കൊച്ചി ന​ഗ​രം വി​ട്ടു മെ​ട്രോ ​തൈ​ക്കൂ​ടത്തേക്ക്; ചുവപ്പൻ അഭിവാദത്തോടെ പ​ച്ച​ക്കൊ​ടി വീശാൻ മു​ഖ്യ​മ​ന്ത്രി

കൊ​​​ച്ചി: ന​​​ഗ​​​ര​​​ത്തി​​​ര​​​ക്ക് വി​​ട്ടു കൊ​​ച്ചി മെ​​​ട്രോ ഇ​​​ന്നു തൈ​​​ക്കൂ​​​ട​​​ത്തേ​​​ക്കു യാ​​ത്ര തു​​ട​​ങ്ങും. മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് മു​​​ത​​​ല്‍ തൈ​​​ക്കൂ​​​ടം വ​​​രെ 5.65 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​ര​​ത്തേ​​ക്കു കൂ​​ടി​​യാ​​ണ് മെ​​​ട്രോ​ ഓ​​ടി​​ത്തു​​ട​​ങ്ങു​​ന്ന​​ത്. ഇ​​ന്നു രാ​​വി​​ലെ 11ന് ​​മ​​​ഹാ​​​രാ​​​ജാ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ പു​​​തി​​​യ പാ​​​ത​​​യി​​​ലെ സ​​​ര്‍​വീ​​​സി​​നു പ​​ച്ച​​ക്കൊ​​ടി വീ​​ശും. രാ​​​ജീ​​​വ്ഗാ​​​ന്ധി ഇ​​​ന്‍​ഡോ​​​ര്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഉ​​ദ്ഘാ​​ട​​ന​​ച്ച​​​ട​​​ങ്ങി​​​ല്‍ കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി ഹ​​​ര്‍​ദീ​​​പ് സിം​​​ഗ് പു​​​രി അ​​​ധ്യ​​​ക്ഷ​​​നാ​​​വും.

പേ​​​ട്ട-​​​എ​​​സ്എ​​​ന്‍ ജം​​​ഗ്ഷ​​​ന്‍ മെ​​​ട്രോ പാ​​​ത​​​യു​​​ടെ​​​യും കൊ​​​ച്ചി വാ​​​ട്ട​​​ര്‍ മെ​​​ട്രൊ​​​യു​​​ടെ ആ​​​ദ്യ ടെ​​​ര്‍​മി​​​ന​​​ലി​​​ന്‍റെ​​​യും നി​​​ര്‍​മാ​​​ണോ​​​ദ്ഘാ​​​ട​​​ന​​​വും ന​​​ട​​​ക്കും. മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍, ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, മേ​​​യ​​​ര്‍ സൗ​​​മി​​​നി ജെ​​​യി​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ക്കും. തു​​ട​​ർ​​ന്നു മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളെ​​​യും വ​​​ഹി​​​ച്ചു​ മെ​​ട്രോ ട്രെ​​​യി​​​ന്‍ തൈ​​​ക്കൂ​​​ട​​​ത്തേ​​​ക്ക് ആ​​​ദ്യ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തും. ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​ന് മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​ക്കൊ​​​പ്പം ന​​​ഴ്സു​​​മാ​​​രും തു​​​ട​​​ര്‍​ന്നു വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ന്തേ​​​വാ​​​സി​​​ക​​​ളും ആ​​​ദ്യ​​​ദി​​​ന​​​ത്തി​​​ലെ മെ​​​ട്രോ സ​​​ര്‍​വീ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​വും.

എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത്, ക​​​ട​​​വ​​​ന്ത്ര, എ​​​ളം​​​കു​​​ളം, വൈ​​​റ്റി​​​ല, തൈ​​​ക്കൂ​​​ടം എ​​​ന്നീ അ​​​ഞ്ചു മെ​​​ട്രോ സ്റ്റേ​​​ഷ​​​നു​​​ക​​​ളാ​​​ണ് പു​​തി​​യ ​പാ​​​ത​​​യി​​​ലു​​​ള്ള​​​ത്. ഇ​​​തോ​​​ടെ ആ​​​ലു​​​വ മു​​​ത​​​ല്‍ തൈ​​​ക്കൂ​​​ടം വ​​​രെ മൊ​​​ത്തം സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം 21 ആ​​​യി ഉ​​​യ​​​രും. പു​​​തി​​​യ​​പാ​​​ത ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ്യു​​​ന്ന​​​തോ​​​ടെ ആ​​​ലു​​​വ​​​യി​​​ല്‍നി​​​ന്നു തൈ​​​ക്കൂ​​​ട​​​ത്ത് നി​​​ന്നു​​​മാ​​​കും രാ​​​വി​​​ലെ സ​​​ര്‍​വീ​​​സു​​​ക​​​ള്‍ തു​​​ട​​​ങ്ങു​​​ക.

മ​​​ഹാ​​​രാ​​​ജാ​​​സ്-​​​തൈ​​​ക്കൂ​​​ടം സ​​​ര്‍​വീ​​​സ് ഉ​​​ദ്ഘാ​​​ട​​​നം, ഓ​​​ണാ​​​ഘോ​​​ഷം എ​​​ന്നി​​​വ​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് നാ​​​ളെ മു​​​ത​​​ല്‍ 18 വ​​​രെ 14 ദി​​​വ​​​സം യാ​​​ത്രാ നി​​​ര​​​ക്കി​​​ല്‍ കെ​​​എം​​​ആ​​​ര്‍​എ​​​ല്‍ ഇ​​​ള​​​വു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​മ്പ​​​ത് ശ​​​ത​​​മാ​​​ന​​​മാ​​​ണ് നി​​​ര​​​ക്കി​​​ള​​​വ്. ക്യൂ​​​ആ​​​ര്‍ കോ​​​ഡ് ടി​​​ക്ക​​​റ്റ്, കൊ​​​ച്ചി വ​​​ണ്‍ കാ​​​ര്‍​ഡ്, ട്രി​​​പ്പ് പാ​​​സ് എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്കെ​​​ല്ലാം 18 വ​​​രെ ഇ​​​ള​​​വ് ല​​​ഭ്യ​​​മാ​​​കും. നി​​​ല​​​വി​​​ല്‍ ട്രി​​​പ്പ് പാ​​​സു​​​ള്ള യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് അ​​​മ്പ​​​ത് ശ​​​ത​​​മാ​​​നം നി​​​ര​​​ക്ക് കാ​​​ഷ്ബാ​​​ക്കാ​​​യി ല​​​ഭി​​​ക്കും. 25 വ​​​രെ എ​​​ല്ലാ മെ​​​ട്രോ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും പാ​​​ര്‍​ക്കി​​​ഗും സൗ​​​ജ​​​ന്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Related posts