ചമ്പക്കുളം മൂ​ലംവ​ള്ളം​ക​ളി ഇ​ന്ന്; ആറ് ചു​ണ്ട​നു​ൾ​പ്പ​ടെ 19 ക​ളി​വ​ള്ള​ങ്ങ​ൾ

ആ​ല​പ്പു​ഴ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ച​ന്പ​ക്കു​ളം മൂ​ലം ജ​ലോ​ത്സ​വം ഇന്നു ന​ട​ക്കും. ആ​റു ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ ഉ​ൾ​പ്പ​ടെ 19 ക​ളി​വ​ള്ള​ങ്ങ​ളാ​ണ് ജ​ലോ​ത്സ​വ​ത്തി​ൽ അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്. ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ മീ​ത്തി​ൽ ക്ഷേ​ത്രം, മാ​പ്പി​ള​ശേ​രി ത​റ​വാ​ട്, ക​ല്ലൂ​ർ​ക്കാ​ട് ബ​സി​ലി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ് അ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ ന​ട​ക്കും. ഉ​ച്ച​യ്ക്ക് 1.30നു ​ജ​ലോ​ത്സ​വ​ത്തി​നു തു​ട​ക്കം കു​റി​ച്ച് ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് പ​താ​ക ഉ​യ​ർ​ത്തും.

തു​ട​ർ​ന്ന് 2.10നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ദേ​വ​സ്വം ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ​ഘാ​ട​നം ചെ​യ്യും. തോ​മ​സ്ചാ​ണ്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 2.30 ന് ​ന​ട​ക്കു​ന്ന മാ​സ്ഡ്രി​ൽ ദേ​വ​സ്വം ബോ​ർ​ഡം​ഗം കെ. ​രാ​ഘ​വ​നും ജ​ല​ഘോ​ഷ​യാ​ത്ര കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും ഫ്ളാ​ഗ് ഓ​ഫും ചെ​യ്യും.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ പ്ര​സം​ഗി​ക്കും. ജ​ല​വി​ഭ​വ​മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ്, ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ തു​ട​ങ്ങി​യ​വ​ർ ജ​ല​മേ​ള​യി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. ജ​ലോ​ത്സ​വ വി​ജ​യി​ക​ൾ​ക്ക് ഭ​ക്ഷ്യ​മ​ന്ത്രി സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ക്കും.

Related posts