എന്റെ ഡൈവേഴ്‌സ് ഇപ്പോള്‍ പലവട്ടം കഴിഞ്ഞു, ഭാഗ്യത്തിന് സോഷ്യല്‍മീഡിയയില്‍ മാത്രം വിവാഹമോചനം വാര്‍ത്തയായില്ല, പുറത്തു വരുന്ന വാര്‍ത്തകളെക്കുറിച്ചും അജ്ഞാത വാസത്തെക്കുറിച്ചും നടി ചന്ദ്രലക്ഷ്മണന് പറയാനുള്ളത്

സ്വന്തമെന്ന പരമ്പരയിലൂടെ മലയാളികളുടെ സ്വന്തമായി മാറിയതാണ് ചന്ദ്ര. പലരും തന്നെ സാന്ദ്രയെന്നാണ് വിളിക്കാറുള്ളതെന്ന് താരം പറയുന്നു. 15 വര്‍ഷമായി ആ പരമ്പര ചെയ്തിട്ട്. താന്‍ ബേസിക്കലി തമിഴ് ഗേളാണെന്നും താരം പറഞ്ഞിരുന്നു. അച്ഛനും അമ്മയും കൊച്ചിയിലായിരുന്നു. തമിഴും മലയാളവും ഒരുപോലെ വഴങ്ങും.

അച്ഛനും അമ്മയ്ക്കും ഏകമകളാണ് താനെന്നും താരം പറയുന്നു. എകെ സാജന്‍ ചിത്രമായ സ്റ്റോപ്പ് വയലന്‍സിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുകയാണ്. പരിപാടിയുടെ പ്രോമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നടി ചന്ദ്ര ലക്ഷ്മണ്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.

സീരിയലിലും സജീവമായി നിന്ന താരത്തിന്റെ ഇടവേളയെക്കുറിച്ച് അറിയായാന്‍ കാത്തിരികുകയാണ് ആരാധകര്‍. ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയാണെന്നും അമേരിക്കയില്‍ സെറ്റിലാണെന്നും ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകള്‍ മുമ്പുപ്രചരിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ എന്തോ ഭാഗ്യത്തിന് താന്‍ ഡിവോഴ്സായില്ലെന്നു ചന്ദ്ര പറയുന്നു.

Related posts