താ​ക്കീ​ത് ചെയ്തിട്ടും..! ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​യാ​ളെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​; യു​വാ​വ് അ​റ​സ്റ്റി​ൽ; സംഭവം ചാലക്കുടിയില്‍

ചാ​ല​ക്കു​ടി: അ​ടു​ത്ത ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ ശ​ല്യം​ചെ​യ്തു​കൊ​ണ്ടി​രു​ന്ന​യാ​ളെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.

പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി മൂ​ഞ്ഞേ​ലി കി​ട​ങ്ങ​ഴി​യ​ത്ത് വി​പി​ൻ (34) നെ​യാ​ണ് എ​സ്ഐ ബി.​കെ.​ അ​രു​ണ്‍ അ​റ​സ്റ്റു​ചെ​യ്ത​ത്. ത​ല​യ്ക്കു വെ​ട്ടേ​റ്റ മൂ​ഞ്ഞേ​ലി സ്വ​ദേ​ശി വാ​ഴ​വ​ള​പ്പി​ൽ വി​ജ​യ(41)​നെ​യും ത​ട​യാ​ൻ ചെ​ന്ന​പ്പോ​ൾ പ​രി​ക്കേ​റ്റ സ​ഹോ​ദ​രി​യെ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

നേ​ര​ത്തെ വി​ജ​യ​ൻ പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​തി​നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് വി​ജ​യ​നെ താ​ക്കീ​ത് ചെ​യ്ത​താ​യി​രു​ന്നു. വീ​ണ്ടും ശ​ല്യം ചെ​യ്ത​പ്പോ​ഴാ​ണ് വി​ബി​നും സു​ഹൃ​ത്ത് സി​ജൊ വി​ത്സ​നും ചേ​ർ​ന്ന് വി​ജ​യ​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ത്. സി​ജൊ വി​ത്സ​ൻ ഒ​ളി​വി​ലാ​ണ്.

Related posts