ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്.
ജാവോ പെഡ്രോയും കോൾ പാമറും ആണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. പെഡ്രോ 26-ാം മിനിറ്റിലും പാമർ 76-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ചെൽസിക്ക് 34 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ചെൽസി.
