വാഹനപരിശോധനയ്ക്കിടെ അപകടം; പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു വീ​ഴ്ച​യി​ല്ലെ​ന്ന്  എ​സ്പി;  മദ്യപിച്ച് വാഹനമോടിച്ചതിന് യാ​ത്രി​ക​നെ​തി​രേ കേ​സ്

കൊ​ച്ചി: ഹൈ​വേ പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ബൈ​ക്ക് യാ​ത്രി​ക​ർ മ​റി​ഞ്ഞു​വീ​ണ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ർ​ജ്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന കോ​ഴി​പ്പി​ള്ളി വേ​ങ്ങ​ത്താ​ന​ത്ത് വി​നോ​ദ് (34) മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ​താ​യി അ​ദേ​ഹം പ​റ​ഞ്ഞു.

മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നു വി​നോ​ദി​നെ​തി​രെ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. യാ​ത്രി​ക​രു​ടെ വ​ര​വു​ക​ണ്ട് സം​ശ​യം തോ​ന്നി​യ പോ​ലീ​സ് കൈ​കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ബൈ​ക്ക് നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു മ​റി​ഞ്ഞു​വീ​ണ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യ​തി​നാ​ൽ നി​യ​ന്ത്ര​ണം ല​ഭി​ക്കാ​ത്ത​താ​ണു അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൂ​ത്താ​ട്ടു​കു​ളം രാ​മ​പു​രം ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​മ​പു​രം ജം​ഗ്ഷ​നി​ൽ വീ​തി കു​റ​ഞ്ഞ സ്ഥ​ല​ത്തു തി​ര​ക്കു​ള്ള റോ​ഡി​ലാ​യി​രു​ന്നു ഹൈ​വേ പോ​ലീ​സി​ന്‍റെ വാ​ഹ​ന​പ​രി​ശോ​ധ​ന.വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ നി​ർ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്നു പോ​ലീ​സ് യാ​ത്രി​ക​രെ വ​ലി​ച്ചു​താ​ഴെ​യി​ട്ടെ​ന്നാ​യി​രു​ന്നു പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ൾ.

സം​ഭ​വ​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന കോ​ഴി​പ്പി​ള്ളി വേ​ങ്ങ​ത്താ​ന​ത്ത് വി​നോ​ദി​ന് (34) കാ​ലി​നു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പി​ന്നി​ലി​രു​ന്ന മം​ഗ​ല​ത്തു​താ​ഴ​ത്ത് ബാ​ബു​വി​നും പ​രി​ക്കു​ണ്ട്. എ​ന്നാ​ൽ, സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു പോ​ലീ​സ് വാ​ഹ​ന​ത്തി​ലാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​നു പി​ന്നി​ൽ പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Related posts