അഞ്ചുകോടി അനുവദിച്ച് മന്ത്രി കടന്നപ്പള്ളി;  ചാ​ല-​തോ​ട്ട​ട റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം; വി​ദ​ഗ്ദ്ധ സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു


ക​ണ്ണൂ​ർ: ചാ​ല​യെ​യും തോ​ട്ട​ട​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള റെ​യി​ൽ​വേ മേ​ൽ​പാ​ല പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​ന് റെ​യി​ൽ​വേ ഉ​ന്ന​ത സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. സ്ഥ​ലം എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്. നി​ല​വി​ൽ റെ​യി​ൽ​പാ​ളം മു​റി​ച്ചു ക​ട​ന്നാ​ണ് ഇ​രു പ്ര​ദേ​ശ​ത്തു​കാ​രും സ​ഞ്ച​രി​ക്കു​ന്ന​ത്. പോ​ളി​ടെ​ക്നി​ക്ക്, ഐ​ടി​ഐ, എ​സ്എ​ൻ കോ​ള​ജ്, എ​സ്എ​ൻ ട്ര​സ്റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക​ട​ക്ക​മു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും പാ​ളം മു​റി​ച്ചു ക​ട​ന്നാ​ണ് പോ​കു​ന്ന​ത്.

ഏ​റെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ത്തു കൂ​ടി​യാ​ണ് പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം എ​ന്ന പ​ദ്ധ​തി മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​ർ​ദേ​ശി​ച്ച​ത്. ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന് കേ​ര​ള ബ​ജ​റ്റി​ൽ​നി​ന്നും അ​നു​വ​ദി​ച്ച ഫ​ണ്ടി​ൽ നി​ന്നും അ​ഞ്ചു കോ​ടി രൂ​പ പ​ദ്ധ​തി​ക്കാ​യി നീ​ക്കി വ​ച്ചി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട് റെ​യി​ൽ​വേ അ​ഡീ​ഷ്ണ​ൽ ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നി​യ​ർ അ​നി​ൽ കു​മാ​ർ, സീ​നി​യ​ർ സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ ഏ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് മ​ന്ത്രി​ക്കൊ​പ്പം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്. മ​ന്ത്രി​യു​ടെ മ​ണ്ഡ​ലം പ്ര​തി​നി​ധി യു ​ബാ​ബു ഗോ​പി​നാ​ഥ്, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ,പി.​കെ. പ്രീ​ത, എ​ന്നി​വ​രും സം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts