവയ്പും എടുത്തു. അവസാന ഡോസ് മേയ് ആറിന് എടുക്കാനിരിക്കെയാണ് കുട്ടിക്കു പനി ബാധിച്ചത്. കടിയേറ്റ കൈമുട്ടിന്റെ…
Read MoreCategory: Top News
സഹപ്രവർത്തകയുടെ മകനെ ലൈംഗീകമായി പീഡിപ്പിച്ചു; തന്നെ നിർബന്ധിച്ച് ചെയ്യിക്കുകയായിരുന്നെന്ന് കുട്ടി; പുറത്ത് പറഞ്ഞാൽ മോഷണക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ 28കാരി അറസ്റ്റിൽ. ജൂബിലി ഹിൽസിൽ വീട്ടു ജോലിക്കാരിയായ യുവതിയാണ് ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനായ 17കാരനെ പീഡിപ്പിച്ചത്. പോക്സോ വകുപ്പു പ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഒരേ ക്വാർട്ടേഴ്സിലാണ് പ്രതിയായ യുവതിയും പീഡിപ്പിക്കപ്പെട്ട ആൺകുട്ടിയുടെ കുടുംബവും താമസിച്ചിരുന്നത്. കുട്ടിയെ യുവതി ചുംബിക്കുന്നതു കണ്ട കെട്ടിടത്തിന്റെ മാനേജർ കുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മ സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോൾ തനിക്ക് സഹോദരനെപ്പോലെയാണ് കുട്ടിയെന്നും ആ സ്നേഹത്തിന്റെ പുറത്താണ് ചുംബിച്ചതെന്നുമാണ് യുവതി മറുപടി നൽകിയത്. പിന്നീട് പിറ്റേ ദിവസം ഇതേക്കുറിച്ച് വീണ്ടും ചോദിച്ചപ്പോഴാണ് ഒറ്റയ്ക്കായിരുന്ന സമയത്ത് യുവതി പലപ്പോഴും മോശമായി പെരുമാറിയെന്നും ഒന്നിലധികം സമയം നിർബന്ധിച്ച് ലൈംഗീകബന്ധത്തിലേർപ്പെട്ടെന്നും കുട്ടി വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങൾ പുറത്തുപറഞ്ഞാൽ മോഷണക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പീഡനത്തിനിരയായ കുട്ടി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതി…
Read Moreജോലി വാഗ്ദാനം നൽകി കേരളത്തിലെത്തിച്ചു; മുറിയിൽപൂട്ടിയിട്ട് ക്രൂരമായ ലൈംഗിക പീഡനം; ഞായറാഴ്ചകളിൽ നേരിട്ടത് ആറും ഏഴും പേരുടെ ഉപദ്രവം; പതിനേഴുകാരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
കോഴിക്കോട്: ആസാം സ്വദേശിയായ 17കാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പെൺവാണിഭകേന്ദ്രം നടത്തിപ്പ്.കോഴിക്കോട് നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷനു സമീപത്തുള്ള കെട്ടിടത്തിലായിരുന്നു കേന്ദ്രം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആസാം സ്വദേശിയായ യുവാവാണ് മൂന്നുമാസം മുൻപ് പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. ഇയാൾക്കായി മെഡിക്കൽ കോളജ് പോലീസ് അന്വേഷണം ഊർജിതമാക്കി. കേന്ദ്രത്തിൽനിന്ന് ഒരാഴ്ചമുൻപാണ് അതിസാഹസികമായി പെൺകുട്ടി രക്ഷപ്പെട്ടത്. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നെന്ന് ഇവർ അധികൃതരോടുപറഞ്ഞു. ഒരുദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളിൽ ആറും ഏഴും പേരെ യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. സ്ഥിരമായി മുറി പൂട്ടിയിട്ടാണ് ഇയാൾ പുറത്തുപോവാറ്. ഒരാഴ്ചമുൻപ് മുറിതുറന്ന് ഇയാൾ ഫോണിൽ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയസമയത്താണ് ഇവർ രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഓട്ടോറിക്ഷയിൽ പോകുന്നതിനിടയിൽ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ പെൺകുട്ടിയുടെ…
