അഫ്സൽ ഖാനെ വധിച്ച ഛത്രപജി ശിവജിയുടെ ‘കടുവ നഖം’ ഇന്ത്യയിലേക്ക്

റാഠാ രാജ്യത്തിലെ രാജാവായിരുന്ന ഛത്രപജി ശിവജി, 1659-ൽ ബിജാപൂർ സുൽത്താനേറ്റിന്‍റെ ജനറലായിരുന്ന അഫ്സൽ ഖാനെ പരാജയപ്പെടുത്താൻ ഉപയോഗിച്ച ‘കടുവ നഖ ‘ആയുധം, ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു.  മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പ്രതാപ്ഗഡ് കോട്ടയുടെ ചുവട്ടിൽ വച്ചാണ് ഛത്രപതി ശിവജി അഫ്സൽ ഖാനെ വാഗ് നാഖ് ഉപയോഗിച്ച് വധിച്ചത്.

മൂന്ന് വർഷത്തെ പ്രദർശനത്തിനാണ് ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ നിന്ന്  കടുവ നഖം ഇന്ത്യയിലെത്തുന്നത്. ശിവജിയുടെ കിരീടധാരണത്തിന്‍റെ 350-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ്  കടുവ നഖം ഇന്ത്യയിലേക്ക് എത്തുന്നത്.

ആയുധം തിരികെ നൽകുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാൻ മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീർ മുംഗന്തിവാർ ഇന്ന് ലണ്ടനിലെത്തി. ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് മ്യൂസിയത്തിലാകും ‘വാഗ് നാഖി’ന്‍റെ  പ്രദര്‍ശനം ഉണ്ടാകുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Related posts

Leave a Comment