ഇനിയാരേയും നഷ്ടമാകരുത് ..! അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ക​ട​വു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ച് പോ​ലീ​സും വി​ദ്യാ​ർ​ഥി​ക​ളും; കെഎം സ്കൂ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെയാണ് ബോർഡ് സ്ഥാപിച്ചത്

ച​ങ്ങ​രം​കു​ളം: മ​ഴ​ക്കാ​ല​മാ​യ​തോ​ടെ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ക​ട​വു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളു​ക​ളു​മാ​യി പോ​ലീ​സും വി​ദ്യാ​ർ​ഥി​ക​ളും രം​ഗ​ത്ത്. പെ​രു​ന്പ​ട​പ്പ് സ്റ്റേ​ഷ​ൻ പ​രി​തി​യി​ൽ ക​ഴി​ഞ മാ​സം തു​ട​ർ​ച്ച​യാ​യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചി​രു​ന്നു.

മാ​റ​ഞ്ചേ​രി സ്വ​ദേ​ശി അ​ന​ന്തു​രാ​ജ്,ചെ​റു​വ​ല്ലൂ​ർ സ്വ​ദേ​ശി അ​ജ്മ​ൽ എ​ന്നി​വ​രാ​ണ് വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ മു​ങ്ങി മ​രി​ച്ച​ത്.
ന​ന്നാ​യി നീ​ന്ത​ൽ അ​റി​യു​ന്ന യു​വാ​ക്ക​ൾ ആ​ണ് ക​ട​വു​ക​ളി​ൽ മു​ങ്ങി മ​രി​ച്ച​ത് എ​ന്ന​ത് കൊ​ണ്ട് ത​ന്നെ അ​ടി​യൊ​ഴു​ക്കു​ള്ള ക​ട​വു​ക​ളി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യാ​ണ് പെ​രു​ന്പ​ട​പ്പ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ പോ​ലീ​സും സ്റ്റു​ഡ​ൻ​സ് പോ​ലീ​സും ചേ​ർ​ന്ന് അ​പ​ക​ടം വി​ത​ക്കു​ന്ന ക​ട​വു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.

കെഎം സ്കൂ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​പ​ക​ടം ന​ട​ന്ന ര​ണ്ട് ക​ട​വു​ക​ളി​ലും പെ​രു​ന്പ​ട​പ്പ് എ​സ്ഐ വി​നോ​ദ് വ​ലി​യാ​ട്ടേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു.

Related posts