Read Moreആരാണ് ആ നേതാവ്..! നേതൃത്വം ആവശ്യപ്പെട്ടാൽ ആ നിമിഷം സ്ഥാനമൊഴിയാൻ തയാർ; രോഗിയാണെന്ന് പറഞ്ഞ് തന്നെ മൂലയ്ക്കിരുത്താൻ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റാനായി ഒരു നേതാവ് ശ്രമിക്കുകയാണെന്ന് കെ. സുധാകരൻ. പലരും തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറയുന്നു. എന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് താൻ അല്ലേ പറയേണ്ടത്. രോഗി ആണെന്ന് കാണിച്ച് തന്നെ മൂലയ്ക്ക് ഇരുത്താൻ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ഒരു നേതാവാണ് അതിനു പിന്നിൽ. തന്നെ അഖിലേന്ത്യാ കമ്മിറ്റി കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് ഉറപ്പുണ്ടെന്നും സുധാകരൻ പറഞ്ഞു. സ്ഥാനത്ത് നിന്ന് മാറ്റുന്നു എന്നതിനെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല. മാറ്റുകയാണെങ്കിൽ ഡൽഹിയിലേക്ക് വിളിക്കേണ്ട കാര്യമില്ലല്ലോ. എത്രയോ വർഷത്തെ പാരമ്പര്യമുണ്ട്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായി ഒന്നരമണിക്കൂർ നേരം ചർച്ചനടത്തി. കേരള രാഷ്ട്രീയത്തെ കുറിച്ചായിരുന്നു സംസാരമത്രയും. മാധ്യമങ്ങളാണ് കെപിസിസി നേതൃമാറ്റത്തെക്കുറിച്ച് വാർത്തയുണ്ടാക്കുന്നത്. നേതൃത്വം ആവശ്യപ്പെട്ടാൽ ആ നിമിഷം സ്ഥാനമൊഴിയാൻ തയാറാണെന്നും സുധാകരൻ വ്യക്തമാക്കി.
Read Moreവേടന് പാടാൻ വീണ്ടും സര്‍ക്കാര്‍ വേദി: തിങ്കളാഴ്ച ഇടുക്കിയിൽ റാപ്പ് ഷോ
ഇടുക്കി: കഞ്ചാവ് പുലിപ്പല്ല് കേസുകളില്‍ പ്രതിയായതിന് പിന്നാലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കിയ റാപ്പര്‍ വേടന് ഇടുക്കിയില്‍ വീണ്ടും വേദി. സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലാണ് വേടന്റെ പരിപാടി നടക്കുന്നത്. കഞ്ചാവ് കേസിൽ വേടനെ ജാമ്യത്തില്‍ വിട്ടെങ്കിലും പുലിപ്പല്ല് കൈവശം വച്ചതിനു അദ്ദേഹത്തെ വനംവകുപ്പിന് കൈമാറുകയായിരുന്നു. പിന്നീട് ആ കേസിലും വേടന് ജാമ്യം ലഭിച്ചു. ഇതിനു പിന്നാലെയാണ് സർക്കാർ നേരത്തേ റദ്ദാക്കിയ പരിപാടി മേയ് അഞ്ചിന് നടത്താൻ തീരുമാനിച്ചതും വേടനെ ക്ഷണിച്ചതും. പ്രദർശനവിപണനമേള തിങ്കളാഴ്ചയാണ് സമാപിക്കുന്നത്. വാഴത്തോപ്പ് സർക്കാർ സ്കൂളിൽ നടക്കുന്ന വിപണനമേളയുടെ സമാപനത്തോടനുബന്ധിച്ച് വേടന്റെ ഷോ നടത്താനാണ് തീരുമാനം. തിങ്കളാഴ്ച രാത്രി ഏഴിനാണ് പരിപാടി നടക്കുക.
