യു​എ​സ് ഓ​പ്പ​ണി​ൽ വീ​ണ്ടും അ​ട്ടി​മ​റി; ലോ​ക ഒ​ന്നാം ന​ന്പ​ർ ന​വോ​മി ഒ​സാ​ക്ക പു​റ​ത്ത്

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നി​സ് വ​നി​താ സിം​ഗി​ൾ​സി​ൽ വ​ൻ അ​ട്ടി​മ​റി. നി​ല​വി​ലെ ചാ​ന്പ്യ​നും ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​വു​മാ​യ ന​വോ​മി ഒ​സാ​ക്ക പ്രീ ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. സ്വി​സ് താ​രം ബെ​ലി​ൻ​ഡ ബെ​ൻ​സി​ച്ചാ​ണ് ഒ​സാ​ക്ക​യെ അ​ട്ടി​മ​റി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ബെ​ൻ​സി​ച്ചി​ന്‍റെ വി​ജ​യം. സ്കോ​ർ 7-5, 6-4.

ഈ ​വ​ർ​ഷം മൂ​ന്നാം ത​വ​ണ​യാ​ണു പ​തി​മൂ​ന്നാം സീ​ഡാ​യ ബെ​ൻ​സി​ച്ച് ഒ​സാ​ക്ക​യെ തോ​ൽ​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​ന്ത്യ​ൻ വെ​ൽ​സി​ലും മാ​ഡ്രി​ഡി​ലും ബെ​ൻ​സി​ച്ച് ഒ​സാ​ക്ക​യെ വീ​ഴ്ത്തി​യി​രു​ന്നു. ഡോ​ണ വെ​കി​ച്ചാ​ണു ക്വാ​ർ​ട്ട​റി​ൽ ബെ​ൻ​സി​ച്ചി​ന്‍റെ എ​തി​രാ​ളി.

ഈ ​തോ​ൽ​വി​യോ​ടെ ലോ​ക ഒ​ന്നാം ന​ന്പ​ർ സ്ഥാ​നം ഒ​സാ​ക്ക​യ്ക്കു ന​ഷ്ട​മാ​വും. ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ്ലി ബാ​ർ​ട്ടി ഒ​ന്നാം സ്ഥാ​ന​ത്തു തി​രി​ച്ചെ​ത്തും. ക​ഴി​ഞ്ഞ വ​ർ​ഷം സെ​റീ​ന വി​ല്ല്യം​സി​നെ അ​ട്ടി​മ​റി​ച്ചാ​ണ് ഒ​സാ​ക്ക ക​ന്നി ഗ്രാ​ൻ​സ്ലാം കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

Related posts