ചോദിച്ചപ്പോള്‍ ലാപ്ടോപ്പ് കൊടുത്തില്ല പെണ്‍കുട്ടി സ്വന്തമായി നിര്‍മ്മിച്ച ലാപ്ടോപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പല തരത്തിലുള്ള വീഡിയോയും ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വെെറലാകാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു പോസ്റ്റാണ് ഏറെ ചർച്ച ചെയ്യുന്നത്.

കഴിഞ്ഞ ദിവസം നേഹ എന്ന ട്വിറ്റര്‍  ഉപയോക്താവ് രണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ‘മരുമകള്‍ തന്‍റെ ലാപ്ടോപ്പ് ചോദിച്ചു, എന്നാല്‍ തരില്ലെന്ന് താന്‍ പറഞ്ഞപ്പോള്‍ മൂന്ന് മണിക്കൂറ് കൊണ്ട് അവള്‍ സ്വന്തമായി ഒരു ലാപ്ടോപ്പ് നിര്‍മ്മിച്ചു എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചത്.

വളരെ പെട്ടന്നു തന്നെ നേഹയുടെ പോസ്റ്റ് വെെറലായി. കാര്‍ബോഡില്‍ ലാപ്ടോപ്പിന്‍റെ ആകൃതിയില്‍ ചിത്രം വരച്ച കട്ട്ഔ ട്ടുകളാണ് നേഹ ഷെയർ ചെയ്തത്. കാർഡ്ബോഡിൽ കറുത്തപെയിന്‍റ് ഉപയോഗിച്ച് സ്ക്രീനും വരച്ചു ചേർത്തിട്ടുണ്ട്. എല്ലാ കീകളും വരച്ചതിനു പുറമെ  ലെെക്ക് സൂം ഗോ നോ റെെറ്റ് സെലക്ട് എന്നിവയും വരച്ചു ചേർത്തിട്ടുണ്ട്.

പോസ്റ്റിനു താഴെ പലരും കമന്‍റുമായി എത്തി. കുട്ടിക്ക് ഭയങ്കര ഒബ്സർവേഷൻ ആണെന്ന് പലരും അഭിപ്രായപ്പെട്ടു. 

  പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക

 

Related posts

Leave a Comment