ഇ​ന്ത്യ ച​ന്ദ്ര​നെ തൊ​ടാ​ൻ നാ​ലു​നാ​ൾ; ആ​ദ്യ​ഘ​ട്ട ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ൽ വി​ജ​യ​ക​രം

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ-2 ലാ​ൻ​ഡ​റി​ന്‍റെ ആ​ദ്യ​ഘ​ട്ട ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ൽ വി​ജ​യ​ക​രം. ചൊ​വ്വാ​ഴ്ച രാ​വി​ലെ 8:50-നാ​ണു ഭ്ര​മ​ണ​പ​ഥ മാ​റ്റം പൂ​ർ​ത്തി​യാ​ക്കി​യ​ത്. നാ​ലു സെ​ക്ക​ൻ​ഡ് നേ​രം ലാ​ൻ​ഡ​റി​ലെ പ്രൊ​പ്പ​ൽ​ഷ​ൻ സി​സ്റ്റം പ്ര​വ​ർ​ത്തി​പ്പി​ച്ച​തോ​ടെ ലാ​ൻ​ഡ​റി​ന്‍റെ ഭ്ര​മ​ണ​പ​ഥം താ​ഴ്ന്നു. 104 കി​ലോ​മീ​റ്റ​ർ-128 കി​ലോ​മീ​റ്റ​ർ ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് വി​ക്രം ലാ​ൻ​ഡ​ർ ഇ​പ്പോ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​ണ് അ​ടു​ത്ത ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ൽ.

ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി വി​ക്രം ലാ​ൻ​ഡ​ർ ഓ​ർ​ബി​റ്റ​റി​ൽ​നി​ന്നു തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 1.15 വി​ജ​യ​ക​ര​മാ​യി വേ​ർ​പെ​ടു​ത്തി​യി​രു​ന്നു. 978 കോ​ടി രൂ​പ​യു​ടെ സ്വ​പ്ന​പ​ദ്ധ​തി ച​ന്ദ്ര​യാ​ൻ-2 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 1.55-ന് ​ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ൽ ഇ​റ​ങ്ങു​മെ​ന്ന് ഇ​സ്രോ ട്വീ​റ്റ് ചെ​യ്തു. പേ​ട​കം വി​ക്ഷേ​പി​ച്ചു 42 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണു ദൗ​ത്യ​ത്തി​ലെ ഏ​റ്റ​വും ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഓ​ർ​ബി​റ്റ​ർ-​ലാ​ൻ​ഡ​ർ വി​ച്ഛേ​ദം ന​ട​ന്ന​ത്.

ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ​നി​ന്നു ജി​എ​സ്എ​ൽ​വി മാ​ർ​ക്ക് ത്രി-​എം ഒ​ന്ന് റോ​ക്ക​റ്റ് ജൂ​ലൈ 22നാ​ണു ച​ന്ദ്ര​യാ​ൻ-2​നെ ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ച്ച​ത്. പി​ന്നീ​ട്, ഭ്ര​മ​ണ​പ​ഥം ഉ​യ​ർ​ത്തി​യും താ​ഴ്ത്തി​യും പേ​ട​ക​ത്തെ ച​ന്ദ്ര​ന്‍റെ ഏ​റ്റ​വും അ​ടു​ത്തെ​ത്തി​ച്ചു. ഞാ​യ​റാ​ഴ്ച പേ​ട​ക​ത്തി​ന്‍റെ ഭ്ര​മ​ണ​പ​ഥം താ​ഴ്ത്തി ച​ന്ദ്ര​നു കൂ​ടു​ത​ൽ അ​ടു​ത്താ​യി.

ച​ന്ദ്ര​നോ​ട് ഏ​റ്റ​വും അ​ടു​ത്തു​വ​രു​ന്ന​തു (പെ​രി​ജി) 119 കി​ലോ​മീ​റ്റും ഏ​റ്റ​വും അ​ക​ലെ വ​രു​ന്ന​തു (അ​പ്പോ​ജി) 127 കി​ലോ​മീ​റ്റ​റും എ​ന്ന ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ച​ന്ദ്ര​യാ​ൻ 2 സ​ഞ്ച​രി​ക്കു​ന്പോ​യി​രു​ന്നു ലാ​ൻ​ഡ​ർ വേ​ർ​പെ​ടു​ത്തി​യ​ത്. ഒ​രു വ​ർ​ഷം ആ​യു​സു​ള്ള ച​ന്ദ്ര​യാ​ൻ 2 ഓ​ർ​ബി​റ്റ​ർ നി​ല​വി​ലെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ച​ന്ദ്ര​നെ വ​ലം​വ​യ്ക്കും.

ഓ​ർ​ബി​റ്റ​റും ലാ​ൻ​ഡ​റും ഇ​സ്രോ​യു​ടെ ടെ​ലി​മെ​ട്രി, ട്രാ​ക്കിം​ഗ് ആ​ൻ​ഡ് ക​മാ​ൻ​ഡ് നെ​റ്റ്വ​ർ​ക്കി​ന്‍റെ (ഇ​സ്ട്രാ​ക്) നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ബം​ഗ​ളു​രു ബൈ​ല​ലു​വി​ലെ ഇ​ന്ത്യ​ൻ ഡീ​പ്പ് സ്പേ​സ് നെ​റ്റ്വ​ർ​ക്ക് ആ​ന്‍റി​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​സ്ട്രാ​ക് ഓ​ർ​ബി​റ്റ​റി​നെ​യും ലാ​ൻ​ഡ​റി​നെ​യും നി​യ​ന്ത്രി​ക്കു​ന്ന​ത്.

വ​ധു​വി​നെ സ്വ​ഭ​വ​ന​ത്തി​ൽ​നി​ന്നു ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തു പോ​ലെ​യാ​ണ് ഓ​ർ​ബി​റ്റ​റി​ൽ​നി​ന്നു ലാ​ൻ​ഡ​ർ വേ​ർ​പെ​ടു​ന്ന​തെ​ന്ന് ഇ​സ്രോ ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ൻ ക​ഴി​ഞ്ഞ​യാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. ച​ന്ദ്ര​നി​ൽ വി​ക്രം​ലാ​ൻ​ഡ​ർ സോ​ഫ്റ്റ്ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ക​യാ​ണ് ഏ​റ്റ​വും ദു​ഷ്ക​ര​മാ​യ ദൗ​ത്യം. ച​ന്ദ്ര​യാ​ൻ-1 ൽ ​പേ​ട​കം ച​ന്ദ്ര​നി​ലേ​ക്ക് ഇ​ടി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു. ഓ​ർ​ബി​റ്റ​റി​ൽ എ​ട്ടും ലാ​ൻ​ഡ​റി​ൽ മൂ​ന്നും പേ ​ലോ​ഡു​ക​ളാ​ണ് ഉ​ള്ള​ത്. റോ​വ​റി​ൽ ര​ണ്ട് പേ ​ലോ​ഡു​ക​ളു​ണ്ട്.

Related posts