Read Moreവീട്ടിലെ പൂജാമുറിയിൽ നിന്ന് പിടിച്ചെടുത്തത് എംഡിഎംഎയും കഞ്ചാവും
കണ്ണൂർ: തലശേരിയിൽ വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവും പിടികൂടി. ഇല്ലത്തുതാഴെയിലെ റിനിൽ എന്നയാളുടെ വീടിന്റെ പൂജാമുറിയിൽ നിന്നാണ് ഒരു കിലോ കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയും പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് റിനിൽ പിൻവശത്തെ വാതിൽ വഴി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. പൂജാമുറിയുടെ അടിയിൽ പ്ലാസ്റ്റിക് കവറിൽ കെട്ടിവച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
Read Moreനീറ്റ് യുജി പരീക്ഷ ഇന്ന്; 23 ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷയെഴുതും, പഴുതടച്ച സുരക്ഷ
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനപരീക്ഷ ‘നീറ്റ് 2025’ ഇന്നു നടത്തും. ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുവരെയുള്ള പരീക്ഷയ്ക്കായി 23 ലക്ഷത്തോളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 552 നഗരങ്ങളിലെ 566 കേന്ദ്രങ്ങള്‍ക്കൊപ്പം രാജ്യത്തിനു പുറത്തെ 14 കേന്ദ്രങ്ങളിലും പരീക്ഷ നടത്തും. മൊത്തം 1.20 ലക്ഷം മെഡിക്കല്‍ സീറ്റുകളാണ് ഇത്തവണ ലഭ്യമായിട്ടുള്ളത്. വിദ്യാർഥികൾക്കുള്ള അഡ്മിറ്റ് കാർഡ് ഉൾപ്പെടെ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കിയിരുന്നു. കഴിഞ്ഞതവണ ചോദ്യപേപ്പർ ചോർന്നതുൾപ്പെടെ വിവാദങ്ങൾ ഉണ്ടായ സാഹചര്യത്തിൽ പഴുതടച്ച സുരക്ഷയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഇന്നലെ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും മോക്ഡ്രിലും നടത്തി. പരീക്ഷാ ദിവസം ജില്ല, സംസ്ഥാന, കേന്ദ്ര തലങ്ങളിലുള്ള നിരീക്ഷണവും ഉണ്ടാകും. മൊബൈൽ സിഗ്നൽ ജാമറുകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക, വിദ്യാർഥികളെ പരിശോധിക്കാൻ ആവശ്യമായ ജീവനക്കാരെ ഒരുക്കുക, ബയോമെട്രിക് പരിശോധനകൾക്കുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കുക തുടങ്ങിയയാണ് ഇന്നലെ പരിശോധിച്ചത്.
Read Moreകുടകിലെ മലയാളിയുടെ കൊലപാതകം; മുഖ്യപ്രതി കുടക് സ്വദേശി അനിൽ
കുടക്: കർണാടകയിലെ കുടകിൽവച്ച് മലയാളിയായ പ്രദീപ് കൊല്ലപ്പെട്ട സംഭവത്തിൽ കുടക് സ്വദേശി മുഖ്യ പ്രതി. കുടക് പൊന്നമ്പേട്ട് സ്വദേശി അനിൽ ആണ് കേസിലെ മുഖ്യപ്രതി. പ്രതികൾ ആസൂത്രിതമായി പ്രദീപിനെ കൊലപ്പെടുത്തിയ ശേഷം പണം കവരുകയായിരുന്നു. അനിൽ കവർച്ച ആസൂത്രണംചെയ്തത് വിവാഹം കഴിക്കാനുള്ള പണത്തിനായാണെന്ന് പോലീസ് പറയുന്നു. ഇതിനായി പ്രതി ഒറ്റയ്ക്ക് താമസിക്കുന്ന പ്രദീപിനെ ലക്ഷ്യമിടുകയായിരുന്നു. സ്ഥലം വിൽപ്പനയുടെ പേരിൽ ഇയാൾ പ്രദീപുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് സ്വത്ത് വിവരങ്ങളും പണം സൂക്ഷിക്കുന്ന സ്ഥലവും മനസിലാക്കി. പിന്നീട് കൃത്യം നടത്താനായി മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് നാലു പേരെ പ്രതി കൂടെക്കൂട്ടിയത്. സംഭവത്തിൽ കർണാടക സ്വദേശികളായ അനിൽ, ഹരീഷ്, സ്റ്റീഫൻ, കാർത്തിക്, ദീപക് എന്നിവർ ശനിയാഴ്ച അറസ്റ്റിലായിരുന്നു. ഏപ്രിൽ 23നാണ് വിരാജ്പേട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം തോട്ടത്തിലെ വീട്ടിൽ പ്രദീപിനെ കഴുത്തിൽ കേബിൾ മുറുക്കി കൊല്ലപ്പെടുത്തിയ നിലയിൽ…
