നേരമേറെ വൈകിയും ഭര്‍ത്താവിനെ കാണാതെ കുടുംബത്തു തീ തിന്നുകഴിയുന്ന ഒരു പാവം വീട്ടമ്മ!! ഇതാണ് തീ തിന്ന് കഴിയുന്ന വീട്ടമ്മ; തീയുരുളകള്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെ വിഴുങ്ങുന്ന വീട്ടമ്മയുടെ വീഡിയോ വൈറല്‍

വ്യത്യസ്തമായ കഴിവുകള്‍ ഉള്ളവരുടെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ആരും അറിയപ്പെടാതെ പോയ കഴിവുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കലാകാരന്മാര്‍ക്ക് സോഷ്യല്‍മീഡിയ ഒരു മാര്‍ഗം തന്നെയാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു വീട്ടമ്മയുടെ കഴിവ് കണ്ടാണ് സോഷ്യല്‍മീഡിയ അന്തം വിട്ടിരിക്കുന്നത്. തീ കൊണ്ടാണ് ഈ വീട്ടമ്മയുടെ കളി.

‘നേരമേറെ വൈകിയും ഭര്‍ത്താവിനെ കാണാതെ കുടുംബത്തു തീ തിന്നുകഴിയുന്ന ഒരു പാവം വീട്ടമ്മ’ എന്ന തമാശരൂപേണയുള്ള തലക്കെട്ടോടെയാണ് വിഡിയോ വൈറലായത്. ഒരു പാത്രത്തില്‍ തീയുരുളകളുമായി വീട്ടമ്മ ഇരിക്കുന്നു. തുടര്‍ന്ന് ഓരോ തീയുരുളകളും ചോറു കഴിക്കുന്ന ലാഘവത്തോടെ എടുത്തു വിഴുങ്ങുകയാണ്.

ഒന്നിനു പുറകേ ഒന്നായി തീയുരുളകള്‍ വിഴുങ്ങുന്ന വീട്ടമ്മയെ കണ്ടാല്‍ ആരും അന്തംവിട്ടു പോകും. എല്ലാ ഉരുളകളും വിഴുങ്ങിയ ശേഷം വീട്ടമ്മ കൂളായി ചിരിക്കുകയും ചെയ്യുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്.

Related posts