അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തു​ന്ന മ​ല​യാ​ളി​ക​ള്‍; വാ​ള​യാ​റി​ലെ പ​രി​ശോ​ധ​നാ കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി


പാ​ല​ക്കാ​ട്: അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തു​ന്ന മ​ല​യാ​ളി​ക​ള്‍​ക്ക് ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി വാ​ള​യാ​റി​ല്‍ ഒ​രു​ക്കി​യ കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. വാ​ണി​ജ്യ നി​കു​തി വ​കു​പ്പി​ന്‍റെ പ​ഴ​യ ചെ​ക്ക്‌​പോ​സ്റ്റ് കെ​ട്ടി​ട​ത്തി​ല്‍ 14 കൗ​ണ്ട​റു​ക​ള്‍ നാ​ലു ട്രാ​ക്കു​ക​ളി​ലാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട്ട് കു​ടു​ങ്ങി​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ മ​ട​ക്കി അ​യ​യ്ക്കാ​ന്‍ ഒ​രു ട്രാ​ക്കി​ലാ​യി ര​ണ്ടു കൗ​ണ്ട​റും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വൈ​കിട്ട് അ​ഞ്ചു​വ​രെ​യാ​ണ് പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​ത്. പ്ര​തി​ദി​നം 500 പേ​ര്‍​ക്കു മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ല്‍ വ​രു​ന്ന​വ​ര്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​ത്. ഇ​വ​രി​ല്‍ രോ​ഗി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, കു​ഞ്ഞു​ങ്ങ​ളെ പി​രി​ഞ്ഞി​രി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ള്‍, ഇ​ന്‍റ​ര്‍​വ്യൂ​ക​ള്‍, തീ​ര്‍​ഥാ​ട​നം എ​ന്നി​വ​യ്ക്കു പോ​യ​വ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കും.

വാ​ഹ​ന​ങ്ങ​ള്‍ അ​തി​ര്‍​ത്തി​യി​ല്‍ അ​ണു​വി​മു​ക്ത​മാ​ക്കി​യാ​ണ് പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്. ടാ​ക്‌​സി​ക​ളി​ല്‍ വ​രു​ന്ന​വ​ര്‍​ക്ക് അ​തി​ര്‍​ത്തി​യി​ല്‍​വ​ച്ച് സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു മാ​റാം. അ​തി​ര്‍​ത്തി​ക​ട​ന്ന് എ​ത്തു​ന്ന​വ​ര്‍​ക്ക് രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ക്വാ​റ​ന്‍റൈ​നി​ലേ​ക്കു മാ​റ്റും.

ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് വീ​ടു​ക​ളി​ലേ​ക്കു പോ​കാ​ന്‍ അ​നു​മ​തി ന​ല്‍​കു​മെ​ങ്കി​ലും 14 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണ​മെ​ന്നു നി​ര്‍​ബ​ന്ധ​മാ​ണ്.

Related posts

Leave a Comment