Read Moreസൗഹൃദത്തിൽ നിന്നും പിൻമാറി മറ്റൊരു വിവാഹത്തിന് തയാറായി കാമുകി; ആസിഡ് ആക്രമണം നടത്തി യുവാവ്; ഗുരുതര പൊള്ളലേറ്റ യുവതി ആശുപത്രിയിൽ
ലക്നോ: ഉത്തർപ്രദേശിൽ വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് യുവതിക്ക് നേരെ ആസിഡ് ആക്രമണം. മാവു ജില്ലയിലെ അസംഗഡിൽ 25കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. റാം ജനം സിംഗ് പട്ടേൽ എന്നയാളാണ് യുവതിയെ ആക്രമിച്ചത്. ഇയാളും യുവതിയും തമ്മിൽ സൗഹൃദത്തിലായിരുന്നു. എന്നാൽ അടുത്തിടെ മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ റാം ജനം സിംഗ് വിവാഹത്തെ എതിർത്തു. വ്യാഴാഴ്ച ബാങ്കിൽ നിന്നും പണമെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഇയാളും മറ്റുരണ്ടുപേരും ചേർന്ന് തടഞ്ഞ് നിർത്തുകയും മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ മുഖത്തിനും കഴുത്തിനും കൈയ്ക്കും പരിക്കുണ്ട്. 60 ശതമാനം പൊള്ളലേറ്റ യുവതി അസംഗഡിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ റാം ജനം സിംഗിനെയും ഇയാളുടെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
Read Moreകമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകൻ പോയി ഡോക്ടറെ കാണട്ടെ: റിയാസിന്റെ പരിഹാസത്തിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: വിഴിഞ്ഞം കമ്മീഷനിംഗ് വേദിയിലെ വിമർശനത്തിൽ മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പരിപാടിക്ക് താന്‍ നേരത്തെ എത്തിയതില്‍ ചിലര്‍ക്ക് വിഷമമുണ്ട്. നേരത്തെ എത്തിയ പ്രവര്‍ത്തകരെ കാണാനാണ് താൻ വന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ വിളിച്ചപ്പോഴാണ് താനും വേദിയിലിരുന്ന് മുദ്രാവാക്യം വിളിച്ചത്. കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് അതില്‍ സങ്കടം തോന്നും. ആ സങ്കടത്തിന്റെ കാരണമറിയാന്‍ റിയാസ് ഡോക്ടറെ കാണട്ടെയെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎംകാര്‍ക്ക് ഇനി ഉറക്കം ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞല്ലോ. അതുകൊണ്ടാണ് അവർ ട്രോളുണ്ടാക്കുന്നത്. തന്നെ എത്ര വേണമെങ്കിലും ട്രോളാം. ബിജെപിയുടെ ഈ ട്രെയിന്‍ വിട്ടുകഴിഞ്ഞു. വികസിത കേരളമാണ് തങ്ങളുടെ ലക്ഷ്യം. മരുമകന് വേണമെങ്കിൽ ഈ ട്രെയിനില്‍ കയറാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുറമുഖ ഉദ്ഘാടന വേദിയില്‍ രാജീവ് ചന്ദ്രശേഖര്‍ കയറിയിരിക്കുന്നത് അല്പത്തരമെന്ന് മന്ത്രി റിയാസ് വിമർശനം…
Read More