ചന്ദ്രയാൻ-3 ന്‍റെ പോർട്ടലും പ്രത്യേക കോഴ്സുകളും; പുതിയ നീക്കവുമായ് വിദ്യാഭ്യാസ മന്ത്രാലയം

ച​ന്ദ്ര​യാ​ൻ -3 ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ വി​ക്ഷേ​പ​ണ​ത്തി​ന് ശേ​ഷം വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഒ​രു പോ​ർ​ട്ട​ലും കോ​ഴ്‌​സു​ക​ളും അ​വ​ത​രി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. മ​ന്ത്രാ​ല​യം ച​ന്ദ്ര​യാ​നി​ൽ പ്ര​ത്യേ​ക കോ​ഴ്‌​സ് മൊ​ഡ്യൂ​ളു​ക​ൾ തു​ട​ങ്ങു​ക​യും വി​ദ്യാ​ഭ്യാ​സ വെ​ബ്‌​സൈ​റ്റ് ‘അ​പ്‌​ന ച​ന്ദ്ര​യാ​ൻ’ എന്ന പേരിൽ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും.

ഔ​ദ്യോ​ഗി​ക അ​റി​യി​പ്പി​ൽ മ​ന്ത്രാ​ല​യം എ​ല്ലാ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളോ​ടും, പോ​ർ​ട്ട​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഇ​ട​യി​ൽ പ്ര​ത്യേ​ക കോ​ഴ്‌​സ് മൊ​ഡ്യൂ​ളു​ക​ൾ പ്ര​ച​രി​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​പ്ര​ത്യേ​ക കോ​ഴ്‌​സു​ക​ളി​ൽ ചേ​രാ​ൻ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

അതേസമയം, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ച​ന്ദ്ര​യാ​ൻ -3 മ​ഹാ ക്വി​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ ന​ട​ത്താ​ൻ യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ന്‍റ്സ്  ക​മ്മീ​ഷ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ങ്കെ​ടു​ക്കു​ന്ന​വ​രെ ച​ന്ദ്ര​യാ​ൻ -3 ദൗ​ത്യ​ത്തെ​ക്കു​റി​ച്ചും ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ചും അ​വ​രു​ടെ അ​റി​വ് പ​രീ​ക്ഷി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നാ​ണ് ക്വി​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. താ​ൽ​പ്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് 2023 ഒ​ക്ടോ​ബ​ർ 31 വ​രെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഇ​ന്ത്യ​ൻ സ്പേ​സ് റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (ഐ​എ​സ്ആ​ർ​ഒ) സ​ഹ​ക​ര​ണ​ത്തോ​ടെ MyGov ആ​ണ് ച​ന്ദ്ര​യാ​ൻ-3 മ​ഹാ ക്വി​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബ​ഹി​രാ​കാ​ശ ശാ​സ്ത്രം, ച​ന്ദ്ര​യാ​ൻ-3 ദൗ​ത്യം, ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പൊ​തു​വി​ജ്ഞാ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് ചോ​ദ്യ​ങ്ങ​ളാ​ണ് ക്വി​സി​ൽ ഉ​ള്ള​ത്. ഓ​രോ ചോ​ദ്യ​ത്തി​നും നാ​ല് ഓ​പ്ഷ​നു​ക​ൾ ഉ​ണ്ട്, വി​ദ്യാ​ർ​ഥി​ക​ൾ ശ​രി​യാ​യ ഒ​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​ണം.

 

Related posts

Leave a Comment