രണ്ടര മണിക്കൂര്‍കൊണ്ട് കോട്ടയത്തെ നിരത്തുകളില്‍ നിന്നു ഖജനാവിലെത്തിയത് ഒന്നേമുക്കാല്‍ ലക്ഷം രൂപ!

checkinggകോട്ടയം: ജില്ലയിലെ പോലീസ് വാഹനപരിശോധ ന കര്‍ശനമാക്കിയപ്പോള്‍ രണ്ടര മണിക്കൂര്‍കൊണ്ട് സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചത് 1,76,200 രൂപ. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ റോഡുകളിലുടനീളം പോലീസ് പരിശോധന നടത്തിയത്. സീറോ ആക്‌സിഡന്റ് അവര്‍ എന്ന പേരില്‍ ഇന്നലെ വൈകുന്നേരം അഞ്ചു മുതല്‍ 7.30വരെയായിരുന്നു പരിശോധന.

മദ്യപിച്ചു വാഹനമോടിച്ച 35 പേര്‍ക്കെതിരെയും അപകടകരമായ രീതിയില്‍ വാഹനമോടിച്ച 86 പേര്‍ക്കെതിരെയും അമിതവേഗത്തില്‍ വാഹനമോടിച്ച 88 പേര്‍ക്കെതിരെയും ഹെല്‍മറ്റ് ധരിക്കാത്ത 679 ഇരുചക്രവാഹന യാത്രക്കാര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 142 പേര്‍ക്കെതിരെയും ഹെഡ് ലൈറ്റ് ഡിം ചെയ്യാത്ത 97 പേര്‍ക്കെതിരെയും ഗതാഗത തടസമുണ്ടാക്കി വാഹനം പാര്‍ക്കു ചെയ്ത 75 പേര്‍ക്കെതിരെയും യൂണിഫോം ധരിക്കാത്ത 132 പേര്‍ക്കെതിരെയും വിവിധ പെറ്റികേസുകളില്‍ 91 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. 1407 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Related posts