അതിരപ്പള്ളി പദ്ധതി നടപ്പിലാക്കിക്കയുമില്ല, ചാ​ല​ക്കു​ടി പു​ഴ​യെ മ​രി​ക്കാ​ൻ അനുവദിക്കുകയുമില്ല; പുഴയുടെ സംരക്ഷണം ഏറ്റെടുത്ത് കോൺഗ്രസ്

chalakkudi-puzhaചാ​ല​ക്കു​ടി:  ചാ​ല​ക്കു​ടി പു​ഴ​യു​ടെ സം​ര​ക്ഷ​ണം തൃ​ശൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ. ചാ​ല​ക്കു​ടി പു​ഴ​യി​ൽ കോ​ൺ​ഗ്ര​സ് സേ​വാ​ദ​ൾ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പു​ഴ സം​ര​ക്ഷ​ണ ജ​ല​ഘോ​ഷ​യാ​ത്ര ക​യാ​ക്കിം​ഗ് റാ​ലി​യും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​ന​ട​പ്പി​ലാ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും   ചാ​ല​ക്കു​ടി പു​ഴ​യെ മ​രി​ക്കാ​ൻ സ​മ്മ​തി​ക്കു​ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം  തു​ട​ർ​ന്നു പ​റ​ഞ്ഞു. വെ​ട്ടു​ക​ട​വി​ൽ നി​ന്നും ആ​രം​ഭി​ച്ച ജ​ല ഘോ​ഷ​യാ​ത്ര  ആ​ശു​പ​ത്രി ക​ട​വി​ൽ സ​മാ​പി​ച്ചു.
കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന പ​ന​ന്പി​ള്ളി ഗോ​വി​ന്ദ മേ​നോ​ന്‍റെ ചി​താ​ഭ​സ്മം നി​മ​ജ്ജ​നം ചെ​യ്ത ആ​ശു​പ​ത്രി ക​ട​വി​ന് പ​ന​ന്പി​ള്ളി ക​ട​വ് എ​ന്ന് നാ​മ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന് പ്ര​താ​പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സേ​വാ​ദ​ൾ ചെ​യ​ർ​മാ​ൻ ടി.​എ. ആ​ന്‍റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ, എം.​പി. ഭാ​സ്ക​ര​ൻ നാ​യ​ർ, പി.​കെ. ഭാ​സി, കെ. ​ജെ​യിം​സ് പോ​ൾ, വി.​ഒ. പൈ​ല​പ്പ​ൻ, മേ​രി ന​ള​ൻ, എ​ബി ജോ​ർ​ജ് , സി.​ജി. ബാ​ല​ച​ന്ദ്ര​ൻ, ഷീ​ബു വാ​ല​പ്പ​ൻ, ജോ​ൺ​സ​ൺ ക​ണ്ണ​ന്പു​ഴ, എം. ​ശി​വ​ദാ​സ​ൻ, ബാ​ബു ജോ​സ​ഫ്, വി.​ജി. ആ​ന്‍റോ, വി​ജ​യ് തെ​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts