ഭ്ര​മ​ണ​പ​ഥ​മാ​റ്റം വി​ജ​യ​ക​രം; ച​ന്ദ്ര​നു തൊ​ട്ട​രി​കെ ച​ന്ദ്ര​യാ​ൻ-2; സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് വി​ക്രം ലാ​ൻ​ഡ​ർ ച​ന്ദ്ര​നി​ലി​റ​ക്കും

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ ര​ണ്ടി​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ വീ​ണ്ടും മാ​റ്റം വ​രു​ത്തി. ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലി​ന്‍റെ നാ​ലാം ഘ​ട്ട​മാ​ണ് ഐ​എ​സ്ആ​ർ​ഒ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വെ​ള്ളി​യാ​ഴ്ച 6.18ന് ​ആ​രം​ഭി​ച്ച ഭ്ര​മ​ണ​പ​ഥ​മാ​റ്റം 1155 സെ​ക്ക​ൻ​ഡു​ക​ൾ കൊ​ണ്ട് പൂ​ർ​ത്തി​യാ​യ​താ​യി ഇ​സ്റോ അ​റി​യി​ച്ചു. ച​ന്ദ്ര​നി​ൽ​നി​ന്ന് 124 മു​ത​ൽ 164 കി​ലോ​മീ​റ്റ​ർ വ​രെ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് ച​ന്ദ്ര​യാ​ൻ-2 ഇ​പ്പോ​ൾ. അ​ടു​ത്ത ഭ്ര​മ​ണ​പ​ഥ​മാ​റ്റം സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​ന്തി​മ ഭ്ര​മ​ണ​പ​ഥ​മാ​യ ച​ന്ദ്ര​ന്‍റെ 100 കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ പേ​ട​കം എ​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ ഓ​ര്‍​ബി​റ്റ​റി​ല്‍ നി​ന്നും വി​ക്രം ലാ​ൻ​ഡ​ർ വേ​ര്‍​പെ​ടും. സെ​പ്റ്റം​ബ​ർ ര​ണ്ടി​നാ​ണ് ഇ​ത് സം​ഭ​വി​ക്കു​ക. സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് പു​ല​ർ​ച്ചെ വി​ക്രം ലാ​ൻ​ഡ​ർ ച​ന്ദ്ര​നി​ലി​റ​ക്കാ​നാ​ണ് പ​ദ്ധ​തി.

Related posts